For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടം

|

രാവിലെ എഴുന്നേറ്റ് പല്ല് തേയ്ക്കുക എന്നത് ഒരു പ്രാഥമിക കര്‍മ്മമാണ്. ഇതിലൂടെ നിങ്ങളുടെ വായയും മൊത്തത്തിലുള്ള ആരോഗ്യവും സംരക്ഷിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് പല്ല് തേയ്ക്കുന്നത് മികച്ച വായ ശുചിത്വവും മൊത്തത്തിലുള്ള ആരോഗ്യവും ഉറപ്പാക്കുന്നു. വായ എന്നത് ബാക്ടീരിയകളുടെ കൂടാരമാണ്. കാരണം ഭക്ഷണം കഴിച്ച് അവശിഷ്ടങ്ങള്‍ അടിഞ്ഞ് നനവുള്ള ഈ സ്ഥലം ബാക്ടീരിയകള്‍ക്ക് വളരാന്‍ പാകത്തിലുള്ളതാണ്.

Most read: World Health Day 2021: നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ? ഒഴിവാക്കണം ഈ ഭക്ഷണമെല്ലാംMost read: World Health Day 2021: നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ? ഒഴിവാക്കണം ഈ ഭക്ഷണമെല്ലാം

പല്ല് തേക്കുന്നതിലൂടെ രാത്രിയില്‍ നിങ്ങളുടെ വായില്‍ വളരുന്ന ബാക്ടീരിയകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. പല്ല് തേച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. പല്ല് തേക്കാതിരുന്നാല്‍ സംഭവിക്കുന്ന ദോഷഫലങ്ങള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വായനാറ്റം

വായനാറ്റം

ലോക ജനസംഖ്യയുടെ 65 ശതമാനം പേരെയും ബാധിക്കുന്ന ഒന്നാണ് ശാസ്ത്രീയമായി ഹാലിറ്റോസിസ് എന്ന് വിളിക്കപ്പെടുന്ന വായ്നാറ്റം. വായശുചിത്വം മോശമായതിനാലാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വായയില്‍ അവശേഷിക്കുന്ന ചെറിയ ഭക്ഷ്യ കണങ്ങള്‍ വേണ്ടവിധത്തില്‍ വൃത്തിയാക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് വായനാറ്റം വരാം. ഇത്തരം ഭക്ഷ്യ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാതിരിക്കുന്നതിലൂടെ നിങ്ങളുടെ വായയില്‍ കൂടുതല്‍ ബാക്ടീരിയകള്‍ വളരുന്നു. ഇതിനാണ്, കൃത്യമായി പല്ല് തേക്കണമെന്ന് പറയുന്നത്. പല്ല് പോലതന്നെ നാവും ഒരുപോലെ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. കാരണം പല്ല് തേച്ചു കഴിഞ്ഞ് നീവിനു മുകളിലെ മോശം പാളി നീക്കം ചെയ്യാതിരിക്കുന്നതും വായ്നാറ്റത്തിന് കാരണമാകും.

ഗര്‍ഭകാല സങ്കീര്‍ണതകള്‍

ഗര്‍ഭകാല സങ്കീര്‍ണതകള്‍

ഇത് അല്‍പം വിചിത്രമായി തോന്നിയേക്കാം. കാരണം ദിവസവും പല്ല് തേക്കാതിരുന്നാല്‍ സ്ത്രീകളില്‍ ഇത് ഗര്‍ഭകാല സങ്കീര്‍ണതകള്‍ക്കും കാരണമാകും. ഗര്‍ഭിണികള്‍ക്ക് അവരുടെ നല്ല ഭക്ഷണക്രമം മാത്രം ശ്രദ്ധിച്ചാല്‍ പോരാ, അവരുടെ വായയുടെ ആരോഗ്യവും സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം, കുട്ടികള്‍ക്ക് ജനനസമയത്ത് ഭാരം കുറയുകയും മാസം തികയാതെ പ്രസവിക്കാനുമുള്ള സാധ്യത വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംഭവിക്കുന്നത് വായില്‍ നിന്നുള്ള ബാക്ടീരിയകള്‍ അമ്മയുടെ രക്തപ്രവാഹത്തിലൂടെ ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കുന്നതിനാലാണ്.

