For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ അപകടാവസ്ഥയിലോ: കണ്ണ് പറയുന്ന പ്രധാന ലക്ഷണം

|

കൊളസ്‌ട്രോള്‍ നിങ്ങളുടെ ശരീരത്തിലെ അപകടാവസ്ഥയാണ് വിളിച്ച് പറയുന്നത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ അപകടം തന്നെയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍ ശരീരത്തില്‍ കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നോക്കി നമുക്ക് ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലാണോ കുറവാണോ എന്ന് നമുക്ക് നോക്കാവുന്നതാണ്. കണ്ണില്‍ കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നമുക്ക് കൊളസ്‌ട്രോള്‍ കൂടുതലാണോ കുറവാണോ എന്ന് മനസ്സിലാക്കാവുന്നതാണ്.

Signs In The Eyes Show That Your Cholesterol

ശരീരത്തില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളത് വളരെ മോശമായി കണക്കാക്കപ്പെടുന്നതാണ്. വാസ്തവത്തില്‍, ഇത് പല തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഉയര്‍ന്ന കൊളസ്ട്രോളിനെ ഹൈപ്പര്‍ കൊളസ്ട്രോളീമിയ എന്നാണ് പറയുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്ന പ്രശ്‌നം അനുഭവിക്കുന്നുണ്ട്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുമ്പോഴാണ് ഹൈപ്പര്‍ കൊളസ്‌ട്രോളീമിയ എന്ന അവസ്ഥ ഉണ്ടാകുന്നത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ കണ്ണിലും ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍

കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍

ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍ പ്രധാനമായും ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ പ്രശ്‌നം ആരംഭിക്കുന്നത് കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം, വ്യായാമം ചെയ്യാത്തത്, അമിതഭാരം, മദ്യപാനം, പുകവലി ശീലങ്ങള്‍ എന്നിവ മൂലമാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ആദ്യകാല ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ മിക്ക കേസുകളിലും ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദയാഘാതം ഉണ്ടാക്കാം. പലപ്പോഴും ഉയര്‍ന്ന കൊളസ്‌ട്രോള്‍ ധമനികളില്‍ ശിലാഫലകം ഉണ്ടാക്കുമ്പോഴാണ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുന്നത്. ഇത് പലപ്പോഴും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇതില്‍ നമ്മള്‍ പറയുന്നത് കൊളസ്‌ട്രോളിന്റെ കണ്ണില്‍ ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.

 കണ്ണുകളിലെ ലക്ഷണങ്ങള്‍

കണ്ണുകളിലെ ലക്ഷണങ്ങള്‍

കണ്ണുകളില്‍ ഉയര്‍ന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. കണ്ണുകളിലെ ചില പ്രശ്നങ്ങളും ഉയര്‍ന്ന കൊളസ്ട്രോളിനെ സൂചിപ്പിക്കുന്നുണ്ട്. കണ്ണുകളില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി വര്‍ദ്ധിച്ചുവെന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കണ്ണിലെ ഉയര്‍ന്ന കൊളസ്ട്രോളിന്റെ മൂന്ന് ലക്ഷണങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്, ആര്‍ക്കസ് സെനിലിസ്/എര്‍കസ് ജുവനൈലിസ്, സാന്തെലാസ്മ, സെന്‍ട്രല്‍ റെറ്റിന ആര്‍ട്ടറി/ബ്രാഞ്ച് റെറ്റിനല്‍ ആര്‍ട്ടറി ഓക്ലൂഷന്‍ എന്നിവയാണ് ഇത്.

