For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായില്‍ വെളിച്ചെണ്ണയൊഴിക്കും മുൻപ് അപകടമറിയൂ

|

ഓയിൽ പുള്ളിംങ് എന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാൽ എന്താണ് ഇത് എങ്ങനെ ഇത് ചെയ്യുന്നു എന്ന കാര്യം പലർക്കും അറിയുകയില്ല. രാവിലെ വെറും വയറ്റിൽ തന്നെ അര ടേബിൾ സ്പൂൺ വെളിച്ചെണ്ണയെടുത്ത് വായിലൊഴിച്ച് കവിള്‍ കൊള്ളുക. പത്ത് മിനിട്ട് എങ്കിലും ഇത് കവിൾ കൊള്ളാവുന്നതാണ്. അതിന് ശേഷം ഇത് തുപ്പിക്കളഞ്ഞ് വെള്ളമൊഴിച്ച് കഴുകേണ്ടതാണ്.

ഇതിന് ശേഷം സാധാരണ പോലെ തന്നെ പല്ല് തേക്കാവുന്നതാണ്. ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നുണ്ട്. ആന്‍റി കാർസിനോജനിക് ആയത് കൊണ്ട് തന്നെ ധാരാളം ആരോഗ്യ ഗുണങ്ങൾ വെളിച്ചെണ്ണക്ക് ഉണ്ട്. ഇത് ക്യാന്‍സറിനെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഇത് കൂടാതെ മറ്റ് ചില ആരോഗ്യ ഗുണങ്ങളും ഓയിൽ പുള്ളിംഗ് ചെയ്യുന്നതിലൂടെ നമുക്ക്ക ലഭിക്കുന്നുണ്ട്. ശരീരത്തിൽ ഉണ്ടാവുന്ന പല വിധത്തിലുള്ള അണുബാധക്ക് പരിഹാരം കാണുന്നതിനും ഫംഗൽ ഇൻഫെക്ഷൻ അകറ്റുന്നതിനും സഹായിക്കുന്നുണ്ട് ഓയിൽ പുള്ളിംഗ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും എന്നും മികച്ച് നിൽക്കുന്ന ഒന്നാണ് ഓയിൽ പുള്ളിംഗ്.

Most read: തുമ്പയില പാലിൽ കഴിക്കുന്നത് അമൃതിന് തുല്യംMost read: തുമ്പയില പാലിൽ കഴിക്കുന്നത് അമൃതിന് തുല്യം

അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. എങ്കിലും ഓയിൽ പുള്ളിംഗ് ചെയ്യുന്നതിലൂടെ ചില ദോഷങ്ങളും നമ്മുടെ ശരീരത്തിന് ഉണ്ടാവുന്നുണ്ട്. അത് എന്തൊക്കെയെന്ന് തിരിച്ചറിയുന്നത് നല്ലതായിരിക്കും.

 ലിപ്പോയ്ഡ് ന്യുമോണിയ

ലിപ്പോയ്ഡ് ന്യുമോണിയ

ലിപ്പോയ്ഡ് ന്യുമോണിയ എന്ന അവസ്ഥ പലപ്പോഴും ഓയിൽ പുള്ളിംഗിലൂടെ സംഭവിക്കുന്ന ഒന്നാണ്. വായിൽ നിന്ന് വെളിച്ചെണ്ണ കവിൾ കൊള്ളുന്ന ചെറിയ സമയത്തെങ്കിലും വലിയ ഒരു അളവില്‍ എണ്ണ അകത്തേക്കെത്തുന്നുണ്ട്. ഇത് പലപ്പോഴും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടാവുന്നതിനുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. നിങ്ങൾ അറിയാതെ അകത്തെക്ക് വിടുന്ന എണ്ണയുടെ അംശം നിങ്ങളുടെ ശ്വാസകോശത്തിന്‍റെ ഉള്ളിലേക്ക് എത്തുന്നു. ഇത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. സിഗരറ്റ് വലിക്കാത്തവരിൽ ഉണ്ടാവുന്ന ശ്വാസകോശസംബന്ധമായ ഇത്തരം ബുദ്ധിമുട്ടുകൾ പലപ്പോഴും ഓയിൽ പുള്ളിംഗ് മൂലം ഉണ്ടാവുന്നവ കൂടിയാണ്.

വയറിന് അസ്വസ്ഥത

വയറിന് അസ്വസ്ഥത

വയറിനുണ്ടാവുന്ന അസ്വസ്ഥതകളാണ് മറ്റൊന്ന്. ഇത് പലപ്പോഴും ഓയിൽ പുള്ളിംഗ് ചെയ്യുന്നതിന്റെ ഭാഗമായി ഉണ്ടാവുന്നുണ്ട്. ഡയറിയ പോലുള്ള പ്രതിസന്ധികൾ നിങ്ങളെ ബാധിക്കുന്നതിന്‍റെ പ്രധാന കാരണം എന്തുകൊണ്ടും ഓയിൽ പുള്ളിംഗ് കൂടിയാണ്. ഓയില്‍ പുള്ളിംഗ് ചെയ്യുമ്പോള്‍ വയറിലേക്ക് എത്തുന്ന എണ്ണയുടെ അംശം വയറിന് അസ്വസ്ഥതകൾ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കും എത്തിക്കുന്നു.

