Just In
Don't Miss
- Sports
IND vs IRE: ഇന്ത്യന് ക്യാപ്റ്റനാവാന് ഹാര്ദിക്! സര്പ്രൈസ് നീക്കം
- News
ആഗോള സമ്പദ്വ്യവസ്ഥ തകരുന്നു, ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്ത്: ആർബിഐ
- Technology
മാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻ
- Finance
ബുള് റിട്ടേണ്സ്! എച്ച്ഡിഎഫ്സി ഓഹരികളില് കുതിപ്പ്; സെന്സെക്സില് 632 പോയിന്റ് മുന്നേറ്റം
- Movies
ഇത്തവണ രണ്ട് മികച്ച നടന്മാര്; അവാര്ഡ് പങ്കിട്ട് ബിജു മേനോനും ജോജു ജോര്ജും
- Automobiles
ബുക്ക് ചെയ്തവര് ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറി വൈകും
- Travel
യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ് 3 മുതല് തുടക്കം
നിങ്ങള് രക്തം ദാനം ചെയ്യണം: കാരണങ്ങള് നിസ്സാരമല്ല
ഓരോ രണ്ട് സെക്കന്ഡിലും ഒരാള്ക്ക് രക്തം ആവശ്യമാണ്. ഓരോ ദിവസവും, ഏകദേശം 36,000 യൂണിറ്റ് ചുവന്ന രക്താണുക്കള് ആവശ്യമാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. സിക്കിള് സെല് രോഗങ്ങളോ അര്ബുദമോ ഉള്ള രോഗികള്ക്ക് അവരുടെ ചികിത്സയിലുടനീളം രക്തം ആവശ്യമാണ്, ഒരു വാഹനാപകടത്തിന് ഇരയായ ഒരാള്ക്ക് 100 പൈന്റ് രക്തം വരെ ആവശ്യമായി വന്നേക്കാം. ഇത് കൂടാതെ രക്തം സ്വന്തമായി ശരീരത്തില് ഉത്പാദിപ്പിക്കാന് കഴിയാത്തവരില് അവര് ജീവന് നിലനിര്ത്തുന്നതിനായി രക്തദാതാക്കളെ ആശ്രയിക്കുന്നു.
രക്തം സ്വീകരിക്കുന്നവരുമായി ബന്ധപ്പെട്ട് രക്തം ദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മള് പലപ്പോഴും കേള്ക്കാറുണ്ട്. ഒരു രക്തം ദാനം ചെയ്താല് മൂന്ന് രോഗികളെ വരെ സഹായിക്കാനാകും. എന്നാല് രക്തം ദാനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്കുന്നുണ്ട് എന്ന് പലര്ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് രക്തദാനം വളരെ പ്രധാനപ്പെട്ടതാണ്. രക്തം നല്കുന്നതിന്റെ ഫലമായി നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

രക്തദാനം ചെയ്യുന്നത്
ഒരുപക്ഷേ നിങ്ങള് രക്തം ദാനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും അത് നിങ്ങളുടെ ശരീരത്തില് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പലര്ക്കും അറിയാന് സാധിക്കുകയില്ല. നിങ്ങള് പതിവായി രക്തം ദാനം ചെയ്താല് അത് നിങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ജിജ്ഞാസയുണ്ട്. എന്തായാലും, ചില ഗുണങ്ങളില് നിങ്ങള് ആശ്ചര്യപ്പെട്ടേക്കാം. രക്തം ദാനം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ചില നേട്ടങ്ങള് തിരിച്ചറിയാന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ആരോഗ്യപ്രശ്നങ്ങള് മനസ്സിലാവും
രക്തദാനം എന്തുകൊണ്ടും മഹത്തായതാണ്. ഇത് ചെയ്യുന്നതിന് മുന്പായി പല വിധത്തിലുള്ള കാര്യങ്ങളും ഡോക്ടര്മാര് ശ്രദ്ധിക്കുന്നുണ്ട്. അതിലൊന്നാണ് രക്തം ദാനം ചെയ്യുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം നിരീക്ഷിക്കുന്നതിനുള്ള മറ്റൊരു മാര്ഗമാണ് എന്നത്. രക്തം എടുക്കുന്നതിന് മുമ്പ് നിങ്ങള്ക്ക് ഒരു മിനി ഫിസിക്കല് ലഭിക്കും, അതില് ആരെങ്കിലും നിങ്ങളുടെ പള്സ്, രക്തസമ്മര്ദ്ദം, ശരീര താപനില, ഹീമോഗ്ലോബിന് എന്നിവയും മറ്റും പരിശോധിക്കും. ഇത് ചിലപ്പോള് നിങ്ങള് പോലും അറിയാത്ത പ്രശ്നങ്ങളെക്കുറിച്ച് നിങ്ങളോട് പറയുന്നുണ്ട്.
ഉദാഹരണത്തിന് നിങ്ങളുടെ രക്തത്തില് ഇരുമ്പിന്റെ അംശം വളരെ കുറവാണെങ്കില്, നിങ്ങളുടെ രക്തം ദാനം ചെയ്യുന്നതിന് വേണ്ടി എടുക്കില്ല. ഇത് കൂടാതെ മറ്റേതെങ്കിലും രക്തസംബന്ധമായ പ്രശ്നങ്ങള് അല്ലെങ്കില് എന്തെങ്കിലും അസാധാരണമായി തോന്നിയാല് അവര് നിങ്ങളെ അറിയിക്കും. നിങ്ങളുടെ രക്തത്തിന്റെ ഗുണനിലവാരം ഇടയ്ക്കിടെ പരിശോധിക്കുന്നത് ഒരു ആരോഗ്യ പ്രശ്നം ജീവന് ഭീഷണിയാകുന്നതിന് മുമ്പ് കണ്ടെത്തുന്നതിനുള്ള മാര്ഗ്ഗമാണ്.

