Just In
Don't Miss
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള് അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Automobiles
100 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ട് ഹീറോ
- News
ബിജെപി ബിഎസ്എഫിനെ കരുവാക്കിയോ? ബിജെപിക്ക് വോട്ട് ചെയ്യാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ
- Finance
കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു, പവന് വില വീണ്ടും 37000ൽ തൊട്ടു
- Movies
ജൂനിയര് ഡോണിനെ വരവേറ്റ് ഡോണ് ടോണിയും ഡിവൈനും, സന്തോഷം പങ്കുവെച്ച് ഡിംപിള് റോസും
- Sports
ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന് ഹീറോസ് മടങ്ങിയെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉറക്കത്തിൽ ലൈംഗികബന്ധം;ഉണർന്നാൽ ഓർമ്മയില്ലാത്തരോഗം
ലൈംഗിക താൽപ്പര്യങ്ങൾ ഓരോരുത്തരിലും ഓരോ തരത്തിലായിരിക്കും. ആരോഗ്യകരമായ ഒരു ജീവിതത്തിന് ലൈംഗികത വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. എന്നാൽ പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നത് പലരും അറിയുന്നില്ല. ദാമ്പത്യ ബന്ധത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകളും സ്വരച്ചേർച്ചയില്ലായ്മയും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിനെ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.
Most read:ചർമ്മത്തിൽ ചെറിയമാറ്റങ്ങൾ അപകടമാണ് അതിലേറെ ഗുരുതരം
ഇത്തരം ഒരു ബന്ധത്തിൽ ഉണ്ടാവുന്ന തകരാറുകൾ പലപ്പോഴും നിങ്ങളുടെ ഭാര്യാഭർതൃബന്ധത്തിന് കോട്ടം തട്ടുന്നവയായിരിക്കും. ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മാനസികമായുണ്ടാവുന്ന ഐക്യമില്ലായ്മയും പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. പുരുഷൻമാരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. എന്നാൽ പലപ്പോഴും പുറത്ത് പറയാൻ പലരും മടി കാണിക്കുന്നുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളാണ് ഇതിന് പിന്നിൽ ഉള്ളത് എന്നത് പലരും ചിന്തിക്കുന്നില്ല. എന്തൊക്കെയാണ് ഇത്തരത്തിൽ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വെല്ലുവിളി ഉയർത്തുന്ന തകരാറുകൾ എന്ന് നമുക്ക് നോക്കാം.

പിജിഎഡി
പിജിഎഡി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവണം എന്നില്ല. ഇതിന്‍റെ ഫുൾഫോം എന്ന് പറയുന്നത് പെർസിസ്റ്റന്‍റ് ജനിഷ്യൽ എറൗസൽ ഡിസോര്‍ഡർ എന്നാണ്. പലപ്പോഴും ജനനേന്ദ്രിയ കോശങ്ങൾ വികസിക്കുന്ന അനാരോഗ്യകരമായ ഒരു അവസ്ഥയാണ് ഇത്. ഈ അവസ്ഥയിൽ യാതൊരു വിധത്തിലുള്ള പ്രകോപനവും ഇല്ലാതെ തന്നെ നിങ്ങളിൽ ലൈംഗികാനുഭൂതി ഉണ്ടാവുന്നുണ്ട്. വളരെ വിചിത്രമായി പുരുഷൻമാരിൽ ഉണ്ടാവുന്ന ഒരു അനാരോഗ്യകരമായ അവസ്ഥയാണ് ഇത്.

പ്രിയപ്രിസം
ലൈംഗിക തകരാറുകളിൽ പലപ്പോഴും കേട്ടുകേൾവി പോലും ഇല്ലാത്ത ഒരു അവസ്ഥയാണ് ഇത്. ജനനേന്ദ്രിയത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ഇതിന്‍റെ പ്രധാന കാരണം. ഇത് ലൈംഗിക ജീവിതത്തെ പ്രതിസന്ധിയിൽ ആക്കും എന്ന് നമുക്ക് നിസ്സംശയം പറയാവുന്നതാണ്. ആരോഗ്യ പ്രശ്നങ്ങളിൽ എന്നും മുന്നിൽ തന്നെയാണ് ഇതിന്‍റെ സ്ഥാനം. ലൈംഗികോത്തേജന സമയത്ത് ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പിന്നിൽ പലപ്പോഴും ഇത്തരം കാരണങ്ങൾ തന്നെയായിരിക്കും.

