For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നന്ത്യാര്‍വട്ടവും ആയുര്‍വ്വേദവും ചേരുമ്പോള്‍ ആയുസ്സ് കൂട്ടും

|

ആരോഗ്യത്തിന് എപ്പോഴും ആയുര്‍വ്വേദം ഒരു കൂട്ടാണ്. എന്നാല്‍ അതില്‍ തന്നെ ചില വസ്തുക്കളില്‍ ആയുര്‍വ്വേദം ചേരുമ്പോള്‍ അത് നമ്മള്‍ പ്രതീക്ഷിക്കാത്ത ഗുണങ്ങളാണ് നല്‍കുന്നത് എന്നത് തന്നെയാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആയുര്‍വ്വേദം നല്‍കുന്ന ഉറപ്പ് അത്രത്തോളം ഉണ്ട് എന്നത് തന്നെയാണ് കാര്യം. ഇതില്‍ തന്നെ അവിശ്വസനീയമായ ഔഷധഗുണവും ചികിത്സാ ഗുണങ്ങളും ഉള്ളതിനാല്‍ പരമ്പരാഗത മരുന്നുകളില്‍ കാലങ്ങളായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് നന്ത്യാര്‍വട്ടം.

ആയുര്‍വ്വേദത്തിന് നമുക്കിടയിലുള്ള പ്രാധാന്യം നിസ്സാരമല്ല. കാതലാമസമെങ്കിലും രോഗം മാറുമെന്ന് ഉറപ്പുള്ള ചികിത്സാ രീതിയാണ് ആയുര്‍വ്വേദം. ആയുര്‍വ്വേദ ചികിത്സ പ്രകാരം അത് നിങ്ങളുടെ ആരോഗ്യത്തിന് വേറൊരു പാര്‍ശ്വഫലവും ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് സത്യം. നന്ത്യാര്‍വട്ടം ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് എന്തൊക്കെയാണ് ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്നും എന്തൊക്കെ പാര്‍ശ്വഫലങ്ങളാണ് ഇത് ഉണ്ടാക്കുന്നത് എന്നും നമുക്ക് നോക്കാം.

Tagar Ayurvedic Root

നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ഒരു വെളുത്ത പുഷ്പമുള്ള ചെടിയാണ് നന്ത്യാര്‍വട്ടം. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന്റെ വേര് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം, നാഡീ വൈകല്യങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ഗുണം ചെയ്യും. ഇത് കൂടാതെ ഉറക്കമില്ലായ്മയെ പരിഹരിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നുണ്ട്. എപ്പോഴും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ആയുര്‍വേദ ഗുണങ്ങള്‍

ആയുര്‍വേദ ഗുണങ്ങള്‍

ആയുര്‍വ്വേദത്തില്‍ ഇതിന്റെ വേരുകള്‍ ചൂര്‍ണമായും, കഷായമായും എല്ലാം ഉപയോഗിക്കുന്നുണ്ട്. വാത കഫ പിത്ത ദോഷത്തെയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് എന്തുകൊണ്ടും നന്ത്യാര്‍വട്ടത്തിന്റെ വേര്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകളേയും നിഷ്പ്രയാസം ഇല്ലാതാക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മയെ ചികിത്സിക്കുന്നതിനുള്ള ഒരു തെളിയിക്കപ്പെട്ട പ്രകൃതിദത്ത പരിഹാരമാണ് നന്ത്യാര്‍വട്ടം. ഇത് ശരീരത്തിന്റെയും മനസ്സിന്റെയും മേലുള്ള പ്രവര്‍ത്തനം നടത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉറക്കമില്ലാത്ത രാത്രികള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഈ ഹെര്‍ബല്‍ റൂട്ട് ഉറക്കമില്ലായ്മ ചികിത്സയ്ക്കുള്ള മികച്ച ബദല്‍ മരുന്നുകളില്‍ ഒന്നാണ്. ഇതിനോടൊപ്പം അശ്വഗന്ധ പൊടിയും ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് മികച്ച ഫലങ്ങള്‍ നല്‍കുന്നത്. എന്നാല്‍ എന്ത് തന്നെയായാലും ഉപയോഗിക്കുമ്പോള്‍ എപ്പോഴും മികച്ച ഒരു ആയുര്‍വ്വേദ വിദഗ്ധനെ സമീപിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. കാരണം ഓരോരുത്തരുടേയും ശരീരം ഓരോ വിധത്തിലാണ് മരുന്നുകളോടും മറ്റും പ്രതികരിക്കുക. ഇത് തിരിച്ചറിഞ്ഞ് വേണം ഇത്തരം പരീക്ഷണങ്ങള്‍ക്ക് നില്‍ക്കേണ്ടത്.

