For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ വാടാതിരിക്കാന്‍ ഉച്ചഭക്ഷണ ശേഷം ഒരു ഗ്ലാസ്സ് മോര്

|

വേനല്‍ക്കാലം ഓരോ ദിവസം ചെല്ലുന്തോറും അതിന്റെ കാഠിന്യത്തില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും വേനല്‍ക്കാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വേനല്‍ നമ്മളെയെല്ലാം നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. വേനല്‍ക്കാല അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ഓരോ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വരെ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നിര്‍ജ്ജലീകരണം പലപ്പോഴും മരണതതിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നുണ്ട്. എന്ത് തന്നെയായാലും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വെള്ളം ധാരാളം കുടിക്കുക എന്നതാണ് ഒരേയൊരു പ്രതിവിധി.

എന്നാല്‍ എപ്പോഴും സാധാരണ വെള്ളം കുടിക്കുന്നത് പലരിലും മടുപ്പുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അല്‍പം വ്യത്യസ്തമായി ദിനവും മോര് കുടിച്ചാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാവുന്നതാണ്. ദാഹിക്കുമ്പോള്‍ കോളയും മറ്റ് സോഫ്റ്റ് ഡ്രിങ്കുകളും കുടിക്കുന്നത് അപകടം എത്രത്തോളം ഉണ്ടാക്കുന്നുണ്ട് എന്നത് നിങ്ങള്‍ അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഇതിനെല്ലാം നല്ല കിടിലന്‍ ഒറ്റമൂലിയാണ് എന്തുകൊണ്ടും മോരും മോരുംവെള്ളവും. നല്ല കിടിലന്‍ സംഭാരം ഇത് കൊണ്ട് തയ്യാറാക്കി എടുക്കാവുന്നതാണ്. എന്തൊക്കെയാണ് മോര് വേനല്‍ക്കാലത്ത് മോര് കുടിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് നിര്‍ജ്ജലീകരണം. ഇത് മരണത്തിന് വരെ കാരണമാകുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ് സത്യം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി അല്‍പം മോരും വെള്ളം ഈ വേനല്‍ക്കാലത്ത് കുടിക്കാവുന്നതാണ്. മോരുംവെള്ളം കുടിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലും ശരീരത്തിലും പല വിധത്തിലുള്ള ആരോഗ്യപരമായ മാറ്റങ്ങളും ഉണ്ടാക്കുന്നു. തൈര്, ഉപ്പ്, വെള്ളം എന്നിവയുടെ സംയോജനം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെയും ദ്രാവകങ്ങളുടെയും അളവ് സന്തുലിതമാക്കുന്നു. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണവും ക്ഷീണവും അനുഭവപ്പെടുമ്പോള്‍ ഒരു ഗ്ലാസ് മോര് നിങ്ങളെ സ്മാര്‍ട്ടാക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത് ദിനവും കുടിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും ഇത് മികച്ചൊരു ഓപ്ഷനാണ്.

ശരീരത്തെ തണുപ്പിക്കുന്നു

ശരീരത്തെ തണുപ്പിക്കുന്നു

ശരീരത്തിന്റെ ചൂട് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും നമുക്ക് ദിവസവും മോര് കുടിക്കാവുന്നതാണ്. സംഭാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേനല്‍ക്കാലത്തെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് എന്തുകൊണ്ടും ഇത്. തണുത്ത ദ്രാവകം കുടിക്കുമ്പോള്‍ അത് താല്‍ക്കാലിക ആശ്വാസത്തേക്കാള്‍ നിങ്ങള്‍ക്ക് സ്ഥിരമായി നില്‍ക്കുന്ന ഗുണങ്ങള്‍ നല്‍കുന്നുണ്ട്. കാരണം മോര് ശരീരത്തെ ഉള്ളില്‍ നിന്ന് തണുപ്പിക്കുന്നുണ്ട്. ഇത് ശരീരത്തിന്റെ താപനില ഫലപ്രദമായി കുറയ്ക്കും. ആര്‍ത്തവവിരാമ സംമയത്ത് പ്രശ്‌നമുണ്ടാവുന്നവര്‍ക്കും അമിതമായി ചൂട് വര്‍ദ്ധിക്കുന്നതിനും പരിഹാരം കാണുന്നതിന് നമുക്ക് മോര് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ വേനല്‍ക്കാല പ്രതിസന്ധിയായ ശരീരം ചൂടാവുന്നു എന്ന പ്രശ്‌നം നമുക്ക് നിസ്സാരമായി ഇല്ലാതാക്കാവുന്നതാണ്.

