For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂമോണിയ; വെറും പനിയല്ല മരണമാണ് പുറകില്‍

|

ന്യൂമോണിയ കുട്ടികളിലും മുതിര്‍ന്നവരിലും എല്ലാം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) പുറത്തിറക്കിയ 2018 ലെ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോളതലത്തില്‍ 5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ മരണത്തിന് പ്രധാന കാരണം ന്യൂമോണിയയാണ്. 2017 ല്‍ മാത്രം 80,000 ത്തിലധികം കുട്ടികള്‍ ഈ ശ്വാസകോശാവസ്ഥയില്‍ ജീവന്‍ നഷ്ടപ്പെട്ടുവെന്നും ഇത് വെളിപ്പെടുത്തുന്നു.

ജനിതക മാറ്റം വന്ന കൊറോണവൈറസ്; ഉടനെ വേണം ചികിത്സജനിതക മാറ്റം വന്ന കൊറോണവൈറസ്; ഉടനെ വേണം ചികിത്സ

എന്താണ് ന്യൂമോണിയ എന്ന് പലര്‍ക്കും അറിയുകയില്ല. പ്രധാനമായും ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികള്‍ ബാധിക്കുന്ന ഒരു കോശജ്വലന ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. വായു സഞ്ചി അല്ലെങ്കില്‍ അല്‍വിയോളി ദ്രാവകം അല്ലെങ്കില്‍ പഴുപ്പ് എന്നിവയാല്‍ നിറയുകയും രോഗലക്ഷണങ്ങള്‍ മിതമായതോ കഠിനമോ ആകാം. ഈ പ്രധാന ലക്ഷണങ്ങളില്‍ കഫം, ചുമ, ഉയര്‍ന്ന പനി, ജലദോഷം, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഒന്നോ രണ്ടോ ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയ വൈറല്‍ അല്ലെങ്കില്‍ ബാക്ടീരിയ അണുബാധ മൂലമുണ്ടാകാം. ന്യൂമോണിയയെക്കുറിച്ച് ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്.

ന്യുമോണിയ ലക്ഷണങ്ങള്‍

ന്യുമോണിയ ലക്ഷണങ്ങള്‍

സാധാരണഗതിയില്‍, ശ്വസന പ്രശ്‌നങ്ങള്‍, ചുമ, ഉയര്‍ന്ന പനി എന്നിവയാണ് ന്യൂമോണിയ ലക്ഷണങ്ങളില്‍ പ്രധാനമായിട്ടുള്ളത്. എന്നിരുന്നാലും, അടയാളങ്ങളും ലക്ഷണങ്ങളും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടാം, മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയാണ് ഇതിന്റെ പ്രധാന കാര്യം. എന്നാല്‍ നെഞ്ചില്‍ വേദന, പ്രത്യേകിച്ച് നിങ്ങള്‍ ശ്വസിക്കുമ്പോഴോ ചുമക്കുമ്പോഴോ ഉത്പാദിപ്പിക്കുന്ന കഫം അല്ലെങ്കില്‍ മ്യൂക്കസ് കടുത്ത ക്ഷീണം, വിശപ്പ് കുറവ്, പനി, വിയര്‍പ്പും തണുപ്പും, ഓക്കാനം, ഛര്‍ദ്ദി, അതിസാരം, ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ടത് ഇവര്‍

ശ്രദ്ധിക്കേണ്ടത് ഇവര്‍

കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ന്യുമോണിയയുടെ മറ്റ് ചില ലക്ഷണങ്ങള്‍ അനുഭവപ്പെടാം. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വേഗത്തിലുള്ള ശ്വസനം അല്ലെങ്കില്‍ ശ്വാസോച്ഛ്വാസത്തിലുള്ള ബുദ്ധിമുട്ട് എന്നിവക്ക് വിധേയരാകാമെങ്കിലും, ശിശുക്കള്‍ക്ക് ഛര്‍ദ്ദി, ഊര്‍ജ്ജനില കുറയുക, അല്ലെങ്കില്‍ കുടിക്കാനോ ഭക്ഷണം കഴിക്കാനോ ഉള്ള ബുദ്ധിമുട്ട് എന്നിവയല്ലാതെ മറ്റൊരു ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല. പ്രായമായ ആളുകള്‍ക്ക് ആശയക്കുഴപ്പം, അസാധാരണമായി ശരീര താപനില തുടങ്ങിയവ അനുഭവപ്പെടാം.

