For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തില്‍ വെറുതെ വിയര്‍ക്കുന്നുവോ, ഭയക്കണം

ഉറക്കത്തില്‍ വിയര്‍ക്കുന്നുവെങ്കില്‍ ഈ രോഗം കൂടെ

|

വിയര്‍ക്കുന്നത് അത്ര അപൂര്‍വമായ കാര്യമല്ല. ഉഷ്ണം കാരണവും പരിഭ്രമം കാരണവും കഠിനാധ്വാനം ചെയ്യുമ്പോഴുമെല്ലാം നാം വിയര്‍ക്കുന്നത് സാധാരണയുമാണ്. ശരീരത്തിലെ ചൂടു നിയന്ത്രിയ്ക്കുവാന്‍ ശരീരം അനുവര്‍ത്തിയ്ക്കുന്ന സ്വഭാവിക വഴി കൂടിയാണിത്.

ചിലര്‍ ഉറക്കത്തില്‍ വിയര്‍ക്കുന്നവരുണ്ട്. ഉഷ്ണമുണ്ടാകുമ്പോള്‍ ഇത് സാധാരണയാണെന്നു പറയാം. ഇതിനു ഫാനും എസിയും വഴി പരിഹാരം കണ്ടെത്തുന്നവരുമുണ്ട്.പലരും ഇതു സാധാരണയായാണ് എടുക്കാറ്. പ്രത്യേകിച്ചും ഉഷ്ണകാലത്ത്. ചിലര്‍ തണുപ്പുള്ളപ്പോഴും പെട്ടെന്നു വിയര്‍ക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളിലാണ് കാര്യമായ ശ്രദ്ധ വേണ്ടത്.

ഉറക്കത്തില്‍ അസാധാരണമായി വിയര്‍ക്കുന്നത് ചിലപ്പോള്‍ ചില രോഗലക്ഷണങ്ങള്‍ കൂടിയാണ്. ഏതു രോഗത്തിനും ആദ്യ ലക്ഷണം നമ്മുടെ ശരീരം കാണിച്ചു തരുമെന്നു പറയുന്നതു പോലെ തന്നെയാണ് ശരീരം വിയര്‍ക്കുന്നതും. ഇതും ചിലപ്പോഴെങ്കിലും രോഗ ലക്ഷണങ്ങള്‍ തന്നെയാകും.
ക്യാന്‍സറടക്കമുള്ള ചില ഗുരുതര രോഗങ്ങളുടെ ലക്ഷണം കൂടിയാണ് ഇതെന്നു വേണം, പറയുവാന്‍.

ഉറക്കത്തില്‍ അസാധാരണമായി വിയര്‍ക്കുന്നതിനു പുറകിലെ ചില പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചറിയൂ. ഇതെങ്ങനെയാണ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിയ്്ക്കുന്നതെന്നറിയൂ.

ക്യാന്‍സര്‍

ക്യാന്‍സര്‍

രാത്രി അസാധാരണമായി വിയര്‍ക്കുന്നത് ചിലപ്പോള്‍ ക്യാന്‍സര്‍ ലക്ഷണമാകാം. പ്രത്യേകിച്ചും ഇതിനൊപ്പം പനി, തൂക്കം കുറയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടിയുണ്ടെങ്കില്‍. പ്രത്യേകിച്ചും ബ്രെസ്‌ററ് ക്യാന്‍സര്‍, രക്താര്‍ബുദം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാണ് ഇത്.ലിംഫോമ എന്ന ക്യാന്‍സര്‍ ലക്ഷണം കൂടിയാണിത്. ലിംഫിലുണ്ടാകുന്ന ക്യാന്‍സര്‍. കാര്‍സിനോയ്ഡ് ട്യൂമറുകളും അഡ്രീനല്‍ ട്യൂമറുകളുമെല്ലാം ഇതിന് കാരണമാകാറുണ്ട്.

ഇന്‍ഫെക്ഷനുകള്‍

ഇന്‍ഫെക്ഷനുകള്‍

ഇന്‍ഫെക്ഷനുകള്‍ അഥവാ അണുബാധകള്‍ ഇതിനുളള പ്രധാനപ്പെട്ട കാരണമാണ്. പ്രത്യേകിച്ചും ടിബി പോലുള്ള രോഗങ്ങളെങ്കില്‍ രാത്രിയില്‍ വിയര്‍ക്കുന്നതു സാധാരണയാണ്. ബാക്ടീരിയല്‍ അണുബാധകള്‍, എച്ച്‌ഐവി തുടങ്ങിയ ചില രോഗങ്ങളും ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ചിലതാണ്.

