For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡോക്ടറെ കാണും മുന്‍പ് ഇതൊന്നും അരുത്

|

എന്തെങ്കിലും രോഗം വന്നാല്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നവരാണ് പലരും. എന്നാല്‍ ഡോക്ടറെ കാണിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവ ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വില്ലനാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാരണം ഡോക്ടറെ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

കൊവിഡ് മരണം; മൃതദേഹം എങ്ങനെ സംസ്‌കരിക്കണംകൊവിഡ് മരണം; മൃതദേഹം എങ്ങനെ സംസ്‌കരിക്കണം

ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കേണം. ചര്‍മ്മരോഗ വിദഗ്ധനെ കാണുന്നതിന് വേണ്ടി നമ്മള്‍ പോവുമ്പോഴും മറ്റും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചര്‍മ്മരോഗവിദഗ്ധനെ കാണുമ്പോള്‍ മാത്രമല്ല ഏത് ഡോക്ടറെ കാണാന്‍ പോവുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ചര്‍മ്മരോഗവിദഗ്ധനെ കാണുമ്പോള്‍

ചര്‍മ്മരോഗവിദഗ്ധനെ കാണുമ്പോള്‍

ചര്‍മ്മ രോഗവിദഗ്ധനെ കാണുന്നതിന് വേണ്ടി പോവുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതയാ വരുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍ നിങ്ങളുടെ ചര്‍മ്മത്തെ മാത്രമല്ല, നഖങ്ങളെയും പരിശോധിക്കുന്നുണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും തുടക്കം പലപ്പോഴും നഖത്തിലായിരിക്കും. പല ഫംഗസ് അണുബാധകളും സാധാരണയായി നഖത്തിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ഒരു കാരണവശാലും ചര്‍മ്മരോഗവിദഗ്ധനെ കാണാന്‍ പോവുന്നതിന് മുന്‍പ് കൈയ്യില്‍ നെയില്‍ പോളിഷ് ഇടാന്‍ പാടുള്ളതല്ല.

കൊളസ്‌ട്രോള്‍ പരിശോധനയും മദ്യപപാനവും

കൊളസ്‌ട്രോള്‍ പരിശോധനയും മദ്യപപാനവും

ബിയറും സ്പിരിറ്റുകളും കൊളസ്‌ട്രോള്‍ രഹിതമാണെങ്കിലും അവയില്‍ ധാരാളം പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊളസ്‌ട്രോള്‍ കുത്തനെ ഉയരാന്‍ കാരണമാകും. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ പോവുന്നതിന് മുന്‍പായി ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഫലം തെറ്റായി കാണിക്കുന്നതിന് കാരണമാകുന്നുണ്ട്. അത് മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നവ കൂടിയാണ് എന്നത് തിരിച്ചറിയണം.

മൂത്രം പരിശോധിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുക

മൂത്രം പരിശോധിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുക

മനുഷ്യന്റെ മൂത്രം 99% വെള്ളവും 1% ആസിഡ്, അമോണിയ, ഹോര്‍മോണുകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയതാണ്. നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, ഏകാഗ്രത വളരെ കുറവാണ്. അതിനാല്‍ നിങ്ങള്‍ 100 മില്ലി മൂത്രം പരിശോധനക്കായി നല്‍കുമ്പോള്‍ ഏകദേശം 1 മില്ലി മാത്രമാണ് കൃത്യമായ ഫലം നല്‍കുന്നത്. അതുകൊണ്ട് തന്നെ പരിശോധനയ്ക്ക് കുറച്ച് മണിക്കൂര്‍ മുമ്പ് കൂടുതല്‍ വെള്ളം കുടിക്കുക. ഇതിലൂടെ ആവശ്യത്തിന് മൂത്രം ഉത്പാദിപ്പിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

