Just In
- 1 hr ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്; 12 രാശിക്കും ഫലങ്ങള് ഇത്
- 5 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള് പരിഹരിക്കും; രാശിഫലം
- 14 hrs ago
ഈ നാല് രാശിക്കാരെ പറ്റിക്കാന് വളരെ എളുപ്പം: ഇവര് ശ്രദ്ധിച്ചിരിക്കുക
- 15 hrs ago
മുടിക്ക് കളര് ചെയ്യാന് ആഗ്രഹിക്കുന്നെങ്കില് നാരങ്ങ വെറുതേ വിടല്ലേ
Don't Miss
- Automobiles
Ola S1 പ്രോ ഇലക്ട്രിക് സ്കൂട്ടര് സ്വന്തമാക്കാം; പര്ച്ചേസ് വിന്ഡോ തുറക്കുന്ന തീയതി വെളിപ്പെടുത്തി
- Sports
ഏഷ്യ നോക്കിനില്ക്കെ ഐഎസ്എല്ലിന്റെ മുഖത്തടിച്ച് ഐ ലീഗ്! വിപ്ലവകാരികളായി ഗോകുലം!!
- News
അസമില് 1000ത്തിലധികം ഗ്രാമങ്ങള് വെള്ളത്തില്; മണ്ണിടിച്ചില്... മരണ സംഖ്യ ഉയരുന്നു
- Travel
ഡല്ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്... ഇന്സ്റ്റഗ്രാമിലും താരങ്ങള് ഇവര്തന്നെ!!
- Technology
ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
- Movies
എവിക്ഷനില് നിന്ന് രക്ഷപ്പെട്ട സുചിത്രയ്ക്ക് കിട്ടിയത് ഉഗ്രന് പണി, ബിഗ് ബോസ് ഹൗസില് ട്വിസ്റ്റ്
- Finance
'ട്രെയിലറാണ്' കഴിഞ്ഞത്, ക്ലൈമാക്സ് വരുന്നതേയുള്ളൂ! നിഫ്റ്റി 14,500-ലേക്ക് വീഴാമെന്ന് ജെഫറീസ്
വാക്സിന് എടുത്തവരിലെ ഒമിക്രോണ് ലക്ഷണങ്ങള് ഇതാണ്
നീണ്ട ലോക്ക്ഡൗണിനും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്ക്കും ശേഷം ലോകം മുഴുവന് ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്, മാരകമായ കോവിഡ് വൈറസ് വീണ്ടും ഒരു പുതിയ വകഭേദമായ ഒമൈക്രോണുമായി തിരിച്ചെത്തി. കോവിഡ് -19 മഹാമാരി ഉടന് അവസാനിക്കാന് പോകുന്നില്ലെന്ന് പുതിയ വകഭേദം ഇതിനകം തെളിയിച്ചുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയില് ആദ്യമായി കണ്ടെത്തിയ പുതിയ വേരിയന്റ്, ലോകമെമ്പാടും ക്രമാനുഗതമായി നുഴഞ്ഞുകയറുകയും, ലോകം മുഴുവന് ആശങ്ക സൃഷ്ടിക്കുകയും ചെയ്തു.
കൊറോണ വൈറസിന്റെ പുതിയ വകഭേദം അല്പം സൗമ്യവും അതേസമയം വ്യാപനശേഷിയുള്ളതുമാണ്. കൂടാതെ കോവിഡിന്റെ മറ്റ് മുന്കാല വകഭേദങ്ങളില് നിന്ന് തികച്ചും വ്യത്യസ്തവുമാണ്. ലോകജനസംഖ്യയുടെ വലിയൊരു വിഭാഗം ഭാഗികമായോ പൂര്ണ്ണമായോ വാക്സിനേഷന് എടുത്തിരിക്കുന്ന സമയത്താണ് പുതിയ വേരിയന്റ് നാശം വിതയ്ക്കുന്നത്. പൂര്ണ്ണമായി വാക്സിനേഷന് എടുത്ത ആളുകളില്, ഒമിക്റോണിന്റെ ലക്ഷണങ്ങള് സൂക്ഷ്മമായി വളര്ന്നു. ഇത് ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങള് പോലെയാണ്. വാക്സിനെടുത്ത ആളുകളില് ഒമിക്രോണ് ലക്ഷണങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കോവിഡ് വാക്സിനുകള് എത്രത്തോളം ഫലപ്രദമാണ്
ഈ ഇരുണ്ട കാലത്ത് കോവിഡ് വാക്സിനുകള് വലിയ പ്രതീക്ഷയും വെളിച്ചവും പ്രദാനം ചെയ്തു. കഠിനമായ അണുബാധകള് ചെറുക്കാന് അവ സഹായിക്കും. മാത്രമല്ല, ആശുപത്രിയില് പ്രവേശിക്കുന്നതിനും മരണത്തിനുമുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പുതിയ വകഭേദങ്ങള് ഉയര്ന്നുവരുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന ഒരു സമയത്ത്, കോവിഡ് വാക്സിനുകള് ശരിക്കും ഫലപ്രദമാണെന്ന് തെളിയിക്കുന്നുണ്ടെന്നാണ് വിദഗ്ധര് കരുതുന്നത്. വാക്സിനെടുത്താലും അസുഖം വരാം, എങ്കിലും കാഠിന്യം കുറവായിരിക്കും.

