For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധോവായു പിടിച്ച് വെക്കരുത് അപകടമാണ്

By
|

അധോവായു എല്ലാവരിലും ഉണ്ട്. പലപ്പോഴും മറ്റുള്ളവര്‍ക്കിടയില്‍ നാണക്കേടുണ്ടാക്കുന്ന ഒരു സംഭവമായാണ് ഇത് പലരും കാണുന്നത്. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ ധാരാളം അധോവായു പുറത്തേക്ക് പോവുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. പക്ഷേ പലര്‍ക്കും ഇത് അറിയില്ല എന്നുള്ളതാണ് സത്യം. അധോവായുവിന്റ ഗുണങ്ങളേക്കാള്‍ അത് പിടിച്ച് നിര്‍ത്തരുത് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. ശരാശരി, ഒരു വ്യക്തി ഒരു ദിവസം 15 തവണ അധോവായു പുറത്ത് വിടുന്നുണ്ട്. ആ എണ്ണം 40 വരെ ഉയരും. ശരീരത്തില്‍ കുടുങ്ങിയ വായുവും ശാരീരിക വാതകങ്ങളുമാണ് അധോവായുവിലൂടെ പുറത്തേക്ക് പോവുന്നത്.

നിങ്ങൾക്ക് ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ടാകാറുണ്ടോനിങ്ങൾക്ക് ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ടാകാറുണ്ടോ

ഇത് തീര്‍ത്തും സാധാരണമായ ഒരു പ്രക്രിയയാണെങ്കിലും, അത് ചില സമയങ്ങളില്‍ ഉച്ചത്തിലും മറ്റുള്ളവര്‍ക്ക് മുന്നില്‍ നാണം കെടുത്തുന്നതും ആയിരിക്കാം, അതുകൊണ്ടാണ് നമ്മളില്‍ മിക്കവരും ഇത് മുറുകെ പിടിക്കാന്‍ ശ്രമിക്കുന്നത്. എന്നിരുന്നാലും, അങ്ങനെ ചെയ്യുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ അധോവായു പിടിച്ച് വെക്കുന്ന പിടിക്കുന്നത് ചില പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്തൊക്കെയാണ് ഇവ എന്ന് നോക്കാവുന്നതാണ്.

വീണ്ടും ആഗിരണം ചെയ്‌തേക്കാം

വീണ്ടും ആഗിരണം ചെയ്‌തേക്കാം

നിങ്ങളുടെ ശരീരത്തില്‍ നിന്ന് അധോവായു പുറത്തേക്ക് വരാന്‍ നിര്‍ബന്ധിക്കുമ്പോള്‍, ശരീരം വീണ്ടും ആഗിരണം ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഇത് വീണ്ടും നിങ്ങളുടെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. നിങ്ങളുടെ ശ്വസനത്തിലൂടെയോ അല്ലെങ്കില്‍ ഒരു ബര്‍പ്പായോ ഇത് മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

നെഞ്ചെരിച്ചിലിനും ഇടയാക്കും

നെഞ്ചെരിച്ചിലിനും ഇടയാക്കും

അധോവായു പുറത്തേക്ക് എത്താതിരിക്കുന്നതിന് വേണ്ടി നിങ്ങള്‍ മനപ്പൂര്‍വ്വം പേശികളെ ചുരുക്കുമ്പോള്‍, ഇത് നിങ്ങളുടെ ശരീരത്തിനുള്ളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും വേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. പതിവായി ചെയ്താല്‍, ഇത് നിങ്ങളുടെ ദഹനനാളത്തില്‍ വീക്കം ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്.

വന്‍കുടലിലെ ആരോഗ്യത്തെ ബാധിക്കുന്നു

വന്‍കുടലിലെ ആരോഗ്യത്തെ ബാധിക്കുന്നു

അധോവായു നിങ്ങളുടെ ശരീരത്തിലെ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ ഇത് പുറത്തേക്ക് പോവാതിരിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ വന്‍കുടലിന് പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും ഹെമറോയ്ഡുകള്‍ക്ക് കാരണമാവുകയും ചെയ്യും. വന്‍കുടലിന്റെ അസ്വസ്ഥതകളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഒരു കാരണവശാലും അധോവായു പിടിച്ച് വെക്കരുത്. ഇത് പുറത്തേക്ക് വിടാന്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കണം.

വയറ് വീര്‍ത്തതായി അനുഭവപ്പെടും

വയറ് വീര്‍ത്തതായി അനുഭവപ്പെടും

അധോവായു പിടിച്ച് വെക്കുന്നത് പലപ്പോഴും വയറ് വീര്‍ത്തതായി തോന്നുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള അധോവായു നിങ്ങളില്‍ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എല്ലാ അവസ്ഥയിലും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ അനാരോഗ്യമാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് മുന്നില്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും അധോവായു പിടിച്ച് വെക്കാതിരിക്കുന്നതിന് വേണം ശ്രദ്ധിക്കാന്‍.

ഭക്ഷണത്തിലെ അസ്വസ്ഥതകള്‍

ഭക്ഷണത്തിലെ അസ്വസ്ഥതകള്‍

പലപ്പോഴും അധോവായു പൂര്‍ണ്ണമായും സാധാരണവും ആരോഗ്യകരവുമാണെങ്കിലും, അതിന്റെ പാറ്റേണും ദുര്‍ഗന്ധവും യഥാര്‍ത്ഥത്തില്‍ ഭക്ഷണ അസഹിഷ്ണുത, ദഹന പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. വളരെയധികം ദുര്‍ഗന്ധമുള്ള അധോവായു നിങ്ങളുടെ ശരീരത്തിലെ ഉയര്‍ന്ന സള്‍ഫറിന്റെ അളവും സൂചിപ്പിക്കാം. നിങ്ങളുടെ വയറ്റില്‍ എന്തെങ്കിലും തരത്തിലുള്ള വേദനയോ നിങ്ങള്‍ക്ക് സാധാരണമല്ലാത്തതോ ആയ എന്തെങ്കിലും തോന്നുന്നുവെങ്കില്‍, നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ദുര്‍ഗന്ധത്തില്‍ ശ്രദ്ധിക്കാന്‍

ദുര്‍ഗന്ധത്തില്‍ ശ്രദ്ധിക്കാന്‍

ദുര്‍ഗന്ധവും ഉച്ചത്തിലുള്ളതുമായ അധോവായു ഒഴിവാക്കാന്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ വാതകം ഉത്പാദിപ്പിക്കുന്നതിനാല്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക. ചെറിയ ഭാഗങ്ങള്‍ കഴിച്ച് പതുക്കെ ചവയ്ക്കുക. പഴങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്നത് തടയാന്‍ വാഴപ്പഴം, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍, ഗോതമ്പ് തുടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിച്ചാല്‍ മുകളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

English summary

Reasons Why You Should Never Hold A Fart

Here in this article we are discussing about why you should never hold a fart. Take a look.
X
Desktop Bottom Promotion