For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തില്‍ ചൊറിച്ചിലും നിറം മാറ്റവും ശ്രദ്ധിക്കണം: കരള്‍ പണിമുടക്കാറായി

|

കരള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് അനിവാര്യമായി ചെയ്യേണ്ട ഒരു കാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും നമ്മള്‍ അറിയാതെ ചെയ്യുന്ന ചില തെറ്റുകള്‍ പലപ്പോഴും കരളിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നതിന് കരള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ലെന്ന് നമുക്ക് അറിയാം. എന്നാല്‍ ഇന്നത്തെ കാലത്ത് കരള്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതില്‍ മദ്യപിക്കുന്നവരും മദ്യപിക്കാത്തവരും എല്ലാം പെടുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം കരളിന്റെ ആരോഗ്യത്തില്‍ നാം ഇടപെടുന്നതിന്.

Signs of Liver Damage On Your Skin

നമ്മുടെ ശരീരത്തിലെ ആന്തരാവയവങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ ശരീരം ചില ലക്ഷണങ്ങള്‍ പുറമേ കാണിക്കുന്നു. ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിഞ്ഞാല്‍ രോഗ നിര്‍ണയം എളുപ്പത്തില്‍ നടത്തുന്നതിന് സാധിക്കുന്നു. എന്ന് മാത്രമല്ല രോഗാവസ്ഥക്ക് പ്രതിസന്ധി ഇല്ലാതെ ചികിത്സിക്കുന്നതിനും സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ കരളില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് ഒരു പക്ഷേ ചര്‍മ്മത്തിലും പ്രതിഫലിക്കുന്നുണ്ട്. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് പലപ്പോഴും ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

 കരളിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം

കരളിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം

നമ്മുടെ ശരീരത്തില്‍ കരളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയില്ല. നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുകയാണ് കരളിന്റെ പ്രധാന ധര്‍മ്മം. ഇത് സംഭരിക്കുകയും ശരീരത്തിന് ഊര്‍ജ്ജം ആവശ്യമുള്ളപ്പോള്‍ പുറത്ത് വിടുകയും ചെയ്യുന്നതിലൂടെ കരളിന്റെ പ്രാഥമിക പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നു. ഇത് കൂടാതെ രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും കരള്‍ സഹായിക്കുന്നു. ശരീരത്തിലേക്ക് വിറ്റാമിനുകളും ധാതുക്കളും സംഭരിക്കുന്നതിലും കരള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും കരള്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയുമാണ് കരളിന്റെ പ്രധാന ധര്‍മ്മങ്ങള്‍.

എന്തുകൊണ്ട് കരള്‍ പ്രധാനപ്പെട്ടതായി?

എന്തുകൊണ്ട് കരള്‍ പ്രധാനപ്പെട്ടതായി?

നമ്മുടെ ശരീരത്തില്‍ എന്തുകൊണ്ടാണ് കരള്‍ ഇത്രയും പ്രധാനപ്പെട്ട അവയവമായി മാറിയത് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളെ ആരോഗ്യത്തോടേയും ജീവനോടേയു നിലനിര്‍ത്തുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം നിങ്ങളുടെ കരളിന്റെ പ്രവര്‍ത്തനം സ്തംഭിക്കുകയാണെങ്കില്‍ പോലും നിങ്ങള്‍ക്ക് രണ്ട് ദിവസത്തോളം ജീവനോടെ നിലനില്‍ക്കാന്‍ സാധിക്കുന്നു. ഇനി നിങ്ങള്‍ കരള്‍ ദാനം ചെയ്താലും അതിന്റെ യഥാര്‍ത്ഥ വലിപ്പത്തിലേക്ക് ഇത് വീണ്ടും പുനരുജ്ജീവിച്ച് വരുന്നു. ശരീരത്തിലേക്ക് എത്തുന്ന ടോക്‌സിനുകളെ സ്വയം കണ്ടെത്തി ഫില്‍ട്ടര്‍ ചെയ്ത് നിര്‍ത്തുന്നതിന് കരളിന് സാധിക്കുന്നുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ നല്ലൊരു ശതമാനവും വഹിക്കുന്നത് കരളാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മാറ്റം

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മാറ്റം

ഇനി കരള്‍ പ്രവര്‍ത്തന രഹിതമാവാന്‍ പോവുകയാണ് അല്ലെങ്കില്‍ കരളിനെ ബാധിക്കുന്ന മറ്റേതെങ്കിലും അസ്വസ്ഥത ഉണ്ട് എന്നുണ്ടെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും എന്നതാണ്. അതിന്റെ ഫലമായി പലപ്പോഴും ചര്‍മ്മത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതിനെ തിരിച്ചറിഞ്ഞ് കൃത്യമായി ആരോഗ്യത്തോടെ രോഗാവസ്ഥയെ ചികിത്സിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. കരളിന്റെ അസ്വസ്ഥത വെളിവാക്കുന്ന ചില ചര്‍മ്മ ലക്ഷണങ്ങള്‍ ഉണ്ട് അവയെക്കുറിച്ച് കൂടി നമുക്ക് വായിക്കാം.

