For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപി കൂടുന്നത് തണുപ്പ്കാലത്തെങ്കില്‍ കുറച്ച് അപകടമാണ്: ശ്രദ്ധിക്കാം

|

രക്തസമ്മര്‍ദ്ദം എന്നത് വളരെയധികം ആരോഗ്യപ്രശ്‌നങ്ങളും പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അത് അല്‍പം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. കാരണം നിങ്ങളുടെ രക്തസമ്മര്‍ദ്ദം 120/80 mmHg കൂടുതലോ കുറവോ ആണെങ്കില്‍ അതില്‍ അപകടമുണ്ടെന്നത് തിരിച്ചറിയേണ്ടതാണ്. പ്രത്യേകിച്ച് ശൈത്യകാലത്തെങ്കില്‍ അപകടം വളരെ കൂടുതലാണ്.

Tips To Control High Blood Pressure

രക്തസമ്മര്‍ദ്ദം തണുപ്പ് കാലത്ത് കൂടുന്നതിനെ കുറക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എവിടെ എങ്ങനെ പരിഹാരം കാണണം എന്നതിനെക്കുറിച്ച് ആദ്യം തന്നെ ഒരു കൃത്യമായ അറിവുണ്ടായിരിക്കണം. കൂടുതല്‍ അരിയാന്‍ വായിക്കൂ..

രക്തസമ്മര്‍ദ്ദം വില്ലനാവുമ്പോള്‍

രക്തസമ്മര്‍ദ്ദം വില്ലനാവുമ്പോള്‍

നിങ്ങളുടെ രക്തസമ്മര്‍ദ്ദം വില്ലനാവുന്നത് എപ്പോഴാണ് എന്ന് അറിയാമോ? ആദ്യം നിങ്ങള്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തുമ്പോള്‍ അത് ആരോഗ്യത്തെ എപ്രകാരമാണ് ബാധിക്കുന്നത് എന്ന് തിരിച്ചറിയണം. അതിന് ശേഷം മാത്രമേ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ആശങ്കാകുലരാവേണ്ടതുള്ളൂ. ജീവിത ശൈലി, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത്, പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കേണ്ടത് എല്ലാം രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിന് സഹായിക്കുന്നതാണ്. പ്രത്യേകിച്ച് രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുള്ളവര്‍ ഈ തണുപ്പ് കാലത്ത് അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. അതിന് വേണ്ടി എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

മദ്യവും കഫീനും ഒഴിവാക്കുക

മദ്യവും കഫീനും ഒഴിവാക്കുക

പലരുടേയും ശീലമാണ് കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കൂടുതല്‍ കഴിക്കുക എന്നത്. എന്നാല്‍ ശൈത്യകാലത്ത് മദ്യവും കഫീനും കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. കാരണം അവ ശരീരത്തില്‍ നിന്ന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്ന താപ നഷ്ടം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കാതിരിക്കുന്നതിന് വേണ്ടി കഫീനും മദ്യവും ഉപേക്ഷിച്ച് കൂടുതല്‍ വെള്ളം കുടിക്കുക. ജ്യൂസും മറ്റും സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യവും രക്തസമ്മര്‍ദ്ദവും തിരിച്ചെടുക്കാന്‍ സാധിക്കുന്നു.

ജങ്ക് ഫുഡ് വേണ്ട

ജങ്ക് ഫുഡ് വേണ്ട

പലരും പാചകം എന്ന തലവേദന ഒഴിവാക്കുന്നതിന് വേണ്ടി പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നു. എന്നാല്‍ ഇതില്‍ പലപ്പോഴും കൂടുതല്‍ ഉള്‍പ്പെടുന്നത് ജങ്ക്ഫുഡും മറ്റുമാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ ഇതിലും മികച്ച ഒന്ന് ഇല്ല എന്ന് തന്നെ പറയാം. കാരണം ഇത്തരത്തില്‍ ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന വില്ലനിലേക്ക് എത്തിക്കുന്നതിന് അധികം സമയം വേണ്ട. അതുകൊണ്ട് രക്തസമ്മര്‍ദ്ദത്തെ ഭയക്കുന്നവര്‍ പൂര്‍ണമായും ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

അനുയോജ്യമായ വസ്ത്രം

അനുയോജ്യമായ വസ്ത്രം

വസ്ത്രവും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിന് തണുപ്പ് കാലത്ത് ധരിക്കേണ്ട പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളില്‍ ശരീരത്തിലെ ചൂട് നഷ്ടപ്പെടുകയും അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും രക്തസമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് ഈ അവസ്ഥയില്‍ അല്‍പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

പലരും മടിക്കുന്ന ഒന്നാണ് വ്യായാമം ചെയ്യുന്നതിന്. കാരണം തണുപ്പ് പലപ്പോഴും ഇവരില്‍ അല്‍പം അലസതയും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത് രക്തസമ്മര്‍ദ്ദം കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത്തരം അവസ്ഥയില്‍ അതിനെ കുറക്കുന്നതിന് വേണ്ടി സ്ഥിരമായി നാല്‍പ്പത് മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ ശൈത്യകാലത്ത് ആരോഗ്യം ഉറപ്പാക്കാന്‍ വ്യായാമം ചെയ്യേണ്ടതുണ്ട്.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

ശരീരത്തിന് വളരെയധികം അനിവാര്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരശീലത്തിന്റെ ഭാഗമാക്കുക. കൂടാതെ ഇടക്കൊന്ന് വെയില്‍ കൊള്ളുന്നതും നല്ലതാണ്. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വിറ്റാമിന്‍ ഡി ശീലമാക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് ഗുണം നല്‍കുന്നു.

മലിനീകരണം ശ്രദ്ധിക്കണം

മലിനീകരണം ശ്രദ്ധിക്കണം

മലിനീകരണത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. കാരണം മലിനീകരണം നിമിത്തം പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കാരണം ഇത് നിങ്ങളില്‍ എന്‍ഡോതെലിയം ഹോര്‍മോണിന്റെ പ്രകാശനത്തിന് കാരണമാകുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ കടുത്ത മലിനീകരണ തോതിലുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാം

ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകളെ പാടുപെടുത്തും: പരിഹാരം ഭക്ഷണത്തില്‍ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകളെ പാടുപെടുത്തും: പരിഹാരം ഭക്ഷണത്തില്‍

തണുപ്പ് കാലത്തും ശ്വാസകോശം കരുത്തോടെ സംരക്ഷിക്കാന്‍ വിന്റര്‍ ഡയറ്റ്തണുപ്പ് കാലത്തും ശ്വാസകോശം കരുത്തോടെ സംരക്ഷിക്കാന്‍ വിന്റര്‍ ഡയറ്റ്

English summary

Simple Tips To Control High Blood Pressure During Winter In Malayalam

Here in this article we are sharing some simple tips to control high blood pressure during winter in malayalam. Take a look.
Story first published: Tuesday, January 17, 2023, 13:40 [IST]
X
Desktop Bottom Promotion