For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പക്കാരില്‍ ഭീതിയുണർത്തി ഈ ക്യാൻസർ വീണ്ടും

|

പല തരത്തിലും ക്യാൻസർ നിങ്ങളെ വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇന്നത്തെ ‌കാലത്ത് പലപ്പോഴും വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ് രോഗങ്ങൾ. കാരണം ഒന്ന് മാറുമ്പോൾ മറ്റൊന്ന് എന്ന അവസ്ഥയാണ് ഇന്നത്തെ കാലത്ത്. ക്യാന്‍സറുകൾ എല്ലാം തന്നെ നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാവുന്നതാണ്. എന്നാൽ പലപ്പോഴും നേരത്തെ രോഗ ലക്ഷണങ്ങൾ പ്രകടമാവാത്തത് പല വിധത്തിലുള്ള കോംപ്ലിക്കേഷനുകളും രോഗനിർണയം നടത്തുന്നതിൽ പരാജയം സംഭവിക്കുന്നതും എല്ലാമാണ് പലപ്പോഴും രോഗത്തെ വെല്ലു‍വിളിയാക്കി മാറ്റുന്നത്.

Most read:പെണ്‍ശരീരത്തിലെ അപകടം ഒളിച്ചിരിക്കും അവയവംMost read:പെണ്‍ശരീരത്തിലെ അപകടം ഒളിച്ചിരിക്കും അവയവം

എന്നാല്‍ ക്യാൻസറിന്‍റെ കാര്യത്തിൽ മാത്രം രോഗനിർണയം നടത്തുന്നതിന് താമസിച്ചാൽ പിന്നീട് പിടിച്ചാൽ കിട്ടാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ ഇന്ന് അൽപം ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നത് പലപ്പോഴും വയറ്റിലെ ക്യാന്‍സറാണ്. വളരെ താമസിച്ച് മാത്രം ലക്ഷണങ്ങള്‍ പ്രകടമാവുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ചെറുപ്പക്കാരിൽ ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് വയറ്റിലെ ക്യാൻസർ. കൂടുതല്‍ അറിയാൻ വായിക്കൂ.

വേഗം പടർന്ന് പിടിക്കുന്നു

വേഗം പടർന്ന് പിടിക്കുന്നു

വയറ്റിലെ ക്യാൻസർ ഉണ്ടെങ്കിൽ അത് പെട്ടെന്നാണ് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന് പിടിക്കുന്നത്. പലപ്പോഴും കീമോ തെറാപ്പി പോലുള്ളവ പെട്ടെന്ന് ഇതിനോട് പ്രതികരിക്കാതെ വരുന്നുണ്ട്. കണ്ടെത്താൻ വൈകുന്നത് തന്നെയാണ് ഇത്തരം അവസ്ഥകൾ വഷളാക്കുന്നത്. മുപ്പതുകളിലും നാൽപ്പതുകളിലും ഉള്ളവരാണ് ഇത്തരം അസ്വസ്ഥതകൾക്ക് ഇരകൾ. മരണനിരക്കിന്‍റെ കാര്യത്തിൽ ഏഴാം സ്ഥാനത്താണ് വയറ്റിലെ ക്യാൻസറിന്‍റെ സ്ഥാനം.

കണ്ടെത്താൻ വൈകുന്നത്

കണ്ടെത്താൻ വൈകുന്നത്

രോഗ ലക്ഷണങ്ങൾ അത്ര പെട്ടെന്ന് പ്രകടമാവുന്നില്ല എന്നതാണ് വെല്ലുവിളി ഉയർത്തുന്ന പ്രധാന പ്രശ്നം. രേഗം കണ്ടെത്താൻ വൈകുന്തോറും ചികിത്സ ഫലിക്കുന്നതിനുള്ള സാധ്യത വളരെ കുറവായി മാറുന്നുണ്ട്. ഇതിന്‍റെ ഫലമായി ചികിത്സ ലഭിക്കാൻ കഴിയാതെ പോവുന്നു. യുവാക്കൾക്കിടയാണ് പലപ്പോഴും ഇത്തരം ക്യാൻസറിന്‍റെ സാധ്യത കൂടി വരുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണങ്ങൾ എന്നതാണ് അറിയാൻ കഴിയാത്തത്. പ്രായമായവരെ അപേക്ഷിച്ച് യുവാക്കളിലാണ് ഇത്തരം രോഗത്തിന്‍റെ സാധ്യത വർദ്ധിക്കുന്നത്.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

എന്തൊക്കെയാണ് വയറ്റിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ എന്ന് പലർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല. എന്നാൽ ഇതിന് പിന്നിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. ഇവ തിരിച്ചറിഞ്ഞാൽ അത് നിങ്ങളുടെ ആരോഗ്യത്തെ രക്ഷപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്. എന്താണ് വൈകിയാണെങ്കിലും പ്രകടമാവുന്ന ക്യാന്‍സർ ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരം ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം.

 ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

ഛർദ്ദിയും മനം പിരട്ടലും വയറ്റിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇതോടൊപ്പം നെഞ്ചെരിച്ചിലും ഉണ്ടാവുന്നു. കൂടാതെ വിശപ്പില്ലായ്മയും, ഭക്ഷണം കഴിച്ചാൽ വയര്‍ പെട്ടെന്ന് നിറയുന്ന അവസ്ഥയും, മലത്തിൽ രക്തത്തിന്‍റെ അവസ്ഥയും, മഞ്ഞപ്പിത്തവും അമിത ക്ഷീണവും,വയറു വേദനയും എല്ലാമാണ് നിങ്ങളില്‍ വയറ്റിലെ ക്യാൻസർ ഉണ്ട് എന്നത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം വയറ്റിലെ ക്യാൻസർ നിങ്ങളിലുണ്ട് എന്ന് സൂചിപ്പിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ്.

കാരണങ്ങൾ

കാരണങ്ങൾ

എന്തൊക്കെയാണ് വയറ്റിലെ ക്യാൻസർ ഉണ്ടാവുന്നതിനുള്ള ലക്ഷണങ്ങൾ എന്ന് നമ്മൾ വായിച്ച് കഴിഞ്ഞൂ. എന്നാല്‍ എന്തൊക്കെയാണ് ഇതിന്‍റെ കാരണങ്ങൾ എന്ന് നമുക്ക് നോക്കാം. ഫ്രൂട്സും വെജിറ്റബിൾസും വളരെ കുറച്ച് ഡയറ്റിൽ ഉൾപ്പെടുത്തുന്നത്, കൂടുതൽ പുകയുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത്, ക്യാന്‍സർ പാരമ്പര്യമുള്ള കുടുംബം, പുകവലി, വയറ്റിലെ എരിച്ചിൽ, ഭക്ഷണശീലത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ആണ് മറ്റൊന്ന്. ഇത് നിങ്ങളിൽ ക്യാൻസര്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ജീവിത ശൈലിയും ആരോഗ്യ ശീലവും എല്ലാം നിങ്ങളിലെ ക്യാൻസറിനെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

English summary

Stomach Cancer on the Rise in People Under Forties

Here in this article we are discussing about the stomach cancer in the rise in people under forties. Read on.
Story first published: Saturday, January 11, 2020, 12:55 [IST]
X
Desktop Bottom Promotion