For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊള്ളല്‍ ഗുരുതരമാക്കും ഒറ്റമൂലികള്‍ ഇതെല്ലാമാണ്‌

|

പൊള്ളലേല്‍ക്കുന്നതിനുള്ള സാധ്യത അടുക്കളയില്‍ പെരുമാറുന്നവരില്‍ വളരെ കൂടുതലാണ്. എന്നാല്‍ ചൂടുള്ള ചട്ടിയില്‍ കൈ കത്തിച്ചോ അതോ മടിയില്‍ ചൂടുള്ള കോഫി വീണോ ഒക്കെ പൊള്ളലിനുള്ള സാധ്യതയുണ്ട്. ഗാര്‍ഹിക അപകടങ്ങളില്‍ ഏറ്റവും സാധാരണമായത് പൊള്ളലേല്‍ക്കുന്നത് തന്നെയാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍. ഭാഗ്യവശാല്‍, മിക്ക ഫസ്റ്റ് ഡിഗ്രി പൊള്ളലുകളും രണ്ടാം ഡിഗ്രി പൊള്ളലും വീട്ടില്‍ തന്നെ ചികിത്സിക്കാം. ചര്‍മ്മത്തിന്റെ പുറം പാളിയെ മാത്രം ബാധിക്കുകയും നേരിയ വേദന, ചുവപ്പ്, നീര്‍വീക്കം എന്നിവയ്ക്ക് കാരണമാവുകയു ചെയ്യുന്നവയാണ് ഇവയെല്ലാം.

 കരുത്തുള്ള ബീജത്തിന് നട്‌സ് ഒരു പിടി കരുത്തുള്ള ബീജത്തിന് നട്‌സ് ഒരു പിടി

സാധാരണ പൊള്ളലേറ്റവരെ ഫസ്റ്റ് ഡിഗ്രിയായി കണക്കാക്കുന്നു. സെക്കന്‍ഡ് ഡിഗ്രി പൊള്ളല്‍ ചര്‍മ്മത്തിന്റെ ആഴത്തിലുള്ള പാളികളെ ബാധിക്കുകയും പൊട്ടലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മൂന്നാമത്തെയും നാലാമത്തെയും ഡിഗ്രി പൊള്ളലേറ്റത് കഠിനമായ പൊള്ളലാണ്, അവ ആശുപത്രിയില്‍ മാത്രമേ ചികിത്സിക്കാവൂ. സാധാരണയായി നേരിയ പൊള്ളല്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ സുഖപ്പെടും, സാധാരണയായി പാടുകള്‍ ഉണ്ടാകില്ല. നിങ്ങള്‍ക്ക് ചെറിയ പൊള്ളല്‍ അനുഭവപ്പെടുമ്പോള്‍, പൊള്ളലേറ്റ സ്ഥലത്ത് 20 മിനിറ്റ് നേരത്തേക്ക് തണുത്ത വെള്ളം ഒഴിക്കുക. ചുട്ടുപഴുത്ത പ്രദേശം മൃദുവായ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം. എന്നാല്‍ സാധാരണയായി ചെയ്യാന്‍ പാടില്ലാത്ത ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വെണ്ണ

വെണ്ണ

വെണ്ണ നിങ്ങളുടെ ചര്‍മ്മത്തില്‍ പൊള്ളലേറ്റാല്‍ തേക്കാറുണ്ടോ? എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വെണ്ണ ഉപയോഗിക്കുന്നവരാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വെണ്ണ ചൂട് നിലനിര്‍ത്തുന്നതിനാല്‍, ഈ വീട്ടുവൈദ്യം നിങ്ങളുടെ പൊള്ളലിനെ കൂടുതല്‍ വഷളാക്കിയേക്കാം. പൊള്ളലേറ്റ ചര്‍മ്മത്തെ ബാധിക്കുന്ന ദോഷകരമായ ബാക്ടീരിയകള്‍ വെണ്ണയില്‍ അടങ്ങിയിരിക്കാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഒരിക്കലും വെണ്ണ ഉപയോഗിക്കാന്‍ പാടില്ല. ഇത് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വെണ്ണ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

എണ്ണകള്‍

എണ്ണകള്‍

പൊള്ളലിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എണ്ണ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ വെണ്ണ ഉപയോഗിക്കുന്നതിലൂടെ മുറിവ് അധികമാവുന്നത് പോലെ തന്നെ ഒലിവ് ഓയില്‍ അല്ലെങ്കില്‍ പാചക എണ്ണകള്‍ പോലുള്ള എണ്ണകള്‍ ചൂട് പിടിക്കുക. പൊള്ളലേറ്റ എണ്ണകള്‍ പുരട്ടുന്നത് രോഗശാന്തിക്ക് പകരം അവസ്ഥയെ വഷളാക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. എണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും മുറിവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് അണുബാധയിലേക്ക് എത്തുന്നുണ്ട്.

