For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുശാന്തിനെ ഇല്ലാതാക്കിയ ഡിപ്രഷന്‍: അറിയാം

|

ഡിപ്രഷന്‍ എന്ന വാക്ക് നമുക്കെല്ലാം പരിചിതമാണ്. എന്നാല്‍ അത് നമുക്ക് പ്രിയപ്പെട്ടവരുടെ ജീവനെടുക്കുമ്പോഴാണ് എത്രത്തോളം ഗുരുതരമാണ് എന്ന് നമുക്ക് മനസ്സിലാവുന്നത്. 2020-ന്റെ കണക്കെടുത്താല്‍ നമുക്കുണ്ടാവുന്ന നഷ്ടങ്ങള്‍ ചില്ലറയല്ല. പ്രിയതാരം സുശാന്ത് സിംങ് രജ്പുത് ആണ് ഡിപ്രഷന്റെ മറ്റൊരു ഇരയായി മാറിയിരിക്കുന്നത്. മൂംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സുശാന്തിനെ കാണപ്പെട്ടത്. പ്രശസ്ത ക്രിക്കറ്റ് താരം മഹേന്ദ്രസിംങ് ധോണിയുടെ ബയോപിക് അദ്ദേഹത്തെ വളരെയധികം പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു.

മാനസികമായി വളരെയേറെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. അമ്മയുടെ മരണവും മുന്‍മാമേജരുടെ മരണവും അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു എന്നതാണ് സത്യം. ഇന്ന് അദ്ദേഹം നമ്മോടൊപ്പം ഇല്ല എന്നുള്ളതാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഇഷ്ടപ്പെടുന്ന എല്ലാവരുടേയും ഉള്ളുലക്കുന്നത്.

ഡിപ്രഷന്‍, ചില അസാധാരണ ലക്ഷണങ്ങള്‍ഡിപ്രഷന്‍, ചില അസാധാരണ ലക്ഷണങ്ങള്‍

അതിലുപരി മാനസികമായി നിങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഒരിക്കലും അതിന് പരിഹാരം എന്നോണം ആത്മഹത്യക്ക് ശ്രമിക്കാതിരിക്കുക. ജീവിതം വളരെയധിതം മനോഹരമാണ് എന്ന ചിന്ത ഓരോ നിമിഷവും ആലോചിക്കുക. ഡിപ്രഷന്‍, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നീ അവസ്ഥകളിലൂടെ കടന്നു പോവുമ്പോള്‍ നാം ചിന്തിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഡിപ്രഷന്‍ തിരിച്ചറിയുക

ഡിപ്രഷന്‍ തിരിച്ചറിയുക

നമുക്ക് ചുറ്റും ധാരാളം പേര്‍ ഡിപ്രഷനിലേക്ക് വീണു പോവുന്നുണ്ട്. എന്നാല്‍ എന്താണ് ഡിപ്രഷന്‍ എന്നുള്ളത് പലപ്പോഴും ഇവര്‍ തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. ഏത് പ്രായക്കാരിലും പുരുഷനിലും സ്ത്രീയിലും സാമ്പത്തികം ഉള്ളവരിലും ഇല്ലാത്തവരിലും എല്ലാവരിലും ഡിപ്രഷന്‍ ഉണ്ടാവുന്നുണ്ട്. ആഗോളതലത്തില്‍ തന്നെ നാം ഓരോരുത്തരേയും ബാധിക്കപ്പെട്ടിട്ടുള്ള അല്ലെങ്കില്‍ നമ്മുടെ ഉള്ളില്‍ ഉള്ള ഒരു രോഗാവസ്ഥയാണ് ഡിപ്രഷന്‍. ഇതിനെ തിരിച്ചറിയുന്നിടത്ത് നിങ്ങള്‍ വിജയിച്ചു എന്ന് വേണം പറയാന്‍. തനിക്ക് ഡിപ്രഷന്‍ ഉണ്ട് എന്ന് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അത് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങളെ ഒരു ഡിപ്രഷനും തോല്‍പ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തനിക്ക് ഡിപ്രഷനാണ് എന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ അതിനുള്ള ചികിത്സക്കാണ് ശ്രമിക്കേണ്ടത്.