Most read:മത്സ്യത്തില്‍ മാത്രമല്ല ഒമേഗ 3; ഇവയും മികച്ചതാണ്Most read:മത്സ്യത്തില്‍ മാത്രമല്ല ഒമേഗ 3; ഇവയും മികച്ചതാണ്

പല്ല് ശോഷിക്കുന്നു

പല്ല് ശോഷിക്കുന്നു

പല്ല് നശിക്കുന്നത് അസഹനീയമായ വേദനയിലേക്ക് നിങ്ങളെ നയിക്കും. പല്ലുകള്‍ കൃത്യമായി വൃത്തിയാക്കാതിരിക്കുമ്പോള്‍ പ്ലേക്കും ടാര്‍ട്ടറും ഒരുമിച്ച് പ്രവര്‍ത്തിച്ച് നിങ്ങളുടെ പല്ലുകളും മോണയും ആക്രമിക്കുന്നു. ബാക്ടീരിയകള്‍ നിങ്ങളുടെ പല്ലിന്റെ അറ്റത്ത് എത്തിക്കഴിഞ്ഞാല്‍, അത് നിങ്ങളുടെ മോണയെ ആക്രമിക്കാന്‍ തുടങ്ങും. ഒരു നിശ്ചിത സമയത്തിനുശേഷം, പല്ലുകള്‍ ദുര്‍ബലമാവുകയും ക്ഷയിക്കുകയും ചെയ്യും. അതിനുശേഷം പല്ലുകള്‍ കൊഴിയാനും തുടങ്ങും.

കറപിടിച്ച പല്ലുകള്‍

കറപിടിച്ച പല്ലുകള്‍

കറപിടിച്ച പല്ലുകള്‍ വെളുപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ആദ്യമായി ചിന്തിക്കേണ്ട കാര്യം, എന്തുകൊണ്ട് കറ പിടിക്കുന്നു എന്നതാണ്. കോഫി, ചായ, അല്ലെങ്കില്‍ വീഞ്ഞ് പോലുള്ള പിഗ്മെന്റ് ഭക്ഷണം നിങ്ങള്‍ കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ നിങ്ങളുടെ പല്ലുകള്‍ മഞ്ഞനിറമായി മാറുന്നു. ഇതുകൂടാതെ, പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിങ്ങള്‍ പല്ല് തേച്ചില്ലെങ്കില്‍ പല്ലുകള്‍ കറപിടിച്ചതും വൃത്തികെട്ടതുമായി കാണപ്പെടും.

പല്ല് നഷ്ടം

പല്ല് നഷ്ടം

നിങ്ങള്‍ രാവിലെ പല്ല് തേച്ചില്ലെങ്കില്‍ പല്ലുകള്‍ ക്രമേണ പീരിയോണ്‍ഡൈറ്റിസിലേക്ക് വഴിമാറിയേക്കാം. നിങ്ങളുടെ താടിയെല്ലിലെ അസ്ഥിയെ തകരാറിലാക്കുകയും മോണകള്‍ക്കിടയില്‍ വിടവ് വരികയും ചെയ്യുന്ന അവസ്ഥ. ഈ അവസ്ഥ നിങ്ങളുടെ പല്ലുകള്‍ നഷ്ടപ്പെടുന്നതിന് കാരണമായി മാറുന്നു.

Most read:കാന്‍സര്‍ വരെ തടയും; ആരോഗ്യ കലവറയാണ് പപ്പായ വിത്ത്Most read:കാന്‍സര്‍ വരെ തടയും; ആരോഗ്യ കലവറയാണ് പപ്പായ വിത്ത്

English summary

Side Effects Of Starting Day Without Brushing Your Teeth

If you are skipping taking care of your teeth by not brushing in the morning, Side Effects Of Starting Day Without Brushing Your Teeth here’s what may happen. Take a look.
Story first published: Thursday, April 8, 2021, 11:20 [IST]
X
Desktop Bottom Promotion