For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയര്‍ ഉടയും നാരങ്ങാത്തൊലി വെള്ളം..

കുടവയര്‍ ഉടയും നാരങ്ങാത്തൊലി വെള്ളം..

|

ചാടുന്ന വയറാണ് ഇന്നു ചെറുപ്പക്കാരുടെ പോലും പ്രശ്‌നം. അമ്പതായാലേ വയറു ചാടൂവെന്ന പ്രമാണമൊന്നും ഇപ്പോഴത്തെ കാലത്തു വിലപ്പോകില്ല. മെയ്യനങ്ങാതെ കമ്പ്യൂട്ടറിനു മുന്നില്‍ എത്തിക്കുത്തിയിരുന്നു പണിയെടുക്കുമ്പോള്‍ വയറു മടിയിലേക്കു വീഴും പരുവത്തിലാകുന്നത് സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷ പ്രജകള്‍ക്കു കൂടിയാണ്.

ചാടുന്ന വയര്‍ സൗന്ദര്യ പ്രശ്‌നം മാത്രമായി കണക്കാക്കാന്‍ വരട്ടെ, ഇതു വരുത്തുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഏറെയാണ്. വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ഈ കൊഴുപ്പാണ് ആരോഗ്യപരമായി ഏറ്റവും ദോഷം വരുത്തുന്ന കൊഴുപ്പെന്നു വേണം, പറയുവാന്‍.

വയറു കുറയ്ക്കാന്‍ എളുപ്പ വഴികള്‍ നോക്കിയിട്ടു കാര്യമില്ല. ഏറ്റവും വേഗത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന സ്ഥലമാണ് വയറെങ്കിലും ഏറ്റവുമൊടുവില്‍ കൊഴുപ്പു നീങ്ങുന്നത് ഇവിടെ നിന്നാണ്. ഏതു ഭാഗത്തെ കൊഴുപ്പു നീങ്ങിയാലും ഇവിടുന്നു പോയിക്കിട്ടാന്‍ ഏറെ പ്രയാസവുമാണ്.

വയറ്റിലെ കൊഴുപ്പു നീക്കാന്‍ വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. മിക്കവാറും നമ്മുടെ അടുക്കളയിലെ ചില കൂട്ടുകള്‍. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങ. ആരോഗ്യ, സൗന്ദര്യ, മുടി സംരക്ഷണ വഴികളില്‍ ഒരുപോലെ ഗുണകരമായ ഇത് വയറു കുറയ്ക്കാനുള്ള ഏറ്റവും നല്ലൊര വഴിയാണ്.

സാധാരണ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളമാണ് വയര്‍ കുറയ്ക്കാന്‍ പറയാറ്. എന്നാല്‍ ഇവിടെ ഉപയോഗിയ്ക്കുന്നത് നാരങ്ങാത്തൊലിയുടെ വെള്ളമാണ്. ഇതെക്കുറിച്ചറിയൂ.

നാരങ്ങയേക്കാള്‍ നാരങ്ങാത്തൊലിയില്‍

നാരങ്ങയേക്കാള്‍ നാരങ്ങാത്തൊലിയില്‍

നാരങ്ങയേക്കാള്‍ നാരങ്ങാത്തൊലിയില്‍ വൈറ്റമിന്‍ സി അടക്കമുള്ള ഗുണങ്ങളുണ്ടെന്നു പറയാം. ഇതിലെ വൈററമിന്‍ സി തന്നെയാണ് വയറു കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നതും. പ്രത്യേക രീതിയില്‍ നാരങ്ങാത്തൊലി ഉപയോഗിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഒരു കിലോ ചെറുനാരങ്ങ ഈ പ്രത്യേക വെള്ളം തയ്യാറാക്കുവാന്‍ ആവശ്യമാണ്. ഒരു കിലോ ചെറുനാരങ്ങ പിഴിഞ്ഞെടുത്തു ജ്യൂസ് മാറ്റിവയ്ക്കുക. തൊലി മാത്രമായി നമുക്കു കിട്ടണം.

ഒരു ലിററര്‍ വെള്ളം

ഒരു ലിററര്‍ വെള്ളം

ഒരു ലിററര്‍ വെള്ളം തിളപ്പിയ്ക്കുക. പിഴിഞ്ഞെടുത്തു മാറ്റി വച്ചിരിയ്ക്കുന്ന ഈ തൊലി വെള്ളത്തില്‍ ഇട്ട് ചെറുതീയില്‍ തിളപ്പിയ്ക്കുക. 10-15 മിനിററ് ഇതുപോലെ തിളപ്പിച്ചു കഴിഞ്ഞ് ഇതു വാങ്ങി വയ്ക്കണം. തൊലിയിലെ പോഷകങ്ങള്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങുന്നതിനാല്‍ വെള്ളത്തിന് കയ്പുരസം സാധാരണയാണ്.

ഈ വെള്ളം ചൂടാറിക്കഴിയുമ്പോള്‍

ഈ വെള്ളം ചൂടാറിക്കഴിയുമ്പോള്‍

ഈ വെള്ളം ചൂടാറിക്കഴിയുമ്പോള്‍ ഇതിലേയ്ക്കു പിഴിഞ്ഞു വച്ചിരിയ്ക്കുന്ന നാരങ്ങാനീര് ചേര്‍ത്തിളക്കുക. ഈ പാനീയം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. ദിവസവും ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി ഈ പാനീയം ഒരു ഗ്ലാസ് വീതം കുടിയ്ക്കുക.

ഇതു മൂന്നു മാസം

ഇതു മൂന്നു മാസം

ഇതു മൂന്നു മാസം അടുപ്പിച്ചു ചെയ്യണം. എന്നാലേ ഗുണം ലഭിയ്ക്കൂ. രണ്ടാമത്തെ ആഴ്ചയില്‍ തന്നെ വയറിന് വ്യത്യാസം വന്നു തുടങ്ങും. അസിഡിറ്റി, അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളെങ്കില്‍ ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുക.

വയറു കുറയാനും

വയറു കുറയാനും

വയറു കുറയാനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണിത്. നല്ല ശോധനയ്ക്കും ദഹനത്തിനും ഉത്തമമായ വെള്ളവും.

Read more about: belly fat വയര്‍
English summary

Special Lemon Peel Water To Reduce Belly Fat

Special Lemon Peel Water To Reduce Belly Fat, Read more to know about,
Story first published: Monday, October 28, 2019, 16:24 [IST]
X
Desktop Bottom Promotion