For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Sarcoidosis: ശ്വാസകോശത്തില്‍ പിടിമുറുക്കി മരണത്തിലേക്കെത്തിക്കും രോഗം

|

ആരോഗ്യ സംരക്ഷണത്തിന് നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഇത്തരമൊരു സാഹചര്യത്തില്‍ നമ്മള്‍ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. എന്നാല്‍ ശ്വാസകോശത്തെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത എന്താണെന്ന് നമ്മളില്‍ പലര്‍ക്കും അറിയാം. ശ്വാസകോശത്തെ ബാധിക്കുന്നതിനാല്‍ സാര്‍ക്കോയ്‌ഡോസിസ് എന്ന അവസ്ഥയാണ് ശ്രദ്ധിക്കേണ്ടത്. സാധാരണയായി ശ്വാസകോശം, ലിംഫ് നോഡുകള്‍, ചിലപ്പോള്‍ ഹൃദയം, കരള്‍, തലച്ചോറ്, ചര്‍മ്മം, കണ്ണുകള്‍ എന്നിവയില്‍ ഉണ്ടാകുന്ന ഒരു കോശജ്വലന രോഗമാണ് സാര്‍കോയിഡോസിസ്.

 Nipah Virus : നിപവൈറസ്; ജാഗ്രതയോടെ മുന്നോട്ട് പോവാം; അറിയേണ്ടതെല്ലാം Nipah Virus : നിപവൈറസ്; ജാഗ്രതയോടെ മുന്നോട്ട് പോവാം; അറിയേണ്ടതെല്ലാം

സാര്‍കോയിഡോസിസ് പലപ്പോഴും പൂര്‍ണമായും വിട്ടുമാറാത്ത അവസ്ഥയാണ്. എന്നിരുന്നാലും, മിക്ക കേസുകളിലും, അത് സ്വയം മാറുന്ന തരത്തിലുള്ള ചെറിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂ, എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, വീക്കം തീവ്രമാകുകയും ഗുരുതരമായ അവയവ തകരാറിലേക്കും പരാജയത്തിലേക്കും നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പരിഹാരം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

സാര്‍കോയിഡോസിസിന്റെ കാരണങ്ങള്‍

സാര്‍കോയിഡോസിസിന്റെ കാരണങ്ങള്‍

സാര്‍കോയിഡോസിസിന് കാരണമാകുന്ന ചിലതുണ്ട്. അവയെക്കുറിച്ച് എല്ലാവരും ഇതിന്‍െ ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രോഗബാധിതരായ വ്യക്തികളുടെ ശരീരത്തില്‍ സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങള്‍ക്ക് മിക്കവാറും കാരണങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നുണ്ട്. ഇത് നിരവധി സൂക്ഷ്മാണുക്കള്‍ കാരണവും വിഷവസ്തുക്കളാലും ഉണ്ടാവുന്നു എന്നുള്ളതാണ്. വൈറസുകള്‍, ബാക്ടീരിയകള്‍, കൂടാതെ പൊടി, ദോഷകരമായ വാതകങ്ങള്‍, അഴുക്ക്, മലിനമായ വായു കണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പരിസ്ഥിതി മലിനീകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

സാര്‍കോയിഡോസിസിന്റെ കാരണങ്ങള്‍

സാര്‍കോയിഡോസിസിന്റെ കാരണങ്ങള്‍

പലപ്പോഴും ശരീരത്തിലെ അസാധാരണ ജീനിന് സ്ഥാനചലനങ്ങള്‍ സംഭവിക്കുമ്പോള്‍, രോഗപ്രതിരോധവ്യവസ്ഥ ക്രമരഹിതമായി പ്രതികരിക്കാന്‍ തുടങ്ങുന്നു. ചിലര്‍ ഹൈപ്പര്‍ ആക്റ്റീവ് ആകുകയും അതനുസരിച്ച് ശരീരം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇവ പലപ്പോഴും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

അപകടസാധ്യത ഘടകങ്ങള്‍ എന്തൊക്കെ?

അപകടസാധ്യത ഘടകങ്ങള്‍ എന്തൊക്കെ?

