For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃക്കരോഗം ഗുരുതരാവസ്ഥയിലേയ്ക്ക്, ഈ ലക്ഷണം

വൃക്കരോഗം ഗുരുതരാവസ്ഥയിലേയ്ക്ക്, ഈ ലക്ഷണം

|

വൃക്ക അഥവാ കിഡ്‌നി ശരീരത്തിലെ അരിപ്പയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍, കൊഴുപ്പുള്‍പ്പെടെ പുറന്തള്ളുന്ന ഒന്നാണിത്. കിഡ്‌നി തകരാറെങ്കില്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളും തകരാറിലാകും.

വൃക്ക രോഗത്തിന്റെ 40 ശതമാനവും പാരമ്പര്യ, ജനിതിക ഘടകങ്ങള്‍ കാരണമാണ് ഉണ്ടാകാറ്. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഈ പ്രശ്‌നമെങ്കില്‍ കുട്ടികള്‍ക്കിതു വരാന്‍ 25 ശതമാനം സാധ്യതയുണ്ട്. രണ്ടുപേര്‍ക്കും രോഗമെങ്കില്‍ 50 ശതമാനം സാധ്യതയുമുണ്ട്.

വൃക്കരോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. ഇതല്ലാതെ ഗുരുതരമെങ്കില്‍ വൃക്ക മാററി വയ്ക്കുന്നതുള്‍പ്പെടെയുള്ള ക്രമങ്ങളിലേയ്ക്കും കടക്കേണ്ടി വന്നേക്കും.

വൃക്ക രോഗം കൂടുതല്‍ ഗുരുതരമാകുന്നുവെന്നതിന്റെ ലക്ഷണം ശരീരം തന്നെ ചില ലക്ഷണങ്ങളിലൂടെ കാണിച്ചു തരുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,

മൂത്ര സഞ്ചാരത്തിലെ മാറ്റം

മൂത്ര സഞ്ചാരത്തിലെ മാറ്റം

മൂത്ര സഞ്ചാരത്തിലെ മാറ്റം വൃക്കകള്‍ ഗുരുതരമാവസ്ഥയിലേയ്ക്കു നീങ്ങുന്നുവെന്നതിന്റെ ലക്ഷണമാണ്. ആരോഗ്യവാനായ ഒരാള്‍ രാവിലെ മൂന്നു നാലു തവണയും രാത്രിയില്‍ ഒരു തവണയും മൂത്രമൊഴിയ്ക്കുന്നതു സാധാരണയാണ്. പ്രായമേറുമ്പോള്‍ ഇതില്‍ അല്‍പം കൂടുതലാകാം. എന്നാല്‍ രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിയ്ക്കുവാന്‍ തോന്നുന്നതിന് ഒരു പ്രധാനപ്പെട്ട കാരണമാണ് വൃക്കയുടെ ആരോഗ്യം ഗുരുതരമാകുന്നുവെന്നത്. ഇതുപോലെ മൂത്രത്തില്‍ പത വരികയോ കുമിളകള്‍ ഉണ്ടാകുകയോ ചെയ്യുമ്പോഴും ശ്രദ്ധിയ്ക്കുക. മൂത്രം നേര്‍ത്തു കട്ടി കുറഞ്ഞ് പോകുക, കട്ടി കൂടിയ മൂത്രം അല്‍പാല്‍പമായി മാത്രം പോകുക, മൂത്രത്തിന് കട്ടന്‍ ചായയെ പോലെ കടുത്ത നിറം, ര്ക്തം കാണുക, മൂത്രമൊഴിയ്ക്കുവാന്‍ പ്രയാസം നേരിടുക എന്നിവയെല്ലാം വൃക്ക രോഗം അല്‍പം ഗുരുതരാവസ്ഥയിലേയ്ക്കു നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്.

