For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല നാടന്‍ പ്രയോഗത്തില്‍ തലവേദനക്ക് കണ്ണടച്ച് തുറക്കും മുന്‍പ് പരിഹാരം

|
Quick Relief From Headache

തലവേദന ഏത് സമയത്തും ഏത് പ്രായക്കാര്‍ക്കും വരാവുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് അല്‍പം ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. എന്നാല്‍ തലവേദന പെട്ടെന്ന് മാറ്റുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. കാരണം മഞ്ഞുകാലത്താണ് തലവേദന ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുന്നതിനും പെട്ടെന്നുള്ള പ്രതിരോധത്തിനും വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ നോക്കാം.

തണുപ്പ് കാലത്തെ തലവേദനയുടെ കാരണം

തണുപ്പ് കാലത്തെ തലവേദനയുടെ കാരണം

തണുപ്പ് കാലത്ത് എന്തുകൊണ്ടാണ് തലവേദനയുണ്ടാവുന്നത് എന്താണ് തലവേദനയുടെ കാരണം എന്നും നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും ശരീരത്തിന് സമ്മര്‍ദ്ദം കൂടുതലുള്ള ഒരു സമയമാണ് മഞ്ഞുകാലം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ തലവേദനക്കുള്ള കാരണങ്ങള്‍ തേടി വേറെ എവിടേയും പോവേണ്ടതില്ല. അമിത സമ്മര്‍ദ്ദമോ തണുപ്പോ ഉറക്കമില്ലായ്മയോ എല്ലാം പലപ്പോഴും തലവേദന വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം തന്നെയായിരിക്കാം. ഇത് കൂടാതെ താപനില താഴുന്നതും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള തലവേദനയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കുന്നതിന് നമുക്ക് ചില പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാം.

കഫീന്‍ ഉള്‍പ്പെടുത്തുക

കഫീന്‍ ഉള്‍പ്പെടുത്തുക

നിങ്ങള്‍ക്ക് തണുപ്പ് കാലത്തുണ്ടാവുന്ന ജലദോഷം കാരണം തലവേദനയുണ്ടാവുന്നുണ്ടെങ്കില്‍ കാപ്പി, ചായ പോലുള്ള കഫീന്‍ അടങ്ങിയ പാനീയ്ങള്‍ കുടിക്കുക. കാരണം കഫീന്‍ കഴിക്കുന്നത് തലച്ചോറിനെ വിശ്രമിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ കൂടി നില്‍ക്കുന്ന സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. കഫീന് മാനസികാവസ്ഥ മെച്ചപ്പെടുത്താനും രക്തക്കുഴലുകള്‍ക്ക് വിശ്രമം നല്‍കുന്നതിനും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും എന്ന് ദി ജേണല്‍ ഓഫ് ഹെഡ്ചേ ആന്‍ഡ് പെയിന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യോഗ ആസനങ്ങള്‍

യോഗ ആസനങ്ങള്‍

യോഗ ചെയ്യുന്നത് ശാരീരികവും മാനസികവുമായ പല പ്രയാസങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രത്യേക യോഗാസനങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശാരീരികാരോഗ്യം പോലെ തന്നെ മനസ്സിനും വിശ്രമം ലഭിക്കുന്നതിന് സഹായിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സ്റ്റഡീസ് അനുസരിച്ച്, യോഗ ചെയ്യുന്നതിലൂടെ തണുപ്പ് കാലത്തുണ്ടാവുന്ന തലവേദനയും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സാധിക്കും എന്നാണ്. ഇത് മാത്രമല്ല ആവര്‍ത്തിച്ച് ഉണ്ടാവുന്ന തലവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് യോഗ ചെയ്യാം എന്നും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തലവേദനയെന്ന വില്ലനെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ യോഗ ശീലിക്കാം.

എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക

എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക

നല്ല ഓയില്‍ മസ്സാജ് തലവേദനയെ ചെറുക്കുന്നു. പ്രത്യേകിച്ച് ഇളം ചൂടുള്ള എണ്ണയാണെങ്കില്‍ തലവേദനയുടെ കാര്യത്തില്‍ രണ്ട് പ്രാവശ്യം ആലോചിക്കേണ്ടി വരുന്നില്ല. ഇതിന് വെളിച്ചെണ്ണയേക്കാള്‍ ഏറെ ഉത്തമം കടുകെണ്ണയാണ്. ഇത് മസ്സാജ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പേശികള്‍ക്ക് വിശ്രമം നല്‍കുന്നതിനും തലവേദനയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം പകരുന്നതിനും സഹായിക്കുന്നു. ഇത് മൈഗ്രേയ്ന്‍ ഉള്ളവര്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു കിടിലന്‍ ഒറ്റമൂലിയാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് നിങ്ങള്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.

ആവശ്യത്തിന് വിശ്രമിക്കുക

ആവശ്യത്തിന് വിശ്രമിക്കുക

വിശ്രമം എന്നത് വളരെ അനിവാര്യമായ ഒന്നാണ്. അതുകൊണ്ട് തന്നെ വിശ്രമത്തിനുള്ള പ്രാധാന്യത്തെ ആരും നിസ്സാരവത്കരിക്കരുത്. ശരീരത്തിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കില്‍ അത് തലവേദന പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വിശ്രമം വേണം. പലപ്പോഴും ഉറക്കമില്ലായ്മ നിങ്ങളില്‍ തലവേദന ഉള്‍പ്പടെയുള്ള ന്യൂറോളജിക്കല്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും 9 മണിക്കൂറെങ്കിലും ശൈത്യകാലത്ത് തലവേദന അലട്ടുന്നവര്‍ ഉറങ്ങേണ്ടതുണ്ട്.

 ഇഞ്ചി കഷായം കഴിക്കുക

ഇഞ്ചി കഷായം കഴിക്കുക

ആയുര്‍വ്വേദത്തില്‍ ഇഞ്ചിക്കുള്ള സ്ഥാനം എത്രത്തോളം എന്നത് എല്ലാവര്‍ക്കും അറിയാം. ഏത് രോഗത്തേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുന്നതിനും തലവേദനയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കുന്നതിനും സഹായിക്കുന്നു. ഇഞ്ചി കഷായം അല്ലെങ്കില്‍ ഇഞ്ചി തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ഉന്‍മേഷം ലഭിക്കുകയും തലവേദനയെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇഞ്ചി വെള്ളത്തിലിട്ട് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ഇതെല്ലാം മൈഗ്രേയ്ന്‍ സാധാരണ തലവേദന എന്നിവയെ പമ്പ കടത്തും.

നിയന്ത്രിക്കാനാവാത്ത പ്രമേഹവും പ്രഷറും ഈ പഴത്തില്‍ ഒതുങ്ങുംനിയന്ത്രിക്കാനാവാത്ത പ്രമേഹവും പ്രഷറും ഈ പഴത്തില്‍ ഒതുങ്ങും

നെഞ്ചെരിച്ചില്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍.. എന്തിനും പരിഹാരമാണ് ഈ ജ്യൂസ്നെഞ്ചെരിച്ചില്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍.. എന്തിനും പരിഹാരമാണ് ഈ ജ്യൂസ്

English summary

Quick Relief From Headache With These Home Remedies During Winter In Malayalam

Here in this article we are sharing the quick relief from head ache with these home remedies during winter in malayalam. Take a look
Story first published: Sunday, January 15, 2023, 12:58 [IST]
X
Desktop Bottom Promotion