For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വന്നവര്‍ കരുതിയിരിക്കൂ; പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അടുത്തുണ്ട്‌

|

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന് (പിടിഎസ്ഡി) സമാനമായ ഒരു അവസ്ഥയാണ് പോസ്റ്റ്-കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച ആളുകളെ ബാധിക്കുന്ന ഒരുതരം മാനസികാരോഗ്യ പ്രശ്‌നമാണ് ഇത്. കോവിഡ് മൂലം ഐസിയുവില്‍ കഴിഞ്ഞവര്‍ക്ക് പ്രത്യേകിച്ചും ഈ അവസ്ഥ പിടിപെടാന്‍ സാധ്യതയുണ്ട്. പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡറിന്റെ ചില ലക്ഷണങ്ങളില്‍ തലവേദന, ഉത്കണ്ഠ, ഉറക്കമില്ലായ്മ, അലസത, ക്ഷോഭം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Most read: രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാലുള്ള അപകടം; ഹൈപ്പോഗ്ലൈസീമിയ ലക്ഷണം ഇതാണ്Most read: രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാലുള്ള അപകടം; ഹൈപ്പോഗ്ലൈസീമിയ ലക്ഷണം ഇതാണ്

കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച ആളുകള്‍ക്ക് പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ വൈറസ് വീണ്ടും ബാധിക്കപ്പെടുമെന്ന കടുത്ത ഭയം, മരണഭയം, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമെന്ന തോന്നല്‍, മഹാമാരിയെക്കുറിച്ച് പേടിസ്വപ്നങ്ങള്‍ എന്നിവ അനുഭവപ്പെടാം. ആശുപത്രികളുടെയും മഹാമാരിയുടെയും ദൃശ്യമോ പരാമര്‍ശമോ, മഹാമാരിയെക്കുറിച്ചുള്ള വാര്‍ത്തകളോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലുമോ രോഗലക്ഷണങ്ങള്‍ക്ക് കാരണമാകും. പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ എന്താണെന്ന് കൂടുതലറിയാന്‍ ലേഖനം വായിക്കൂ.

ആദ്യകാല ലക്ഷണങ്ങള്‍ ഇവയാണ്

ആദ്യകാല ലക്ഷണങ്ങള്‍ ഇവയാണ്

പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. എന്നാല്‍ ചില ഘട്ടങ്ങളില്‍ ഇത് ഒരു വര്‍ഷത്തിനുശേഷം മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ. പോസ്റ്റ് കോവിഡ് ഡിസോര്‍ഡറിന്റെ പ്രാരംഭ ലക്ഷണള്‍ ഇവയാണ്:

* ആശയക്കുഴപ്പം

* ഏകാഗ്രതയുടെ അഭാവം

* ഉറക്കം നഷ്ടപ്പെടല്‍

* ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമില്ലായ്മ

* മാനസികാവസ്ഥയിലെ മാറ്റം

മറ്റ് ലക്ഷണങ്ങള്‍

മറ്റ് ലക്ഷണങ്ങള്‍

മറ്റ് ലക്ഷണങ്ങള്‍ നാല് വിഭാഗങ്ങളിലായി ഉള്‍പ്പെടുന്നു. അതായത് ഒഴിവാക്കല്‍, ഓര്‍മ്മകള്‍, വൈകാരികവും ശാരീരികവുമായ പ്രതികരണങ്ങളിലെ മാറ്റങ്ങള്‍, മാനസികാവസ്ഥയിലെ നെഗറ്റീവ് മാറ്റങ്ങള്‍ എന്നിവ.

ഒഴിവാക്കല്‍: കോവിഡിനെക്കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുക, ഡോക്ടര്‍മാരെ സന്ദര്‍ശിക്കാനുള്ള വിമുഖത, അല്ലെങ്കില്‍ കോവിഡ്-19 നെ ഓര്‍മ്മിപ്പിക്കുന്ന മറ്റെന്തെങ്കിലും പോലെ, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവര്‍ ഒഴിവാക്കാന്‍ തുടങ്ങുന്നു.

