For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണ ഇറങ്ങിപ്പോവുന്നുവോ, പ്രശ്നം ഗുരുതരമാണ്

|

വലിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും ഇതും ഒരു വലിയ പ്രശ്നം തന്നെയാണ് . മോണ ഇറങ്ങിപ്പോവുന്നത് നിങ്ങളുടെ പല്ലിൻറെ ഭംഗി നഷ്ടപ്പെടുത്തുകയും പല്ലിന്റെ ഘടനക്ക് തന്നെ മാറ്റം വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ മോണ ഇറങ്ങിപ്പോവുന്നതിന്റെ കാരണങ്ങൾ എന്താണെന്നത് പലർക്കും അറിയില്ല.

Most read: പെർഫക്റ്റ് ഷേപ്പിന് വെജിറ്റബിൾ ജ്യൂസ് സ്ഥിരമാക്കാംMost read: പെർഫക്റ്റ് ഷേപ്പിന് വെജിറ്റബിൾ ജ്യൂസ് സ്ഥിരമാക്കാം

പെട്ടെന്ന് ഉണ്ടാവുന്ന ഒരു പ്രതിഭാസമല്ല ഇത്. പലപ്പോഴും ആരോഗ്യത്തിന്‍റെ കാര്യത്തിൽ ചെറിയ ചില പ്രശ്നങ്ങൾ ഇത് സൃഷ്ടിക്കാറുണ്ടെങ്കിലും അതിനെ പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന കാര്യം പലർക്കും അറിയുകയില്ല. മോണ ഇറങ്ങിപ്പോവുന്നതിന് പിന്നില്‍ എന്തൊക്കെ കാരണങ്ങൾ പരിഹാരങ്ങൾ എന്ന് നമുക്ക് നോക്കാം.

പ്രായക്കൂടുതൽ

പ്രായക്കൂടുതൽ

പ്രായക്കൂടുതൽ ഒരു വലിയ ഘടകമാണ്. എന്നാൽ പ്രായമാവുന്ന എല്ലാവരിലും ഈ പ്രശ്നം കാണണം എന്നില്ല. ചിലരിൽ പല്ലിൽ നിന്ന് മോണ ഇറങ്ങി താഴേക്ക് പോവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. നിരതെറ്റിയ പല്ലുകള്‍ ഉള്ളവരിലാണ് ഈ പ്രശ്നം കൂടുതൽ കാണപ്പെടുന്നത്. കൂടാതെ മോണക്ക് കട്ടി കുറവുള്ളവരിലും ഇതേ അവസ്ഥ ഉണ്ടാവുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ എല്ലാം വളരെയധികം ശ്രദ്ധിക്കണം.

 പല്ല് തേക്കുന്ന രീതി

പല്ല് തേക്കുന്ന രീതി

പല്ല് തേക്കുന്ന രീതിയും മോണ ഇറങ്ങിപ്പോവുന്നതും ആയി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. നിങ്ങൾ തെറ്റായ രീതിയിലാണ് കാലങ്ങളോളം പല്ല് തേച്ചിരുന്നത് എങ്കിൽ നിങ്ങളുടെ മോണ ഇറങ്ങിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല പല്ലിൽ അടിയുന്ന അഴുക്കിന്‍റെ പാളി പല്ലിൽ നീർവീക്കം ഉണ്ടാക്കുമ്പോഴും ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. കൂടാതെ മോണയിൽ എന്തെങ്കിലും തരത്തിലുള്ള ക്ഷതം ഏൽപ്പിക്കുന്ന അവസ്ഥകൾ ഉള്ളവരിലും ഇതേ പ്രശ്നം കണ്ട് വരുന്നുണ്ട്.

 പ്രത്യാഘാതങ്ങൾ

പ്രത്യാഘാതങ്ങൾ

മോണ ഇറങ്ങിപ്പോവുന്നത് മൂലം പല വിധത്തിലുള്ള പ്രത്യാഘാതങ്ങളും നമുക്ക് ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത് പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. പല്ലിന് നീളം കൂടിയത് കാരണം പലപ്പോഴും മുഖത്തിന് അഭംഗി ഉണ്ടാവുന്നുണ്ട്. പല്ലിന് പുളിപ്പും, പല്ലുകൾക്കിടയിൽ അകലം വരുന്നതിനും എല്ലാം ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. മോണയിൽ നീർവീക്കത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

രക്തസ്രാവം

രക്തസ്രാവം

പലരിലും മോണ ഇറങ്ങിപ്പോവുമ്പോൾ അത് പലപ്പോഴും രക്തസ്രാവത്തിനും മോണക്ക് മുകളിൽ രക്തം പൊടിയുന്നതിനും കാരണമാകുന്നുണ്ട്. പലരിലും പല്ലിന്‍റെ വേരിൽ തേയ്മാനത്തിനുള്ള സാധ്യതയും വളരെയധികം കാണിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിനുള്ള സാധ്യതയും ചില്ലറയല്ല.

 പരിഹാരങ്ങൾ

പരിഹാരങ്ങൾ

ഇത്തരം പ്രതിസന്ധിയെ പരിഹരിക്കാൻ ഒരു പരിധി വരെ നമുക്ക് വീട്ടിൽ നിന്ന് സാധിക്കുന്നുണ്ട്. പല്ലിൽ അടിയുന്ന അഴുക്കിനെ നീക്കം ചെയ്യാൻ ശ്രദ്ധിക്കുക. കൂടാതെ കൃത്യമായ രീതിയിൽ എന്നും ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കണം. എന്നിട്ടും മാറിയില്ലെങ്കിൽ നല്ലൊരു ദന്ത രോഗ വിദഗ്ധനെ കാണാൻ ശ്രദ്ധിക്കുക.

English summary

Receding Gums: Symptoms, Causes and Treatments

Here in this article we explain receding Gums symptoms, causes and treatments.Read on.
Story first published: Friday, October 18, 2019, 19:08 [IST]
X
Desktop Bottom Promotion