മലബന്ധം ഒഴിവാക്കുന്നു

മലബന്ധം ഒഴിവാക്കുന്നു

വേനല്‍ക്കാലത്ത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ എല്ലാ വിധത്തിലുള്ള പ്രശ്‌നവും പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നത്തെ ആശ്രയിച്ചിരിക്കുന്നുണ്ട്. ഇതിന്റെ ഫലമായി നിങ്ങളില്‍ മലബന്ധവും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണുന്നതിനും വേണ്ടി ദിവസവും രാവിലെ വെറും വയറ്റില്‍ അല്‍പം മോര് കുടിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ വയറിനെ പല അസ്വസ്ഥതകളില്‍ നിന്ന് പ്രതിരോധിക്കുകയും വയറ് വീര്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും വെറും വയറ്റില്‍ വേണം മോര് കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടത്.

കുടലിന്റെ ആരോഗ്യം

കുടലിന്റെ ആരോഗ്യം

വേനല്‍ക്കാലത്ത് മാത്രമല്ല കുടലിന്റെ ആരോഗ്യം എല്ലാ സമയത്തും ശ്രദ്ധിക്കേണ്ടതാണ്. തൈരിന് മികച്ച പ്രോബയോട്ടിക് ഗുണങ്ങളുണ്ട്. ഇത് ദഹനനാളത്തില്‍ നല്ല ബാക്ടീരിയകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയെ നല്ല പ്രതിരോധശേഷിയും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമവുമായി ബന്ധപ്പെടുത്തുന്നുണ്ട്. കുടലിന്റെ ആരോഗ്യത്തിനെ പലപ്പോഴും ശ്രദ്ധിക്കാന്‍ പലരും വിട്ടുപോവുന്നു. ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ മാത്രമാണ് ഇത് മനസ്സിലാക്കുന്നത്. അതുകൊണ്ട് തൈരോ മോരോ ദിനവും കുടിക്കുന്നതിന് മടി കാണിക്കേണ്ടതില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

വേനല്‍ക്കാല പ്രശ്‌നങ്ങളില്‍ പെടുന്നത് അല്ലെങ്കിലും ശരീരഭാരം കുറക്കുന്നതിന് മോരുംവെള്ളം സഹായിക്കുന്നുണ്ട്. ദിവസവും കുടിക്കുന്നത് എന്തുകൊണ്ടും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ സാധാരണ അവസ്ഥയില്‍ ശരീരഭാരം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ ആളുകള്‍ സാധാരണയായി പാല്‍ ഉത്പ്പന്നങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കും. എന്നാല്‍ മോരില്‍ കൊഴുപ്പ് കൂടാതെ പാലില്‍ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നതിനാല്‍ ഇത് നിങ്ങളെ അമിതവണ്ണത്തിലേക്ക് എത്തിക്കുകയില്ല. ഒരു ഗ്ലാസ് മോര്‍ നിങ്ങളെ മികച്ചതാക്കുന്നുണ്ട്. നിങ്ങളുടെ കലോറി ഉപഭോഗം കുറയ്ക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ നിങ്ങള്‍ക്ക് ഒരു സംഭാരം ഒരു ശീലമാക്കാവുന്നതാണ്.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