കാരണങ്ങള്‍

കാരണങ്ങള്‍

എന്താണ് ന്യൂമോണിയയുടെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. വൈറസുകള്‍, ബാക്ടീരിയകള്‍, ഫംഗസുകള്‍ എന്നിവയാണ് ന്യുമോണിയയ്ക്ക് പിന്നിലെ പ്രധാന കാരണക്കാര്‍. രോഗം ബാധിച്ച ഒരാള്‍ ചുമയും തുമ്മലും ഉണ്ടാവുന്നതിലൂടെ പുറത്തേക്ക് വരുന്ന തുള്ളികള്‍ വഴി നിങ്ങള്‍ക്ക് ഈ അണുബാധ പിടിപെടാം. ഈ അസുഖത്തിന് സാധാരണയായി കാരണമാകുന്ന ബാക്ടീരിയകളെ സാധാരണയായി സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയ, മൈകോപ്ലാസ്മ ന്യുമോണിയ എന്ന് വിളിക്കുന്നു.

അപകടസാധ്യതകള്‍

അപകടസാധ്യതകള്‍

ആര്‍ക്കും ന്യുമോണിയ പിടിപെടാമെങ്കിലും ചിലര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം ആളുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ അപകട സാധ്യത 65 വയസ്സിനു മുകളിലുള്ള ആളുകള്‍, പുകവലിക്കാര്‍, പോഷകാഹാരക്കുറവുള്ള രോഗികള്‍, നിലവിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ബ്രോങ്കിയക്ടസിസ്, ആസ്ത്മ അല്ലെങ്കില്‍ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (എംഫിസെമ), പ്രമേഹം, വിട്ടുമാറാത്ത വൃക്ക അല്ലെങ്കില്‍ ഹൃദ്രോഗം പോലുള്ള മെഡിക്കല്‍ പ്രശ്‌നങ്ങളുള്ള ആളുകള്‍ക്കെല്ലാം രോഗബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

രോഗനിര്‍ണയം

രോഗനിര്‍ണയം

നിങ്ങള്‍ക്ക് രോഗബാധയുണ്ടോ എന്ന് മനസ്സിലാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററി അവലോകനം ചെയ്യുക, ശാരീരിക പരിശോധന എന്നിവയാണ് ന്യുമോണിയ കണ്ടെത്തുന്നതിന് നിങ്ങളുടെ ഡോക്ടര്‍ ആദ്യം ചെയ്യുന്ന കാര്യങ്ങള്‍. നിങ്ങള്‍ക്ക് ന്യുമോണിയ ഉണ്ടെങ്കില്‍, നിങ്ങളുടെ ശ്വാസകോശത്തില്‍ നിന്ന് പല വിധത്തിലുള്ള ശബ്ദം പുറത്തേക്ക് വരുന്നുണ്ട്. അതിന് വേണ്ടി രക്തപരിശോധന നടത്തുകയാണ് ചെയ്യുന്നത്. അണുബാധ കണ്ടെത്തുന്നതിന് അതുകൊണ്ട് തന്നെ ഇത് ശ്രദ്ധിക്കാവുന്നതാണ്.

എക്‌സറേ എടുക്കുക

എക്‌സറേ എടുക്കുക

നിങ്ങളുടെ ശ്വാസകോശത്തിലെ വീക്കം അടയാളങ്ങള്‍ കണ്ടെത്താനും അതിന്റെ കൃത്യമായ സ്ഥാനവും വ്യാപ്തിയും കണ്ടെത്താനും എക്‌സറേ എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എന്തുകൊണ്ടും നല്ലതാണ്. ഇതിലൂടെ രോഗനിര്‍ണയം പെട്ടെന്ന് നടത്തുന്നതിന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ പള്‍സ് ഓക്‌സിമെട്രി ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. നിങ്ങളുടെ രക്തപ്രവാഹത്തിലൂടെ ഓക്‌സിജന്‍ ചലിപ്പിക്കുന്നതില്‍ നിങ്ങളുടെ ശ്വാസകോശത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് ഈ പരിശോധന ഡോക്ടറോട് പറയുന്നു. നിങ്ങളുടെ വിരലുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു സെന്‍സര്‍ നിങ്ങളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് അളക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുന്നത് നല്ലതാണ്. ഇതല്ലെങ്കില്‍ ആല്‍ക്കബോള്‍ അടങ്ങിയ ഹാന്‍ഡ് റബ്‌സ് ഫലപ്രദമാണ്. രോഗം ബാധിച്ച ശ്വാസകോശ സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ ന്യൂമോണിയ പടരുന്നതിനാല്‍, ന്യുമോണിയ ബാധിച്ച ആളുകള്‍ രോഗബാധയില്ലാത്തവരുമായി ഇടപെടുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായയും മൂക്കും മൂടണം, ടിഷ്യുകള്‍ ഉടനടി നീക്കം ചെയ്യണം.

English summary

Pneumonia: Symptoms, causes, risk factors and complications

Here in this article we are discussing about the symptoms, causes, risk factors and complications of Pneumonia. Take a look.
X
Desktop Bottom Promotion