For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാമ്പ് കടിയേറ്റാല്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇതാണ്

|

പാമ്പ് കടിയേല്‍ക്കുമ്പോള്‍ എന്താണ് ആദ്യം ചെയ്യേണ്ടത് എന്നുള്ളത് പലരിലും സംശയം ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും മറ്റുള്ളവരുടെ അഭിപ്രായത്തിനും മറ്റും സമയം കളയാതിരിക്കുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ചിലര്‍ പ്രാകൃത ചികിത്സകള്‍ക്ക് പുറകേ പോവുന്നവരും ഉണ്ട്. എന്നാല്‍ ഇതെല്ലാം കടിയേറ്റയാളുടെ ജീവന് ആപത്തുണ്ടാക്കുന്നതാണ് എന്നുള്ളതാണ് സത്യം.

Snakebite Treatment:

most read: പാമ്പുകളെ ഒഴിവാക്കാൻ ചില പൊടിക്കൈകൾ

പാമ്പ് കടിയേറ്റാല്‍ എന്താണ് ആദ്യം ചെയ്യേണ്ടത് എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. വിഷമുള്ള പാമ്പാണെങ്കിലും വിഷമില്ലാത്ത പാമ്പാണെങ്കിലും കൃത്യമായ വൈദ്യപരിശോധനക്ക് ശേഷം മാത്രമേ പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാടുകയുള്ളൂ. വിഷമുള്ള പാമ്പ് കടിച്ചാലും മരണം സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ പാമ്പ് കടിയേറ്റാല്‍ നമ്മള്‍ അല്‍പം ധൈര്യത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

പാമ്പ് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് സാധിക്കാത്ത അവസരങ്ങള്‍ പലപ്പോഴും ഉണ്ടായിരിക്കാം. ഈ അവസരത്തില്‍ പ്രാഥമിക ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

പാമ്പ് കടിയേറ്റ ആളെ സമാധാനിപ്പിക്കുക. പാമ്പ് കടിയേറ്റ ആളെ സമാധാനിപ്പിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാരണം ഭയം കാരണം പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് പെട്ടെന്ന് വിഷം രക്തത്തില്‍ കലരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കേണ്ടതാണ്.

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

കടിയേറ്റ വ്യക്തിയെ കിടത്തുന്നതിന് ശ്രദ്ധിക്കുക. കടിയേറ്റ ഭാഗം ഇളകകാതിരിക്കുന്നതിന് ശ്രദ്ധിക്കുക. അതിന് വേണ്ടി സപ്ലിമെന്റ് കെട്ടി വെക്കേണ്ടതാണ്. അതി്‌ന് വേണ്ടി തുണി അല്ലെങ്കില്‍ ബാന്‍ഡേജ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കടിയേറ്റ ഭാഗം കൈ ഭാഗത്താണെങ്കില്‍ കൈ കഴുത്തില്‍ തൂക്കിയിടുന്നതും കാലാണെങ്കില്‍ പലക പോലുള്ള വസ്തുക്കള്‍ ഇട്ട് കെട്ടുന്നതും വിഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകരാതിരിക്കാന്‍ സഹായിക്കുന്നുണ്ട്.

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

ഒരു കാരണവശാലും കടിഭാഗം അമര്‍ത്തി തടവുകയോ അല്ലെങ്കില്‍ മുറിവ് കീറി വലുതാക്കുകയോ ചെയ്യരുത്. കടിവായ് വലുതാക്കി രക്തം പുറത്തേക്ക് ചീറ്റിക്കളയുന്നത് വിഷം കുറക്കാന്‍ സഹായിക്കും എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് കൃത്യമായ രീതിയില്‍ അല്ല ചെയ്യുന്നത് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും രോഗിയില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

കാലിലാണ് കടിയേറ്റത് എന്നുണ്ടെങ്കില്‍ രോഗിയെ നടത്താതെ സ്‌ട്രെച്ചറില്‍ കിടത്തി ഉടനേ ആശുപത്രിയില്‍ എത്തിക്കുക. വിഷവൈദ്യം അല്ലെങ്കില്‍ നാടന്‍ചികിത്സ പച്ചമരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നത് പലപ്പോഴും രോഗിയുടെ ജീവന്‍ ആപത്തിലാക്കുന്നതിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് ശ്രദ്ധിക്കണം.

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

കടിച്ച പാമ്പിനെ കണ്ടെത്തുന്നതിന് വേണ്ടി പലപ്പോഴും പലരും സമയം കളയാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ അത് നിങ്ങളുടെ ജീവന്‍ ഓരോ നിമിഷവും അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കടിച്ച പാമ്പിനെ കിട്ടുന്നത് വരെ സമയം കളയാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കടിച്ച പാമ്പ് വിഷമുള്ളതാണോ ഇല്ലയോ എന്നുള്ളത് അറിയുന്നത് നല്ലതാണ്.

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

കടിയേറ്റ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ഇറുകിയ വസ്തുക്കള്‍ വാച്ച്, മോതിരം എന്നിവ ഉണ്ടെങ്കില്‍ ഉടനേ ഊരിമാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവ വീക്കം വന്ന് വീണ്ടും ഇറുകുകയും അത് രക്തയോട്ടത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. രോഗിയുടെ ശ്വാസോച്ഛ്വാസം ശ്രദ്ധിക്കുക. ഇത് കൂടാതെ ശ്വാസതടസ്സമുണ്ടെങ്കില്‍ കൃത്രിമ ശ്വാസം നല്‍കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ഡോക്ടറുടെ അടുത്തെത്തിക്കാന്‍ ഒട്ടും താമസിക്കരുത്.

English summary

Snakebite Treatment: First Aid Information for Snakebite in Malayalam

Snakebite Treatment: Here in this article we are discussing about the first aid treatment for snake bite in malayalam. Take a look.
X
Desktop Bottom Promotion