Most read:വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസും; കണ്ണിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌Most read:വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസും; കണ്ണിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍

അവര്‍ കഷ്ടപ്പെടുന്ന കാലഘട്ടം അവര്‍ വീണ്ടും ഓര്‍ത്തുകൊണ്ടിരിക്കുന്നു. അവര്‍ വീണ്ടും രോഗബാധിതരാകുമെന്ന ഭയത്തില്‍ നിരന്തരം ജീവിക്കുന്നു. അവര്‍ക്ക് കോവിഡിനെക്കുറിച്ച് പേടിസ്വപ്നങ്ങളോ മറ്റ് അസ്വസ്ഥമാക്കുന്ന സ്വപ്നങ്ങളോ പോലും ലഭിച്ചേക്കാം. മഹാമാരിയെക്കുറിച്ചുള്ള ഭയം അവരുടെ മനസ്സില്‍ എപ്പോഴും ഉണ്ടായിരിക്കും. ഇത് മറ്റെന്തെങ്കിലും ചിന്തിക്കുന്നതില്‍ നിന്ന് അവരെ തടയുന്നു.

മാനസികാവസ്ഥയിലെ മാറ്റങ്ങള്‍

മാനസികാവസ്ഥയിലെ മാറ്റങ്ങള്‍

പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് അവര്‍ മുന്‍പ് ആസ്വദിച്ച പ്രവര്‍ത്തനങ്ങളിലും കാര്യങ്ങളിലും താല്‍പ്പര്യം നഷ്ടപ്പെട്ടേക്കാം. ആളുകളുമായി ഇടപഴകുന്നതില്‍ അവര്‍ക്ക് താല്‍പ്പര്യമില്ലായിരിക്കാം, മാത്രമല്ല ഇത് അവരുടെ ബന്ധങ്ങളെ ബാധിക്കുകയും ചെയ്യും. പിന്‍വാങ്ങല്‍, ക്ഷോഭം, മാനസികാവസ്ഥയിലെ മാറ്റം, അകാരണമായ തളര്‍ച്ച, ഭാവിയെക്കുറിച്ച് നിരാശപ്പെടുക, നിരന്തരമായ ദുഃഖം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Most read:പ്രായമാകുന്നത് തടയണോ? വളര്‍ത്തിയെടുക്കണം ഈ ശീലങ്ങള്‍Most read:പ്രായമാകുന്നത് തടയണോ? വളര്‍ത്തിയെടുക്കണം ഈ ശീലങ്ങള്‍

വൈകാരികമോ ശാരീരികമോ ആയ പ്രതികരണങ്ങളിലെ മാറ്റങ്ങള്‍

വൈകാരികമോ ശാരീരികമോ ആയ പ്രതികരണങ്ങളിലെ മാറ്റങ്ങള്‍

എളുപ്പത്തില്‍ ഞെട്ടല്‍, അല്ലെങ്കില്‍ എല്ലാ ചെറിയ കാര്യങ്ങളിലും നിങ്ങള്‍ വേദനിച്ചേക്കാം. ഈ അസുഖം ബാധിച്ച ആളുകള്‍ വ്യക്തമായ കാരണമൊന്നുമില്ലാതെ ആളുകളുടെ നേരെ പൊട്ടിത്തെറിക്കുകയോ സ്വയം ഉപദ്രവിക്കുകയോ മദ്യത്തിലേക്കും പുകവലിയിലേക്കും തിരിയുന്നത് പോലെയുള്ള സ്വയം നശീകരണ സ്വഭാവത്തില്‍ ഏര്‍പ്പെടുന്നതും നിങ്ങള്‍ കണ്ടേക്കാം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ലക്ഷണങ്ങള്‍ വഷളാകാന്‍ തുടങ്ങുകയും ദൈനംദിന പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ എത്തുകയും ചെയ്യും. പോസ്റ്റ് കോവിഡ് ഡിസോര്‍ഡര്‍ ബാധിച്ച ആളുകള്‍ക്ക് ഉറക്കം, ജോലി ചെയ്യാനുള്ള കഴിവ്, വ്യക്തിബന്ധങ്ങളില്‍ താല്‍പ്പര്യം നഷ്ടപ്പെടല്‍ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത് ബാധിക്കപ്പെടുന്നവര്‍ ആരാണ്?