പുരുഷന്‍മാരേക്കാള്‍ സ്ത്രീകളില്‍

പുരുഷന്‍മാരേക്കാള്‍ സ്ത്രീകളില്‍

പുരുഷന്‍മാരേക്കാള്‍ സ്ത്രീകളെയാണ് ഡിപ്രഷന്‍ കൂടുതലായി പിടികൂടുന്നത്. ജീവിതത്തില്‍ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങള്‍, പ്രിയപ്പെട്ടവരുടെ വിയോഗം, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോവാതിരിക്കാന്‍ സാധിക്കാതെ വരിക, കുടുംബത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍, വിവാഹമോചനം, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവയെല്ലാം വിഷാദത്തിലേക്ക് ഓരോരുത്തരേയും തള്ളിയിടുന്ന ഒന്നാണ്. എന്നാല്‍ ഇതെല്ലാം ഇന്നല്ലെങ്കില്‍ നാളെ മാറാവുന്നതേ ഉള്ളൂ എന്ന കാര്യം നമ്മുടെ മനസ്സിനെ ഓരോ നിമിഷവും പറഞ്ഞ് പഠിപ്പിക്കുന്നിടത്താണ് നമ്മുടെ വിജയം. ഇവിടെയാണ് ഡിപ്രഷന്‍ എന്ന വില്ലനെ നമുക്ക് തോല്‍പ്പിക്കാന്‍ സാധിക്കുന്നത്.

ലക്ഷണങ്ങള്‍ മനസ്സിലാക്കുക

ലക്ഷണങ്ങള്‍ മനസ്സിലാക്കുക

എന്താണ് വിഷാദം എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്നുള്ളത് ആദ്യമേ തിരിച്ചറിയാന്‍ ശ്രദ്ധിക്കൂ. വിഷാദരോഗത്തെ തിരിച്ചറിയാന്‍ സാധിച്ചാല്‍ ഒരു പരിധി വരെ അതിനെ ഇല്ലാതാക്കാം എന്നുള്ളതാണ് സത്യം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങള്‍ക്കരികില്‍ എപ്പോഴും വേണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ താഴെ പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ചേര്‍ത്ത് പിടിക്കുകയും ചികിത്സ തേടേണ്ട അവസ്ഥയിലേക്ക് എത്തിയെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക. ഒരിക്കലും അതിനെ നിസ്സാരവത്കരിച്ച് വിടരുത് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധേയമാണ്.

സ്ഥായിയായ സങ്കടഭാവം

സ്ഥായിയായ സങ്കടഭാവം

സ്ഥായിയായ സങ്കടഭാവവും ഒന്നിലും സന്തോഷം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. നിരാശ, ശൂന്യത, ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ സാധിക്കാതെ വരിക എന്നിവയെല്ലാം ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. ഭക്ഷണം കഴിക്കാതിരിക്കുക, കഴിക്കുന്ന ഭക്ഷണം കൃത്യമല്ലാതിരിക്കുക, ശരീരഭാരം കൂടുക, അല്ലെങ്കില്‍ ഭക്ഷണ നിയന്ത്രണം ഇല്ലാതെ തന്നെ ശരീരഭാരം കുറയുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ആത്മഹത്യാ പ്രവണത

ആത്മഹത്യാ പ്രവണത

തന്നെ കൊണ്ട് ഒരു ഗുണവും എല്ല എന്ന തോന്നല്‍ ഇടക്കിടക്ക് തോന്നിക്കൊണ്ടിരിക്കുക. അത്തരം തോന്നലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഇതിനെക്കുറിച്ച് ഇടക്കിടക്ക് പറയുകയും ചെയ്യുക. മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ എപ്പോഴും ചിന്തിക്കുക, ആത്മഹത്യാ പ്രവണത കാണിക്കുക, തീരുമാനം എടുക്കാന്‍ സാധിക്കാതെ വരുക, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ബുദ്ധിമുട്ടുക, സ്വന്തം വ്യക്തിജീവിതത്തില്‍ മുന്‍പ് സന്തോഷം കണ്ടെത്തിയ കാര്യങ്ങളില്‍ നിന്ന് ഇപ്പോള്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കാതിരിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്.

 തീരുമാനം എടുക്കുന്നതില്‍ പരാജയപ്പെടുക

തീരുമാനം എടുക്കുന്നതില്‍ പരാജയപ്പെടുക

ഇത് കൂടാതെ തീരുമാനം എടുക്കുന്നതില്‍ എപ്പോഴും പരാജയപ്പെടുക, ശാരീരികമായും മാനസികമായും തീരെ ഊര്‍ജ്ജം ഇല്ലാത്ത അവസ്ഥ, തനിക്ക് ഒന്നിനും കഴിയില്ല എന്ന ചിന്ത, കൂട്ടത്തില്‍ നിന്ന് വിട്ടു നില്‍ക്കുക, ഒറ്റക്കിരിക്കാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുക. ഇതെല്ലാം വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇതിനെക്കുറിച്ച് അല്ലെങ്കില്‍ തന്നെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയാതിരിക്കുന്നതിന് സാധിക്കുക, മനസ്സ് തുറന്ന് സംസാരിക്കാതിരിക്കുന്നതിന് കഴിയാതിരിക്കുക ഇതെല്ലാം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്.

