For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കം കുറഞ്ഞാലല്ല, കൂടിയാലാണ് ഗുരുതര പ്രശ്‌നം

|

ആരോഗ്യ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ ഉറക്കം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. കാരണം ഉറക്കമില്ലാത്ത അവസ്ഥയില്‍ പലപ്പോഴും നമ്മള്‍ ശാരീരികപരമായും മാനസികപരമായും പ്രതിസന്ധിയില്‍ ആവുന്നുണ്ട്. ഒരു മനുഷ്യന്‍ ഒരു ദിവസം ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും ഉറങ്ങേണ്ടതുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിന് പലര്‍ക്കും സാധിക്കുന്നില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ എത്ര ഉറങ്ങിയാലും ഉറക്കം മതിയാവുന്നില്ല. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്നത് പലര്‍ക്കും അറിയില്ല. പക്ഷേ ഇത് ഗുരുതരമായ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില അവസ്ഥകളിലേക്ക് ഉറക്കം കൂടുന്നത് നിങ്ങളെ എത്തിക്കുന്നു.

Oversleeping Side Effects

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ എന്തൊക്കെയാണ് അപകടം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിതമായി ഉറങ്ങുന്നതാണ് ഏറ്റവും ഗുരുതരമായ അവസ്ഥ. അതുകൊണ്ട് തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് അമിതമായി ഉറങ്ങുന്നവരില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ടൈപ്പ് 2 പ്രമേഹം

ടൈപ്പ് 2 പ്രമേഹം

ടൈപ്പ് 2 പ്രമേഹം നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ദോഷകരമാണെന്ന് നമുക്ക് നോക്കാം. അതിലുപരി ആരോഗ്യ പ്രതിസന്ധികള്‍ മാത്രമല്ല മാനസികമായ ചില അസ്വസ്ഥതകളും നമുക്ക് ഇത് നല്‍കുന്നുണ്ട്. ടൈപ്പ് 2 പ്രമേഹം വര്‍ദ്ധിക്കുന്നതിന് നമ്മുടെ ജീവിത ശൈലിയില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങളുടെ ഉറക്കം കൂടുതലാവുമ്പോള്‍ അത് പലപ്പോഴും അമിത ഉറക്കത്തിന്റെ ഫലമായി ഉണ്ടാവുന്ന ഒരു രോഗാവസ്ഥയാണ് എന്നതാണ് സത്യം. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്തുകൊണ്ടും ടൈപ്പ് ടു പ്രമേഹം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

ഹൃദ്രോഗം

ഹൃദ്രോഗം

ഹൃദ്രോഗം ഇന്നത്തെ കാലത്ത് പലരിലും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇപ്പോള്‍ സാധാരണമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാല്‍ അത്യന്തം ഗുരുതരമായ ഒരു അവസ്ഥ കൂടിയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത അമിത ഉറക്കമുള്ളവരില്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം സ്ത്രീകളില്‍ ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

പക്ഷാഘാതം

പക്ഷാഘാതം

ഹൃദ്രോഗം പോലെ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പക്ഷാഘാതവും. പക്ഷാഘാതം സംഭവിക്കുന്നത് നമ്മുടെ തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിന് തടസ്സം നേരിടുമ്പോഴാണ്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. പക്ഷാഘാത സംബന്ധമായ പ്രതിസന്ധികളില്‍ നാം ശ്രദ്ധയോടെ ഉറക്കത്തില്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മുന്നോട്ട് പോവാന്‍ സാധിക്കും.

അമിതവണ്ണം

അമിതവണ്ണം

ശരീര വണ്ണം കൂടുന്നതും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതും നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതും മാനസിക പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതും ആണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അമിതവണ്ണത്തിനുള്ള സാധ്യതകളില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് അമിതമായി ഉറങ്ങുന്നത്. 10 മണിക്കൂറില്‍ കൂടുതല്‍ സ്ഥിരമായി ഉറങ്ങുന്നവരില്‍ അമിതവണ്ണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഇന്നത്തെ കാലത്ത് നാം എപ്പോഴും കേട്ടു കൊണ്ടിരിക്കുന്ന ഒരു വാക്കാണ് ഡിപ്രഷന്‍. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഡിപ്രഷന്‍ എന്ന അവസ്ഥയില്‍ ഉറക്കമില്ലായ്മ ഒരു കാരണമാകുന്നുണ്ട്. എന്നാല്‍ നല്ലൊരു ശതമാനം ആളുകളും ഉറക്കം കൂടുതലാവുന്നത് പലപ്പോഴും നിങ്ങളില്‍ ഉറക്കം കൂടുമ്പോഴാണ്. ഇവരില്‍ ഡിപ്രഷന്‍ സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

തലവേദന

തലവേദന

സാധാരണ ഉറക്കമില്ലെങ്കിലാണ് നമ്മളില്‍ പലര്‍ക്കും തലവേദനിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഉറക്കം കൂടുന്നവരിലും തലവേദനക്കുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. കാരണം അമിതമായി ഉറങ്ങുന്നത് ശരീരത്തിലെ സെറാടോണിന്‍ ഉള്‍പ്പടെയുള്ളവയെ ബാധിക്കുന്നു. ഇത് ശരീരത്തിന്റെ ക്ലോക്കിനെ ബാധിക്കുകയും തലവേദന ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

അമിതമായി ഉറങ്ങുന്നവരില്‍ മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും നിസ്സാരമായി കണക്കാക്കരുത്. അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഒരു കാരണവശാലും നിങ്ങള്‍ ഇത്തരം അവസ്ഥകളെ നിസ്സാരവത്കരിക്കരുത്. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ ഒരു ടൈംടേബിള്‍ ഉണ്ടാക്കുക. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും സഹായിക്കുന്നു.

വായിലൂടെയാണോ ഇടക്കെങ്കിലും ശ്വസിക്കുന്നത്, കാത്തിരിക്കുന്നുണ്ട് അപകടങ്ങള്‍വായിലൂടെയാണോ ഇടക്കെങ്കിലും ശ്വസിക്കുന്നത്, കാത്തിരിക്കുന്നുണ്ട് അപകടങ്ങള്‍

വയറിന് ചില ഭാഗങ്ങളില്‍ വേദനയുണ്ടോ, കാര്യം നിസ്സാരമാക്കരുത് അപകടം കുടലിലാണ്വയറിന് ചില ഭാഗങ്ങളില്‍ വേദനയുണ്ടോ, കാര്യം നിസ്സാരമാക്കരുത് അപകടം കുടലിലാണ്

English summary

Oversleeping Side Effects : Health Risks of Sleeping Too Much in Malayalam

Oversleeping Side Effects in Malayalam: Too much sleep on a regular basis can increase the risk of diabetes, heart disease, stroke, and death according to several studies. Know more.
Story first published: Thursday, April 14, 2022, 14:49 [IST]
X
Desktop Bottom Promotion