For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായിലൂടെയാണോ ഇടക്കെങ്കിലും ശ്വസിക്കുന്നത്, കാത്തിരിക്കുന്നുണ്ട് അപകടങ്ങള്‍

|

വല്ലാതെ ഓടുകയും ചാടുകയും ശാരീരിക അധ്വാനമുള്ള പണികള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ പലരും മൂക്കിന് പകരം വായിലൂടെ ശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ലെന്ന് ആദ്യം മനസ്സിലാക്കണം. എത്രയൊക്കെ ബുദ്ധിമുട്ട് ശരീരം നമുക്ക് നല്‍കിയാലും നമ്മളെല്ലാവരും നിര്‍ബന്ധമായും മൂക്കിലൂടെ ശ്വസിച്ചിരിക്കണം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. കാരണം വായിലൂടെ ശ്വസിക്കുക എന്നത് അത്യന്തം അപകടമുണ്ടാക്കുന്ന ഒന്നാണ് എന്നത് തന്നെയാണ് കാര്യം. എന്നാല്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ അത് എങ്ങനെയെല്ലാം നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.

Reasons Why You Must Breathe Through Your Nose

നിങ്ങള്‍ക്കറിയാമോ നവജാത ശിശുക്കള്‍ക്ക് ഒരിക്കലും അവരുടെ വായിലൂടെ ശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ ആറ് മാസത്തിന് ശേഷം ഇവര്‍ക്ക് വായിലൂടേയും ശ്വസിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ശ്വസന രീതി അത്യന്തം അപകടകരമാണ് എന്നതാണ് സത്യം. മൂക്കിനേക്കാള്‍ നന്നായി വായിലൂടെ ശ്വസിക്കാമെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് കൂടുതല്‍ സമയം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം നല്‍കുന്ന ഒന്നാണ് എന്നുള്ളതാണ് സത്യം.

മുഖത്തിന്റെ ആകൃതി മാറുന്നു

മുഖത്തിന്റെ ആകൃതി മാറുന്നു

നിങ്ങള്‍ മൂക്കിന് പകരം വായിലൂടെയാണ് ശ്വസിക്കുന്നതെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ മുഖത്തിന്റെ ഘടന മാറ്റുകയും മുന്നോട്ടും താഴോട്ടും നീട്ടുന്നത് പോലെ തോന്നുകയും ചെയ്യുന്നുണ്ട്. കുട്ടികളില്‍ ഇത് കൂടുതല്‍ ശ്രദ്ധേയമാണ്, കാരണം അവരുടെ മുഖം ഓരോ ദിവസം കഴിയുന്തോറും വളര്‍ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പ്രവണത മാറ്റുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ വായിലൂടെ ശ്വസിക്കുമ്പോള്‍, നിങ്ങളുടെ താടിയെല്ലും കവിളും ഇടുങ്ങിയതാവുകയും നിങ്ങളുടെ മൂക്കിന്റെ വരെ ആകൃതി മാറുന്നതിനും കാരണമാകുന്നുണ്ട്. മൂക്ക് മാത്രമല്ല നിങ്ങളുടെ ചുണ്ടും രാസാരന്ധ്രങ്ങളും എല്ലാം ഇതിലൂടെ മാറി മറിഞ്ഞ് വരുന്നു.

കുനിഞ്ഞിരിക്കുന്നത് പോലെ

കുനിഞ്ഞിരിക്കുന്നത് പോലെ

നിങ്ങള്‍ക്ക് ഒരു കൂന് ഉള്ളത് പോലെ തോന്നുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വായിലൂടെ ശ്വസിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ആയാസപ്പെടുന്നു. ഇത് പലപ്പോഴും നിങ്ങളുടെ തല മുന്നോട്ട്ച നീങ്ങുകയും അറിയാതെ തോളുകള്‍ താഴ്ന്ന് വരുകയും നിങ്ങള്‍ക്ക് കൂനുള്ളത് പോലെ തോന്നുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പല്ലുകളുടെ ആകൃതി

പല്ലുകളുടെ ആകൃതി

നിങ്ങള്‍ ദീര്‍ഘനേരം ശ്വാസമെടുക്കുന്നത് വായിലൂടെയാണെങ്കില്‍ നിങ്ങളുടെ പല്ലുകളുടെ ആകൃതിയും പ്രശ്‌നത്തിലാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് പല്ലുകള്‍ വളയുന്നതിനും ചുണ്ടിന്റേയും നാവിന്റേയും സ്ഥാനത്തിന് വരെ മാറ്റം ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് നിങ്ങള്‍ പല്ലില്‍ കമ്പിയിട്ട വ്യക്തിയാണെങ്കില്‍ അത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഉറക്കത്തിന് തടസ്സം

ഉറക്കത്തിന് തടസ്സം

പലരും കൂര്‍ക്കം വലിക്കുന്നത് നാം കേട്ടിട്ടുണ്ട്. ഇത് വായിലൂടെ ശ്വസിക്കുന്നതിന്റെ ഒരു ഭാഗം തന്നെയാണ് എന്നുള്ളതാണ് സത്യം. കുറഞ്ഞ ഓക്‌സിജനും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുകയാണ് വായിലൂടെ ശ്വസിക്കുന്നതിലൂടെ സംഭവിക്കുന്നത്.. ഇതിന്റെ ഫലമായി പലപ്പോഴും ശരീരത്തിന്റെ പ്രവര്‍ത്തനത്തിന്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സ്ലീപ് അപ്നീയ പോലുള്ള അവസ്ഥകള്‍ ഇതിലൂടെ ഉണ്ടാവുന്നു. അതുകൊണ്ട് പരമാവധി ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന് ശ്രദ്ധിക്കുക. ഇത് ഒരു പരിധി വരെ വായിലൂടെ ശ്വസിക്കുന്നതിനെ പ്രതിരോധിക്കുന്നു.

