For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ ദിനം ഒന്നോ രണ്ടോ ദിവസം മാത്രമോ: കാരണങ്ങള്‍ ഇതെല്ലാം

|

സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പലപ്പോഴും അതിന്റേതായ ഗൗരവത്തില്‍ പലരും എടുക്കുന്നില്ല. അതുകൊണ്ട് തന്നെ പിന്നീട് അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തുന്നു എന്നതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നാം ഓരോ ആര്‍ത്തവ ചക്രത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യം ശ്രദ്ധിക്കേണ്ടതിനോടൊപ്പം തന്നെ സ്ത്രീകള്‍ ആര്‍ത്തവ ചക്രത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ആര്‍ത്തവം കൃത്യമല്ലെങ്കില്‍ അത് പലപ്പോഴും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളുടേയും തുടക്കമായാണ് കണക്കാക്കുന്നത്.

enstrual Cycle

ആര്‍ത്തവം പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. എല്ലാ അവസ്ഥയിലും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രശ്‌നങ്ങളെ ഒഴിവാക്കാം. ആര്‍ത്തവം എന്നത് എപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ചിലരില്‍ 28 ദിവസം കൃത്യമാവുമ്പോള്‍ തന്നെ ആര്‍ത്തവം സംഭവിക്കുന്നു. എന്നാല്‍ ചിലരിലാകട്ടെ അത് 30 ദിവസത്തിനപ്പുറത്തേക്ക് മാറുന്നു. ചിലരില്‍ ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യം എന്ന് പറയുന്നത് 21 ദിവസത്തിലും കുറവായിരിക്കും. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം ആര്‍ത്തവ ദിനങ്ങള്‍ എത്ര ദിവസം വരെ നീണ്ട് നില്‍ക്കുന്നു എന്നതാണ്. ആര്‍ത്തവ ദിനം ഒന്നോ രണ്ടോ ദിവസം നീണ്ട് നില്‍ക്കുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ആര്‍ത്തവം പ്രശ്‌നത്തിലാവുന്നു. എന്നാല്‍ നിങ്ങള്‍ സ്‌ട്രെസ് ഒരു പരിധി വരെ പ്രതിരോധിച്ചാല്‍ ആര്‍ത്തവ ദൈര്‍ഘ്യം കുറയുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ ആര്‍ത്തവം പലപ്പോഴും പലരിലും 1-2 ദിവസം മാത്രമേ നിലനില്‍ക്കുകയുള്ളൂ. അതുകൊണ്ട് പരമാവധി സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.

കഠിനമായ വ്യായാമം

കഠിനമായ വ്യായാമം

വ്യായാമം ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത് മൂലം വര്‍ദ്ധിക്കുമ്പോള്‍ വ്യായാമം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ കഠിനമായി വ്യായാമം ചെയ്യുകയാണെങ്കില്‍, അണ്ഡോത്പാദനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ ഇത് പലപ്പോഴും തടസ്സപ്പെടുത്തുകയും ഇതിന്റെ ഫലമായി ആര്‍ത്തവദൈര്‍ഘ്യം കുറയുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കാതെ പോവുമ്പോള്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു.

മരുന്നുകള്‍

മരുന്നുകള്‍

രോഗാവസ്ഥയില്‍ നാം കഴിക്കുന്ന മരുന്നുകളും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന രക്ത നിയന്ത്രണ ഗുളികകള്‍, രക്തം നേര്‍പ്പിക്കുന്നതിനുള്ള മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവ പോലുള്ള ചില മരുന്നുകളും ആര്‍ത്തവ ദിനങ്ങള്‍ കുറക്കുന്നതിലേക്ക് എത്തുന്നു. ഇവരില്‍ പലപ്പോഴും ഒന്നോ രണ്ടോ ദിവസം മാത്രമേ ആര്‍ത്തവം ഉണ്ടാവുന്നുള്ളൂ.

രോഗങ്ങള്‍

രോഗങ്ങള്‍

നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള രോഗമുള്ള വ്യക്തിയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവരില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പിസിഒഎസ്, തൈറോയ്ഡ്, ഗര്ഭപാത്രത്തിന്റെ പ്രശ്‌നങ്ങള്‍, ലൈംഗികമായി പകരുന്ന ചില രോഗങ്ങള് തുടങ്ങിയ രോഗാവസ്ഥകളും നിങ്ങളുടെ ആര്ത്തവചക്രത്തെ പ്രശ്‌നത്തിലാക്കുന്നു. ഇതെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നാം നമ്മുടെ ശരീരത്തെ കൃത്യമായി നിരീക്ഷിക്കുക തന്നെ വേണം.

