Just In
Don't Miss
- Automobiles
കിഗറിന്റെ വരവ് ആഘോഷമാക്കാന് റെനോ; വില്പ്പന ശ്യംഖല വര്ധിപ്പിച്ചു
- News
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഒന്നാം ടെർമിനലിൽ തീപിടുത്തം
- Movies
ജൂനിയര് ഡോണിനെ വരവേറ്റ് ഡോണ് ടോണിയും ഡിവൈനും, സന്തോഷം പങ്കുവെച്ച് ഡിംപിള് റോസും
- Sports
ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന് ഹീറോസ് മടങ്ങിയെത്തി
- Finance
ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുരുഷൻമാരിലെ ഈ ഹോർമോൺ കുറഞ്ഞാൽ അപകടം
പ്രഭാത ഭക്ഷണം എന്നും പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാൽ പലരും ഇത് കഴിക്കാത്തത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്. പക്ഷേ ഈ പ്രതിസന്ധികള്‍ സ്ത്രീകളേയും പുരുഷൻമാരേയും വ്യത്യസ്ത തരത്തിലാണ് ബാധിക്കുന്നത്. പുരുഷന്‍മാരിൽ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കുറക്കുന്നതിന് പോലും പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് കഴിക്കാത്തത് കാരണമാകുന്നുണ്ട്. എന്നാൽ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്.
ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിലൂടെ അത് നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചില്ലറയല്ല. പുരുഷനിലെ സെക്സ് സംബന്ധമായ ഗുണങ്ങൾക്കും പൗരുഷത്തിനും രോമവളർച്ചയ്ക്കും ലൈംഗിക താൽപ്പര്യങ്ങൾക്കും എല്ലാം ടെസ്റ്റോസ്റ്റിറോൺ സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനും ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും വേണ്ടി നമ്മൾ എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്.
Most read:ശരീരത്തിൽ പെട്ടെന്നൊരു മറുകോ, ക്യാൻസർ സാധ്യത അരികേ
മാത്രമല്ല നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റിൽ മാറ്റം വരുത്തിയാൽ അത് നിങ്ങളുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ടത് എന്നും എന്താണ് ഇതിന്‍റെ അളവ് കുറയുന്നത് കൊണ്ട് സംഭവിക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.

ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ്
പ്രായം കൂടുന്തോറും പുരുഷ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഉള്ളത്. എന്നാൽ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. എന്നാൽ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിൻറെ അളവ് കുറയുകയാണെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ ചില പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അവ തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാൽ നിങ്ങളിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇവ എന്ന് നോക്കാം.

ലക്ഷണങ്ങൾ
ക്ഷീണം, ഉദ്ദാരണ സംബന്ധമായ പ്രശ്നങ്ങൾ, ഓസ്റ്റിയോപൊറോസിസ്, ലൈംഗിക താൽപ്പര്യക്കുറവ്, ഡിപ്രഷൻ, വിഷാദരോഗം എന്നിവയെല്ലാം പുരുഷ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോണ്‍ കുറവാണ് എന്നതിന്‍റെ ലക്ഷണങ്ങളിൽ ചിലതാണ്. എന്നാല്‍ മുകളിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഇത്തരത്തിൽ ഒരു പ്രശ്നത്തിന്‍റെ മുന്നോടിയായി മാത്രം കാണുന്നവയല്ല. എന്നാൽ ഇതും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് ശരീരത്തിൽ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ബ്രേക്ക്ഫാസ്റ്റ് ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എങ്ങനെയെന്ന് നമുക്ക് നോക്കാം.

മുട്ടയുടെ വെള്ള കഴിക്കണം
പലരും മുട്ട കഴിച്ചാൽ കൊളസ്ട്രോൾ എന്ന് പറയുന്നവരാണ് എന്നാൽ മുട്ടയുടെ വെള്ള കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ കുറഞ്ഞ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. വളരെ കുറഞ്ഞ അളവിൽ തന്നെ വളരെ വലിയ പോഷകങ്ങൾ നൽകുന്നതാണ് മുട്ട. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസ്യം, പ്രോട്ടീന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇനി മുതൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് ഒരു മുട്ടയോടെ ആണെങ്കിൽ അത് പുരുഷൻമാരിൽ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്. മുട്ട കഴിക്കുമ്പോൾ മുട്ടയുടെ മഞ്ഞയല്ല വെള്ളയാണ് കഴിക്കേണ്ടത്. ഇതാണ് ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് വർദ്ധിപ്പിക്കുന്നത്.

