For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലി

|

ആധുനിക ജീവിതശൈലി കാരണം പലരിലും ആരോഗ്യാവസ്ഥയില്‍ പല മാറ്റങ്ങളും ഇന്ന് കണ്ടുവരുന്നു. അത്തരത്തില്‍, ജീവിതശൈലി സംബന്ധമായ അസുഖങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പ്രമേഹം. ലോകത്ത് പ്രമേഹ രോഗികളുടെ വര്‍ധിച്ചു വരുന്ന അളവ് വളരെയധികം ആശങ്കയുണ്ടാക്കുന്നുണ്ട്. ഓരോ വര്‍ഷം കഴിയുംതോറും പ്രമേഹ രോഗികളുടെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്.

Most read: മലബന്ധത്തിന് പരിഹാരം ഈ പഴത്തിലുണ്ട്

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ പാന്‍ക്രിയാസ് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതിരിക്കുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. തല്‍ഫലമായി, രക്തത്തിലെ പഞ്ചസാരയ്ക്ക് സംഭരണത്തിനായി കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഇത് ശരീരത്തില്‍ അസാധാരണമായ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകുന്നു. ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് ഈ അവസ്ഥയ്ക്ക് പ്രധാനമായും കാരണമാകുന്നത്. ഇതുമാത്രമല്ല, മറ്റു പല ഘടകങ്ങളും പ്രമേഹത്തിന് വഴിയൊരുക്കുന്നു. എന്നാല്‍, പ്രമേഹം തടയാനായി നിങ്ങള്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കാം എന്നതാണ് ഒരു നല്ല കാര്യം. അത്തരത്തിലൊന്നാണ് പേരയ്ക്ക.

പേരയ്ക്ക

പേരയ്ക്ക

പേരയ്ക്കയിലെ തനതായ പോഷകഘടന പ്രമേഹം തടയാനുള്ള മികച്ച ഭക്ഷണമാക്കി മാറ്റുന്നു. ഇളം പച്ച നിറമുള്ള ഈ മൃദുവായ പഴം ശൈത്യകാലത്താണ് കൂടുതലും കാണപ്പെടുന്നത്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും പ്രമേഹത്തെ കൈകാര്യം ചെയ്യുന്നതിനും പേരയ്ക്ക എങ്ങനെ ഗുണം ചെയ്യുന്നു എന്നും. പേരയ്ക്ക ജ്യൂസ് എങ്ങനെ തയാറാക്കണമെന്നും അറിയാന്‍ ഈ ലേഖനം വായിക്കൂ.

കുറഞ്ഞ ഗ്ലൈസെമിക് സൂചിക

കുറഞ്ഞ ഗ്ലൈസെമിക് സൂചിക

കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജി.ഐ) അടങ്ങിയ പഴവര്‍ഗ്ഗമാണ് പേരയ്ക്ക. അതായത് ഇത് ശരീരത്തില്‍ പതുക്കെ ആഗിരണം ചെയ്യപ്പെടുകയും ക്രമേണ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു.

Most read:തണുപ്പുകാലത്ത് ആരോഗ്യത്തിന് എങ്ങും പോകേണ്ട; ഇവയുണ്ടെങ്കില്‍

ഫൈബര്‍ അടങ്ങിയത്

ഫൈബര്‍ അടങ്ങിയത്

നാരുകളാല്‍ വളരെയധികം സമ്പുഷ്ടമായ പഴമാണ് പേരയ്ക്ക. നാരുകള്‍ ആഗിരണം ചെയ്യാന്‍ വളരെയധികം സമയമെടുക്കുന്നു, ഇത് രക്തത്തിലേക്ക് വേഗത്തില്‍ കടക്കുന്നില്ല. അതിനാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് പേരയ്ക്ക മികച്ചതായി കണക്കാക്കപ്പെടുന്നു.

കലോറി കുറവ്

കലോറി കുറവ്

പേരയ്ക്കയില്‍ കലോറി കുറവാണ്, അതിനാല്‍ ഇത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രമേഹത്തിന് മറ്റൊരു കാരണമാണ് അമിത ഭാരം. കണക്കുകള്‍ പ്രകാരം 100 ഗ്രാം പേരയ്ക്കയില്‍ 68 കലോറിയും 8.92 ഗ്രാം സ്വാഭാവിക പഞ്ചസാരയും മാത്രമാണ് അടങ്ങിയിരിക്കുന്നത്.

