For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോയ്‌ലറ്റിലെ ഫോണ്‍ ഉപയോഗം അത്യന്തം അപകടം

|

നമ്മളില്‍ പലരും സ്മാര്‍ട്ട്ഫോണുകള്‍ക്ക് അടിമകളാണ്, അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം, ഇത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് എന്ന് പറയുന്നുണ്ട്. നിങ്ങളുടെ ഫോണില്ലാതെ കുളിമുറിയില്‍ പോകാന്‍ കഴിയാത്ത ഒരാളാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില അപകടസാധ്യതകളുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് മാത്രമല്ല അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികളുംഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ആയുര്‍വ്വേദ ഒറ്റമൂലി ഏത് പഴകിയ മൈഗ്രേയ്‌നും മാറുംആയുര്‍വ്വേദ ഒറ്റമൂലി ഏത് പഴകിയ മൈഗ്രേയ്‌നും മാറും

ടോയ്ലറ്റില്‍ ആയിരിക്കുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന ഗവേഷണഫലങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് നമുക്ക് ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളുണ്ട്. ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ട് പോവുന്നവര്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിലെ ചില അപകടങ്ങളും നിങ്ങള്‍ അറിഞ്ഞിരിക്കണം. കൂടുതല്‍ അറിയാന്‍ വായിക്കൂ.....

ദോഷകരമായ ബാക്ടീരിയകള്‍

ദോഷകരമായ ബാക്ടീരിയകള്‍

ടോയ്‌ലറ്റിലെ ഫോണ്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്ന് പറയുന്നത് ഇതിന് ധാരാളം ദോഷകരമായ ബാക്ടീരിയകള്‍ പടരാന്‍ കഴിയും എന്നുള്ളത് തന്നെയാണ്. ടോയ്ലറ്റ് സീറ്റിനേക്കാള്‍ ഫോണുകള്‍ അപകടമുണ്ടാക്കുന്ന ഒന്നാണ് എന്നതാണ് പഠനങ്ങള്‍ പറയുന്നത്. അതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് നിങ്ങള്‍ വളരെയധികം വെറുപ്പുളവാക്കുന്ന അസ്വസ്ഥതയാണ് എന്നുള്ളതാണ് സത്യം. സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളെക്കുറിച്ചുള്ള പഠനത്തിനിടെ ഇ.കോളി ബാ്ക്ടീരിയ മൊബൈല്‍ ഫോണുകളില്‍ ധാരാളം ഉണ്ടെന്ന് കണ്ടെത്തി. ഈ ദോഷകരമായ ബാക്ടീരിയ ഭക്ഷ്യവിഷബാധ പോലുള്ള കുടല്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി നമുക്ക് ഫോണ്‍ ടോയ്‌ലറ്റിലേക്ക് എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

മൂലക്കുരുവിനുള്ള സാധ്യത

മൂലക്കുരുവിനുള്ള സാധ്യത

ടോയ്ലറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് നമ്മുടെ അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അത് പലപ്പോഴും മൂലക്കുരു പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും, സ്മാര്‍ട്ട്ഫോണുകള്‍ ആരംഭിച്ചതിനുശേഷം ഇത്തരം കേസുകള്‍ ഉയര്‍ന്നു. അതിനാല്‍, ടോയ്ലറ്റിലെ നിങ്ങളുടെ ഫോണ്‍ ഉപയോഗം വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്നാണ് കാണിക്കുന്നത്. പലപ്പോഴും ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യ ഘട്ടങ്ങളില്‍ പ്രകടമാവാത്തത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും വീണ്ടും രോഗം കൂടുതലാവാന്‍ കാരണമാകുകയും ചെയ്യുന്നു.

ചിന്താശേഷി കുറക്കുന്നു

ചിന്താശേഷി കുറക്കുന്നു

വിശ്വസിക്കാന്‍ അല്‍പം പ്രയാസമാണ്, എന്നാല്‍ ടോയ്‌ലറ്റില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് ലപ്പോഴും ചിന്താശേഷി കുറക്കുകയും ഇത് നമ്മുടെ ചിന്താശേഷി പരിമിതപ്പെടുത്തുകയും ചെയ്യും. സെല്‍ഫോണുകള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഏകാഗ്രതയെയും ചിന്തയെയും തടസ്സപ്പെടുത്തുന്നു. ഇത് ഒരു പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതിനുള്ള നിങ്ങളുടെ കഴിവിനെ പരിമിതപ്പെടുത്തുന്നു, ഇനി ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ പോലും പിന്നീട് ടോയ്‌ലറ്റില്‍ ഉപയോഗിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അതിനാല്‍, നമ്മുടെ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കാതെ ഇരിക്കുന്നിടത്തോളം കാലം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഫോണ്‍ കൊണ്ട് പോവാതിരിക്കുമ്പോള്‍ അത് അത്ര സമയത്തേക്കെങ്കിലും നിങ്ങളുടെ മനസ്സിനും ചിന്തക്കും ഒരു ബ്രേക്ക് നല്‍കുന്നു.