സ്ലീപ് സെക്സ്
സ്ലീപ് സെക്സസ് അഥവാ സെക്സോമാനിയ എന്ന് പറയുന്നത് പലപ്പോഴും നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല. ഉറക്കത്തിനിടയിൽ സംഭവിക്കുന്ന ശാരീരിക ബന്ധത്തെയാണ് ഇത്തരത്തിൽ പറയുന്നത്. എന്നാൽ നിസ്സാരമായി ഇതിനെക്കുറിച്ച് ഓർമ്മയില്ലാതിരിക്കുന്ന അവസ്ഥ ഉണർന്നതിന് ശേഷം നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഉറക്കത്തിനിടക്ക് സംഭവിക്കുന്ന ഇത്തരം കാര്യങ്ങളെ അൽപം ശ്രദ്ധിക്കണം. ഇത് തുറന്ന് പറയുന്നതിന് പലരും മടി കാണിക്കുന്നു. മാത്രമല്ല കൃത്യമായ ചികിത്സ തേടിയാൽ പരിഹാരം കാണാവുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം.

കൊയിറ്റല്‍ സൊഫാൽജിയ
പലർക്കും അനുഭവത്തിൽ വരുന്ന ഒന്നാണ് ഇത്. എന്നാൽ ഇത് എന്താണെന്ന് പലർക്കും മനസ്സിലാവണം എന്നില്ല, പുരുഷന്‍മാരിൽ ലൈംഗിക ബന്ധത്തിനിടക്ക് അതികഠിനമായ വേദന അനുഭവപ്പെടുകയും ഇതോടൊപ്പം ഛര്‍ദ്ദി ഉണ്ടാവുന്ന അവസ്ഥയും ഉണ്ടെങ്കിൽ ഇത്തരം രോഗാവസ്ഥയെ സംശയിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് നിങ്ങളിൽ ആത്മവിശ്വാസം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പലരിലും ഇത് മണിക്കൂറുകളോളം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

പാരാഫീലിയ
പലപ്പോഴും ലൈംഗിക ബന്ധം എന്നതിലുപരി അടിവസ്ത്രങ്ങൾ, ചെരുപ്പുകൾ, ഭാവനകൾ എന്നിവയുമായി കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ ലൈംഗികത. ഇത് ഒരു തരത്തിൽ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ളതാണ്. ഇത്തരം വസ്തുക്കൾ കേന്ദ്രീകരിച്ച് ഉണ്ടാവുന്ന ലൈംഗിക ഭാവനയിലാണ് ഈ രോഗികൾ ജീവിക്കുന്നത്.

ഡിഫാലിയ
അധികം കേട്ടു കേൾവിയില്ലാത്ത അനാരോഗ്യകരമായ ഒരു അവസ്ഥയാണ് ഇത്. വളരെ ചുരുങ്ങിയ ശതമാനം ആളുകളിൽ മാത്രമം ഇത്തരം ഒരു അവസ്ഥയുണ്ടാവുകയുള്ളൂ. ഇരട്ട ലിംഗമായിരിക്കും ഈ അവസ്ഥയിൽ ഉള്ളവരിൽ ഉണ്ടാവുന്നത്. ഇവരിൽ ഒരു ലിംഗം വളരെ ചെറുതും എന്നാൽ അടുത്തത് സാധാരണ പോലെ തന്നെയായിരിക്കും. ലൈംഗിക തൃപ്തി ഇവരിൽ കുറവായിരിക്കും എന്നതാണ് ഇത്തരം രോഗാവസ്ഥയുടെ മറ്റൊരു പ്രശ്നം.