Most read:പുതുവര്‍ഷം പുതിയ തുടക്കം; ശരീരം ഫിറ്റായിരിക്കാന്‍ ഈ ശീലങ്ങള്‍

ഉപ്പ് കുറവ്, പൊട്ടാസ്യം കൂടുതല്‍

ഉപ്പ് കുറവ്, പൊട്ടാസ്യം കൂടുതല്‍

പ്രമേഹ ഭക്ഷണത്തിന്റെ പ്രധാന ഘടകമാണ് ഉപ്പ് കുറവായ ഭക്ഷണം. പേരക്കയില്‍ കുറഞ്ഞ അളവില്‍ മാത്രമേ സോഡിയം അടങ്ങിയിട്ടുള്ളൂ. കൂടാത, ഉയര്‍ന്ന പൊട്ടാസ്യവും ഇതിലുണ്ട്. ഇതെല്ലാം നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

വിറ്റാമിന്‍ സി അടങ്ങിയത്

വിറ്റാമിന്‍ സി അടങ്ങിയത്

വിറ്റാമിന്‍ സിയുടെ ഏറ്റവും മികച്ച ഉറവിടം ഓറഞ്ചാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, തെറ്റി. ഓറഞ്ചില്‍ ഉള്ളതിന്റെ നാലിരട്ടി വിറ്റാമിന്‍ സി പേരയ്ക്കുണ്ട്! ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിനും വിറ്റാമിന്‍ സി വളരെയധികം ഗുണം ചെയ്യും.

Most read:രാത്രി 7ന് മുമ്പ് അത്താഴം കഴിക്കണം; കാരണമെന്തെന്നോ?

പേരയ്ക്ക ജ്യൂസ് തയാറാക്കാന്‍

പേരയ്ക്ക ജ്യൂസ് തയാറാക്കാന്‍

2 -3 പേരക്ക തൊലി കളഞ്ഞ് അരിഞ്ഞെടുത്തത്, 1-2 ഗ്ലാസ് വെള്ളം, അല്‍പം ഏലയ്ക്ക എന്നിവയാണ് പേരയ്ക്ക ജ്യൂസ് ലളിതമായി തയാറാക്കാന്‍ നിങ്ങള്‍ക്ക് ആവശ്യം. എല്ലാ ചേരുവകളും ഒരു ബ്ലെന്‍ഡറില്‍ കലര്‍ത്തി നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

പ്രമേഹം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

* പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും.

* കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക

* വയര്‍ നിറയുന്ന വരെ മാത്രം കഴിക്കുക, അമിതാഹാരം പാടില്ല.

* നിങ്ങളുടെ ഭാരം നിയന്ത്രിച്ച് ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്തുക.

* ഹൃദയാഗ്യത്തിന് ദിവസവും അരമണിക്കൂറോളം എയറോബിക് വ്യായാമങ്ങള്‍ ചെയ്യുക. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാനും വ്യായാമം സഹായിക്കുന്നു.

Most read:കോവിഡിനേക്കാള്‍ ശക്തിയുള്ള 'ഡിസീസ് എക്‌സ്'; മുന്നറിയിപ്പുമായി ശാസ്ത്രലോകം

പ്രമേഹം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗത്തിന്റെ തുടക്കത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതോ വളരെ കുറവോ ആണെന്ന് തീര്‍ച്ചപ്പെടുത്തി ചികിത്സ തേടാന്‍ ഡോക്ടറെ സമീപിക്കുക. ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യകരമെന്നും ഏതൊക്കെ ഭക്ഷണങ്ങള്‍ അല്ലെന്നും അറിയാനും ഡോക്ടര്‍ സഹായിക്കും.

English summary

Reasons Why You Must Eat More Guava To Manage Blood Sugar

Guava's unique nutrient composition makes it an excellent food for a diabetes diet. Take a look.
X