മോശം അണ്ഡോത്പാദനം

മോശം അണ്ഡോത്പാദനം

അണ്ഡോത്പാദനം എന്നത് ആര്‍ത്തവത്തിന്റേയും പ്രത്യുത്പാദന ശേഷിയുടേയും പ്രധാന ഘടകം തന്നെയാണ്. എന്നാല്‍ നിങ്ങളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ മുകളില്‍ പറഞ്ഞത് പോലെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇവരില്‍ പലപ്പോഴും അണ്ഡോത്പാദന പ്രശ്‌നങ്ങളെ സംശയിക്കാവുന്നതാണ്. ഇത് പലപ്പോഴും നിങ്ങളില്‍ ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമായേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സാധാരണ ആര്‍ത്തവ ചക്ര

സാധാരണ ആര്‍ത്തവ ചക്ര

ഓരോ സ്ത്രീയുടെയും ആര്‍ത്തവചക്രം ദൈര്‍ഘ്യത്തിലും സ്ഥിരതയിലും വ്യത്യസ്തമാണ് എന്ന് നമുക്കറിയാം. 4 മുതല്‍ 8 ദിവസം വരെ നീളുന്ന ആര്‍ത്തവചക്രം സാധാരണമാണെന്നും നമുക്കറിയാം. എന്നാല്‍ ഇതില്‍ പരിഭ്രാന്തരാകേണ്ടതില്ല എന്നതാണ് സത്യം. എന്നാല്‍ നിങ്ങളുടെ ആര്‍ത്തവം രണ്ട് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇത് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നതാണ്. ഒരു സാധാരണ ആര്‍ത്തവചക്രം 28 ദിവസം നീണ്ടുനില്‍ക്കണം. അതിന് ശേഷമാണ് അടുത്ത ആര്‍ത്തവം ഉണ്ടാവുന്നത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് പലപ്പോഴും ശ്രദ്ധിക്കാവുന്നതാണ്.

 പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ആര്‍ത്തവ ചക്രം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ പരിഹാരങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക. അതോടൊപ്പം നല്ലതുപോലെ ഉറങ്ങുന്നതിന് ശ്രദ്ധിക്കുക. ഉറക്കം ആരോഗ്യകരമെങ്കില്‍ ആര്‍ത്തവവും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിനും ശ്രദ്ധിക്കുക. ആവശ്യമായ വിറ്റാമിനുകളും മറ്റും ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇവയെല്ലാം ഹോര്‍മോണ്‍ ആരോഗ്യത്തിന് സഹായിക്കുന്നു.

 പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

അമിതവണ്ണം പോലുള്ളവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുക. ഇത് കൂടാതെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ക്രമരഹിതമായ ആര്‍ത്തവം പലപ്പോഴും അമിതവണ്ണം മൂലം ഉണ്ടാവുന്നു. ഇത് ഒഴിവാക്കി വ്യായാമം ശീലിക്കുകയും പോഷകാഹാരക്കുറവുകള്‍ ഇല്ലാതാക്കുകയും ചെയ്യുക. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളെ ഒഴിവാക്കാം.

ഹസ്തപാദാസനം: ശരീരത്തിന് വഴക്കവും ഉറപ്പും ആകൃതിയും നല്‍കുംഹസ്തപാദാസനം: ശരീരത്തിന് വഴക്കവും ഉറപ്പും ആകൃതിയും നല്‍കും

എത്ര കൂടിയ പ്രമേഹമെങ്കിലും കുറക്കാന്‍ തുളസി-വേപ്പില പാനീയങ്ങള്‍എത്ര കൂടിയ പ്രമേഹമെങ്കിലും കുറക്കാന്‍ തുളസി-വേപ്പില പാനീയങ്ങള്‍

English summary

Reasons Why Your Menstrual Cycle Is Getting Shorter In Malayalam

Here in this article we are sharing some reasons why your menstrual cycle is getting shorter in malayalam. Take a look.
X
Desktop Bottom Promotion