For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ ചെറിയ ഡ്രൈനസ് പോലും ശരീരത്തിലെ അപകടമാണ് സൂചിപ്പിക്കുന്നത്

|

മുഖം മനസ്സിന്റെ കണ്ണാടിയാണ് എന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെയാണ് ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും കാര്യത്തില്‍ നാമെല്ലാവരും ഒന്നിനൊന്ന് ശ്രദ്ധാലുക്കളാവുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമായും ലക്ഷണങ്ങള്‍ തന്നെയാണ്. ആരെയെങ്കിലും നോക്കി സംസാരിക്കുമ്പോള്‍, അവരുടെ മുഖത്ത് നോക്കിയാല്‍ നമുക്ക് മനസ്സിലാക്കി തരുന്ന പലതും ഉണ്ട്.

Symptoms On Face That Reveals Your Health Issues

 ഈ രോഗങ്ങളാണ് ദാമ്പത്യ ജീവിതത്തിലെ വില്ലന്‍ ഈ രോഗങ്ങളാണ് ദാമ്പത്യ ജീവിതത്തിലെ വില്ലന്‍

എന്നാല്‍ നമ്മുടെ മുഖത്തും ശരീരത്തിലും ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും രോഗ ലക്ഷണങ്ങളായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അനാവശ്യമായുണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ പോലും പലപ്പോഴും പലരും തിരിച്ചറിയാതെ പോവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ മുഖത്ത് കാണുന്ന ഒരു മാറ്റവും ശ്രദ്ധിക്കാതെ പോവരുത്. ഇതിനെക്കകുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

അനാവശ്യ മുടി

പലരും അനുഭവിക്കുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് അനാവശ്യമായുണ്ടാവുന്ന മുടി. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പലരും വാക്‌സ് ചെയ്ത് കളയാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഇത് പിസിഓഎസ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ തുടക്കമാണ് എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. സ്ത്രീകളുടെ മുഖത്ത് അനാവശ്യ മുടി ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടെന്നാണ് ഇതിനര്‍ത്ഥം. ശരീരത്തിലെ ആന്‍ഡ്രോജന്റെ അമിത സ്രവമാണ് ഇതിന് കാരണം. ഇതിന് വേണ്ടി ബ്യൂട്ടിപാര്‍ലറില്‍ പോവും മുന്‍പ് ഒരു ഡോക്ടറെ സമീപിക്കുക.

മുഖക്കുരു

മുഖക്കുരു സാധാരണമായുണ്ടാവുന്ന ഒന്നാണ്. എന്നാല്‍ മുഖക്കുരു വരുമ്പോഴും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം എന്ന് പറയുന്നത് ഇതൊരിക്കലും നിസ്സാരമായി എടുക്കരുത് എന്നുള്ളതാണ്. മുഖക്കുരു പ്രത്യക്ഷപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം നിങ്ങളുടെ ഭക്ഷണരീതിയാണ്. മുഖം വൃത്തിയായി സൂക്ഷിക്കാന്‍ നിങ്ങള്‍ എന്തുചെയ്യുമെന്നത് പ്രശ്നമല്ല, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളാല്‍ മുഖക്കുരു ഉണ്ടാകാം. ഇതെല്ലാം ആരോഗ്യത്തിന്റെ കൂടി ഒരു ഘടകമാണ് എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ദഹന പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത് അല്‍പം കൂടുതലാണ്.

മുഖത്ത് അലര്‍ജി

പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളുണ്ടാവാം. എന്നാല്‍ മുഖത്ത് ചെറിയ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് എല്ലായിപ്പോഴും അങ്ങനെ അവഗണിക്കരുത്. ഇത് ഏതെങ്കിലും അലര്‍ജിയാകുമെന്ന് കരുതുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ശരീരത്തില്‍ വിറ്റാമിന്‍ എ, സിങ്ക് അല്ലെങ്കില്‍ ഫാറ്റി ആസിഡുകള്‍ കുറവായതിനാലാണിത്. കൂടുതല്‍ പോഷകസമൃദ്ധമായ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് മുഖത്തെ മുഖക്കുരു കുറയ്ക്കും. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

ചുണ്ട്

ചുണ്ടുകളും നിസ്സാരമാക്കി വിടരുത്. കാരണം ഒരു വശത്ത്, ചുണ്ടുകളില്‍ വ്രണമാണെങ്കില്‍, അല്ലെങ്കില്‍ വരണ്ടുണങ്ങിയ വിള്ളലുകള്‍ ഉണ്ടെങ്കില്‍, ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്തതിനാലാണിത് സംഭവിക്കുന്നത് എന്ന് തിരിച്ചറിയണം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട് എന്നും തിരിച്ചറിയേണ്ടതാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പുരികങ്ങള്‍

പുരികത്തിന്റെ മുടി വളരെയധികം ഇടതൂര്‍ന്നതാണെങ്കിലോ പുരികം രോമം കൊഴിയുന്ന അവസ്ഥയില്‍ ആണെങ്കിലോ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് തൈറോയ്ഡ് ഗ്രന്ഥി സ്രവിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. പലപ്പോഴും മുടി കൊഴിച്ചില്‍ രോമം അമിതമായി വളരുന്നത് എല്ലാം ഇത്തരത്തില്‍ തൈറോയ്ഡ് ലക്ഷണങ്ങളില്‍ ഒന്നായി തന്നെയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

വരണ്ട ചര്‍മ്മം

നിങ്ങളുടെ ചര്‍മ്മം വരണ്ടതാണെങ്കില്‍, ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏക പരിഹാരം. ഇതിനുപുറമെ, ലയിക്കുന്ന കൊഴുപ്പുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ലിനോലെനിക് ആസിഡ് എന്നിവയും കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതെല്ലാം ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നത് മികച്ചതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ വാര്‍ദ്ധക്യം മൂലമാണെന്ന് മാത്രം കരുതി ഇരുന്നാല്‍ അത് ഒരു പക്ഷേ ആരോഗ്യത്തെ ഇല്ലാതാക്കുന്നു.്.

English summary

Symptoms On Face That Reveals Your Health Issues

Here we are sharing some symptoms on face that reveals your health issues. Take a look.
X
Desktop Bottom Promotion