വേനല്‍ക്കാലം ചര്‍മ്മത്തെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മോരില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫ ഹൈഡ്രോളിക് ആസിഡും (എഎച്ച്എ) ലാക്റ്റിക് ആസിഡും വേനല്‍ക്കാലത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ വീണ്ടെടുക്കാന്‍ സഹായിക്കുന്നുണ്ട്. ചൂട് ചര്‍മ്മത്തെ മങ്ങിയതും എണ്ണമയമുള്ളതുമാക്കും, പക്ഷേ ഒരു ഗ്ലാസ് ശീതീകരിച്ച മോരിന് ഇതിനെയെല്ലാം പരിഹരിക്കാന്‍ സാധിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ദിനവും ഒരു ഗ്ലാസ്സ് മോര് നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രകടമായ മാറ്റം തന്നെ ഉണ്ടാക്കുന്നുണ്ട്.

മോരും വെള്ളം/ സംഭാരം എങ്ങനെ ഉണ്ടാക്കാം?

മോരും വെള്ളം/ സംഭാരം എങ്ങനെ ഉണ്ടാക്കാം?

മോരും വെള്ളം അല്ലെങ്കില്‍ സംഭാരം എന്നിവ എങ്ങനെ തയ്യാറാക്കണം എന്ന് ആരേയും പ്രത്യേകം പറഞ്ഞ് മനസ്സിലാക്കേണ്ടതില്ല. കാരണം നമ്മുടെ നാട്ടില്‍ ഏറ്റവും എളുപ്പത്തിലും സ്വാദിലും തയ്യാറാക്കാവുന്ന ഒന്നാണ് സംഭാരം. തയ്യാറാക്കുന്നത് നോക്കാം.

ചേരുവകള്‍:

തൈര് - ½ കപ്പ്

ഉപ്പ് - 1 നുള്ള്

തണുത്ത വെള്ളം - ½ കപ്പ്

കറിവേപ്പില - ½ ടീസ്പൂണ്‍

നാരങ്ങയുടെ ഇല - രണ്ടെണ്ണം

ഇഞ്ചി - 1 കഷ്ണം ചതച്ചത്

പച്ചമുളക് - 2 എണ്ണം അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

എന്നാല്‍ ഇതെങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം. തൈര് നല്ലതുപോലെ കടഞ്ഞെടുത്ത് മോര് ആക്കി എടുക്കുക. ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ക്കുക. പിന്നീട് ബാക്കിയുള്ള എല്ലാ ചേരുവകളും ചെറുതായി ചതച്ച് ഇതിലേക്ക് ചേര്‍ക്കുക. നല്ലതുപോലെ ഇളക്കുക. നല്ല സൂപ്പര്‍ സംഭാരം റെഡി. ഇനി വേനലിനെ പേടിക്കാതെ മുന്നോട്ട് പോവാന്‍ ദിവസവും ശീലമാക്കാം ഒരു ഗ്ലാസ്സ് സംഭാരം.

World Sleep Day 2022: ഉറക്കം ഏത് ദിക്കിലേക്ക്, ശാസ്ത്രം പറയുന്നത് കേള്‍ക്കൂWorld Sleep Day 2022: ഉറക്കം ഏത് ദിക്കിലേക്ക്, ശാസ്ത്രം പറയുന്നത് കേള്‍ക്കൂ

മലബന്ധത്തെ പൂര്‍ണമായും നീക്കും ഒറ്റമൂലി: അറിയാം ഈ വിത്തിനെക്കുറിച്ച്മലബന്ധത്തെ പൂര്‍ണമായും നീക്കും ഒറ്റമൂലി: അറിയാം ഈ വിത്തിനെക്കുറിച്ച്

Read more about: buttermilk summer മോര്
English summary

Reasons To Drink More Buttermilk In Summer In Malayalam

Here in this article we are sharing some health benefits and reasons to drink butter milk in summer. Take a look.
Story first published: Saturday, March 19, 2022, 15:52 [IST]
X
Desktop Bottom Promotion