വാക്സിന് പ്രതിരോധത്തില് നിന്ന് ഒമൈക്രോണിന് രക്ഷപ്പെടാന് കഴിയുമോ
പുതിയ കൊറോണ വൈറസ് വേരിയന്റായ ഒമൈക്രോണിന് വാക്സിന് പ്രതിരോധശേഷിയില് നിന്ന് രക്ഷപ്പെടാനുള്ള കഴിവുണ്ടെന്ന് സമീപകാല കണ്ടെത്തലുകള് സൂചിപ്പിക്കുന്നു. സ്പൈക്ക് പ്രോട്ടീനില് ഇതിന് 30-ലധികം മ്യൂട്ടേഷനുകള് ഉള്ളതിനാല്, പ്രതിരോധത്തില് നിന്ന് രക്ഷപ്പെടാനുള്ള സംവിധാനം വികസിപ്പിച്ചെടുക്കാന് ഇതിന് കഴിയുമെന്ന് വിദഗ്ധര് പറയുന്നു. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വ്യക്തികള്ക്കും വൈറസ് പിടിപെടാനും ശാരീരിക ക്ഷമത കണക്കിലെടുത്ത് കഠിനമായ അസുഖം വരാനും സാധ്യതയുണ്ട്. സെന്റര്സ് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് (സിഡിസി) പ്രകാരം, നിലവിലെ വാക്സിനുകള് ഗുരുതരമായ അസുഖങ്ങള്, ആശുപത്രിവാസങ്ങള്, ഒമിക്രോണ് വേരിയന്റിലുള്ള അണുബാധ മൂലമുള്ള മരണങ്ങള് എന്നിവയില് നിന്ന് സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പൂര്ണ്ണമായി വാക്സിനേഷന് എടുത്ത ആളുകളിലും കഠിനമായ അണുബാധകള് ഉണ്ടാകാന് സാധ്യതയുണ്ട്.
Most
read:ഡെല്റ്റാക്രോണ്:
കോവിഡിന്റെ
പുതിയ
വകഭേദമോ?
അപകടം
എത്രത്തോളം?

വാക്സിന്റെ ഭാവി
അടുത്തിടെയുള്ള ഒരു അപ്ഡേറ്റില്, ലോകാരോഗ്യ സംഘടന പറയുന്നത്, നിലവിലെ കോവിഡി വാക്സിനുകള് ഒമൈക്രോണിനും കൊറോണ വൈറസിന്റെ ഭാവി വകഭേദങ്ങള്ക്കും എതിരായി ഫലപ്രദമാണെന്ന് ഉറപ്പാക്കാന് അവ പുനര്നിര്മ്മിക്കേണ്ടതായി വരാമെന്നാണ്. രണ്ട് വാക്സിന് ഡോസുകളാല് പ്രേരിപ്പിച്ച ചില ആന്റിബോഡികളെ ഒമിക്രോണ് വകഭേദം മറികടക്കുന്നുവെന്നും അതിനാല് നിലവിലുള്ള വാക്സിനുകള് അതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും ഇത് നിര്ദ്ദേശിക്കുന്നു.