ക്ഷീണം

ക്ഷീണം

മറ്റു പ്രത്യേക കാരണങ്ങളില്ലാതെ ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. കിഡ്‌നി തകരാറു കാരണം രക്താണുക്കളുടെ ഉല്‍പാദനം തകരാറിലാകു.ം ഇതു കാരണം ഒാക്‌സിജന്‍ വേണ്ട രീതിയില്‍ ശരീരത്തില്‍ എത്താതെയാകുന്നു. ഇതു വഴി പേശികളുടേയും തലച്ചോറിന്റെയും പ്രവര്‍ത്തനം കുറയുന്നു. ഇതാണു ക്ഷീണകാരണം. മാത്രമല്ല, ഓക്‌സിജന്റെ കുറവു കാരണം ശ്വാസം മുട്ടല്‍ പോലു്ള്ള അസ്വസ്ഥതകളും തോന്നുന്നു.

മുഖത്തും കാലിലുമെല്ലാമുള്ള നീര്

മുഖത്തും കാലിലുമെല്ലാമുള്ള നീര്

മുഖത്തും കാലിലുമെല്ലാമുള്ള നീര് പല കാരണങ്ങള്‍ കാരണമുണ്ടാകാമെങ്കിലും വൃക്ക തകരാറിലായതിന്റെ ഒരു ലക്ഷണം കൂടിയാണിത്. ശരീരത്തില്‍ അധികമുണ്ടാകുന്ന വെള്ളം പുറന്തള്ളുവാന്‍ വൃക്കയ്ക്കു സാധിയ്ക്കാതെ വരുന്നതാണ് കാരണം.

ചൊറിച്ചിലും

ചൊറിച്ചിലും

ചര്‍മത്തിലും ശരീര ഭാഗങ്ങളിലുമുണ്ടാകുന്ന ചൊറിച്ചിലും വൃക്ക തകരാറിലായാല്‍ വരുന്ന പല ലക്ഷണങ്ങളില്‍ ഒന്നാണ്. ശരീരത്തിലെ മാലിന്യങ്ങളും ടോക്‌സിനുകളുമെല്ലാം പുറന്തള്ളപ്പെടാത്തതാണ് ഇതിനു കാരണമാകുന്നത്.

നടുവേദന

നടുവേദന

നടുവേദനയ്ക്കും കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ ഇടുപ്പിനും വാരിയെല്ലിനും ഇടയിലായി വരുന്ന വേദന, കാലിലുണ്ടാകുന്ന വേദന, മുതുകു വേദന എന്നിവ വൃക്കരോഗം സങ്കീര്‍ണമാകുന്നുവെന്നതിന്റെ സൂചനകളാണ്.

ഇത്തരം സൂചനകള്‍

ഇത്തരം സൂചനകള്‍

ഇത്തരം സൂചനകള്‍ കണ്ടാല്‍ ശ്രദ്ധിയ്ക്കുക. കാരണം ഇവ വൃക്ക രോഗ സൂചകളല്ല, മറിച്ച് വൃക്കരോഗം ഗുരുതരാവസ്ഥയിലേയ്ക്കു നീങ്ങുന്നുവെന്നതിന്റെ, മരണകാരണം തന്നെ ആയേക്കാവുമെന്നതിന്റെ സൂചനകളാണ്. ഇവയില്‍ ഏതെങ്കിലും ലക്ഷണം കണ്ടാല്‍ തന്നെ പെട്ടെന്നു തന്നെ വിദഗ്ധ ചികിത്സ നേടുക. വൃക്ക രോഗമുള്ളവരെങ്കില്‍ പ്രത്യേകിച്ചും ഇത്തരം ലക്ഷണങ്ങളില്‍ ഒന്നു പോലും അവഗണിയ്ക്കരുത്.

Read more about: kidney വൃക്ക
English summary

Signs That Kidney Is Moving To Serious Condition

Signs That Kidney Is Moving To Serious Condition, Read more to know about,
Story first published: Monday, September 30, 2019, 14:59 [IST]
X
Desktop Bottom Promotion