Just In
Don't Miss
- Sports
IND vs ENG: കളിച്ച് മൂന്നു പിങ്ക് ബോള്‍ ടെസ്റ്റ് മത്രം, ഇന്ത്യക്കു മടുത്തു? ബോള്‍ കുഴപ്പക്കാരന്‍!
- Automobiles
പ്രതിദിന ഫാസ്ടാഗ് കളക്ഷനില്‍ വന്‍ വര്‍ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
- News
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് സ്വര്‍ണപണയ വായ്പകള്‍ എഴുതിത്തള്ളി തമിഴ്നാട് സര്‍ക്കാര്‍
- Finance
പവന് 440 രൂപ കുറഞ്ഞു; സ്വര്‍ണം ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
- Movies
ദൃശ്യം 2വിലെ ട്വിസ്റ്റും ടേണും ലാലേട്ടനൊഴികെ പലര്‍ക്കും അറിയില്ലായിരുന്നു, വെളിപ്പെടുത്തി അഞ്ജലി നായര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബദാം സ്ത്രീകള്‍ കഴിയ്ക്കണം, കാരണം
ഡ്രൈ നട്സിന് ആരോഗ്യപരമായ ഗുണങ്ങളേറും. ദോഷമൊന്നുമില്ലാത്ത ഭക്ഷണ വസ്തുവാണ് ഇതെന്നു വേണം, പറയുവാന്‍. ഡ്രൈ നട്സ് പല തരത്തിലുമുണ്ട്. ബദാം, വാള്‍നട്സ്, കശുവണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നവയാണ്.
ഇതില്‍ തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ മുന്നിട്ടു നില്ക്കുന്ന ഒന്നാണ് ബദാം അഥവാ ആല്‍മണ്ട്സ് എന്നു വേണം, പറയുവാന്‍. ധാരാളം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയതാണ് ബദാം അഥവാ ആല്‍മണ്ട്സ്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ നല്ലതാണ് ബദാം എന്നു വേണം, പറയുവാന്‍. ദിവസവും സ്ത്രീകള്‍ ബദാം ശീലമാക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. നട്സിന്റെ രാജാവ് എന്നറിയപ്പെടുന്ന ഇത് സ്ത്രീകള്‍ക്ക് ആന്തരികമായും ബാഹ്യമായും പല തരത്തിലെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.
സ്ത്രീകള്‍ക്കു ബദാം എന്തു കൊണ്ടാണ് ഏറെ നല്ല ഭക്ഷണ വസ്തുവാണെന്നു പറയുന്നതെന്നറിയൂ.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ഏറെ നല്ലൊരു വഴിയാണ് ബദാം കഴിയ്ക്കുന്നത്. അതും ആരോഗ്യകരമായ രീതിയില്‍ തടി കുറയ്ക്കുവാന്‍ ഇതു സഹായിക്കും. ഇതില്‍ ധാരാളം അണ്‍സാച്വറേറ്റഡ് കൊഴുപ്പുകളുണ്ട്. ഒരൗണ്‍സ് ബദാമില്‍ 14 ഗ്രാം അണ്‍സാച്വറേറ്റഡ് കൊഴുപ്പുകളും 6 ഗ്രാം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പു കുറയ്ക്കുവാനും ഇതു വഴി സ്നാക്സ് പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളും അമിത ഭക്ഷണവുമെല്ലാം ഒഴിവാക്കുവാന്‍ സഹായിക്കും. ദിവസവും ഇതു കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ്.