ശക്തമായ ന്യൂറോപ്രൊട്ടക്ടീവ്

ശക്തമായ ന്യൂറോപ്രൊട്ടക്ടീവ്

തലച്ചോറില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഇഫക്റ്റുകള്‍ ഉള്ളതായും തലച്ചോറിന്റെ പോഷണം വര്‍ദ്ധിപ്പിക്കുന്നതിനും നന്ത്യാര്‍വട്ടത്തിന് സാധിക്കുന്നുണ്ട്. ഇത് ഫലപ്രദമായ നാഡി ടോണിക്ക് ആയി പ്രവര്‍ത്തിക്കുകയും മാനസിക സമ്മര്‍ദ്ദവും ക്ഷീണവും കുറയ്ക്കുകയും ചെയ്യുന്നു. ഈ അത്ഭുതകരമായ സസ്യം മസ്തിഷ്‌ക കോശങ്ങളുടെ ഓക്‌സിഡേറ്റീവ് നാശത്തെ തടയുന്നു, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് തുടങ്ങിയ ന്യൂറോഡീജനറേഷന്‍ തകരാറുകള്‍ ലഘൂകരിക്കുന്നതില്‍ മികച്ചതാണ് എന്തുകൊണ്ടും നന്ത്യാര്‍വട്ടം.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്താതിമര്‍ദ്ദം കുറയ്ക്കാനും പേശിവേദന ഒഴിവാക്കാനും സഹായിക്കുന്ന ആന്റിഹൈപ്പര്‍ടെന്‍സിവ്, ആന്റിസ്പാസ്‌മോഡിക് ഇഫക്റ്റുകള്‍ നന്ത്യാര്‍വട്ടത്തിന് ഉണ്ട്. എന്നിരുന്നാലും, ഇതിലെ ശക്തമായ ഹൈപ്പോടെന്‍സിവ് പ്രവര്‍ത്തനം സുരക്ഷിതമല്ലാത്ത ഉയര്‍ന്ന അളവില്‍ ഉണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിച്ച് വേണം ഉപയോഗിക്കേണ്ടത്. ഇത്തരം അവസ്ഥകളില്‍ കൂടുതല്‍ അറിഞ്ഞിരിക്കേണ്ടതാണ്. എന്തായാലും ഒരു വിദഗ്ധാഭിപ്രായത്തിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ.

ആസ്ത്മയെ പ്രതിരോധിക്കുന്നു

ആസ്ത്മയെ പ്രതിരോധിക്കുന്നു

നന്ത്യാര്‍വട്ടത്തിന്റെ ഗുണങ്ങള്‍ നമ്മുടെ ആസ്ത്മയെന്ന അസ്വസ്ഥതയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ശ്വാസനാളികളെ വിശ്രമിക്കുകയും വിശാലമാക്കുകയും ശ്വാസകോശത്തിലേക്ക് വായു സഞ്ചാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുഷ്‌കരമൂലും കൂടെ ചേരുമ്പോള്‍ നന്ത്യാര്‍വട്ട വേരിന്റെ ശരിയായ മിശ്രിതം ആസ്ത്മയുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും നന്നായി ശ്വസിക്കാനും സഹായിക്കുന്നു.

ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങുന്നില്ലേ; അറിഞ്ഞിരിക്കണം അപകടംഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങുന്നില്ലേ; അറിഞ്ഞിരിക്കണം അപകടം

വിട്ടുമാറാത്ത പനിക്ക് പരിഹാരം

വിട്ടുമാറാത്ത പനിക്ക് പരിഹാരം

ആയുര്‍വേദ വൈദ്യശാസ്ത്രം അനുസരിച്ച്, വിട്ടുമാറാത്ത പനിയുടെ ഒരു ഘട്ടത്തില്‍ വാത, പിത്ത, കഫ ദോഷങ്ങള്‍ നിങ്ങളെ ബാധിക്കുന്നുണ്ട്. അലസത, നിസ്സംഗത, ക്ഷീണം, എന്നിവ പനിയുമായി ബന്ധപ്പെട്ട ചില സാധാരണ ലക്ഷണങ്ങളാണ്. വിട്ടുമാറാത്ത പനിയെ ചെറുക്കുന്നതിനും രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും നന്ത്യാര്‍വട്ട വേരിന്റെ പൊടി ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ കഴിക്കാം?

എങ്ങനെ കഴിക്കാം?

ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതും പരമ്പരാഗത വൈദ്യത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഒരു സാധാരണ ഔഷധ സസ്യമാണ് നന്ത്യാര്‍വട്ടത്തിന്റെ വേര്. ഇത് കാപ്‌സ്യൂളിലും ടാബ്ലെറ്റ് രൂപത്തിലും എളുപ്പത്തില്‍ ലഭ്യമാണ്. എന്നാല്‍ കഴിക്കുമ്പോള്‍ പ്രായം, കാഠിന്യം, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ച് ഇത് മാറുന്നുണ്ട്. ശരിയായ അളവിനായി എല്ലായ്‌പ്പോഴും ഒരു അംഗീകൃത ആയുര്‍വേദ സ്‌പെഷ്യലിസ്റ്റിന്റെ ഉപദേശം തേടുക.

പാര്‍ശ്വ ഫലങ്ങള്‍

പാര്‍ശ്വ ഫലങ്ങള്‍

കുറഞ്ഞ അളവിലുള്ള നന്ത്യാര്‍വട്ടത്തിന്റെ ഉപയോഗം മിക്ക ആളുകളുടെയും ഉപയോഗത്തിന് സുരക്ഷിതമാണ്, പ്രത്യേകിച്ച് ദീര്‍ഘകാല തെറാപ്പിയുടെ കാര്യത്തില്‍. എന്നാല്‍ ചിലരില്‍ പാര്‍ശ്വഫലങ്ങളായ ഹൈപ്പോടെന്‍ഷന്‍, ഓക്കാനം, ഛര്‍ദ്ദി, തലകറക്കം എന്നിവ ഉള്‍പ്പെടുന്നു. ഒരു ദിവസം ഒരു വ്യക്തി 2000 മില്ലിഗ്രാമില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ അവരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവ കഴിക്കുമ്പോള്‍ എന്തുകൊണ്ടും മികച്ച ഒരു ആയുര്‍വ്വേദ വിദഗ്ധനെ കാണേണ്ടതാണ്. അതിന് ശേഷം മാത്രം ഇത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

pic courtesy: Wikipedia

English summary

Tagar Ayurvedic Root Uses, Benefits, Dosage and Side effects in Malayalam

Here in this article we are discussing about the agar Ayurvedic Root Uses, Benefits, Dosage and Side effects in Malayalam. Take a look.
X
Desktop Bottom Promotion