നാഡീസംബന്ധമായ ചില തകരാറുകളും

നാഡീസംബന്ധമായ ചില തകരാറുകളും

നാഡീസംബന്ധമായ ചില തകരാറുകളും ഇൗ പ്രശ്‌നത്തിനു കാരണമാകാറുണ്ട്. സ്‌ട്രോക്കിന്റെ ഒരു ലക്ഷണമായി ഇതിനെ കാണാം. ഇതിനു പുറമേ ഓട്ടോനോമിക് ന്യൂറോപ്പതി, പോസ്റ്റ്‌ട്രൊമാറ്റിക് സിറിഞ്ചോമൈലിയ തുടങ്ങിയ നാഡീ സംബന്ധമായ തകാറുകള്‍ ഇതിനു കാരണമാകുന്നുണ്ട്.

ഹൃദ്രോഗ ലക്ഷണം

ഹൃദ്രോഗ ലക്ഷണം

ഹൃദ്രോഗ ലക്ഷണം കൂടിയാണിത്. ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ക്ക് ഈ സമയത്തു വിയര്‍ക്കുന്നതു സാധാരണയാണ്. ഉറക്കത്തില്‍ ഹൃദയാഘാതം വരുന്നുവെങ്കില്‍, ഇല്ലെങ്കില്‍ ഹൃദ്രോഗങ്ങളുണ്ടെങ്കില്‍ ഇത്തരം ലക്ഷണങ്ങളുമുണ്ടാകാം. ഹൃദയാഘാതം വന്നില്ലെങ്കില്‍ തന്നെയും ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ക്ക് ഇത്തരം ലക്ഷണങ്ങളുണ്ടാകാം.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ പോസ്റ്റ് മെനോപോസ് സമയത്തും ഇതുണ്ടാകാറുണ്ട്. ഹോട്ട് ഫ്‌ളഷ് എന്ന അവസ്ഥയാണ് കാരണമായി പറയുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനു കാരണമായി പറയുന്നത്. ഇത് ആര്‍ത്തവം നിന്ന സ്ത്രീകളില്‍ സാധാരണ കണ്ടു വരുന്ന അവസ്ഥയാണ്. പ്രത്യേകിച്ചു ഭയപ്പാടോടെ കാണേണ്ടതില്ലെന്നര്‍ത്ഥം.പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോതു കുറയുന്നതും ഇതിനുള്ള പ്രധാനപ്പെട്ട കാരണമാകാറുണ്ട്. പുരുഷന്മാരിലെ ഹോട്ട് ഫ്‌ളാഷ് എന്നിതിനെ പറയാം.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കു പുറമേ ബിപി കുറയുമ്പോഴും ചില തരം മരുന്നുകളുമെല്ലാം ഇത്തരം അവസ്ഥയ്ക്കു കാരണമാകാറുണ്ട്. ഡിപ്രഷനു കഴിയ്ക്കുന്ന മരുന്നുകള്‍ ഇത്തരം അവസ്ഥകള്‍ക്കു കാരണമാകാറുണ്ട്. ബിപിയ്ക്കുള്ള മരുന്നുകളും മൈഗ്രേനു കഴിയ്ക്കുന്ന മരുന്നുകളുമെല്ലാം തന്നെ രാത്രിയിലെ അസാധാരണ വിയര്‍പ്പിനുള്ള കാരണങ്ങളില്‍ പെടുന്നു.

ഹൈപ്പോഗ്ലൈസീമിയ

ഹൈപ്പോഗ്ലൈസീമിയ

ഇതല്ലാതെ സ്‌ട്രെസ്, പാര്‍ക്കിന്‍സണ്‍സ്, ഹൈപ്പോഗ്ലൈസീമിയ, ഹൈപ്പെര്‍ ഹൈഡ്രോസിസ് തുടങ്ങിയ രോഗങ്ങളും രാത്രി അസാധാരണമായി വിയര്‍ക്കുന്നതിനുള്ള ചില കാരണങ്ങളില്‍ പെടുന്നു.ഹൈപ്പോഗ്ലൈസീമിയയെങ്കില്‍ ഇതിനൊപ്പം തലവേദനയും ക്ഷീണവുമെല്ലാം പതിവാണ്. രക്തത്തിലെ ഷുഗര്‍ തോതാണ് ഇതിനു കാരണമാകുന്നത്.

English summary

Reasons For Sweating At Night Without Warm Temperature

Reasons For Sweating At Night Without Warm Temperature, Read more to know about,
X
Desktop Bottom Promotion