മാതള നാരങ്ങ ജ്യൂസ്
എന്നും രാവിലെ വെറും വയറ്റിൽ അൽപം മാതള നാരങ്ങ കഴിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്‍റി ഓക്സിഡന്‍റുകളാണ് നിങ്ങളിൽ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. ആരോഗ്യം വർദ്ധിപ്പിക്കുക മാത്രമല്ല മാതള നാരങ്ങ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും പുരുഷൻമാരിൽ ലൈംഗിക താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. സംശയിക്കാതെ നിങ്ങൾക്ക് ഇത് ശീലമാക്കാവുന്നതാണ്. എന്നും രാവിലെ ഒരു ഗ്ലാസ്സ് മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല മാനസിക സമ്മർദ്ദം കുറക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇലക്കറികൾ
ഇലക്കറികൾ കഴിക്കുന്നതും വളരെ നല്ലതാണ്. രാവിലെ തന്നെ മുട്ടയുടെ വെള്ള എടുത്ത് അതിൽ അൽപം ഇലക്കറികൾ മിക്സ് ചെയ്ത് ഓംലറ്റ് ആക്കി കഴിച്ച് നോക്കൂ. ഇത് നിങ്ങളിൽ നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. 2011-ൽ നടത്തിയ പഠനത്തിൽ മഗ്നീഷ്യത്തിന്‍റെ അളവ് ടെസ്റ്റോസ്റ്റിറോണിന്‍റെ അളവിനെ സ്വാധീനിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇലക്കറികൾ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യം ചില്ലറയല്ല വർദ്ധിപ്പിക്കുന്നത്.

ഗോതമ്പ് ബ്രഡ്
ബ്രഡ് എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണ്. എന്നാല്‍ ഗോതമ്പ് ബ്രഡ് ഒന്ന് ശീലമാക്കി നോക്കൂ. ഇത് നിങ്ങൾക്ക് നൽകുന്ന ആരോഗ്യം ചില്ലറയല്ല. ഗോതമ്പ് ബ്രെഡ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. പുരുഷൻമാരില്‍ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് എന്നും മികച്ച് നിൽക്കുന്നത് തന്നെയാണ് ഗോതമ്പ് ബ്രെഡ്. ഇതും മുട്ടയും മിക്സ് ചെയ്ത് കഴിക്കുന്നത് രാവിലെ നല്ലൊരു കോംമ്പോ ആണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതൊരു ശീലമാക്കിയാൽ ആരോഗ്യം വർദ്ധിക്കും. പുരുഷൻമാരില്‍ ഉണ്ടാവുന്ന ഉദ്ദാരണപ്രശ്നങ്ങൾ, തളർച്ച എന്നിവക്ക് പരിഹാരം കാണുകയും ചെയ്യാവുന്നതാണ് ഇതിലൂടെ.

ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിന് പിന്നിൽ
ഇതൊക്കെയുണ്ടെങ്കിലും ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് ശരീരത്തിൽ കുറയുന്നതിന് പിന്നിൽ മറ്റ് ചില കാരണങ്ങൾ ഉണ്ട്. നമ്മുടെ തന്നെ ചില ഭക്ഷണശീലങ്ങളാണ് ഇതിന് കാരണമാകുന്നത്. ചണവിത്ത് ഇത്തരത്തിൽ ടെസ്റ്റോസ്റ്റിറോൺ കുറക്കുന്ന ഒന്നാണ്. ഇതിലുള്ള ഒമേഗ 3ഫാറ്റി ആസിഡ് ആണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നത്. ട്രാൻസ്ഫാറ്റുകള്‍ ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നതും അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് ബീജങ്ങളുടെ എണ്ണം കുറക്കുന്നതിന് കാരണമാകുന്നുണ്ട്. മദ്യപിക്കുന്നതും ടെസ്റ്റോസ്റ്റിറോൺ അളവ് കുറക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രോസസ്‍ഡ് ഫുഡും ഒഴിവാക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.