അമിതമായ അയേണ് സാന്നിധ്യം
ഓരോ ഇരുന്നൂറില് ഒരാള്ക്കും ഹീമോക്രോമാറ്റോസിസ് എന്ന അവസ്ഥ ഉണ്ട്. മിക്കവര്ക്കും അത് എന്താണെന്ന് അറിയില്ല. ഇരുമ്പിന്റെ അമിതഭാരത്തിന് കാരണമാകുന്ന ഒരു രോഗമാണ് ഹീമോക്രോമാറ്റോസിസ്, ഇത് കൊക്കോഷ്യക്കാര്ക്കിടയില് ഏറ്റവും സാധാരണമായ ജനിതക രോഗമായി പലരും അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല് പ്രതിബദ്ധതയുള്ള ഒരു രക്തദാതാവ്, ശരീരത്തിലെ അധിക അയേണ് ശഖരം കുറയ്ക്കുന്നതിനുള്ള ഒരു മാര്ഗമായി രക്തം ദാനം ചെയ്യുന്നത് നല്ലതാണ്. അതുവഴി ചുവന്ന രക്താണുക്കള് നീക്കം ചെയ്യപ്പെടുന്നു.

ഹൃദയാഘാത സാധ്യത കുറക്കുന്നു
രക്തം നല്കുന്നത് ഹൃദയാഘാതം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങള് പറയുന്നുണ്ട്. വര്ഷത്തില് ഒരിക്കലെങ്കിലും രക്തം ദാനം ചെയ്യുന്നത് ഹൃദയാഘാത സാധ്യത 88 ശതമാനം കുറയ്ക്കുന്നു. രക്തത്തിലെ ഇരുമ്പിന്റെ ഉയര്ന്ന അളവ് നിങ്ങളുടെ രക്തക്കുഴലുകളെ ഞെരുക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല് രക്തം ദാനം ചെയ്യുന്നതിലൂടെ ആ അധിക ഇരുമ്പ് നിക്ഷേപം ഇല്ലാതാക്കുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു.

ക്യാന്സര് സാധ്യത കുറക്കുന്നു
രക്തം നല്കുന്നത് ക്യാന്സര് വരാനുള്ള നിങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഒരു ശരാശരി, പൂര്ണ ആരോഗ്യമുള്ള വ്യക്തിയില്, രക്തം നല്കുന്നതും കാന്സര് സാധ്യത കുറയുന്നതും തമ്മിലുള്ള ബന്ധം വളരെ കുറവാണ്. എന്നാല് വ്യത്യസ്ത രോഗങ്ങളുള്ള രക്തദാതാക്കള്ക്ക് ക്യാന്സറിനുള്ള സാധ്യത കുറക്കുന്നതിന് രക്തദാനം സഹായിക്കുന്നുണ്ട്. ഈ അടുത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില് സ്ഥിരമായി രക്തം ദാനം ചെയ്യുന്ന PAD രോഗികള്ക്ക്, രക്തം ദാനം ചെയ്യാത്തവരേക്കാള് ക്യാന്സര് വരാനുള്ള സാധ്യത കുറവാണ്.

കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു
രക്തം നല്കുന്നത് നിങ്ങളുടെ കരളിനെ ആരോഗ്യകരമായി നിലനിര്ത്താന് സഹായിക്കും. ഇരുമ്പ് അമിതഭാരത്തിന്റെ മറ്റൊരു അപകടം നിങ്ങളുടെ കരളിന്റെ ആരോഗ്യമാണ്. ഹെപ്പറ്റൈറ്റിസ് സി, മറ്റ് കരള് രോഗങ്ങള്, അണുബാധകള് എന്നിവയുമായി വളരെയധികം ശരീരത്തിലെ അയേണ് ബന്ധപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നങ്ങളില് മറ്റ് പല ഘടകങ്ങളും ഉള്പ്പെട്ടിട്ടുണ്ടെങ്കിലും, രക്തം ദാനം ചെയ്യുന്നത് അത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിനും നിങ്ങളുടെ കരളിലെ അധിക ആരോഗ്യ പ്രശ്നങ്ങള് ഒഴിവാക്കാനും സഹായിക്കും.

മാനസികാരോഗ്യത്തിന് സഹായിക്കുന്നു
രക്തം നല്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് സഹായിക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് നിരവധി ശാരീരിക നേട്ടങ്ങള് ഉണ്ടെങ്കിലും, ഏറ്റവും ശക്തമായ ആരോഗ്യ ആനുകൂല്യം മാനസികാരോഗ്യം വര്ദ്ധിപ്പിക്കുന്നത് കൂടിയാണ്. രക്തം ദാനം ചെയ്യുക എന്നതിനര്ത്ഥം ഒരാള്ക്ക് സഹായം നല്കുക എന്നത് കൂടിയാണ് അര്ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്ക്ക് ചെയ്യാന് സാധിക്കുന്ന ഏറ്റവും മികച്ച പ്രവൃത്തികളില് ഒന്നാണ് രക്തദാനം എന്ന കാര്യത്തില് സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കണം.
അശ്വതി
മുതല്
രേവതി
വരെ:
എല്ലാ
നാളുകാരും
മകരമാസ
ദോഷപരിഹാരത്തിന്
അനുഷ്ഠിക്കേണ്ടത്