For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറഞ്ച് ജ്യൂസ് അധികമെങ്കില്‍ അപകടങ്ങള്‍ ഇവയാണ്

|

ആരോഗ്യ സംരക്ഷണത്തിന് ഓറഞ്ച് ജ്യൂസ് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ വിടുന്ന പല വിടവുകളും നികത്തുന്നത് പലപ്പോഴും ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആണ്. വിറ്റാമിന്‍ സിയുടെ കലവറയാണ് ഇത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ പലരും കൂടെക്കൂട്ടുന്ന ഒന്നാണ് ഓറഞ്ച് ജ്യൂസ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് നല്ലതുമാണ് ഓറഞ്ച്. എന്നാല്‍ ഇതിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ചെറിയ ചില പാര്‍ശ്വഫലങ്ങളും ശരീരത്തിന് നല്‍കുന്നുണ്ട്.

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണം നല്‍കുന്ന ഓറഞ്ച് നിങ്ങളുടെ അനാരോഗ്യത്തേയും ചിലപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്നതാണ് സത്യം. ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്ന തരത്തില്‍ എങ്ങനെയാണ് ഓറഞ്ച് ജ്യൂസ് മാറുന്നത് എന്ന് നമുക്ക് നോക്കാം. ഇതെങ്ങനെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു എന്നും നമുക്ക് നോക്കാം. ഓറഞ്ച് ജ്യൂസിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

പഞ്ചസാര കൂടുതല്‍

പഞ്ചസാര കൂടുതല്‍

ഓറഞ്ച് ജ്യൂസ് പ്രകൃതിദത്ത മധുരമാണ് എന്ന് കരുതി അമിതമായി കുടിക്കുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കാരണം ഓറഞ്ചിലുള്ള പഞ്ചസാരയുടെ അളവ് കൂടുതലാണ് എന്ന കാര്യം. ഇത് കൃത്രിമമായ പഞ്ചസാര പോലെ തന്നെയാണ് ശരീരം കണക്കാക്കുന്നതും. കൂടാതെ പഴത്തിലെ പഞ്ചസാര എപ്പോഴും സ്വാഭാവികമായി ഉണ്ടാകുന്നതാണെങ്കിലും, നിങ്ങളുടെ ശരീരം ഈ പഞ്ചസാരയെ പ്രോസസ്സ് ചെയ്യുന്നതും പ്രതികരിക്കുന്നതും കൃത്രിമ പഞ്ചസാരയുടേത് പോലെയാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ശരീരഭാരം കൂട്ടുന്നു

ശരീരഭാരം കൂട്ടുന്നു

അമിതവണ്ണം എന്നത് ഇന്നത്തെ കാലത്ത് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി വ്യായാമവും മറ്റും ചെയ്യുന്നവര്‍ എനര്‍ജി ഡ്രിങ്കായി കഴിക്കുന്നത് പലപ്പോഴും ഓറഞ്ച് ജ്യൂസ് ആയിരിക്കും. എന്നാല്‍ ഓറഞ്ച് ജ്യൂസ് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഓറഞ്ച് ജ്യൂസിലും കലോറി അടങ്ങിയിട്ടുണ്ട്. മിക്കവാറും ഇവയെല്ലാം അതിലെ പഞ്ചസാരയുടെ അളവില്‍ നിന്നാണ് വരുന്നത്. അതിനാല്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ പോലുള്ള ദഹനത്തെ മന്ദഗതിയിലാക്കുന്ന പോഷകങ്ങളൊന്നുമില്ലാതെ തന്നെ അമിതവണ്ണ്ം എന്ന അവസ്ഥയിലേക്ക് നമ്മുടെ ശരീരത്തെ എത്തിക്കുന്നു.

ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത

ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത

പ്രമേഹം ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയില്‍ വരുന്ന രോഗാവസ്ഥയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കണം. പക്ഷേ നമ്മുടെ ചില ഭക്ഷണശീലങ്ങള്‍ പ്രമേഹത്തിലേക്ക് നമ്മളെ ഓരോരുത്തരേയും അടുപ്പിച്ച് കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. ദിവസവും ഒരു ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത 21% വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പല്ലുകള്‍ക്ക് അനാരോഗ്യം

പല്ലുകള്‍ക്ക് അനാരോഗ്യം

പല്ലുകള്‍ ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗമായി നാം ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പലപ്പോഴും നമ്മുടെ ഭക്ഷണശീലം മൂലമാണ്. ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുന്നവര്‍ ഒന്ന് സൂക്ഷിക്കുക. കാരണം അത് പലപ്പോഴും നിങ്ങളില്‍ പല്ല് ചീത്തയാവുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. ഓറഞ്ച് ജ്യൂസ് അമിതമായി കുടിക്കുന്നത് നിങ്ങളുടെ പല്ലിന്റെ നിറം മങ്ങുന്നതിലേക്കും കാരണമാകുന്നു. കാരണം, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഉയര്‍ന്ന അസിഡിറ്റി ഉള്ളതിനാല്‍ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും.

English summary

Side Effects of Drinking Too Much Orange Juice In Malayalam

Here in this article we have listed some side effects of drinking too much orange juice in malayalam. Take a look.
Story first published: Saturday, August 20, 2022, 12:26 [IST]
X
Desktop Bottom Promotion