പരിഹാരങ്ങള്‍ നിര്‍ബന്ധം

പരിഹാരങ്ങള്‍ നിര്‍ബന്ധം

മുകളില്‍ പറഞ്ഞ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് തോന്നിയാല്‍ ഉടനേ തന്നെ അടുപ്പമുള്ള മനസ്സിനോട് അടുത്ത് നില്‍ക്കുന്ന ഒരു വ്യക്തിയോട് എല്ലാം തുറന്ന് പറയുന്നതിന് ശ്രമിക്കുക. ഒരു പക്ഷേ കേള്‍ക്കാന്‍ ഒരാളുണ്ടാവുന്നതും അയാള്‍ക്ക് കൃത്യമായ പരിഹാരം പറയാന്‍ സാധിക്കുന്നതും നിങ്ങളെ വിഷാദമെന്ന അവസ്ഥയില്‍ നിന്ന് കൈപിടിച്ച് നടത്താന്‍ സഹായകമാവുന്നുണ്ട്. വിഷാദരോഗികളായ നല്ലൊരു ശതമാനം ആളുകള്‍ക്കും അവരുടെ അവസ്ഥയെക്കുറിച്ച് ധാരണ ഇല്ല എന്ന് തന്നെയാണ് സത്യം. ഇത് പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണ് എന്നുള്ളതാണ് സത്യം.

പൂര്‍ണ പിന്തുണ

പൂര്‍ണ പിന്തുണ

വിഷാദ രോഗത്തിലായ ഒരു വ്യക്തിയെ സഹായിക്കുന്നതിനും അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതിനും അവരുടെ സുഹൃത്തുക്കള്‍ക്കോ പങ്കാളിക്കോ കുടുംബത്തിനോ ഉള്ള പങ്ക് ചെറുതല്ല. വിഷാദം എന്നത് മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കേടുണ്ടാക്കുന്ന ഒരു അവസ്ഥയല്ല. പൂര്‍ണമായും ഇവരുടെ അവസ്ഥ മനസ്സിലാക്കി കൈ പിടിച്ച് കൂടെ നിന്നാല്‍ പഴയ ജീവിതത്തിലേക്ക് ഇവര്‍ക്ക് നൂറ് ശതമാനവും തിരികെപ്പോവാം എന്നുള്ളതാണ്. കൂടെ നില്‍ക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണയാണ് ഇവര്‍ക്ക് എപ്പോഴും ആവശ്യം.

വിട്ടു പോയ നഷ്ടങ്ങള്‍

വിട്ടു പോയ നഷ്ടങ്ങള്‍

പലരും വിഷാദ രോഗം മൂലം ആത്മഹത്യ ചെയ്യുന്നവരുണ്ട്. ചിലതെല്ലാം നമ്മള്‍ അറിയുന്നവരും നമ്മള്‍ അറിയാതെയും നിരവധി പേര്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രശസ്തരായ പല വ്യക്തികളും വിഷാദരോഗത്തെ തിരിച്ചറിഞ്ഞ് അതില്‍ നിന്ന് വിജയകരമായി തിരിച്ച് വരവ് നടത്തിയവരും ഉണ്ട്. അവരാകണം നമുക്കെല്ലാം പ്രചോദനം. ബോളിവുഡിന്റെ പ്രശസ്ത നടി ദിപീകാ പദുക്കോണ്‍ വരെ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ആദ്യം മനസ്സിലാക്കേണ്ട കാര്യം രോഗം നമ്മളെ തോല്‍പ്പിക്കുന്നതിനേക്കാള്‍ രോഗത്തെ നമുക്കാണ് തോല്‍പ്പിക്കേണ്ടത് എന്നുള്ളതാണ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല വിജയിച്ച് ജീവിച്ച് കാണിക്കുകയാണ് നാം വേണ്ടത്.

സ്ത്രീകളില്‍ 40ന് ശേഷം ഡിപ്രഷന്‍ സാധ്യതസ്ത്രീകളില്‍ 40ന് ശേഷം ഡിപ്രഷന്‍ സാധ്യത

സുശാന്ത് സിംങ് രജ്പുതിന് ആദരാഞ്ജലികള്‍

English summary

Sushant Singh Rajput Commits suicide: How to Deal With Depression and Loneliness

Sushant Singh Rajput Was comitted Sucide due to Depression. Here is how to Dealing With Depression and Loneliness. Read on.
X
Desktop Bottom Promotion