For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണിന് പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി; ഇവയെ കരുതിയിരിക്കൂ

|

ലോകമെങ്ങും ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തിലെ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നിരവധി രാജ്യങ്ങളെ ബാധിച്ച ഈ പുതിയ വകഭേദത്തിനെതിരേ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള ആരോഗ്യ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, പുതിയ കോവിഡ് വേരിയന്റ് ജനങ്ങള്‍ക്ക് 'വളരെ ഉയര്‍ന്ന' അപകടസാധ്യത സൃഷ്ടിക്കുന്ന വകഭേദമായി തുടരുന്നു. ഇത് ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ മറികടക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Most read: ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ്; ഫ്‌ളൊറോണയെ ഭയക്കണോ?

ശാസ്ത്രജ്ഞരും മെഡിക്കല്‍ പ്രൊഫഷണലുകളും പുതിയ വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പുതിയ മാറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. പുതിയ കൊവിഡ് വേരിയന്റുകളുമായി ബന്ധപ്പെട്ട മിക്ക ലക്ഷണങ്ങളും അതേപടി നിലനില്‍ക്കുമ്പോള്‍, ഒമിക്രോണ്‍ ബാധിച്ചവരില്‍, പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തവരില്‍ പോലും ചില പുതിയ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍പ് കണ്ടെത്തിയ ചില ലക്ഷണങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ പുതുതായി 2 ലക്ഷണങ്ങള്‍ കൂടി ഒമിക്രോണ്‍ ലക്ഷണങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഒമിക്രോണ്‍ ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ കാണിച്ചേക്കാം

ഒമിക്രോണ്‍ ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ കാണിച്ചേക്കാം

നിലവില്‍, ഒമിക്രൊണ്‍ വേരിയന്റ് നേരിയ അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ജലദോഷത്തോട് സാമ്യമുള്ള നിരവധി ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ക്ഷീണം, ഇടയ്ക്കിടെയുള്ള തുമ്മല്‍ എന്നിവയെല്ലാം സാധാരണ ജലദോഷമോ പനിയോ പോലെ അനുഭവപ്പെടാം. എന്നിരുന്നാലും, ജലദോഷം പോലുള്ള രോഗലക്ഷണങ്ങളുള്ള എല്ലാവരും ഉടനടി പരിശോധനയ്ക്ക് വിധേയരാകുന്നതാണ് നല്ലത്. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ചിലത് നേരിയ പനി, ക്ഷീണം, തൊണ്ടയിലെ പോറല്‍, ശരീരവേദന, രാത്രിയിലെ വിയര്‍പ്പ് എന്നിവയാണ്.

വാക്‌സിനെടുത്താലും ശ്രദ്ധിക്കണം

വാക്‌സിനെടുത്താലും ശ്രദ്ധിക്കണം

പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്കു വരെ ഒമിക്രോണ്‍ അണുബാധ ഉണ്ടാകാം, ലക്ഷണങ്ങളും വികസിപ്പിച്ചേക്കാം. കൊറോണ വൈറസ് വാക്സിനുകളും ബൂസ്റ്റര്‍ ഡോസുകളും വൈറസിനും അതിന്റെ വകഭേദങ്ങള്‍ക്കും എതിരായ ഒരേയൊരു സുരക്ഷാകവചമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അതിനുശേഷവും അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍, വാക്‌സിനേഷന്‍ എടുക്കാത്ത വ്യക്തികളെ കൂടാതെ, പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത നിരവധി ആളുകള്‍ക്കും രോഗം ബാധിക്കുകയും നേരിയതോ മിതമായതോ ആയ ലക്ഷണങ്ങള്‍ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വാക്സിനേഷന്‍ എടുത്ത ആളുകള്‍ ഗുരുതരമായ അണുബാധകളില്‍ നിന്ന് സുരക്ഷിതരാണെങ്കിലും അവര്‍ക്ക് ഇപ്പോഴും വൈറസ് പിടിപെടാം എന്നതിന്റെ തെളിവായിരുന്നു ഇത്.

