For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കീമോതെറാപ്പി പാര്‍ശ്വഫലത്തിന് ചക്കപ്പൊടി പരിഹാരം

കീമോതെറാപ്പി പാര്‍ശ്വഫലത്തിന് ചക്കപ്പൊടി പരിഹാരം

|

ചക്കയ്ക്ക് ഇപ്പോള്‍ പ്രാധാന്യം ഏറെയുള്ള കാലഘട്ടമാണ്. പണ്ടു കാലത്ത് യാതൊരു ശ്രദ്ധയുമില്ലാതെ വളപ്പില്‍ വീണു പോയിരുന്ന നമ്മുടെ ചക്കയിപ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പോലും പ്രചാരം നേടി വരികയാണ്. ചക്ക കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങള്‍ പലയിടത്തും ഇപ്പോള്‍ ആളുകള്‍ ഏറെ ഉപയോഗിച്ചു വരുന്നു.

മലയാളിയ്ക്ക് ചക്ക പുഴുക്കാക്കിയോ പഴുത്തതോ വറുത്തോ ഉപ്പേരി വച്ചോ എല്ലാം കഴിച്ചാണ് ശീലം. പച്ചച്ചക്ക കഴിയ്ക്കുന്നവര്‍ കുറവാണ്. ഇതു കഴിയ്ക്കാന്‍ ഇഷ്ടമുണ്ടെങ്കില്‍ തന്നെ വയറു വേദനിയ്ക്കുമെന്നും പറഞ്ഞ് കാരണവന്മാര്‍ നമ്മെ തടയാറുമുണ്ട്.

എന്നാല്‍ ഈ പച്ചച്ചക്കയാണ് ഇപ്പോഴത്തെ താരം എന്നു പറഞ്ഞാല്‍ തെറ്റില്ല. ഇതു കൊണ്ടു രോഗങ്ങള്‍ പലതും തടയാനാകുമെന്നാണ് സയന്‍സ് പറയുന്നത്. ചക്കയുടെ പൊടിയാണ് മാര്‍ക്കറ്റില്‍ ലഭിയ്ക്കുന്ന പല ബേബി ഫുഡിന്റെയും പ്രധാന ചേരുവയെന്നും പറയുന്നു. നമ്മുടെ വളപ്പിലെ ചക്ക വല്ലവരും കൊണ്ടു പോയി മൂന്നിരട്ടി വിലയ്ക്കു നമ്മള്‍ തന്നെ വാങ്ങുന്നുവെന്നു പറയാം.

പച്ചച്ചക്കയും ഇതിന്റെ മറ്റൊരു രൂപമായ ചക്കപ്പൊടിയും ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പറയുന്നത്. ചക്ക ക്യാന്‍സറിനും പച്ചചക്കപ്പൊടി ക്യാന്‍സറിനുള്ള ചികിത്സാരീതിയായ കീമോതെറാപ്പിയുടെ ദൂഷ്യങ്ങളും കുറയ്ക്കാന്‍ നല്ലതാണെന്നു വേണം, പറയുവാന്‍. പച്ചച്ചക്കയും ചക്കപ്പൊടിയും എപ്രകാരം ഉപകാരപ്രദമാകുന്നുവെന്നു നോക്കൂ.

പ്രമേഹത്തിന്

പ്രമേഹത്തിന്

പ്രമേഹത്തിന് പറ്റിയ നല്ലൊരു പരിഹാരമാണ് പച്ചച്ചക്ക. ഇതു പോലെ തടി കുറയ്ക്കാനും. പച്ചച്ചക്ക ഒരു കപ്പില്‍ 115 കലോറിയാണുളളത്. എന്നാല്‍ ഒരു കപ്പു ചോറില്‍ 185 കലോറിയാണ് ഉള്ളത്. ഇതിലെ സ്റ്റാര്‍ച്ച് തീരെ കുറവാണ്. ഏതാണ്ടു നാല്‍പതു ശതമാനത്തോളം. നാരുകളുടെ അളവ് ഇതില്‍ ഏറെ ഇരട്ടിയാണ്. ഗ്ലൈസമിക് ലോഡ്, അതായത് ഭക്ഷണം കഴിച്ചാല്‍ രണ്ടു മണിക്കൂറില്‍ ഷുഗര്‍ കൂടന്നത് ഇതില്‍ കുറവാണ്. ഇത് ഒരു കപ്പു ചോറില്‍ 28 ആണെങ്കില്‍ ഇത് ഒരു കപ്പു പച്ചച്ചക്കയില്‍ ഇത് 17 മാത്രമാണ്. ഇതെല്ലാം തന്നെ പ്രമേഹത്തിന് പച്ചച്ചക്ക നല്ല പരിഹാരമാണെന്നതിന്റെ തെളിവാണ്.

