For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ആവക്കോഡോ; ചീത്ത കൊളസ്ട്രോൾ കുത്തനെ കുറയും

|

ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകൾ നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് പലപ്പോഴും ഇത്തരം രോഗങ്ങൾ മാറുന്നത്. കൊളസ്ട്രോൾ കൂടുതൽ ഉള്ളവരിൽ പലപ്പോഴും ഹൃദയാരോഗ്യ സംബന്ധമായ രോഗങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ നമ്മൾ വളരെയധികം ഗൗരവത്തോടെ തന്നെ കണക്കാക്കണം.

Most read:അമിതവണ്ണമില്ല, കുടവയറില്ല; പരിഹാരം ഇഞ്ചിഏലക്ക ചായMost read:അമിതവണ്ണമില്ല, കുടവയറില്ല; പരിഹാരം ഇഞ്ചിഏലക്ക ചായ

ദിവസവും ഒരു ആവക്കാഡോ കഴിക്കുന്നത് ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് സഹായിക്കും എന്നാണ് പറയുന്നത്. കൊളസ്ട്രോളിനെ പൂർണമായും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് മികച്ച ഓപ്ഷനാണ് ബട്ടർഫ്രൂട്ട് അഥവാ ആവക്കാഡോ. ഇത് നിങ്ങളിൽ കൊളസ്ട്രോൾ കുറക്കുന്നതിന് മാത്രമല്ല സഹായിക്കുന്നത്. മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിന് പിന്നിലുണ്ട്. പുതിയ പഠനങ്ങളിൽ പറയുന്നത് കൊളസ്ട്രോൾ കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ എന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നല്‍കുന്നുണ്ട്.

കൊളസ്ട്രോളിന്‍റെ അളവ്

കൊളസ്ട്രോളിന്‍റെ അളവ്

ദിവസവും ഒരു വെണ്ണപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിലുപരി ഇത് കൊളസ്ട്രോളിനെ ഇല്ലാതാക്കി ശരീരത്തിൽ നല്ല കൊളസ്ട്രോൾ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അഞ്ച് ആഴ്ചയെങ്കിലും തുടർച്ചയായി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിൽ നിന്ന കൊളസ്ട്രോൾ എന്ന വില്ലനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ പലപ്പോഴും മറ്റ് രോഗങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെണ്ണപ്പഴം ദിവസവും ഓരോന്ന് വീതം കഴിക്കാവുന്നതാണ്.

 കൊളസ്ട്രോളും ഹൃദയവും

കൊളസ്ട്രോളും ഹൃദയവും

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിച്ചാല്‍ അത് ധമനികളിൽ കട്ട പിടിച്ച് അടിഞ്ഞ് കൂടുന്നു. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇതിനെ പ്രതിരോധിക്കുന്നതിന് ദിവസവും ഒരു ആവക്കാഡോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അപകട സാധ്യത വളരെയധികം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

 രക്തത്തില്‍ നിന്ന് എല്‍ഡി എൽ

രക്തത്തില്‍ നിന്ന് എല്‍ഡി എൽ

രക്തത്തിൽ നിന്ന് എല്‍ഡിഎൽ പൂർണമായും നീക്കം ചെയ്യുന്നതിലൂടെ അത് ഹൃദയത്തിന് ആരോഗ്യം വർദ്ധിപ്പിക്കുന്നു. ചീത്ത കൊളസ്ട്രോൾ ഉണ്ടാക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് എന്നും മുന്നില്‍ നിൽക്കുന്ന ഒന്നാണ് ആവക്കാഡോ. തുടർച്ചയായി ആവക്കാഡോ കഴിക്കുന്നവരിൽ കൊളസ്ട്രോളിന്‍റെ അളവ് വളരെയധികം കുറവാണ് എന്നാണ് പറയുന്നത്. ഇത് നിങ്ങളിലെ അപകട സാധ്യതയെ കുറക്കുകയും ചെയ്യുന്നുണ്ട്.

ദിവസവും കഴിച്ചാൽ

ദിവസവും കഴിച്ചാൽ

പരീക്ഷണം നടത്തിയ നാൽപ്പത്തി അഞ്ച് പേരിലും വെണ്ണപ്പഴം കഴിക്കുന്നതിലൂടെ ഉണ്ടായ ചീത്ത കൊളസ്ട്രോളിന്റെ അളവ് മുൻപുള്ളതിനേക്കാൾ വളരെയധികം കുറവായിരുന്നു. അതുകൊണ്ട് തന്നെ ദിവസവും കഴിക്കുന്നതിലൂടെ ആവക്കാഡോയിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകളും കരോട്ടിനോയ്ഡുകലും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ എല്ലാം ദിവസവും ഒരു ആവക്കാഡോ കഴിക്കുന്നതിലൂടെ ഇല്ലാതാക്കാം.

 നാരുകളുടെ കലവറ

നാരുകളുടെ കലവറ

നാരുകളുടെ കലവറയാണ് വെണ്ണപ്പഴം. ഇതിൽ ഫൈബറിന്‍റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെണ്ണപ്പഴം. ഇത് കൂടാതെ പ്രമേഹത്തിന്‍റെ അളവ് കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച മാർഗ്ഗം തന്നെയാണ് ആവക്കാഡോ. ഇത് ദിവസവും കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

English summary

One Avocado A Day helps to Lower Cholesterol

Here in this article we are discussing about one avocado a day helps to lower cholesterol. Read on.
Story first published: Saturday, November 9, 2019, 15:54 [IST]
X
Desktop Bottom Promotion