For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കൊവിഡ് ലക്ഷണങ്ങള്‍: ദീപാവലി ആഘോഷം ശ്രദ്ധയോടെ

|

കൊവിഡ് എന്ന മഹാമാരിയില്‍ നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മഹാമാരിയുടെ തീവ്രത നമ്മുടെ ജീവിതത്തെ എത്രത്തോളം ബാധിച്ചു എന്ന് രണ്ട് വര്‍ഷം കൊണ്ട് നമുക്ക് മനസ്സിലായതാണ്. കൊവിഡും ലോക്ക്ഡൗണും പ്രശ്‌നങ്ങളും എല്ലാം കൊണ്ടും ജീവിതത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കുറേ നാളുകളിലൂടെയാണ് നാം കടന്നു പോയത്. കൊവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടിയുള്ള ഓട്ടത്തിലാണ് ഇപ്പോഴും നമ്മളെല്ലാവരും. എന്നാല്‍ ആഘോഷങ്ങള്‍ അവസാനിക്കാത്തിടത്തോളം നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ ആഘോഷവും കൂട്ടവും എല്ലാം രോഗത്തിലേക്ക് നമ്മളെ എത്തിക്കുകയാണ് ചെയ്യുന്നത്.

Omicrons New Variant BF.7

കൊവിഡ് കേസുകള്‍ പക്ഷേ ഇപ്പോള്‍ കുറവാണ്. എന്നാല്‍ കുറവാണെങ്കിലും അതുണ്ടാക്കുന്ന ആഘാതം നിസ്സാരമല്ല എന്നത് മനസ്സിലാക്കണം. ദീപാവലിയിലേക്ക് ആളുകള്‍ തിരിഞ്ഞിരിക്കുന്ന ഈ സമയം കൊവിഡിന് വേണ്ട മുന്‍കരുതലും നാം എടുക്കേണ്ടതുണ്ട്. ആളുകള്‍ മാസ്‌കില്‍ നിന്നും സാനിറ്റൈസറില്‍ നിന്നും മുക്തമായിക്കൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോള്‍. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം പടരുന്ന കൊവിഡ് വേരിയന്റ് ഇപ്പോള്‍ ഇന്ത്യയിലും എത്തിയിരിക്കുകയാണ്. ഇനിയൊരു കൊവിഡ് തരംഗത്തെ നാം ഭയപ്പെടേണ്ടതുണ്ടോ? അറിയാന്‍ വായിക്കൂ.

കൊവിഡിന്റെ തുടക്കം

കൊവിഡിന്റെ തുടക്കം

കൊവിഡിന്റെ തുടക്കം ചൈനയില്‍ നിന്നാണെന്ന് നമുക്കെല്ലാം അറിയാം. കൊവിഡും അതിന്റെ ഉപവകഭേദങ്ങളും എല്ലാം മനുഷ്യ ജീവിതത്തെ എത്രത്തോളം ബാധിച്ചു എന്നത് നാം കണ്ടും അനുഭവിച്ചതുമാണ്. എന്നാല്‍ ഇപ്പോള്‍ ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് BA.5.1.7, BF.7 എന്നിവ ഇപ്പോള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുകയും പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയും ചെയ്യുകയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ കണ്ടെത്തിയ BF.7 ന്റെ ആദ്യ കേസ് ഇന്ത്യയില്‍ കണ്ടെത്തിയുട്ടുണ്ട്.

വാക്‌സിനെ മറികടക്കുമോ?

വാക്‌സിനെ മറികടക്കുമോ?

മുുന്‍കാല അണുബാധകളില്‍ നിന്നും വാക്‌സിനുകളില്‍ നിന്നും നമുക്ക് ലഭിച്ച രോഗപ്രതിരോധ ശേഷിയെ പ്രതിരോധിക്കുന്നതിന് ഈ ഉപവകഭേദങ്ങള്‍ക്ക് സാധിക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഒക്ടോബര്‍ 24-ന് ആഘോഷിക്കപ്പെടുന്ന ദീപാവലിയോട് അനുബന്ധിച്ച് പല വിധത്തിലുള്ള മാറ്റങ്ങളും മുന്‍കരുതലുകളും നാം എടുക്കേണ്ടതുണ്ട്.