മുട്ട വെള്ള

മുട്ട വെള്ള

മുട്ട വെള്ള ഉപയോഗിക്കുന്നത് പൊള്ളലേറ്റ ഭാഗത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. പൊള്ളലേറ്റ ചികിത്സയ്ക്കുള്ള പഴയ കഥകളില്‍ ഒന്നാണിത്. എന്നാല്‍ വേവിക്കാത്ത മുട്ട വെള്ള പൊള്ളലില്‍ പുരട്ടുന്നത് ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. മുട്ടകള്‍ ഒരു അലര്‍ജിക്ക് കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഉപയോഗിക്കരുത്. ഇത് കൂടുതല്‍ അപകത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ പൊള്ളലിന് പരിഹാരമായി മുട്ടയുടെ വെള്ള ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

 ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

ഫസ്റ്റ് ഡിഗ്രി പൊള്ളലേറ്റുള്ള പ്രഥമശുശ്രൂഷയായി പലരും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിലെ ചേരുവകള്‍ പൊള്ളലിനെ പ്രകോപിപ്പിക്കുകയും കൂടുതല്‍ നാശമുണ്ടാക്കുകയും ചെയ്യും. ചൂടിലും മോശം ബാക്ടീരിയയിലും ഇത് പൊള്ളലിനെ വഷളാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നവര്‍ അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുന്നതിന്. സ്വന്തം റിസ്‌കില്‍ മാത്രമേ ഇത് ഉപയോഗിക്കാവൂ. കാരണം അത്രക്കും ഗുരുതരമായ പ്രത്യാഘാതം ആണ് ഇത് ഉണ്ടാക്കുന്നത് എന്നത് തന്നെയാണ് കാര്യം.

 ഐസ്

ഐസ്

പൊള്ളിയാല്‍ ഉടനേ തന്നെ ഐസ് വാട്ടര്‍ അല്ലെങ്കില്‍ ഐസ് വെള്ളം ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഐസും വളരെ തണുത്ത വെള്ളവും പൊള്ളലേറ്റാല്‍ രക്തചംക്രമണം കുറക്കുകയും പൊള്ളല്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യും. അനുചിതമായി ഉപയോഗിച്ചാല്‍, ഐസ് ഒരു തണുത്ത പൊള്ളലിന് കാരണമായേക്കാം. അതുകൊണ്ട് ഐസ് വെക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഐസ് ഉപയോഗിക്കുന്നതിന് മുന്‍പ് ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പരിഹാരം ഇതെല്ലാം

പരിഹാരം ഇതെല്ലാം

കൂള്‍ കംപ്രസ് പ്രയോഗിക്കുന്നത് വേദനയും വീക്കവും ഒഴിവാക്കാന്‍ സഹായിക്കും. ചെറിയ പൊള്ളലേറ്റ മറ്റ് ഫലപ്രദമായ വീട്ടുവൈദ്യങ്ങളാണ് കറ്റാര്‍ വാഴ ജെല്ലും തേനും. എന്നാല്‍ പൊള്ളലേറ്റതിനെ ചികിത്സിക്കുന്നതിനായി ആളുകള്‍ ചില വിചിത്രമായ വീട്ടുവൈദ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇത് പൊള്ളല്‍ ഗുരുതരമാക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം നിങ്ങളില്‍ വരുത്തി വെക്കുകയാണ് ചെയ്യുന്നത് എന്നുള്ളതാണ്. മുകളില്‍ പറഞ്ഞ പരിഹാരങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

English summary

Never Try These Home Remedies For A Burn

Here in this article we are discussing about never try these home remedies for a skin burn. Take a look.
Story first published: Thursday, November 19, 2020, 16:10 [IST]
X
Desktop Bottom Promotion