ഇത് ബാധിക്കപ്പെടുന്നവര്‍ ആരാണ്?

കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ച ഏതൊരാള്‍ക്കും പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാരണം അവര്‍ അസുഖത്തിന്റെ ആഘാതം നേരിട്ട് അനുഭവിച്ചവരാണ്. രോഗം കൂടുതല്‍ നീണ്ടുനില്‍ക്കുകയും കൂടുതല്‍ കഠിനമായ ലക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ അത് വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. വിഷാദം, ഉത്കണ്ഠ അല്ലെങ്കില്‍ മറ്റ് മുന്‍കാല മാനസികാവസ്ഥകള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് അവസ്ഥ കൂടുതല്‍ വഷളായേക്കാം. കോവിഡ് ഐ.സി.യു ചികിത്സ തേടിയ ആളുകള്‍ക്കും പോസ്റ്റ്-ഇന്റന്‍സീവ് കെയര്‍ സിന്‍ഡ്രോം (PICS) ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

Most read:സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടംMost read:സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

പുരുഷന്മാരെ എങ്ങനെ ബാധിക്കും?

പുരുഷന്മാരെ എങ്ങനെ ബാധിക്കും?

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഈ രോഗം ബാധിക്കാം, എന്നാല്‍ ചില ഘടകങ്ങള്‍ പുരുഷന്മാരെ കൂടുതല്‍ ദുര്‍ബലരാക്കുന്നു.

ചുവടെ സൂചിപ്പിച്ചിരിക്കുന്ന അധിക സമ്മര്‍ദ്ദമോ ആശങ്കകളോ, സമ്മര്‍ദ്ദം വഷളാക്കുകയും ചില ആളുകളെ കൂടുതല്‍ ദുര്‍ബലരാക്കുകയും ചെയ്‌തേക്കാം:

* സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് നിരന്തരമായ ഉത്കണ്ഠ.

* വ്യക്തിബന്ധങ്ങളില്‍ താല്‍പ്പര്യം നഷ്ടപ്പെടുന്നു

* ലിബിഡോ അല്ലെങ്കില്‍ ഉദ്ധാരണക്കുറവ്

* ഉറങ്ങാനുള്ള കഴിവില്ലായ്മ അല്ലെങ്കില്‍ കൊറോണ സോമ്‌നിയ

* ആത്മഹത്യാ ചിന്തകളും സ്വയം നശിപ്പിക്കുന്ന സ്വഭാവവും

* ക്ഷോഭം, മാനസികാവസ്ഥ മാറല്‍, അകാരണമായി ദേഷ്യപ്പെടുക

* വിശപ്പില്ലായ്മ

* തളര്‍ച്ചയോ ക്ഷീണമോ അനുഭവപ്പെടുക.

എങ്ങനെ ഇത് കൈകാര്യം ചെയ്യാം?

എങ്ങനെ ഇത് കൈകാര്യം ചെയ്യാം?

പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ കൈകാര്യം ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്.

* പതിവായി വ്യായാമം ചെയ്യുക

* സൈക്കോതെറാപ്പി സേവനങ്ങള്‍. പ്രൊഫഷണല്‍ സഹായം തേടുക.

* പ്രിയപ്പെട്ടവരോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും സംസാരിക്കുക

* ദിവസവും യോഗയും ധ്യാനവും പരിശീലിക്കുക

* പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, നട്സ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.

* ധാരാളം വെള്ളം കുടിക്കുക.

* മദ്യവും പുകയിലയും ഒഴിവാക്കുക.

* നല്ല ഉറക്കം നേടുക.

English summary

Post-Covid Stress Disorder: Signs And Treatment in Malayalam

People who have suffered from COVID-19 are being diagnosed with Post-Covid Stress Disorder which is a mental health disorder. Read on to know more.
Story first published: Tuesday, November 23, 2021, 10:29 [IST]
X
Desktop Bottom Promotion