For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജത്തിന് ആരോഗ്യക്കുറവറിയാന്‍ നഖത്തിലെ ചുവന്ന പാടുകള്‍

|

പല ദമ്പതികളും പ്രത്യുല്‍പാദന സംബന്ധമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും സൃഷ്ടിക്കുന്നു. ചിലരില്‍ കുറഞ്ഞ ബീജങ്ങളുടെ എണ്ണം ഒരു പ്രധാന ഘടകം തന്നെയാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണം പകുതിയായി കുറയുകയും ചെയ്യുന്നുണ്ടെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതിന്റെ ചില ലക്ഷണങ്ങള്‍ ശരീരം തന്നെ കാണിക്കുന്നുണ്ട്. അവയെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതാണ്.

ആരോഗ്യ പ്രശ്നങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളിയാവുന്നത്.ഇതിനെ പ്രതിരാധിക്കുകയും കൃത്യമായ ചികിത്സ നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പുരുഷന്‍മാരില്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് മനസ്സിലാക്കാന്‍ ചില ലക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കുന്നുണ്ട്. ഇതിലൂടെ ബീജത്തിന്റെ ആരോഗ്യവും ബീജത്തിന്റെ ആരോഗ്യക്കുറവും മനസ്സിലാക്കാം. എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

നോര്‍മല്‍ സ്പേം കൗണ്ട്

നോര്‍മല്‍ സ്പേം കൗണ്ട്

സാധാരണ പുരുഷന്‍മാരില്‍ നോര്‍മല്‍സ്‌പേം കൗണ്ട് 120 മുതല്‍ 350 മില്ല്യണ്‍ പെര്‍ ക്യുബിക് സെന്റിമീറ്ററാണ്. എന്നാല്‍ ചില പുരുഷന്‍മാരില്‍ ഇത് ഇതിലും കുറവായിരിക്കും. ഇതാണ് പലപ്പോഴും വന്ധ്യതയെന്ന പ്രശ്നത്തിന് കാരണമാകുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും ആരോഗ്യ രീതിയും എല്ലാമാണ് ഇത്തരം അവസ്ഥയിലേക്ക് നയിക്കുന്നത്. പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് പുരുഷന്മാരില്‍ വന്ധ്യത വര്‍ദ്ധിച്ച് വരുന്നു. അതുകൊണ്ട് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

നഖവും സ്പേം കൗണ്ടും

നഖവും സ്പേം കൗണ്ടും

പുരുഷന്‍മാരുടെ നഖം നോക്കിയും സ്‌പേം കൗണ്ട് തീരുമാനിക്കാവുന്നതാണ്. നഖവും സ്പേം കൗണ്ടും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നഖത്തിലെ നിറവും മറ്റും മാറുന്നതിലൂടെ നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. നഖത്തിന് താഴേ ചുവന്ന പാടുകളോ നിറമോ കാണുന്നുണ്ടെങ്കില്‍ ഇത് ശ്രദ്ധിക്കണം. നിങ്ങളില്‍ബീജം കുറവാണ് എന്നതും പുരുഷന്‍മാരില്‍ ഹോര്‍മോണ്‍ കുറവാണ് എന്നുള്ളതും ആണ് ഇതിന്റെ അര്‍ത്ഥം. നഖത്തിന്റെ നിറ വ്യത്യാസം നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാം. നഖം നോക്കിയാല്‍ പോലും നമുക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

വിരലിന്റെ നീളം ശ്രദ്ധിക്കാം

വിരലിന്റെ നീളം ശ്രദ്ധിക്കാം

വിരലിന്റെ നീളം നോക്കിയും ബീജക്കുറവും ബീജാരോഗ്യവും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. വന്ധ്യതാ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് മനസ്സിലാക്കുന്നതിന് നമുക്ക് പുരുഷന്റെ വിരല്‍ നോക്കാവുന്നതാണ്. ചൂണ്ടുവിരലിന്റെ നീളം മോതിര വിരലിനേക്കാള്‍ കുറവാണ് എങ്കില്‍ ഇവരില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കുറവാണ് എന്നാണ് കാണിക്കുന്നത്. ഇത് കൂടാതെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിലുണ്ടാവുന്ന മാറ്റങ്ങളെയും ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇവരില്‍ വന്ധ്യതയെന്ന പ്രശ്നത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ചെവിയിലെ ചുളിവുകള്‍

ചെവിയിലെ ചുളിവുകള്‍

ആരോഗ്യ പ്രശ്‌നങ്ങളും സൂചനകള്‍ തന്നെയാണ് പലപ്പോഴും ചെവിയിലെ ചുളിവുകള്‍. ചെവിക്ക് മുകളില്‍ ഇത്തരത്തില്‍ ചുളിവുകളും പേശികള്‍ക്ക് ആരോഗ്യമില്ലാത്തതും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളില്‍ വരുന്നതാണ്. ഇവരില്‍ പുരുഷ ഹോര്‍മോണ്‍ കുറവാണ് എന്നതിന്റെ സൂചനയാണ് ഇത്. അമിത വണ്ണത്തിനൊപ്പം മസിലുകള്‍ ഇല്ലാതിരിക്കുന്ന അവസ്ഥയും പലപ്പോഴും നിങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഉണ്ട് എന്നുള്ളതാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശബ്ദത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കണം

ശബ്ദത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കണം

പുരുഷന്‍മാരില്‍ ഒരു പ്രായം ആവുമ്പോള്‍ അത് ശബ്ദത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ആണ്‍കുട്ടികളില്‍ ശബ്ദത്തില്‍ മാറ്റം വരുന്ന പ്രായം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ശബ്ദത്തില്‍ മാറ്റം സംഭവിക്കാതെയിരിക്കുന്ന അവസ്ഥയാണെങ്കില്‍ നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവാണ് എന്ന് പറയാം. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അഭാവമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. എന്നാല്‍ ഇത് ഡോക്ടറെ കണ്ട് മാത്രം തീരുമാനിക്കേണ്ട അവസ്ഥയാണ്. ഇത് കൃത്യമായി പരിശോധിച്ച് വേണം പരിഹാരം കാണാന്‍.

നീര്‍വീക്കം ഉണ്ടെങ്കില്‍

നീര്‍വീക്കം ഉണ്ടെങ്കില്‍

പുരുഷന്റെ ലൈംഗികാവയവത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീക്കമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ അതും മനസ്സിലാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് തന്നെ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. എന്തെങ്കിലും അസാധാരണത്വം കണ്ടെത്തിയാല്‍ ഉടേന തന്നെ ഡോക്ടറെ കാണണം. അല്ലാത്ത പക്ഷം ഇത് വന്ധ്യത പോലുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് ഭാവിയില്‍ നിങ്ങളെ നയിക്കുന്നു. സ്പേം കൗണ്ടിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കഷണ്ടി

കഷണ്ടി

കഷണ്ടി പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. സാധാരണ പുരുഷ ലക്ഷണങ്ങളില്‍ ഒന്നാണ് കഷണ്ടി. എന്നാല്‍ കഷണ്ടി വരുമ്പോള്‍ അത് ഇത്തരം പ്രശ്‌നങ്ങളുടെ കൂടെ മുന്നോടിയാണ് എന്ന് മനസ്സിലാക്കേണ്ടതാണ്. ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് കഷണ്ടി എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന് മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം.

English summary

Symptoms Of Low Sperm Count and Poor Sperm Health

Here in this article we are discussing about the symptoms of low sperm count and poor sperm health. Take a look.
X
Desktop Bottom Promotion