For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റഷ്യന്‍ കോവിഡ് വാക്‌സിന്‍ പിന്നോട്ടില്ല

|

കോവിഡ് വ്യാപന ഭീതിയില്‍ ഉഴലുന്ന ലോകത്തിന് ആശ്വാസമായി റഷ്യയില്‍ നിന്നൊരു ശുഭവാര്‍ത്ത. ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യമോ റഷ്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന 'സ്പുട്‌നിക് അഞ്ച്' (Sputnik V) വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാമെന്ന് വ്യക്തമാക്കി അധികൃതര്‍. ഓഗസ്റ്റിലാണ് കോവിഡ് വൈറസിനെ ചെറുക്കാന്‍ റഷ്യ വികസിപ്പിക്കുന്ന വാക്‌സിനായ 'സ്പുട്‌നിക് അഞ്ച്' വാര്‍ത്തകളില്‍ നിറഞ്ഞത്. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്തത് വാക്‌സിന്‍ എന്ന നിലയില്‍ അന്നത് ലോക ശ്രദ്ധ നേടിയിരുന്നു.

Most read: മൊബൈലും പണവും ശ്രദ്ധിക്കണം; കൊറോണവൈറസ്Most read: മൊബൈലും പണവും ശ്രദ്ധിക്കണം; കൊറോണവൈറസ്

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് സ്പുട്‌നിക് അഞ്ച് കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഓഗസ്റ്റ് 11ന് റഷ്യയിലെ ആരോഗ്യ മന്ത്രാലയം ഇത് രജിസ്റ്റര്‍ ചെയ്തിരുന്നു. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍.ഡി.എഫ്) സി.ഇ.ഒ കിറില്‍ ദിമിത്രീവ് ആണ് വാക്‌സിന്‍ ഉടന്‍ ഉപയോഗപ്രദമാകുമെന്ന വാര്‍ത്ത പുറത്തുവിട്ടത്.

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

ഒക്ടോബര്‍ അവസാനം മുതലോ നവംബര്‍ ആദ്യം മുതലോ വാക്‌സിന്‍ റഷ്യയില്‍ വ്യാപകമായി ഉപയോഗിക്കാനാകുമെന്നാണ് വിശ്വാസമെന്ന് ഒരു ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ദിമിത്രീവ് പറഞ്ഞു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലടക്കം ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യു.എ.ഇയില്‍ റഷ്യയുടെ കോവിഡ് 19 വാക്‌സിന്റെ മനുഷ്യ പരീക്ഷണങ്ങള്‍ ആരംഭിച്ചതായി തിങ്കളാഴ്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബെലാറസില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചതിനുശേഷം വിദേശത്ത് നടത്തുന്ന സ്പുട്‌നിക് വി വാക്‌സിനുകളുടെ രണ്ടാമത്തെ പരീക്ഷണമാണ് യു.എ.ഇയിലേത്. സമാനമായ പരീക്ഷണങ്ങള്‍ ഉടനെ വെനിസ്വേലയിലും ആരംഭിക്കും.

Most read:വേദനയില്ലാതെയും ഹൃദയാഘാതം വരാം; ഏറെ അപകടംMost read:വേദനയില്ലാതെയും ഹൃദയാഘാതം വരാം; ഏറെ അപകടം

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

യു.എ.ഇയിലെ പരീക്ഷണ ഫലങ്ങളും റഷ്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഫലങ്ങളും പഠിച്ച്, നവംബര്‍ അവസാനത്തിന് മുമ്പ് ഇടക്കാല ഫലങ്ങള്‍ പ്രസിദ്ധീകരിക്കും. വാക്‌സിന്റെ മൂന്നാം ഘട്ടം പരീക്ഷണത്തിന്റെ ഭാഗമായി മോസ്‌കോയിലെ 40,000 സന്നദ്ധ പ്രവര്‍ത്തകരില്‍ സ്പുട്‌നിക് അഞ്ച് കോവിഡ് 19 വാക്‌സിന്‍ നിലവില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷമുള്ള പരീക്ഷണങ്ങളില്‍ പങ്കെടുക്കാന്‍ 60,000 ല്‍ അധികം വോളന്റിയര്‍മാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

1957ല്‍ മോസ്‌കോ വിക്ഷേപിച്ച ബഹിരാകാശ ഉപഗ്രഹത്തിന്റെ പേരിലുള്ളതാണ് സ്പുട്‌നിക് അഞ്ച് എന്ന വാക്‌സിന്‍. എന്നാല്‍ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നായി ഇപ്പോഴും ഉയര്‍ന്നു വരുന്നുണ്ട്. വാക്‌സിന്‍ പുറത്തിറങ്ങിയാലുടന്‍ പരീക്ഷണം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചിട്ടുണ്ട്.

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

അതിനിടെ വൈറസ് വ്യാപനം സംബന്ധിച്ച് പല മിഥ്യാധാരണകളും ജനങ്ങള്‍ക്കിടയിലുണ്ട്. ഒരിക്കല്‍ കൊറോണവൈറസ് വന്നുപോയാല്‍ പ്രതിരോധശേഷി വര്‍ധിക്കുമെന്നും അതിനാല്‍ കോവിഡ് വന്നുപോകട്ടെയെന്നും കരുതുന്നവരുണ്ട്. ഇവര്‍ക്കുള്ള മറുപടിയുമായി കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടനാ തലവന്‍ പ്രസ്താവനയിറക്കിയിരുന്നു. കോവിഡ് വന്നുപോകട്ടെ എന്ന നിലപാട് അപകടകരമാണെന്ന് ടെദ്രോസ് അദാനം ഗബ്രിയേസ് അറിയിച്ചു. അപകടകരമായ വൈറസിനെ കൂടുതല്‍ അപകടകരമായ രീതിയില്‍ പകരാന്‍ അനുവദിക്കുന്ന നിലപാടാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Most read:ഹൃദ്രോഗത്തെ ചെറുത്തു തോല്‍പിക്കാം; നല്ല ശീലങ്ങള്‍Most read:ഹൃദ്രോഗത്തെ ചെറുത്തു തോല്‍പിക്കാം; നല്ല ശീലങ്ങള്‍

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

കോവിഡ്: റഷ്യന്‍ വാക്‌സിന്‍ ഈ മാസത്തോടെ ഉപയോഗം വ്യാപിപ്പിക്കും

ഭീതിതമായ രീതിയില്‍ വൈറസ് ലോകത്ത് വ്യാപിച്ചിരിക്കുകയാണ് ഇതുവരെ ലോകത്ത് കൊറോണ വൈറസ് ബാധിച്ച് 1,090,811 പേര്‍ മരണപ്പെട്ടു. 38,363,705 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യയില്‍ 1,10,617 പേര്‍ ഇതിനകം കോവിഡ് ബാധിച്ച് കൊല്ലപ്പെട്ടു. 72,39,389 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലാണ്.

English summary

Sputnik V COVID-19 Vaccine May be Widely Used in Russia in Late October

Russian Direct Investment Fund CEO Kirill Dmitriev said that the coronavirus vaccine Sputnik V may be widely used in Russia in late October to early November. Read on.
X
Desktop Bottom Promotion