For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിട്രോഗ്രേഡ് അംനീഷ്യ; ശരിക്കുള്ളതോ അതോ വെറുതെയോ?

|

ഈ അടുത്ത ദിവസങ്ങളിൽ വളരെയേറെ നടുക്കമുണ്ടാക്കിയ ഒരു വാർത്തയാണ് ഐ എ എസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് ഒരു മാധ്യമപ്രവർത്തകൻ മരിച്ച സംഭവം. എന്നാൽ അപകടമുണ്ടാക്കിയതിന് ശേഷം നടത്തിയ പരിശോധനയിൽ വണ്ടി ഓടിച്ചിരുന്ന വ്യക്തിക്ക് റിട്രോഗ്രേഡ് അംനീഷ്യയാണ് എന്നാണ് പറയുന്നത്. വാർത്തകളിലാകെ ഇത് നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ എന്താണ് റിട്രോഗ്രേഡ് അംനീഷ്യ? ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. രണ്ട് തരത്തിലുള്ള അംനേഷ്യകളാണ് ഉള്ളത്.

ഇതിൽ ആന്റിറോഗ്രേഡ് അംനീഷ്യ എന്നും റിട്രോഗ്രേഡ് അംനീഷ്യ എന്നും രണ്ട് തരത്തിലാണ് ഉള്ളത്. ആന്റി റോഗ്രേഡ് അംനീഷ്യയിൽ ഏതെങ്കിലും തരത്തിലുള്ള ആഘാതമോ ഇടിയോ ലഭിച്ച ശേഷം പുതിയ കാര്യങ്ങൾ ഓർത്ത് വെക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നാൽ റിട്രോഗ്രേഡ് അംനീഷ്യ എന്നത് ആഘാതത്തിന് ശേഷം ചില പ്രത്യേക സംഭവങ്ങളോ അതോടനുബന്ധിച്ച് നടക്കുന്ന മറ്റ് കാര്യങ്ങളോ ഒന്നും ഓർത്തെടുക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്.

<strong>Most read: പൂവാംകുരുന്നില നാട്ടുവൈദ്യത്തിൽ കേമനാണ് ഇങ്ങനെ</strong>Most read: പൂവാംകുരുന്നില നാട്ടുവൈദ്യത്തിൽ കേമനാണ് ഇങ്ങനെ

എന്തായാലും അപകടമുണ്ടാക്കിയ വ്യക്തി പറയുന്നത് കള്ളമോ സത്യമോ ആയിക്കൊള്ളട്ടെ നമുക്ക് ഈ ലേഖനത്തിൽ എന്താണ് റിട്രോഗ്രേഡ് അംനീഷ്യ എന്നും ആരിലൊക്കെയാണ് ഇത് ബാധിക്കുന്നത് എന്നും എന്തുകൊണ്ടാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നതെന്നും എന്താണ് ഇതിന് പരിഹാരം എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ലേഖനം പൂർണമായും വായിക്കാൻ ശ്രദ്ധിക്കുക.

 എന്താണ് റിട്രോഗ്രേഡ് അംനീഷ്യ

എന്താണ് റിട്രോഗ്രേഡ് അംനീഷ്യ

എന്താണ് റിട്രോഗ്രേഡ് അംനീഷ്യ എന്ന് നമ്മൾ ആദ്യമേ വായിച്ച് കഴിഞ്ഞു. ഒരു ആഘാതത്തിന് ശേഷം അതോടനുബന്ധിച്ച് നടക്കുന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്ന അവസ്ഥയാണ് ഇത്. ആഘാതം സംഭവിച്ച വ്യക്തിക്ക് എത്ര ആഴത്തിലാണ് ഇത് സംഭവിച്ചത് എന്ന് മനസ്സിലാക്കിയാൽ മാത്രമേ ഇതിന്റെ ആഴം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഈ ഓർമ്മക്കുറവ് പലപ്പോഴും സ്ഥിരമായോ അല്ലെങ്കില്‍ താൽക്കാലികമായോ തുടരാവുന്ന ഒന്നാണ്.