മൂക്കിലൂടെ ശ്വാസമെടുക്കുമ്പോള്‍

മൂക്കിലൂടെ ശ്വാസമെടുക്കുമ്പോള്‍

എന്നാല്‍ നിങ്ങള്‍ മൂക്കിലൂടെയാണ് ശ്വാസമെടുക്കുന്നത് എന്നുണ്ടെങ്കില്‍ അത് പല വിധത്തിലുള്ള ഗുണങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അതിലൊന്നാണ് വായുവിനെ ചൂടാക്കുന്നത്. നിങ്ങളുടെ ശ്വാസം മൂക്കിലൂടെയെങ്കില്‍ അത് ശ്വസനവായുവിനെ ചൂടാക്കുകയും മൂക്കിനുള്ളില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് മൂക്കിനുള്ളിടെ ടിഷ്യൂകളെ സംരക്ഷിക്കുകയും ചൂട് നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

വായുവിനെ ശുദ്ധീകരിക്കുന്നു

വായുവിനെ ശുദ്ധീകരിക്കുന്നു

നമ്മള്‍ വായിലൂടെ ശ്വസിക്കുമ്പോള്‍ അത് വായുവിനെ ശുദ്ധീകരിക്കുന്നില്ല, എന്നാല്‍ മൂക്കിലൂടെ ശ്വസിക്കുമ്പോള്‍ അത് ശ്വാസകോശത്തിലേക്ക് എത്തുന്നതിന് മുന്‍പ് വായുവിനെ നല്ലതുപോലെ ശുദ്ധീകരിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ക്കുണ്ടാവാന്‍ സാധ്യതയുള്ള അലര്‍ജി, ബാക്ടീരിയ, വൈറസുകള്‍ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുന്നു. കാരണം ഇവയെല്ലാം ശരീരത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ നാസല്‍ എന്‍സൈമുകളാല്‍ നശിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

ആരോഗ്യ സംരക്ഷണം

ആരോഗ്യ സംരക്ഷണം

മൂക്കിലൂടെ ശ്വസിക്കുമ്പോള്‍ അത് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളില്‍ മികച്ചത് തന്നെയാണ്. നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുകയും വായിലെ അസ്വസ്ഥതകളെ ചെറുക്കുകയും ചെയ്യുന്നു. ഈര്‍പ്പമുള്ള വായ എപ്പോഴും ആരോഗ്യകരമായി നിലനില്‍ക്കുന്നതിനും വായ്‌നാറ്റം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

പല്ലുകളുടെ ആരോഗ്യം

പല്ലുകളുടെ ആരോഗ്യം

നിങ്ങള്‍ മൂക്കിലൂടെ മാത്രം ശ്വസിക്കുന്ന വ്യക്തിയെങ്കില്‍ നിങ്ങള്‍ക്ക് മുഖത്തെ പേശികളും എല്ലുകളും ശരിയായി വികസിപ്പിക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ പല്ലുകളുടെ ആരോഗ്യത്തിനും പല്ലുകള്‍ ശരിയായ രീതിയില്‍ വികസിപ്പിച്ച് വരുന്നതിനും സഹായിക്കുന്നുണ്ട്. താടിയെല്ല് ശരിയായി ആകൃതിയോടെ വരുന്നതിനും ശരിയായ പല്ലിന്റെ ക്രമീകരണത്തിനും ഇത് സഹായിക്കുന്നുണ്ട്.

ശ്വസനം കൃത്യമാക്കുന്നു

ശ്വസനം കൃത്യമാക്കുന്നു

മൂക്കിലൂടെ ശ്വാസമെടുക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ശ്വസനത്തെ കൃത്യമാക്കുന്നു. ഇത് കൂടാതെ ശരീരത്തിന്റെ ആവശ്യത്തിന് അനുസൃതമായ ഓക്‌സിജന്‍ ശരീരത്തിലേക്ക് എത്തിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഇനി നിങ്ങള്‍ക്ക് മൂക്കിലൂടെ ശ്വസിക്കാന്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന് തന്നെ ഒരു നല്ല ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കുക. ഡോക്ടര്‍ക്ക് ഇതിന്റെ കാരണം കണ്ടു പിടിക്കാന്‍ ആവുകയും പരിഹരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

ഷിംഗിള്‍സ് നിസ്സാരമല്ല: അപകട ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്ഷിംഗിള്‍സ് നിസ്സാരമല്ല: അപകട ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്

കൊവിഡ് ശേഷം ആറ് മാസം വരെ ഗുരുതര ക്ലോട്ട് സാധ്യതയെന്ന് പഠനംകൊവിഡ് ശേഷം ആറ് മാസം വരെ ഗുരുതര ക്ലോട്ട് സാധ്യതയെന്ന് പഠനം

English summary

Reasons Why You Must Breathe Through Your Nose Instead Of Your Mouth In Malayalam

Here in this article we are sharing some reasons why you must breath through your nose instead of your mouth. Take a look.
Story first published: Tuesday, April 12, 2022, 11:20 [IST]
X
Desktop Bottom Promotion