മനം പുരട്ടൽ

മനം പുരട്ടൽ

മനം പുരട്ടൽ പോലുള്ള അസ്വസ്ഥതകൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാവുന്നുണ്ട്. എന്നാൽ പലപ്പോഴും ഇതിന്‍റെ നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കുന്ന കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ് ഓയിൽ പുള്ളിംഗ്. കാരണം ഇത് ചെയ്യുന്നവരിൽ ഒരു നിശ്ചിത എമൗണ്ടിൽ അധികം വെളിച്ചെണ്ണ വായില്‍ നിന്ന് വയറ്റിലേക്ക് എത്തുന്നു. വെറും വയറ്റിൽ തന്നെ ചെയ്യുന്നത് കൊണ്ട് പലപ്പോഴും ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലരിലും മനം പുരട്ടൽ ഛര്‍ദ്ദി പോലുള്ള അസ്വസ്ഥതകള്‍ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

മലബന്ധം

മലബന്ധം

ചിലരിൽ മലബന്ധം പോലുള്ള അസ്വസ്ഥതകൾ ഇതുണ്ടാക്കുന്നുണ്ട്. ഓയിൽ പുള്ളിംഗ് ചെയ്യുമ്പോൾ അകത്തേക്കെത്തുന്ന എണ്ണയിൽ പലപ്പോഴും മലബന്ധത്തിനുള്ള ഘടകങ്ങൾ ഉണ്ടാവുന്നുണ്ട്. ദിവസവും അൽപാൽപം അകത്ത് ചെല്ലുമ്പോൾ അത് നിങ്ങളിൽ ഉണ്ടാക്കുന്ന ചെറിയ ചില അസ്വസ്ഥതകൾ അവഗണിക്കരുത്. ഇത് പിന്നീട് ഗുരുതരമായ പ്രതിസന്ധികളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ മലബന്ധത്തിന് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥയിൽ ആരോഗ്യം ശ്രദ്ധിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.

ഉപയോഗിക്കുന്ന എണ്ണകൾ

ഉപയോഗിക്കുന്ന എണ്ണകൾ

വെളിച്ചെണ്ണ മാത്രമല്ല പല വിധത്തിലുള്ള എണ്ണകളും ഇതിന് ഉപയോഗിക്കുന്നുണ്ട്. ആയുർവ്വേദം നിർദ്ദേശിക്കുന്ന എണ്ണ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ആ എണ്ണകൾ പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പ്രതിസന്ധികൾ രൂക്ഷമാവുകയാണ് ചെയ്യുന്നത്. ഓയിൽ പുള്ളിംഗ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പല പാര്‍ശ്വഫലങ്ങളേയും ഒഴിവാക്കാവുന്നതാണ്.

 ബ്രഷ് ചെയ്യുക

ബ്രഷ് ചെയ്യുക

ഓയിൽ പുള്ളിംഗ് ചെയ്യുന്നതിന് മുന്‍പ് തന്നെ നല്ലതു പോലെ ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കുക. നാവും പല്ലും വായും എല്ലാം ക്ലീന്‍ ആക്കി വെക്കുന്നതിന് ശ്രദ്ധിക്കുക. അതിന് ശേഷം പത്ത് മില്ലി എള്ളെണ്ണയോ സൺഫ്ളവര്‍ ഓയിലോ എടുത്ത് വേണം ഓയിൽ പുള്ളിംഗ് ചെയ്യുന്നതിന്. ശുദ്ധമായ വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. പല്ലിന്‍റെ വിടവിലും എണ്ണ എത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. മാത്രമല്ല ഇത് അഞ്ചോ പത്തോ മിനിട്ട് തുടർച്ചയായി ചെയ്യുന്നതിനും ശ്രദ്ധിക്കണം. വളരെ ചെറിയ അളവിൽ മാത്രമേ ഇത് എടുക്കാന്‍ പാടുകയുള്ളൂ. അതിന് ശേഷം തുപ്പിക്കളയേണ്ടതാണ്. എല്ലാം കഴിഞ്ഞ് നല്ല ശുദ്ധമായ വെള്ളത്തിൽ വായ് കഴുകാൻ ശ്രദ്ധിക്കണം. അതിന് ശേഷം 20 മിനിട്ട് കഴിഞ്ഞേ ഭക്ഷണം കഴിക്കാൻ പാടുകയുള്ളൂ.

English summary

Side Effects of Oil pulling

In this article we have listed some of the side effects of oil pulling. Read on.
Story first published: Monday, October 28, 2019, 14:27 [IST]
X
Desktop Bottom Promotion