അണുബാധ അംഗീകരിക്കേണ്ട ഒരു യാഥാര്ത്ഥ്യം
ലഭ്യമായ കോവിഡ് വാക്സിനുകള് വൈറസിനെതിരെ ഒരു നിശ്ചിത തലത്തിലുള്ള സംരക്ഷണം നല്കുന്നുണ്ടെങ്കിലും, ഭാഗികമായും പൂര്ണ്ണമായും വാക്സിനേഷന് എടുത്ത വ്യക്തികളില് ബ്രേക്ക്ത്രൂ അണുബാധകള് ഉണ്ടാകാമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളിലൊന്ന് സ്വീകരിച്ച ഒരാള്ക്ക് വൈറസ് ബാധയുണ്ടാകുമ്പോള് ബ്രേക് ത്രൂ അണുബാധ സംഭവിക്കുന്നു. അവര് ഒന്നുകില് രോഗലക്ഷണമില്ലാതെ തുടരുന്നു അല്ലെങ്കില് മിതമായ ലക്ഷണങ്ങള് വികസിപ്പിക്കുന്നു. ചില സന്ദര്ഭങ്ങളില് ഗുരുതരമായ രോഗങ്ങളും ഉണ്ടാകാം. ഇത് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെടുന്നതിനും വളരെ അപൂര്വമായ സാഹചര്യങ്ങളില് മരണത്തിനും ഇടയാക്കും. ഇന്ത്യയിലെ രണ്ടാം തരംഗത്തില്, വാക്സിനേഷന് എടുത്തവരും അല്ലാത്തവരുമായ ധാരാളം ആളുകള്ക്ക് കോവിഡി ബാധിച്ചു. എന്നിരുന്നാലും, ഗുരുതരമായ രോഗബാധിതരായ രോഗികളില് ഉയര്ന്ന ശതമാനം വാക്സിനേഷന് എടുക്കാത്തവരാണെന്ന് കണക്കുകള് വെളിപ്പെടുത്തുന്നു.
Most
read:താപനില
കുറയുമ്പോള്
രോഗപ്രതിരോധവും
കുറയും;
കഴിക്കേണ്ടത്
ഈ
പച്ചക്കറികള്

പൂര്ണ്ണമായും വാക്സിനേഷന് എടുത്തിട്ടുണ്ടെങ്കില് ഈ ലക്ഷണം സൂക്ഷിക്കുക
ഒമിക്രോണിന് മുമ്പ് നിലവിലുണ്ടായിരുന്ന വകഭേദങ്ങളേക്കാള്, പ്രത്യേകിച്ച് ഡെല്റ്റയെ അപേക്ഷിച്ച് രോഗബാധ താരതമ്യേന സൗമ്യമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. രോഗബാധിതരായ മിക്ക ആളുകളും ജലദോഷം പോലുള്ള ലക്ഷണങ്ങള് വികസിക്കുകയും സ്വയം സുഖം പ്രാപിക്കുകയും ചെയ്യുന്നതായി ഡോക്ടര്മാര് അഭിപ്രായപ്പെടുന്നു. കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടുള്ള ആളാണെങ്കില്, തൊണ്ടയിലെ പോറലിന്റെ ലക്ഷണങ്ങള് ഉണ്ടാകാതിരിക്കാന് ശ്രദ്ധിക്കുക. തൊണ്ടവേദന കൂടാതെ, ക്ഷീണം, പനി, ശരീരവേദന, രാത്രി വിയര്പ്പ്, തുമ്മല്, മൂക്കൊലിപ്പ്, ഓക്കാനം, വിശപ്പില്ലായ്മ എന്നിവയും ഒമിക്റോണിന്റെ ലക്ഷണങ്ങളില് ഉള്പ്പെടുന്നു. ഡെല്റ്റയില് നിന്ന് വ്യത്യസ്തമായി, ഒമിക്രോണിന് ഗന്ധവും രുചിയും നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്.

സ്വയം ക്വാറന്റെന് ചെയ്യുക
മേല്പ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളുള്ള ആളുകള്ക്ക്, സ്വയം പരിശോധന നടത്തുകയും രോഗലക്ഷണങ്ങള് ഇല്ലാതാകുന്നതുവരെ ക്വാറന്റൈന് ചെയ്യുകയും ചെയ്യുക. സി.ഡി.സി അടുത്തിടെ അതിന്റെ ഐസൊലേഷന് മാര്ഗ്ഗനിര്ദ്ദേശങ്ങള് പരിഷ്ക്കരിക്കുകയും കോവിഡ് ഉള്ളവരെ 5 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യാന് ശുപാര്ശ ചെയ്യുകയും ചെയ്തു. ആളുകളെ ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് മറ്റുള്ളവര്ക്ക് ചുറ്റും വരുമ്പോള് 5 ദിവസം മാസ്ക് ധരിക്കുക.
Most
read:തണുപ്പുകാലത്ത്
രോഗപ്രതിരോധശേഷിക്ക്
ഇതിലും
നല്ല
മരുന്നില്ല