എന്താണ് Arcus Senilis/Ercus Juvenilis?-

എന്താണ് Arcus Senilis/Ercus Juvenilis?-

Archus senilsi എന്നത് കോര്‍ണിയല്‍ ആര്‍ക്കിയസ് എന്നും അറിയപ്പെടുന്നുണ്ട്. സെനിലിസിലെ കോര്‍ണിയയുടെ പുറം അറ്റത്ത് ചാരനിറമോ വെള്ളയോ മഞ്ഞയോ നിക്ഷേപിക്കുന്ന ഒരു വൃത്തം പോലെ ആര്‍ക്കിയസ് മാറുന്നു. കോര്‍ണിയയ്ക്ക് ചുറ്റും കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. ഇത്തരം കാരണങ്ങള്‍ അറിഞ്ഞിരുന്നാല്‍ നിങ്ങളില്‍ കൊളസ്‌ട്രോള്‍ കൂടുതലാണോ കുറവാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കണ്ണില്‍ കണ്ടാല്‍ അത് ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യകരമായ ജീവിത ശൈലിയിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്.

എന്താണ് സാന്തെലാസ്മ?

എന്താണ് സാന്തെലാസ്മ?

കണ്ണുകളുടെ ചര്‍മ്മത്തിന് കീഴിലോ കണ്‌പോളകളിലോ ചുറ്റുമുള്ള മഞ്ഞ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതാണ് സാന്തേലാസ്മ. ഇത്തരം അവസ്ഥകളില്‍ കണ്ണില്‍ ഉണ്ടാവുന്ന നിറം മാറ്റത്തെ പോലും ശ്രദ്ധിക്കേണ്ടതാണ്. ഇത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് എന്നുള്ളതാണ് സത്യം. കൊളസ്‌ട്രോള്‍ അമിതമായി വര്‍ദ്ധിക്കുമ്പോള്‍ ആണ് ഇത്തരം മാറ്റങ്ങള്‍ വരുന്നത്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ ഭക്ഷണവും ഡയറ്റും വ്യായാമവും എല്ലാം ശ്രദ്ധിക്കേണ്ടതാണ്.

എന്താണ് സെന്‍ട്രല്‍ റെറ്റിനല്‍ ആര്‍ട്ടറി/ബ്രാഞ്ച് റെറ്റിനല്‍ ആര്‍ട്ടറി?

എന്താണ് സെന്‍ട്രല്‍ റെറ്റിനല്‍ ആര്‍ട്ടറി/ബ്രാഞ്ച് റെറ്റിനല്‍ ആര്‍ട്ടറി?

സെന്‍ട്രല്‍ റെറ്റിനല്‍ ആര്‍ട്ടറി തടയുമ്പോള്‍ സെന്‍ട്രല്‍ റെറ്റിനല്‍ ആര്‍ട്ടറി/ബ്രാഞ്ച് റെറ്റിനല്‍ ആര്‍ട്ടറി ഓസിലേഷന്‍ എന്ന പ്രശ്‌നം സംഭവിക്കുന്നു. കാഴ്ച നഷ്ടത്തിലേക്ക് എത്തുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. എംബോളസ് മൂലമാണ് ഈ തടസ്സം ഉണ്ടാകുന്നത്. ഇത് പെട്ടെന്നുള്ളതും വേദനയില്ലാത്തതും സാധാരണയായി ഗുരുതരമായ കാഴ്ച നഷ്ടത്തിലേക്ക് അവസാനം എത്തുന്നു. കൊളസ്‌ട്രോള്‍ അമിതമായി ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതാണ് കാഴ്ച നഷ്ടത്തിലേക്ക് എത്തുന്നത്.

പ്രിഡയബറ്റിക് നിസ്സാരമല്ല: കാല്‍ മുതല്‍ ചെവി വരെ അപകടംപ്രിഡയബറ്റിക് നിസ്സാരമല്ല: കാല്‍ മുതല്‍ ചെവി വരെ അപകടം

ഉണങ്ങിയ നെല്ലിക്കയെങ്കില്‍ ഗുണം വിശേഷം: ആയുര്‍ദൈര്‍ഘ്യം കൂട്ടുംഉണങ്ങിയ നെല്ലിക്കയെങ്കില്‍ ഗുണം വിശേഷം: ആയുര്‍ദൈര്‍ഘ്യം കൂട്ടും

English summary

Signs In The Eyes Show That Your Cholesterol Level In Malayalam

Here in this article we are sharing three signs in the eyes shows that your cholesterol level has increased. Take a look.
Story first published: Monday, February 14, 2022, 15:47 [IST]
X
Desktop Bottom Promotion