For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കിടയിൽ ഈ തെറ്റുകൾ അപകടം വിളിച്ച് വരുത്തും

|

കുളി നമ്മുടെ വൃത്തിയുടെ അടിസ്ഥാനമാണ്. എന്നാൽ പലപ്പോഴും നമ്മളിൽ പലരും കുളിക്കുന്ന കാര്യത്തിൽ അൽപം പുറകിലോട്ടായിരിക്കും. എന്നാല്‍ ചിലരാകട്ടെ കുളിക്കാൻ മാത്രം മെനക്കെട്ട് നടക്കുന്നവരായിരിക്കും. കുളിച്ചാൽ കിട്ടുന്ന ഉൻമേഷം ചില്ലറയല്ല. എന്നാല്‍ കുളിക്കുമ്പോൾ അൽപം ശ്രദ്ധിച്ചാൽ അത് ആരോഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിലാകട്ടെ അത് അനാരോഗ്യത്തിലേക്കാണ് നിങ്ങളെ എത്തിക്കുക. ദിവസവും കുളിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കുളിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളിൽ അനാരോഗ്യകരമായ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.

Shower Mistakes That Affect Your Health

<strong>Most read:ദിവസവും ആവക്കോഡോ; ചീത്ത കൊളസ്ട്രോൾ കുത്തനെ കുറയും</strong>Most read:ദിവസവും ആവക്കോഡോ; ചീത്ത കൊളസ്ട്രോൾ കുത്തനെ കുറയും

അമിതമായി കുളിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. കുളിക്കുന്ന സമയം കുളിക്കാൻ പോവുമ്പോൾ എടുക്കുന്ന വസ്തുക്കൾ എന്തിന് തോർത്ത് വരെ നിങ്ങളുടെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളെ അനാരോഗ്യത്തിലേക്കും എത്തിക്കുന്നുണ്ട്. കൂടുതൽ വായിക്കാൻ...

ദിവസവും രണ്ടോ മൂന്നോ കുളി

ദിവസവും രണ്ടോ മൂന്നോ കുളി

ദിവസവും കുളിക്കുന്നവരാണ് നമ്മളെല്ലാവരും. എന്തെങ്കിലും അസുഖങ്ങൾ വന്നാൽ മാത്രം പലരും കുളിക്കാതിരിക്കുന്നുണ്ട്. എന്നാൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലരും മറന്നു പോവുന്നുണ്ട്. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം കുളിക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തിലെ എണ്ണമയത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ശരീരത്തിൽ സ്ഥിരമായി സോപ്പ് ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തിന് ദോഷം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ശരീരത്തിൽ ഉണ്ടാവുന്ന ആരോഗ്യകരമായ ബാക്ടീരിയയെ ഇല്ലാതാക്കുകയും ചീത്ത ബാക്ടീരിയയെ വളരുന്നതിന് അനുകൂല സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

ടവ്വൽ ഉപയോഗിക്കുമ്പോൾ

ടവ്വൽ ഉപയോഗിക്കുമ്പോൾ

കുളിച്ച് തോര്‍ത്താൻ ടവ്വൽ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ പലരും തോർത്ത് അല്ലെങ്കിൽ ടവ്വല്‍ ഉപയോഗിക്കുന്നുണ്ട് കുളിച്ച ശേഷം. എന്നാൽ നനഞ്ഞിരിക്കുന്ന ടവ്വൽ എന്ന് പറയുന്നത് ബാക്ടീരിയയുടെ സംഗമ കേന്ദ്രമാണ് എന്ന കാര്യം സംശയം വേണ്ട. അതുകൊണ്ട് നല്ലതു പോലെ ചൂടു വെള്ളത്തിൽ ഇട്ട് തോർത്ത് അല്ലെങ്കില്‍ ടവ്വൽ കഴുകി എടുക്കാവുന്നതാണ്. നന്നായി ഉണക്കി മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ. എന്നാൽ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുകയാണ് ചെയ്യുന്നത്.

 സോപ്പിന് പകരം

സോപ്പിന് പകരം

പലരും സോപ്പിന് പകരം പല വിധത്തിൽ ഇന്ന് മാർക്കറ്റിൽ ലഭ്യമാവുന്ന വസ്തുക്കൾ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇത് പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരത്തില്‍ ഉപയോഗിക്കുന്ന ഇഞ്ച, ലൂഫ പോലുള്ളവ പലപ്പോഴും ബാക്ടീരിയയുടെ സംഗമ കേന്ദ്രമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. നനച്ചതിന് ശേഷം പിന്നീടും ഇത് തന്നെ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധ വേണം. അല്ലെങ്കിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. കുളി കഴിഞ്ഞ ശേഷം ഇത് ഉണങ്ങുന്നതിനായി വെയിലത്ത് വെക്കാന്‍ ശ്രദ്ധിക്കണം.

 ഷവർ ക്ലീൻ ചെയ്യാന്‍ മടിക്കുമ്പോൾ

ഷവർ ക്ലീൻ ചെയ്യാന്‍ മടിക്കുമ്പോൾ

പലപ്പോഴും കുളിച്ച് പോരുക എന്നല്ലാതെ ഷവർ ക്ലീൻ ചെയ്യുന്നതിന് പലരും തയ്യാറാവുകയില്ല. അതുകൊണ്ട് ധാരാളം അഴുക്കും തുരുമ്പും എന്ന് വേണ്ട ഇല്ലാത്തതൊന്നും ഷവറില്‍ ഇല്ല എന്നുള്ളതാണ് സത്യം. ഇത് നേരിട്ട് തലയില്‍ പതിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് ആരോഗ്യം നശിപ്പിക്കുന്ന തരത്തിൽ ഉള്ള ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല ഷവർ ഹെഡ് ഇടക്കിടക്ക് ക്ലീൻ ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളിയാണ് മറ്റൊന്ന്. ചൂടുവെള്ളത്തിൽ കുളിക്കുന്നതോടെ അത് ചര്‍മ്മത്തിന്‍റെ സ്വാഭാവികതയെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. അതിലൂടെ തന്നെ നിങ്ങൾക്ക് ചർമ്മം വരണ്ട് പോവുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്. തലമുടി ചൂടുവെള്ളത്തിൽ കഴുകുന്നവർ വളരെയധികം ശ്രദ്ധിക്കണം. ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നുണ്ട്. അത് മാത്രമല്ല ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുന്നതിനും ഈ ചൂടുവെള്ളത്തിലെ കുളി കാരണമാകുന്നുണ്ട്.

 വർക്കൗട്ടിന് ശേഷമുള്ള കുളി

വർക്കൗട്ടിന് ശേഷമുള്ള കുളി

വർക്കൗട്ടിന് ശേഷം കുളിക്കാൻ പോവാറുണ്ട്. എന്നാൽ അത് നിങ്ങൾ നിങ്ങളുടെ ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും വർക്കൗട്ട് കഴിഞ്ഞ് വന്ന ഉടനേ കുളിക്കാൻ പോവരുത്. ഇത് നിങ്ങളുടെ വിയർപ്പും ചർമ്മവും ഒരുമിച്ച് ചേർന്ന് റാഷസ് ഉണ്ടാവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ ഇത് എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കണം.

English summary

Shower Mistakes That Affect Your Health

In this article we are discussing about the shower mistakes that affect your health. Read on.
Story first published: Tuesday, November 12, 2019, 17:02 [IST]
X
Desktop Bottom Promotion