അപകടങ്ങൾക്ക് ശേഷം

അപകടങ്ങൾക്ക് ശേഷം

അപകടങ്ങൾക്ക് ശേഷമാണ് വ്യക്തികളുടെ മാനസിക നിലയെ ഇത്തരം അവസ്ഥകൾ ബാധിക്കുന്നത്. അതിന്റെ ഫലമായി ഇവർക്ക് അപകടത്തോടനുബന്ധിച്ച് നടന്ന കാര്യങ്ങൾ ഒന്നും ഓർത്തെടുക്കാൻ സാധിക്കാതെ വരുന്നു. ഇവയിൽ തന്നെ സ്ഥിരമായി നിൽക്കുന്നതും അല്ലെങ്കിൽ താൽക്കാലികമായി നിൽക്കുന്നതുമായ ഓർമ്മക്കുറവുണ്ട്. ഇവയിലേതാണെന്ന് കണ്ടെത്തിയതിന് ശേഷം മാത്രമേ ചികിത്സ നടത്തുന്നതിന് ശ്രമിക്കാവൂ. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് ആ വ്യക്തിയെ കൊണ്ട് ചെന്നെത്തിക്കുന്നു.

കാരണങ്ങൾ ഇങ്ങനെ

കാരണങ്ങൾ ഇങ്ങനെ

എന്താണ് റിട്രോഗ്രേഡ് അംനീഷ്യയുടെ കാരണങ്ങൾ എന്ന് നമ്മൾ സാധാരണക്കാർക്ക് അറിയുകയില്ല. പക്ഷേ ഇതിന്റെ മൂലകാരണം ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇനി പറയുന്ന കാരണങ്ങളും പ്രധാനപ്പെട്ടവ തന്നെയാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത്തരം കാരണങ്ങള്‍ കണ്ടെത്തി ചികിത്സിച്ചാൽ ഈ പ്രതിസന്ധികളെ ഒരു പരിധി വരെ നമുക്ക് തടഞ്ഞ് നിർത്താവുന്നതാണ്.

കാരണങ്ങൾ ഇങ്ങനെ

കാരണങ്ങൾ ഇങ്ങനെ

തലച്ചോറിനേറ്റ ആഘാതങ്ങൾ, മാനസികമായും സംഭവിക്കുന്ന ആഘാതങ്ങൾ, ഇടക്കിടെയുണ്ടാവുന്ന അപകടങ്ങൾ, ശരീരത്തിലെ പോഷകക്കുറവ്, പ്രത്യേകിച്ച് മദ്യപാനികളിൽ ഉണ്ടാവുന്ന വൈറ്റമിന്റെ കുറവുകൾ, തലച്ചോറിനെ ബാധിക്കുന്ന അണുബാധകൾ, രക്തത്തിലെ ഇൻഫെക്ഷൻ, പ്രത്യേകമായി ചെയ്യുന്ന ശസ്ത്രക്രിയകൾ നിമിത്തം എല്ലാം പലപ്പോഴും നിങ്ങളിൽ ഈ അവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം റിട്രോഗ്രേഡ് അംനീഷ്യയുടെ പ്രധാന കാരണങ്ങള്‍ തന്നെയാണ്.

തിരിച്ചറിയുന്നത് എങ്ങനെ

തിരിച്ചറിയുന്നത് എങ്ങനെ

എങ്ങനെ റിട്രോഗ്രേഡ് അംനീഷ്യ ഉള്ള ഒരുവ്യക്തിയെ തിരിച്ചറിയാവുന്നതാണ്. പക്ഷേ അതിന് വേണ്ടി എങ്ങനെ പരിശോധനകൾ നടത്തണം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൗൺസിലിംങ് നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. സ്വന്തം ജീവിതത്തെക്കുറിച്ച് തന്നെ ചോദിച്ച് ഇത്തരം കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. എം ആർ ഐ പരിശോധന, സിടി സ്കാൻ എന്നിവയിലൂടെ തലച്ചോറിന് എന്തെങ്കിലും തരത്തിലുള്ള ക്ഷതം ഏറ്റിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം പരിശോധനകൾ റിട്രോഗ്രേഡ് അംനീഷ്യ ബാധിച്ച രോഗികളിൽ നടത്തേണ്ടത് അത്യാവശ്യമാണ്.

English summary

Retrograde Amnesia: Causes, Symptoms, and Treatment

Here we explain the Causes, Symptoms, and Treatment of Retrograde Amnesia, check it out.
Story first published: Friday, August 9, 2019, 16:15 [IST]
X
Desktop Bottom Promotion