For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ 5 തരത്തിലുള്ള മറുക് കണ്ടാല്‍ അല്‍പം ഭയക്കണം

|

ശരീരത്തില്‍ മറുകുകള്‍ ധാരാളമുണ്ട്. എന്നാല്‍ ചില മറുകുകള്‍ നമ്മളെ വളരെയധികം അപകടത്തിലാക്കുന്നവയാണ്. ഇവ തിരിച്ചറിഞ്ഞ് അതിനെ ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യത്തിന് വില്ലനാവാതെ ഇരിക്കുകയുള്ളൂ. മെലനോമ അപകടകരമായ ട്യൂമറാണെന്ന് നിങ്ങള്‍ കേട്ടിരിക്കാം, അത് അതിവേഗം മറ്റ് സ്ഥലങ്ങളിലേക്ക് പെട്ടെന്ന് പകരുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. എല്ലാ മെലനോമകളുടെയും 25% സാധാരണ മറുകുകളില്‍ നിന്നാണ് വളരുന്നത്. കൃത്യസമയത്ത് അപകടകരമായ ഒരു മറുകിനെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ്.

മലാശയ അര്‍ബുദം; ലക്ഷണം നിസ്സാരം പക്ഷേ അപകടംമലാശയ അര്‍ബുദം; ലക്ഷണം നിസ്സാരം പക്ഷേ അപകടം

മറുകിന്റെ രൂപത്തില്‍ വരുന്ന സ്‌കിന്‍ ക്യാന്‍സറുകള്‍ പലപ്പോഴും ശരീരത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ചില കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ഇത്തരം അനാരോഗ്യകരമായ അവസ്ഥയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കൃത്യമല്ലാത്ത മറുകുകള്‍

കൃത്യമല്ലാത്ത മറുകുകള്‍

ശരീരത്തില്‍ പല ഭാഗത്തും മറുകുകള്‍ കാണപ്പെടാവുന്നതാണ്. എന്നാല്‍ ഇത് അപകടകരമാണോ അല്ലയോ എന്ന് തിരിച്ചറിഞ്ഞ ശേഷം മാത്രമേ ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍കൈ എടുക്കാവൂ. ശരീരത്തിലെ മറുകുകള്‍ സാധാരണ വലിപ്പമുള്ളവയില്‍ കൃത്യമായി ആയിരിക്കും അതിന്റെ ആകൃതി. എന്നാല്‍ അപകടമാണ് എന്ന് തോന്നുന്ന അവസ്ഥയില്‍ ചില മറുകുകള്‍ വലിപ്പത്തില്‍ അസമത്വം കാണിക്കുന്നുണ്ട്. ഇത് ദിവസം കഴിയുന്തോറും വലുതായി വരുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്ന അവസ്ഥയില്‍ നിന്ന് നിങ്ങളെ തിരികെ വിളിക്കുന്നു.

ബോര്‍ഡര്‍ കൃത്യമല്ലാത്തത്

ബോര്‍ഡര്‍ കൃത്യമല്ലാത്തത്

മറുകുകളുടെ ഓരം കൃത്യമല്ലാത്തത് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. കാരണം ഇത് നിങ്ങളില്‍ സ്‌കിന്‍ ക്യാന്‍സറിനും മെലനോമക്കും ഉള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങളുടെ ആരോഗ്യത്തിന് ഇത് സഹായിക്കുന്നുണ്ട്. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഒരു പരിധി വരെ പല അനാരോഗ്യകരമായ അവസ്ഥകളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ മറുക് വലുതാവുന്നതും അതിന്റെ ഓരത്തിനും അല്ലെങ്കില്‍ അരികിന് മാറ്റം വരുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

നിറം ശ്രദ്ധിക്കാം

നിറം ശ്രദ്ധിക്കാം

മറുകിന്റെ നിറവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നത് നിങ്ങള്‍ക്ക് തടയാനാവും. മറുകിന് സാധാരണയായി ഒരു നിറമുണ്ട്. എയന്നാല്‍ ചുവന്ന നിറത്തോടൊപ്പം തന്നെ അതില്‍ കറുപ്പ് പാച്ചസ് പോലെ കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് അപകടമുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് പരിചിതമായ മറുകിന്റെ കാര്യത്തില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ അത് ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഇത് വലിയ ഒരു അപകടത്തിന്റെ തുടക്കമായിരിക്കാം എന്നുള്ളതാണ്.

 വലിപ്പം

വലിപ്പം

മറുകിന്റെ വലിപ്പവും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് ഉണ്ടാക്കുന്ന അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. മറുകിന്റെ വലിപ്പം ഒരു റബ്ബറിനേക്കാള്‍ വലുതായി തോന്നുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് ശരീരത്തിലെ മറുകില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കാവുന്നതാണ്.

നിറത്തിലോ ഷേപ്പിലോ ഉള്ള വ്യത്യാസം

നിറത്തിലോ ഷേപ്പിലോ ഉള്ള വ്യത്യാസം

മറുകിന്റെ നിറത്തിലോ ഷേപ്പിലോ ഉള്ള വ്യത്യാസം പോലും വളരെയധികം പ്രധാനപ്പെട്ടതാണ്. ജന്മനാ ഉള്ള മറുകാണെങ്കില്‍ കാലങ്ങള്‍ എത്ര കഴിഞ്ഞാലും അത് അതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അപകടമുണ്ടാക്കുന്ന തരത്തിലുള്ള മറുകാണ് എന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട് എന്നുള്ളതാണ്. അത് ചെറിയ മാറ്റമാണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കണം. കാരണം കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് മുന്‍പ് തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

കൂടുതല്‍ ശ്രദ്ധിക്കേണ്ടവര്‍

കൂടുതല്‍ ശ്രദ്ധിക്കേണ്ടവര്‍

ആരൊക്കെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടവര്‍ എന്ന് നമുക്ക് നോക്കാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ചര്‍മ്മാര്‍ബുദം പോലുള്ള അവസ്ഥകള്‍ ഉള്ളവരെങ്കില്‍. ചര്‍മ്മത്തിന് അസാധാരണ നിറമുള്ളവര്‍, ഡാമേജായ മറുകുള്ളവര്‍, കുറേയധികം മറുകുള്ളവര്‍, വേദനയുള്ളതും രക്തം വരുന്നതുമായ തരത്തിലുള്ള മറുകുകള്‍, ചര്‍മ്മത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍ ഇതെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാവുന്നതാണ്, കൂടാതെ കൂടുതല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതും അപകടമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

English summary

Signs That You Should Remove Birthmarks

Here in this article we are discussing about the signs that you should remove a birthmarks asap. Read on.
X
Desktop Bottom Promotion