Most read:തണുപ്പുകാലത്ത് രോഗപ്രതിരോധശേഷിക്ക് ഇതിലും നല്ല മരുന്നില്ല

ഒമിക്രോണിന്റെ പുതിയ ലക്ഷണങ്ങള്‍

ഒമിക്രോണിന്റെ പുതിയ ലക്ഷണങ്ങള്‍

നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത അസാധാരണമായ രണ്ട് ഒമിക്രോണ്‍ ലക്ഷണങ്ങളെ ZOE കോവിഡ് പഠന ആപ്പ് അടുത്തിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

* ഛര്‍ദ്ദി

* വിശപ്പ് കുറവ്

ഡബിള്‍ ഡോസ് എടുത്ത ആളുകളിലും ബൂസ്റ്റര്‍ ഡോസുകള്‍ ലഭിച്ചവരിലും ഈ രണ്ട് ലക്ഷണങ്ങളും വ്യാപകമാണെന്ന് പഠന ആപ്പ് മേധാവി സ്‌പെക്ടര്‍ പറഞ്ഞു.

പരിശോധന പ്രധാനം

പരിശോധന പ്രധാനം

ആയിരക്കണക്കിന് കോവിഡ് കേസുകള്‍ വിശകലനം ചെയ്തതിന് ശേഷം മൂക്കൊലിപ്പ്, തലവേദന, ക്ഷീണം, തുമ്മല്‍, തൊണ്ടവേദന എന്നിവ ഒമിക്രോണ്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ സമയത്ത് സാധാരണ രോഗ ലക്ഷണങ്ങളാണെന്ന് അപ്ലിക്കേഷന്‍ കണ്ടെത്തി. നിങ്ങള്‍ക്ക് അസുഖം വരികയും മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്താല്‍, കഴിയുന്നതും വേഗം സ്വയം പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആയി വരുന്നതുവരെ സ്വയം ക്വാറന്റൈന്‍ ചെയ്യാനും ശ്രദ്ധിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിന് ശേഷം കുറഞ്ഞത് 10 ദിവസമെങ്കിലും ക്വാറന്റൈന്‍ ചെയ്യാന്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കേന്ദ്രങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.

Most read:തടി കുറക്കാന്‍ ആഗ്രഹമുണ്ടോ? പുതുവര്‍ഷത്തില്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

ഒരിക്കല്‍ കോവിഡ് വന്നാലും അണുബാധ പിടിപെടാം

ഒരിക്കല്‍ കോവിഡ് വന്നാലും അണുബാധ പിടിപെടാം

ഒരിക്കല്‍ കോവിഡ് വന്നവരില്‍ പോലും ഒമിക്രോണ്‍ ബാധ ധാരാളമായി സ്ഥിരീകരിച്ചിട്ടുണ്ട്. മുമ്പത്തെ അണുബാധയില്‍ നിന്ന് നിങ്ങള്‍ക്ക് കുറച്ച് സ്വാഭാവിക പ്രതിരോധശേഷി ഉണ്ടെങ്കില്‍പ്പോലും, ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇത്തരക്കാരിലും ഒമിക്രോണ്‍ വരുന്നത് തടയാനാവില്ല. പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നത്, ആശങ്കയുടെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്ഷനേടാനായി കോവിഡ് പ്രോട്ടോകോള്‍ പിന്തുടരുക, നിങ്ങളുടെ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കല്‍ തുടരുക എന്നിവ പ്രധാനമാണ്.

പ്രതിരോധം പ്രധാനം

പ്രതിരോധം പ്രധാനം

ഇത്തരം നിര്‍ണായക സമയങ്ങളില്‍, ഒമിക്രോണ്‍ കാട്ടുതീ പോലെ പടരുമ്പോള്‍, രോഗം തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജാഗ്രത പാലിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ മാസ്‌ക് പതിവായി ധരിക്കുക, ശരിയായ കൈ ശുചിത്വം പാലിക്കുക, ആള്‍ക്കൂട്ടങ്ങളുമായി ഇടപഴകാതിരിക്കുക, മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാവുക.

Most read:വരുന്നത് കോവിഡ് സുനാമി; രൂക്ഷമായ കോവിഡ് തരംഗത്തിന് സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

English summary

Omicron Symptoms: Two New Symptoms That You Should Not Ignore in Malayalam

The ZOE Covid study app has recently listed down two of the most unusual Omicron symptoms that you probably haven't heard of yet. Read on to know more.
X
Desktop Bottom Promotion