ചര്‍മ്മത്തിലെ മഞ്ഞ നിറം

ചര്‍മ്മത്തിലെ മഞ്ഞ നിറം

സാധാരണ ചര്‍മ്മത്തില്‍ മഞ്ഞ നിറം വരുന്നത് മഞ്ഞള്‍ തേക്കുമ്പോഴാണ്. എന്നാല്‍ ഇതൊന്നും തേക്കാതെ ചര്‍മ്മത്തിലും കണ്ണിലും മഞ്ഞ നിറം കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ കരള്‍ പ്രവര്‍ത്തനരഹിതമായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കരളിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും മഞ്ഞപ്പിത്തം നിങ്ങളുടെ കരളിനെ പിടിമുറുക്കി എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ കരളിനെ ശരിയായി മെറ്റബോളിസീകരിക്കാത്തതിന്റെ ഫലമായി ഉണ്ടാവുന്ന ബിലിറൂബിന്‍ ആണ് ഇതിന് പിന്നിലെ കാരണം. മഞ്ഞപ്പിത്തം ഗുരുതരമായാല്‍ മരണത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

എക്‌സിമ

എക്‌സിമ

എക്‌സിമ ഒരു സാധാരണ ചര്‍മ്മപ്രശ്‌നമായി കണക്കാക്കരുത്. ഗുരുതരമായ പല രോഗങ്ങളുടേയും ലക്ഷണമായി ഇതിനെ കണക്കാക്കണം. നിങ്ങളുടെ ചര്‍മ്മം അടരുകളായി പൊടിഞ്ഞ് ചൊറിച്ചിലോടെ പുറത്തേക്ക് വരുന്നതാണ് എക്‌സിമ. എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ മുഖം, കൈകാലുകള്‍, കാല്‍ മുട്ടുകള്‍ എന്നീ ഭാഗങ്ങളിലും ഉണ്ടാവുന്നു. ചൊറിച്ചിലും അസ്വസ്ഥതയും കൂടാതെ പലപ്പോഴും കരള്‍ അതിന്റെ അനാരോഗ്യത്തെക്കൂടി കാണിക്കുന്നതാണ് എക്‌സിമ എന്ന രോഗാവസ്ഥ. അതുകൊണ്ട് ഇത് വെറും ചര്‍മ്മപ്രശ്‌നമായി കണക്കാക്കാതെ കൃത്യമായ പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇത് പലപ്പോഴും നിങ്ങളില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. മാറാതെ നില്‍ക്കുന്ന ഈ ചൊറിച്ചില്‍ രാത്രിയില്‍ കൂടുതലാണെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. കാരണം ഇത് പിത്തരസത്തിന്റെ ഉപോത്പ്പന്നങ്ങള്‍ നീക്കം ചെയ്യുന്നതിന് കരളിന് സാധിക്കാതെ വരുന്ന അവസ്ഥയില്‍ സംഭവിക്കുന്നതാണ്. ഇതാണ് പലപ്പോഴും ലിവര്‍ സിറോസിസിന്റെ ആദ്യത്തെത പ്രകടമായ ലക്ഷണം. പലരും ഇതിനെ നിസ്സാരമാക്കി വിടുന്നതിന്റെ ഫലമായാണ് പലപ്പോഴും രോഗം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

പോര്‍ഫിരിയ കുട്ടേനിയ ടാര്‍ഡ (PCT)

പോര്‍ഫിരിയ കുട്ടേനിയ ടാര്‍ഡ (PCT)

പറയാന്‍ അല്‍പം പ്രയാസമുള്ള പേരാണെങ്കിലും ചര്‍മ്മത്തിലുണ്ടാവുന്ന ചില അസ്വസ്ഥകള്‍ അത്ര നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ രോഗാവസ്ഥയുടെ ഫലമായി വേദനാജനകമായ കുമിളകള്‍, പാടുകള്‍, ചര്‍മ്മത്തിന്റെ നിറവ്യത്യാസം, സൂര്യനോടുള്ള സംവേദനക്ഷമത എന്നിവ വര്‍ദ്ധിക്കുന്നു. ഇതിന് കാരണം പലപ്പോഴും കരളില്‍ പോര്‍ഫിറിന്‍സ് എന്നറിയപ്പെടുന്ന പ്രോട്ടീനുകള്‍ അടിഞ്ഞുകൂടുന്നതാണ്. ഇത് രക്തപ്രവാഹത്തോടൊപ്പം തന്നെ നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രവേശിക്കുകയും ചര്‍മ്മത്തിന്റെ നിറത്തെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

കരളിനെ സൂക്ഷിച്ചില്ലെങ്കില്‍ മരണമടുത്താണ്കരളിനെ സൂക്ഷിച്ചില്ലെങ്കില്‍ മരണമടുത്താണ്

കരള്‍ അപകടത്തിലെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണം ഇതാണ്കരള്‍ അപകടത്തിലെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണം ഇതാണ്

English summary

Signs of Liver Damage On Your Skin In Malayalam

Here in this article we have listed some signs and symptoms that your liver is not healthy in malayalam. Take a look.
X
Desktop Bottom Promotion