ചപ്പാത്തിയ്ക്കു പകരവും

ചപ്പാത്തിയ്ക്കു പകരവും

ചോറിനു മാത്രമല്ല, ചപ്പാത്തിയ്ക്കു പകരവും ഇതുപയോഗിയ്ക്കാം. ചപ്പാത്തിയിലെ ഗ്ലൈസമിക് ഇന്‍ഡക്‌സിനേക്കാള്‍ കുറവാണ് പച്ചച്ചക്കയിലുള്ളത്. ഇതുപയോഗിച്ചാല്‍ 40 ശതമാനം കുറവാണ്

ചക്ക

ചക്ക

ചക്ക ഒരു ഫലമല്ല, കായാണ്. ഇതിന്റെ പേരില്‍ തന്നെയുണ്ട്, ക എന്നത്. ഇതൊരു പച്ചക്കറിയുടെ ഗുണത്തില്‍ പെടുത്താം. അരിയ്ക്കും ഗോതമ്പിനും പകരം ഉപയോഗിയ്ക്കാവുന്ന നല്ലൊരു പച്ചക്കറിയാണിത്. മറ്റ് ഏതു പച്ചക്കറിയും ചോറിനോ ചപ്പാത്തിയ്‌ക്കോ പകരം ആകില്ല, എന്നാല്‍ ചക്കപ്പുഴുക്കു കഴിച്ചു നോക്കൂ. ചക്ക ഉപ്പേരിയാക്കി കഴിച്ചു നോക്കൂ. ചോറോ ചപ്പാത്തിയോ കഴിച്ചതു പോലെയുള്ള തോന്നലുണ്ടാകും. വയര്‍ നിറയും.

അരിപ്പൊടിയും ഗോതമ്പു പൊടിയും

അരിപ്പൊടിയും ഗോതമ്പു പൊടിയും

അരിപ്പൊടിയും ഗോതമ്പു പൊടിയും പോലെയുളള ഒരു മാവാണ് പച്ചച്ചക്കപ്പൊടിയായി വരുന്നത്. ഇത് ദോശ, ഇഡ്ഢലി, ചപ്പാത്തി, പുട്ട്, ഓട്‌സ് എന്നിവയ്‌ക്കൊപ്പമെല്ലാം ഉപയോഗിയ്ക്കാം. രണ്ടു കപ്പില്‍ ഒരു കപ്പു ചേര്‍ത്ത് ഉപയോഗിയ്ക്കാം. അതായത് മാവ് രണ്ടു കപ്പുപയോഗിയ്ക്കുമ്പോള്‍ ഒരു കപ്പ് പച്ചക്കറിയാണ് ഉപയോഗിയ്ക്കുന്നത്.

കീമോതെറാപ്പിയുടെ സൈഡ് ഇഫക്ടുകള്‍

കീമോതെറാപ്പിയുടെ സൈഡ് ഇഫക്ടുകള്‍

കീമോതെറാപ്പിയുടെ സൈഡ് ഇഫക്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് പച്ചച്ചക്കപ്പൊടി അഥവാ പച്ചച്ചക്ക. ഇതു സ്ഥിരമായി കഴിയിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ രോഗങ്ങള്‍ക്കുള്ള കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുവാന്‍ ഇത് സഹായിക്കുമെന്നാണ് ഇതു വരെയുള്ള ഗവേഷണങ്ങള്‍ പറയുന്നത്.

 ക്യാന്‍സറിനെതിരെയുള്ള

ക്യാന്‍സറിനെതിരെയുള്ള

മാത്രമല്ല, ക്യാന്‍സറിനെതിരെയുള്ള ഒന്നു കൂടിയാണ് പച്ചച്ചക്ക. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ മഹാനിംബിന്‍ എന്ന ഘടകമാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ക്യാന്‍സറിനെ തടയാന്‍ നമ്മുടെ പച്ചച്ചക്ക ഫലപ്രദമാണെന്നു വേണം, പറയുവാന്‍

Read more about: cancer health
English summary

Raw Jack Fruit Powder To Resist Cancer And Chemotherapy Effects

Raw Jack Fruit Powder To Resist Cancer And Chemotherapy Effects,
Story first published: Thursday, August 22, 2019, 12:33 [IST]
X
Desktop Bottom Promotion