പുതിയ വേരിയന്റുകളെക്കുറിച്ച്

പുതിയ വേരിയന്റുകളെക്കുറിച്ച്

വന്‍തോതില്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന പുതിയ വേരിയന്റുകളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. ലോകമെമ്പാടും കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊവിഡ് പോസിറ്റീവിന്റെ കാര്യത്തില്‍ ഗണ്യമായ കുറവുണ്ടായതായി നമുക്കറിയാം. ഇത് കൊവിഡ് പുതിയ വേരിയന്റുകളെ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ വേരിയന്റിന്റെ വ്യാപനം യുണൈറ്റഡ് സ്റ്റേറ്റ്സില്‍ (0.8 മുതല്‍ 1.7% വരെ) ഇരട്ടിയായതായും റിപ്പോര്‍ട്ടുണ്ട്. യുകെ, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ വേരിയന്റ് കേസുകളില്‍ ഏകദേശം 15-25% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്.

പുതിയ വേരിയന്റുകളെക്കുറിച്ച്

പുതിയ വേരിയന്റുകളെക്കുറിച്ച്

Omicron BF7-ന്റെ ഈ വകഭേദം കൂടുതല്‍ പ്രതിരോധശേഷിയുള്ളതാണ്. അതുകൊണ്ട് തന്നെ ഇത് മുന്‍കാല അണുബാധകളേയും വാക്‌സിന്‍ പ്രതിരോധത്തേയും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. ആന്റിബോഡികളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് ഇപ്പോഴുള്ളത്. കൂടാതെ രോഗാവസ്ഥ വേഗത്തില്‍ വ്യാപിക്കുന്നതിനും കാരണമാകുന്നുണ്ട്. പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത വ്യക്തികളില്‍പ്പോലും മുന്‍കാല അണുബാധകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധശേഷി കുറക്കുന്നതിന് പലപ്പോഴും ഈ പുതിയ വകഭേദം കാരണമാകുന്നു.

BA.5.1.7, BF.76 ലക്ഷണങ്ങള്‍

BA.5.1.7, BF.76 ലക്ഷണങ്ങള്‍

കൊവിഡിന്റെ പുതിയ വകഭേദം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത്. ഈ വേരിയന്റിന്റെ ലക്ഷണങ്ങള്‍ സാധാരണയായി മുമ്പത്തേതിന് സമാനമാണ്, പ്രധാനമായും ശരീര വേദനയോടെയാണ് തുടക്കം. പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാവാത്തതിനാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഓരോ ലക്ഷണവും വരുന്നതിന് മുന്‍പ് തന്നെ മുന്‍കരുതലുകള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് രോഗവ്യാപനത്തിന് കാരണമാകുന്നു.

ദീപാവലി ഒരു കാരണമോ?

ദീപാവലി ഒരു കാരണമോ?

ഇന്ത്യയില്‍ രണ്ട് തരംഗങ്ങള്‍ ഉണ്ടായി എന്ന് നമുക്കറിയാം. എന്നാല്‍ ദീപാവലി ഒരു മൂന്നാം തരംഗത്തിന് കാരണമാകുമോ ഇല്ലയോ എന്നത് എല്ലാവരും അറിഞ്ഞിരിക്കണം. കാരണം ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി ധാരാളം ആളുകള്‍ വന്‍തോതില്‍ ഒത്തുകൂടുമെന്നതിനാല്‍ പുതിയ വേരിയന്റുകളാല്‍ പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല യാത്രാ നിയന്ത്രണങ്ങള്‍ ഇല്ലാത്തതും ശൈത്യ കാലവും എല്ലാം കൂടി രോഗത്തിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്. ഇത് കൂടാതെ തിരക്ക്, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതായി വരും.

ഇരുന്നെഴുന്നേല്‍ക്കുമ്പോള്‍ കാലില്‍ നീരോ: ഹൃദയവും വൃക്കയും പണിമുടക്കിലേക്ക്‌ഇരുന്നെഴുന്നേല്‍ക്കുമ്പോള്‍ കാലില്‍ നീരോ: ഹൃദയവും വൃക്കയും പണിമുടക്കിലേക്ക്‌

ഹലാസനം നിസ്സാരമല്ല: ആയുസ്സിന്റെ താക്കോലാണ് ഈ യോഗാസനംഹലാസനം നിസ്സാരമല്ല: ആയുസ്സിന്റെ താക്കോലാണ് ഈ യോഗാസനം

English summary

Omicron's New Variant BF.7 in India;. Know symptoms & transmission in Malayalam.

The new sub-version BA.5.1.7 of Omicron is highly contagious. As per reports, the first case of BF.7 in India has been detected by Gujarat Biotechnology Research Center. Possibility Of Fresh Wave In Diwali.
Story first published: Monday, October 17, 2022, 18:05 [IST]
X
Desktop Bottom Promotion