ഇത്തരം രോഗാവസ്ഥയുടെ അപകട സാധ്യതകള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്. ഇതില്‍ ലിംഗഭേദവും പ്രായവും ഒരു പ്രധാന ഘടകമാണ്. പുരുഷന്മാര്‍ക്കും സാര്‍കോയിഡോസിസ് ബാധിക്കാമെങ്കിലും, ഈ അവസ്ഥ സ്ത്രീകളില്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. കൂടാതെ, 20 മുതല്‍ 60 വയസ്സുവരെയുള്ള ആളുകള്‍ക്ക് സാര്‍കോയിഡോസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവും പ്രായമുള്ളതുമായ ആളുകളേക്കാള്‍ വളരെ കൂടുതലുമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ കുടുംബചരിത്രം അനുസരിച്ച് പലപ്പോഴും പാരമ്പര്യമായും പലരിലും ഉണ്ടാവുന്നുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഗ്രാനുലോമകളുടെ വളര്‍ച്ചയില്‍ ശരീരത്തിലെ ഏത് അവയവങ്ങളെ തടസ്സപ്പെടുത്തുന്നു എന്നതിനെ അടിസ്ഥാനമാക്കി സാര്‍കോയിഡോസിസിന്റെ സൂചനകള്‍ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില ആളുകളില്‍ ഈ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും സ്വയം ഇല്ലാതാവുകയും ചെയ്യും, മറ്റുള്ളവരില്‍, അസാധാരണമായ സെല്‍ ക്ലസ്റ്ററുകള്‍ സാവധാനം പ്രത്യക്ഷപ്പെടുകയും മാസങ്ങളോളം അല്ലെങ്കില്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. ഇത്തരത്തില്‍ ഉണ്ടെങ്കില്‍ അത് ഗുരുതരമായ അവസ്ഥയാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ സാര്‍കോയിഡോസിസിന്റെ പതിവ് ലക്ഷണങ്ങളില്‍ സന്ധി വേദനയും നീര്‍വീക്കവും, കടുത്ത ക്ഷീണവും ശരീര ബലഹീനതയും, ലിംഫോമ പോലുള്ള വീര്‍ത്ത ലിംഫ് നോഡുകള്‍, ശരീരഭാരം എന്നിവയും വരുന്നുണ്ട്.

കൊവിഡ് രോഗത്തിന് ശേഷം കിഡ്‌നി രോഗ സാധ്യത നിസ്സാരമല്ലകൊവിഡ് രോഗത്തിന് ശേഷം കിഡ്‌നി രോഗ സാധ്യത നിസ്സാരമല്ല

ശ്വാസകോശത്തിലെ ലക്ഷണങ്ങള്‍

ശ്വാസകോശത്തിലെ ലക്ഷണങ്ങള്‍

ശ്വാസകോശത്തില്‍ സാര്‍കോയിഡോസിസ് വികസിക്കുമ്പോള്‍, ഇത് തുടര്‍ച്ചയായ ചുമയിലേക്ക് നയിക്കുന്നു. വരണ്ട ചുമ, നെഞ്ചിലെ അസ്വസ്ഥത, ശ്വസന ബുദ്ധിമുട്ട്, ശ്വാസകോശകലകളിലെ അമിതമായ ദ്രാവക ശേഖരണം, ശ്വാസം മുട്ടല്‍ എന്നിവ വളരെയധികം ശ്രദ്ധിക്കണം. ഇത് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ചര്‍മ്മത്തിലെ ലക്ഷണങ്ങളേയും പ്രാധാന്യത്തോടെ കാണേണ്ടതാണ്. മുഖത്ത് ഇരുണ്ടതോ ഇളം നിറമുള്ളതോ ആയ ചര്‍മ്മത്തിന്റെ നിറവ്യത്യാസം വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം രോഗലക്ഷണങ്ങളില്‍ പെടുന്നതാണ്.

