For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം കൂടുതലെങ്കില്‍ ഫാറ്റിലിവര്‍ സാധ്യത

|

കരൾ രോഗം എന്ന് പറയുമ്പോൾ പലപ്പോഴും മദ്യപിക്കുന്നവരിൽ വരുന്നതാണ് എന്നാണ്. എന്നാൽ ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് പലർക്കും അറിയാൻ കഴിയുന്നില്ല. കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്. രക്തത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനുള്ള കരളിന്‍റെ ശക്തി കുറയുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. തെറ്റായ ജീവിത ശൈലിയാണ് പലപ്പോഴും ഇതിന് ആക്കം കൂട്ടുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഓരോ അവസരത്തിലും ഓർത്തു കൊണ്ടേ ഇരിക്കണം.

മദ്യപിക്കുന്നവരിൽ കരൾ രോഗം സാധാരണമാണ്. എന്നാൽ മദ്യപിക്കാത്തവരിൽ കരൾ രോഗത്തിനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കുകയില്ല. മദ്യപാനം ഒരു കാരണമല്ലാത്ത കരൾ രോഗങ്ങളെ നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാണ് പറയുന്നത്.

Most read: ഇഞ്ചിവെളുത്തുള്ളി,തേൻ മിക്സാണ് ഒതുങ്ങിയ തടി രഹസ്യംMost read: ഇഞ്ചിവെളുത്തുള്ളി,തേൻ മിക്സാണ് ഒതുങ്ങിയ തടി രഹസ്യം

എന്തൊക്കെ കാരണങ്ങളാണ് ഇത്തരത്തിൽ അതിന് പിന്നിൽ എന്നത് വളരെയധികം ശ്രദ്ധേയമായതാണ്. ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. ഇവയെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണമാണ് നൽകുന്നത്. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കുന്നതിനുള്ള കരളിന്റെ ശേഷിയെ പൂർണമായും ഇല്ലാതാക്കുകയാണ് പലപ്പോഴും ഫാറ്റി ലിവറിലൂടെ സംഭവിക്കുന്നത്. എന്നാൽ എന്താണ് ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്നും പരിഹാരമാർഗ്ഗങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

എന്താണ് നോൺ ആല്‍ക്കഹോളിക് ഫാറ്റി ലിവർ

എന്താണ് നോൺ ആല്‍ക്കഹോളിക് ഫാറ്റി ലിവർ

എന്താണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന് പലർക്കും അറിയുകയില്ല. വളരെ കുറഞ്ഞ അളവില്‍ മദ്യപിക്കുന്നവരിലോ അല്ലെങ്കിൽ തീരെ മദ്യപിക്കാത്തവരിലോ ഈ കരള്‍ രോഗം കാണപ്പെടുന്നനുണ്ട്. ഇവരുടെ കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഇത്. വളരെ സങ്കീർണവും അപകടകരവുമായ ഒരു അവസ്ഥയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

ഏത് പ്രായക്കാരിലും

ഏത് പ്രായക്കാരിലും

ഏത് പ്രായക്കാരിലും ഈ രോഗം ബാധിച്ചേക്കാം. കരളിലെ കോശങ്ങളിൽ കൊഴുപ്പ് അമിതമായി അടിഞ്ഞ് കൂടുന്നു. ഈ അവസ്ഥയിലാണ് പ്രതിസന്ധികൾ വർദ്ധിക്കുന്നത്. ഇത് സാധാരണ അവസ്ഥയില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും വളരെ കുറച്ച് പേരിൽ ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പിന്നീട് ലിവർ സിറോസിസിന് കാരണമായി മാറുന്നുമുണ്ട്. ഇത്തരം കാര്യങ്ങൾ എല്ലാം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് എന്ന കാര്യം മറക്കരുത്.

കാരണങ്ങൾ നിരവധി

കാരണങ്ങൾ നിരവധി

മദ്യപിക്കാത്തവരിൽ വരുന്ന കരൾ രോഗത്തിന് പലപ്പോഴും കാരണങ്ങൾ തിരിച്ചറിയാനായിരിക്കും പ്രയാസം. അമിതവണ്ണം, പൊണ്ണത്തടി, ചില മരുന്നുകളുടെ ഉപയോഗം, പ്രമേഹം എന്നിവയെല്ലാം ഇതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. ഇത്തരം കാരണങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ ഈ രോഗത്തെ നമുക്ക് പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. മരുന്നുകൾ കഴിക്കുന്നവർ കരളിനെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

പരിഹാരമാർഗ്ഗങ്ങൾ

പരിഹാരമാർഗ്ഗങ്ങൾ

രോഗാവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അതിന് വേണ്ടി പൊണ്ണത്തടി കുറക്കുകയും പിസിഓഡി, പ്രമേഹം, ഉറക്കമില്ലായ്മ എന്നിവക്ക് പരിഹാരം തീർക്കുകയും വേണം. ഇവരിൽ നോണ‍് ആൽക്കഹോളിക് ഫാറ്റി ലിവർ പോലുള്ള അവസ്ഥകൾ ഇല്ലാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇവരിൽ ഇത്തരം ലിവർ പ്രശ്നങ്ങൾ തടയുന്നതിന് സാധിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ധാരാളം വെള്ളം കുടിക്കാവുന്നതാണ്. ഇതിലൂട കിഡ്നി സ്റ്റോണിനേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ശ്രദ്ധിക്കേണ്ട കൂടുതൽ കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 മധുരം ഒഴിവാക്കുക

മധുരം ഒഴിവാക്കുക

മധുരം ഇഷ്ടമുള്ളവർ അത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. മധുരംകഴിക്കുന്നതിലൂടെ അത് പ്രമേഹം വർദ്ധിപ്പിക്കുന്നു. മാത്രമല്ല അത് പലപ്പോഴും ഇത്തരം കരൾ രോഗങ്ങൾക്ക് കാരണമായി മാറുന്നുണ്ട്. ഇതെല്ലാംശ്രദ്ധിച്ചാൽ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അല്ലെങ്കിൽ കരളിന്റെ ആരോഗ്യം പ്രതിസന്ധിയിൽ ആവുന്നു.

 ഇലക്കറികൾ ധാരാളം

ഇലക്കറികൾ ധാരാളം

ഇലക്കറികൾ ഇഷ്ടപ്പെടുന്നവർക്ക് പൊതുവേ രോഗങ്ങൾ വരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇലക്കറികൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇലക്കറികളിൽ ധാരാളം ഇനോര്‍ഗാനിക് നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് തടയിടുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് ഇലക്കറികൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക.

English summary

nonalcoholic fatty liver disease causes and symptoms

Here in this article we explain the nonalcoholic fatty liver disease causes and symptoms. Read on.
Story first published: Monday, September 23, 2019, 18:27 [IST]
X
Desktop Bottom Promotion