സ്ത്രീകള്‍
സ്ത്രീകള്‍ ദിവസവും 12 ഗ്രാം അണ്‍സാച്വറേറ്റഡ് കൊഴുപ്പു കഴിയ്ക്കുന്നത് ട്രൈ ഗ്ലിസറൈഡുകള്‍ കുറയ്ക്കുവാന്‍ സഹായിക്കും. കൂടിയ തോതിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഇതു നല്ലതാണ്. ദിവസവും ഒരൗണ്‍സ് വീതം ബദാം കഴിച്ചാല്‍ മതിയാകും.ഇതിലെ മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍ വൈറ്റമിന്‍ എ, ബി, ഇ, കെ ന്നിവ വലിച്ചെടുക്കുവാന്‍ ശരീരത്തെ സഹായിക്കുന്നു. ഇത് ഫാറ്റുക കുറയ്ക്കാനും നല്ലതാണ്. ഒലീയിക് ആസിഡ് രൂപത്തിലാണ് ഇതില്‍ മോണോസാച്വറേറ്റഡ് കൊഴുപ്പുകളുള്ളത്.

ഫ്ളേവനോയ്ഡുകള്‍
ബദാം തൊലിയില്‍ ഫ്ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഫ്ളേവനോയ്ഡുകള്‍ വൈറ്റമിന്‍ ഇ, സി എന്നിവയുമായി പ്രവര്‍ത്തിച്ച് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് അനാരോഗ്യകരമായ കൊളസ്ട്രോള്‍ നീക്കാന്‍ ഏറെ നല്ലതാണ്.

ചര്‍മത്തിന്
ചര്‍മത്തിന് ഏറെ ഗുണകരമാണ് ബദാം. ഇതിന്റെ മേല്‍പ്പറഞ്ഞ ആന്റി ഓക്സിഡന്റ് ഗുണങ്ങളും വൈറ്റമിന്‍ ഇയുമെല്ലാമാണ് കാരണം. ഇതു മുഖത്തെ ചുളിവുകള്‍ നീക്കുവാന്‍ സഹായിക്കുന്നു. മുഖത്തിന് ചെറുപ്പം നല്കുന്നു. മെനോപോസ് സമയത്തു സ്ത്രീകള്‍ക്ക് കഴിയ്ക്കാവുന്ന ഉത്തമമായ ഒന്നാണ് ബദാം. കാരണം മെനോപോസ് സമയത്ത് ഈസ്ട്രജന് ഹോര്‍മോണ്‍ കുറയുന്നതിനാല്‍ ചര്‍മത്തെയും ഇതു ബാധിയ്ക്കും. ചര്‍മത്തില്‍ ചുളിവുകളുണ്ടാകാനുളള സാധ്യത ഏറെയാണ്. ഇതു തടയുവാന്‍ ബദാം കഴിയ്ക്കുന്നതു സഹായിക്കുമെന്നു റിസര്‍ച്ചുകള്‍ തെളിയിച്ചിട്ടുണ്ട്.

ഗര്‍ഭിണികള്‍
ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിച്ചിരിയ്ക്കേണ്ട ഒരു ഭക്ഷണ വസ്തുവാണിത്. ഗര്‍ഭകാലം ആരോഗ്യകരമാക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ബദാം ഒരൗണ്‍സില്‍ 75 മില്ലീഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടിയുടെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇതു പോലെ എല്ലുകളുടെ സാന്ദ്രതയ്ക്കും. ഇതിലെ ഫോളേറ്റ് കുഞ്ഞിന്റെ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നാഡീസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുവാനും ഇത് ഏറെ നല്ലതു തന്നെയാണ്.

മെനോപോസ് സമയത്തും
മെനോപോസ് സമയത്തും ആര്‍ത്തവ സമയത്തുമെല്ലാം സ്ത്രീകള്‍ക്ക് മൂഡ് മാറ്റം സര്‍വ്വ സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ ഫീനൈലലൈനാണ് ഇതിനു സഹായിക്കുന്നത്. ഇത് അഡ്രിനാലിന്‍, ഡോപമൈന്‍ പോലുള്ള ഹോര്‍മോണ്‍ കെമിക്കലുകളുടെ ഉല്പാദനത്തിനു സഹായിക്കുന്നു. ഇത് ശരീരവും തലച്ചോറുമെല്ലാം റിലാക്സ് ചെയ്യുവാന്‍ സഹായിക്കുന്നു