പെല്‍വിക് പേശികളിലെ വേദന

പെല്‍വിക് പേശികളിലെ വേദന

ബാത്ത്‌റൂമിലേക്ക് വരെ ഫോണ്‍ കൊണ്ട് പോവുന്നവര്‍ അത് കൂടുതല്‍ നേരം ബാത്ത്‌റൂമില്‍ ചിലവഴിക്കുമ്പോള്‍ അത് പലപ്പോഴും പെല്‍വിക് ഏരിയയിലെ പേശികള്‍ക്ക് പ്രശ്നമുണ്ടാക്കും. പ്രത്യേകിച്ച്, നമ്മുടെ അവയവങ്ങളായ മലവിസര്‍ജ്ജനം, മൂത്രസഞ്ചി, യോനി എന്നിവയിലെല്ലാം ഇതിന്റെ പരിണിതഫലം അനുഭവിക്കേണ്ടതായി വരുന്നുണ്ട്. കാരണം പെല്‍വിസ് ഫ്‌ളോര്‍ പേശി അവയെ പിന്തുണയ്ക്കാന്‍ തക്ക ശക്തമല്ല എന്നുള്ളത് തന്നെയാണ് കാരണം. ടോയ്ലറ്റില്‍ ഇരിക്കുമ്പോഴുള്ള നമ്മുടെ പൊസിഷന്‍ തന്നൊണ് ഇതിന് ഒരു കാരണം, പ്രത്യേകിച്ചും നിങ്ങള്‍ ഫോണ്‍ നോക്കി ദീര്‍ഘനേരം കുനിഞ്ഞിരിക്കുകയാണെങ്കില്‍. ഇത് കൂടുതല്‍ അപകടത്തിലേക്കും ആര്‍ത്തവ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

അടിമപ്പെടുത്തുന്നു

അടിമപ്പെടുത്തുന്നു

സ്മാര്‍ട്ട് ഫോണ്‍ നിങ്ങളെ ശരിക്കും അടിമയാക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മറ്റെന്തെങ്കിലും ചെയ്യാന്‍ കഴിയാത്തതുപോലെ സ്മാര്‍ട്ട്ഫോണുകള്‍ നിങ്ങളെ കെട്ടിയിടുന്നു. വാസ്തവത്തില്‍. ബാത്ത്‌റൂമില്‍ പോവുമ്പോള്‍ പോലും ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയില്‍ പലപ്പോഴും അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് മാനസികമായും ശാരീരികമായും കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും എന്നുള്ളത് തന്നെയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

കൈകഴുകുന്നത് കൊണ്ട് ഫലമില്ല

കൈകഴുകുന്നത് കൊണ്ട് ഫലമില്ല

നിങ്ങള്‍ ഫോണ്‍ ബാത്ത് റൂമിലേക്ക് എടുക്കുമ്പോള്‍ നിങ്ങള്‍ സോപ്പുപയോഗിച്ച് കൈകഴുകുന്നത് പലപ്പോഴും കാര്യമില്ലാത്ത അവസ്ഥയിലേക്ക് എത്തുന്നുണ്ട്. നിങ്ങള്‍ അത് ബാക്ടീരിയ പോലുള്ള പല അണുക്കളിലേക്കും സാല്‍മൊണെല്ലയിലേക്കും നയിക്കുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ അതേ കൈകൊണ്ട് നിതംബം വൃത്തിയാക്കുകയും ഫോണ്‍ വീണ്ടും പിടിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ കൈ കഴുകുന്നത് പോലും വിലപ്പോവില്ലെന്ന് തന്നെയാണ് പഠനങ്ങള്‍ പറയുന്നത്.

മൊബൈല്‍ എന്തുകൊണ്ട്?

മൊബൈല്‍ എന്തുകൊണ്ട്?

മൊബൈലുകള്‍ ബാക്ടീരിയകള്‍ വളരാന്‍ നല്ലൊരു സ്ഥലമാണ് എന്നത് തന്നെയാണ് സത്യം. എന്തുകൊണ്ടാണ് നിങ്ങള്‍ ടോയ്ലറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തേണ്ടത് എന്നുള്ളത് വളരെയധികം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. നിങ്ങളുടെ മൊബൈല്‍ നിങ്ങള്‍ക്കൊപ്പം കൊണ്ടുപോകുമ്പോള്‍, നിങ്ങള്‍ അത് ബാക്ടീരിയ പോലുള്ള പല അണുക്കളിലേക്കും സാല്‍മൊണെല്ലയിലേക്കും എത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓരോ അവസ്ഥയിലും മനസ്സില്‍ സൂക്ഷിക്കേണ്ട ഒന്ന് തന്നെയാണ് ഇതെന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് ടോയ്‌ലറ്റിലേക്ക് മൊബൈല്‍ എടുക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

English summary

Reasons Why Using Your Phone on the Toilet Is So Bad For You

Here in this article we are discussing about reasons why using your phone on the toilet is so bad for you. Take a look.
X
Desktop Bottom Promotion