ഹൃദയത്തിലെ ലക്ഷണങ്ങള്‍

ഹൃദയത്തിലെ ലക്ഷണങ്ങള്‍

ഹൃദയത്തിലെ സാര്‍കോയിഡോസിസ് ലക്ഷണങ്ങളില്‍ പെടുന്നതാണ് എപ്പോഴും നെഞ്ചിലെ വേദനയോടൊപ്പം ഉണ്ടാവുന്ന അസാധാരണമായ ഹൃദയമിടിപ്പ് ക്ഷീണം, കാര്‍ഡിയാക് ടിഷ്യൂകളിലെ ദ്രാവകത്തിന്റെ അധിക വര്‍ദ്ധന എന്നിവ. ഇവയെല്ലാം കൃത്യമായി ശ്രദ്ധിച്ചാല്‍ ഒരു ഡോക്ടര്‍ക്ക് മനസ്സിലാവുന്നുണ്ട്. ഇത് കൂടാതെ കണ്ണുകളിലെ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഗ്രാനുലോമകള്‍ക്ക് കാഴ്ചശക്തിയെ ഗണ്യമായ അളവില്‍ തടസ്സപ്പെടുത്താനും മങ്ങിയ കാഴ്ച, കണ്ണുകളില്‍ ചുവപ്പ്, ചുറുചുറുക്കില്ലാത്ത കണ്ണുകള്‍, കണ്ണുകളില്‍ വേദന എന്നിവ വര്‍ദ്ധിക്കുന്ന സംവേദനക്ഷമത തുടങ്ങിയ വിവിധ അടയാളങ്ങള്‍ക്ക് കാരണമാകും. ഇതും രോഗലക്ഷണങ്ങളില്‍ വരുന്നതാണ്.

രോഗനിര്‍ണയം

രോഗനിര്‍ണയം

സാര്‍കോയിഡോസിസ് രോഗനിര്‍ണയം വെല്ലുവിളി നിറഞ്ഞ ഒന്നാണ്. കാരണം മിക്ക കേസുകളിലും വ്യക്തമായ ലക്ഷണങ്ങളൊന്നും ഉണ്ടാകുന്നില്ല. കൂടാതെ, ഗ്രാനുലോമ വളര്‍ച്ചയുടെ ചില മുന്നറിയിപ്പ് അടയാളങ്ങള്‍ ഉണ്ടാകുമ്പോള്‍, അവ ശ്വാസകോശം, ലിംഫ് നോഡുകള്‍, ഹൃദയം, ചര്‍മ്മം, കണ്ണുകള്‍ എന്നിവയുടെ മറ്റ് രോഗങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാള്‍ക്ക് സാര്‍കോയിഡോസിസ് ഉണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ നിരവധി പരിശോധനകള്‍ നടത്തുന്നുണ്ട്. അതില്‍ പെടുന്ന ചിലത് താഴെ പറയുന്നുണ്ട്.

 പരിശോധനകള്‍ ഇപ്രകാരം

പരിശോധനകള്‍ ഇപ്രകാരം

ലിംഫ് നോഡുകളില്‍ അസാധാരണമായ മുഴകള്‍, ചര്‍മ്മത്തിലെ മുറിവുകള്‍, ശ്വാസകോശത്തിന്റെ അസാധാരണ പ്രവര്‍ത്തനങ്ങള്‍, ഹൃദയത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്താനുള്ള ബാഹ്യ ശാരീരിക പരിശോധന കരളും വൃക്കകളും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അളക്കാന്‍ രക്തപരിശോധനയും മൂത്ര പരിശോധനയും എല്ലാം നടത്തേണ്ടതാണ്. നെഞ്ച് എക്‌സ്-റേ, ശ്വാസകോശ പ്രവര്‍ത്തന പരിശോധനകള്‍, സിടി സ്‌കാന്‍ എന്നിവ ശ്വാസകോശ ശേഷിയും ഹൃദയ പ്രവര്‍ത്തനങ്ങളും പഠിക്കേണ്ടതും എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം രോഗത്തിന്റെ ലക്ഷണങ്ങളും പ്രതിരോധവും നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

English summary

Sarcoidosis: Causes, Symptoms And Treatment In Malayalam

Here in this article we are discussing about the causes, symptoms and treatment of Sarcoidosis. Take a look.
X
Desktop Bottom Promotion