Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ആപ്പിളിന്റെ തൊലി കളയണോ വേണ്ടയോ ? എങ്ങനെ കഴിക്കണം?
ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുന്നുവെന്ന് പറയുന്നു. പക്ഷേ ആ ആപ്പിള്‍ തന്നെ ഡോക്ടറെ വരുത്താന്‍ കാരണമായാല്‍ എന്തുചെയ്യും ! ആപ്പിള്‍ നമ്മുടെ ഭക്ഷണശീലത്തിന്റെ അവിഭാജ്യ ഘടകമാണ്, കാരണം ഇത് ഏറ്റവും പോഷകഗുണമുള്ള പഴങ്ങളില്‍ ഒന്നാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, നിരവധി രോഗങ്ങളെ തടയാനും ആപ്പിളിന് കഴിവുണ്ട്. ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യം ശരീരത്തിന് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ആപ്പിളില്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളുമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഠനങ്ങള്‍ പറയുന്നത് ആപ്പിള്‍ അത്ര നല്ലതല്ലെന്നും നിരവധി രോഗങ്ങള്‍ക്ക് കാരണമാകാമെന്നുമാണ്. ഇത് നിങ്ങള്‍ കഴിക്കുന്നത് എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കും.

ആപ്പിളിന്റെ തൊലി ശ്രദ്ധിക്കണം
ആപ്പിള്‍ നിങ്ങള്‍ക്ക് തൊലി കളഞ്ഞോ കളയാതെയോ കഴിക്കാം. എന്നാല്‍ മിക്കവര്‍ക്കും ഇഷ്ടം തൊലിയോടെ കഴിക്കാനാണ്. ഈ പഴത്തിന്റെ പോഷകഗുണത്തെക്കുറിച്ച് പറയുമ്പോള്‍, തൊലിയോടെ കഴിക്കുന്നതാണ് ആരോഗ്യകരം. എന്നിരുന്നാലും, വിപണിയില്‍ ഇന്ന് ലഭ്യമായ ആപ്പിളില്‍ പലതിലും കീടനാശിനികള്‍, മെഴുക്, കെമിക്കല്‍ വാഷ് എന്നിവ പുരട്ടിയവയാണ്. വളരെയധികം രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ ഈ പഴങ്ങളുടെ പോഷക ഘടകത്തെ നശിപ്പിക്കുന്നു. അവ ആരോഗ്യത്തിന് കൂടുതല്‍ അപകടകരമായും മാറുന്നു. കടകളില്‍ നല്ല ചുവന്ന് തുടുത്ത ആപ്പിളുകള്‍ നിങ്ങള്‍ക്ക് കാണാമെങ്കിലും ഇവയില്‍ പലതും പുറംഭാഗത്ത് മെഴുക് പുരട്ടി വച്ചിരിക്കുന്നവയാണ്. ഇത്തരം രാസവസ്തുക്കള്‍ പുരട്ടുന്നതിലൂടെ ആപ്പിള്‍ കൂടുതല്‍ കാലം കേടുകൂടാതെ നിലനില്ക്കും. എന്നാല്‍ ഇത് ശരീരത്തിലെത്തിയാല്‍ ഫലം വിപരീതമായിരിക്കും.

രാസവസ്തുക്കള്‍
തൊലിയില്‍ മെഴുക് പുരട്ടി ആപ്പിളിനെ ആകര്‍ഷകമാക്കി നിലനിര്‍ത്തും. എന്നാല്‍ ഇത് ആരോഗ്യത്തിന് തികച്ചും കേടാണ്. പഴുപ്പിക്കാനായി രാസവസ്തുക്കള്‍ തേക്കുന്നതും ഇന്ന് സാധാരണമാണ്. ഇത്തരം പ്രക്രിയയില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും രാസവസ്തുക്കള്‍ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

രോഗങ്ങള്‍ വരുത്തുന്നു
ആപ്പിള്‍ വളര്‍ത്തുമ്പോള്‍ തന്നെ രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കുന്നത് പഴങ്ങള്‍ കേടാകാതിരിക്കാന്‍ സഹായിക്കും. നേരെമറിച്ച് അവ പഴത്തിന്റെ പോഷകം പൂര്‍ണമായും നശിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും, അപകടകരമായ ആപ്പിള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. ആപ്പിളിലെ കറുത്ത കുത്തുകള്‍ പലപ്പോഴും ആപ്പിള്‍ മോശമാണോ കീടനാശിനികള്‍ വളരെയധികം ഉപയോഗിച്ചതാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കും.

അലര്‍ജികള്‍
ആപ്പിള്‍ കഴിക്കുന്നത് പലരിലും അലര്‍ജിക്ക് കാരണമാകുന്നു. ഇത് എല്ലായ്പ്പോഴും രാസവസ്തുക്കളുടെ ഫലമല്ല, മറിച്ച് ഈ പഴത്തിന്റെ പുറം പാളിയെ ബാധിക്കുന്ന അലര്‍ജികളും പ്രാണികളുടെ അണുബാധയും കാരണമായിരിക്കാം.

ആപ്പിള്‍ എങ്ങനെ കഴിക്കാം?
കഴിക്കുന്നതിനുമുമ്പ് ആപ്പിള്‍ വൃത്തിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തൊലി നീക്കം ചെയ്യുക എന്നതാണ്. എന്നാല്‍ തൊലിയോടെ കഴിക്കാന്‍ താല്പര്യമുള്ളവര്ക്ക് അതിനു പുറത്തെ വാക്സ് കോട്ടിംഗ് വൃത്തിയാക്കാന്‍ ഇളം ചൂടുള്ള വെള്ളത്തില്‍ ആപ്പിള്‍ മുക്കിവയ്ക്കുക. കറുത്ത പാടുകളോ ദ്വാരങ്ങളോ ഉണ്ടെങ്കില്‍, അത് കഴുകിക്കളയുകയോ ആ ഭാഗം മുറിച്ചുകളയുകയോ ചെയ്യുക. ആപ്പിളിന്റെ തൊലിപ്പുറത്തെ പാളി കത്തി ഉപയോഗിച്ച് ചുരണ്ടുന്നതും നല്ലത്. ആപ്പിള്‍ പോഷകാഹാരത്തിന്റെ മികച്ച ഉറവിടമാണെങ്കിലും പുറം തൊലി കളഞ്ഞതിന് ശേഷം ഇത് കഴിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്.



Click it and Unblock the Notifications