മാമോഗ്രാം ചെയ്യുന്നതിന് മുന്‍പ് സ്‌പ്രേ വേണ്ട

മാമോഗ്രാം ചെയ്യുന്നതിന് മുന്‍പ് സ്‌പ്രേ വേണ്ട

മാമോഗ്രാം ചെയ്യുന്നതിന് മുന്‍പ് ഒരിക്കലും ഡിയോഡ്രന്റ് ഉപയോഗിക്കാന്‍ പാടില്ല. കാരണം ഇതില്‍ ചെറിയ ലോഹ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മാമോഗ്രാമിന് മുമ്പ് ഡിയോഡറന്റ് ഉപയോഗിക്കുന്നതിന് വിലക്കുള്ളത്. ഇതിലുള്ള ലോഹകണികകള്‍ പലപ്പോഴും തെറ്റായ ഫലമാണ് നല്‍കുന്നത്. ഇത് കാന്‍സര്‍ വികസിക്കുന്നതിന്റെ ലക്ഷണമായി കണക്കാക്കി ഫലങ്ങള്‍ തെറ്റായി കാണിക്കും. മാത്രമല്ല, അവ നിങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്യും. അതുകൊണ്ട് ശ്രദ്ധിക്കണം.

ചുവന്ന നിറമുള്ള ഭക്ഷണം

ചുവന്ന നിറമുള്ള ഭക്ഷണം

നിങ്ങളുടെ കുടലിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി പലപ്പോഴും കൊളനോസ്‌കോപ്പിക്ക് വേണ്ടി വിധേയമാകേണ്ടി വരുന്നുണ്ട്. സ്വാഭാവികമായി ചുവന്ന ഭക്ഷണം നിങ്ങളുടെ വന്‍കുടലിന് ചുവന്ന നിറം നല്‍കുകയും പഠന ഫലത്തെ ബാധിക്കുകയും ചെയ്യും. നിങ്ങളുടെ കൊളോനോസ്‌കോപ്പിക്ക് ഒരാഴ്ച മുമ്പെങ്കിലും ഉപേക്ഷിക്കേണ്ട ഉല്‍പ്പന്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചുവന്ന നിറമുള്ള ഭക്ഷണങ്ങള്‍. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

 രക്തസമ്മര്‍ദ്ദം പരിശോധിക്കും മുന്‍പ് ഉപ്പ് വേണ്ട

രക്തസമ്മര്‍ദ്ദം പരിശോധിക്കും മുന്‍പ് ഉപ്പ് വേണ്ട

രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ പോവുന്നതിന് മുന്‍പ് ഒരിക്കലും ഉപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്. കാരണം ഇത് നിങ്ങളുടെ ഫലം തെറ്റായി കാണിക്കുന്നതിനും കൂടുതല്‍ ബിപി ശരീരത്തില്‍ ഉണ്ടെന്ന് കാണിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

രക്തപരിശോധനക്ക് മുന്‍പ് മരുന്ന്

രക്തപരിശോധനക്ക് മുന്‍പ് മരുന്ന്

നിങ്ങള്‍ രക്തപരിശോധനക്ക് മുന്‍പ് മരുന്നുകള്‍ കഴിക്കുന്നുണ്ടോ, എന്നാല്‍ ഇത് നിങ്ങള്‍ക്ക് നല്‍കുന്നത് കൃത്യമായ ഫലമല്ല എന്നുള്ളതാണ് സത്യം. ഇത് പലപ്പോഴും നിങ്ങളുടെ രക്തത്തില്‍ ഗുളികകളുടെ സാന്നിധ്യം ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ അത് പലപ്പോഴും നിങ്ങളില്‍ കൃത്യമായഫലം നല്‍കുന്നതില്‍ പരാജയപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് സ്ഥിരമായി കഴിക്കുന്ന ഗുളികകള്‍ ആണെങ്കില്‍ പോലും പരിശോധനക്ക് ശേഷം കഴിച്ചാല്‍ മതി എന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

English summary

National Doctors Day Things You Should Not To Do Before Consulting Doctor

Here in this article we are discussing about things you should not to do before a doctor's appointment. Take a look.
X
Desktop Bottom Promotion