Just In
Don't Miss
- Automobiles
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
- News
'തിളങ്ങുന്നതും മികച്ചതുമായ ഭാവിയിലേക്ക് ഉറ്റ് നോക്കുന്ന സന്തോഷവാനായ വയസ്സൻ', ട്രംപിനെ ട്രോളി ഗ്രേറ്റ
- Sports
IPL 2021: താരലേലത്തില്‍ ആര്‍ക്കാവും മോഹവില? പ്രവചിച്ച് ആകാഷ് ചോപ്ര
- Movies
ഇസയെ മടിയിലിരുത്തിയ ടൊവിനോ തോമസ്, ടൊവി ബോയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ചാക്കോച്ചന്
- Finance
പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി, പിപിഎഫ് അക്കൗണ്ടുകളിൽ ഓൺലൈനിൽ എങ്ങനെ പണം നിക്ഷേപിക്കാം?
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊറോണവൈറസ്: അറിയാതെപോലും വിശ്വസിക്കരുത് ഇതെല്ലാം
എന്തെങ്കിലും രോഗമോ വ്യാധിയോ ഉണ്ടായാൽ ഉടനേ തന്നെ കുറേ ആള്‍ക്കാർ സോഷ്യൽ മീഡിയയിലൂടേയും അല്ലാതേയും പല വിധത്തിലുള്ള വ്യാജമായ കാര്യങ്ങളും പ്രചരിപ്പിക്കുന്നതിന് തുടങ്ങും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് നമ്മുടെ അവസ്ഥ ഒന്നു കൂടി പ്രശ്നമാക്കുകയാണ് എന്നുള്ളത് പലരും ചിന്തിക്കുന്നില്ല.
വെളുത്തുള്ളി കഴിച്ചാൽ കൊറോണ മാറും, ഉയർന്ന ചൂടിൽ വൈറസിന് അതിജീവിക്കാന്‍ കഴിയില്ല എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് സോഷ്യൽ മീഡിയ വഴിയും അല്ലാതേയും പ്രചരിക്കുന്നത്. ഒരു കൂട്ടം ആളുകൾ ജീവനും നിലനിൽപ്പിനും വേണ്ടി കഷ്ടപ്പെടുമ്പോൾ മറ്റൊരു കൂട്ടർ തികച്ചും ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തികൾ ചെയ്യുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ.
കേരളത്തിൽ കൊറോണ വൈറസ് ബാധിച്ചവർ ഉണ്ടെങ്കിലും ആരുടേയും സ്ഥിതി ഗുരുതരമല്ല. രോഗത്തെ പ്രതിരോധിക്കുന്നതിനും രോഗബാധിതർക്ക് വേണ്ട എല്ലാ വിധത്തിലുള്ള പിന്തുണയും നൽകി നമ്മുടെ ആരോഗ്യരംഗവും രംഗത്തുണ്ട്. എന്നാൽ ഇതിനിടയിൽ പ്രചരിക്കുന്ന വ്യാജമായ കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാൻ പോയാൽ അത് നിങ്ങളുടെ ഭയം വര്‍ദ്ധിപ്പിക്കുകയും രോഗത്തിന് പ്രതിരോധം തീർക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്നു.
കൊറോണ ശരീരത്തെ ആക്രമിക്കുന്നത് ഇങ്ങനെയാണ്
മദ്യപിക്കുന്നതിലൂടെ കൊറോണ മാറുന്നു എന്നുള്ള കാര്യം വരെ സോഷ്യൽ മീഡിയയിൽ ഇന്ന് നാം കാണുന്നുണ്ട്. എന്നാൽ ഇതിന്‍റെയൊന്നും സത്യാവസ്ഥ എന്താണെന്ന് ഇത് വരേക്കും ആർക്കും വ്യക്തമല്ല. ഇന്ന് സോഷ്യല്‍മീഡിയയിൽ അങ്ങോളമിങ്ങോളം പ്രചരിക്കുന്ന ചില തെറ്റിദ്ധാരണകള്‍ ഉണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം.

സ്വയം ചികിത്സയ വേണ്ട - സ്വയം പ്രതിരോധം നല്ലത്
കൊറോണയെ പ്രതിരോധിക്കുന്നു എന്നുള്ള നിലയിൽ പല വിധത്തിലുള്ള വ്യാജസന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പരമ്പരാഗതമായ മരുന്നുപയോഗിക്കുന്നത്, കുറേ മാസ്കുകൾ ഒരുമിച്ച് ധരിക്കുന്നത്, ആന്‍റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള സ്വയം ചികിത്സ എന്നിവയെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. സ്വയം ചികിത്സ ഒഴിവാക്കി സ്വയം പ്രതിരോധിക്കുന്നതിന് ശ്രമിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചും രോഗലക്ഷണങ്ങൾ ഉടൻ കണ്ടാൽ ഡോക്ടറെ കണ്ടും പ്രതിരോധം തീർക്കാൻ ശ്രദ്ധിക്കണം.

മൂക്കൊലിപ്പ് കോവിഡ് അല്ല - സ്രവത്തുള്ളികളിലൂടെ പകരുന്നു
വരണ്ട ചുമയു മൂക്കൊലിപ്പും കൊറോണയുടെ നാൾവഴികളിൽ നാം കുറേയധികം കേട്ടിട്ടുള്ളതാണ്. എന്നാൽ വരണ്ട ചുമയും മൂക്കൊലിപ്പും കൊറോണ ലക്ഷണമാണെന്ന് പറയുമ്പോൾ വൈറസ് ബാധിച്ച വ്യക്തിയുടെ സ്രവങ്ങളിലൂടെയാണ് പെട്ടെന്ന് അടുത്തയാളിലേക്ക് രോഗംപ കരുന്നത്. വരണ്ട തൊണ്ട രോഗകാരണമാണെന്ന് പറഞ്ഞ് വരുന്ന വ്യാജ സന്ദേശങ്ങൾ ഒരു കാരണവശാലും വിശ്വസിക്കരുത്. കാരണം ഇത് തെറ്റായ ഒരു കാര്യമാണ് എന്നുള്ളത് തന്നെ. രോഗബാധിതനായ വ്യക്തിയുടെ സ്രവങ്ങളിലൂടെയാണ് ഇത് പകരുന്നത്.
കൊറോണ വൈറസ്: അറിയേണ്ടതെല്ലാം ഇതാ

കൊതുക് പരത്തുന്നു - തെളിവുകള്‍ ലഭ്യമല്ല
രോഗബാധിതനായ ഒരു വ്യക്തിയെ കൊതുക് കടിച്ചാൽ അത് വഴി രോഗം പകരുന്നു എന്നൊരു കാര്യവും ഇന്ന് സോഷ്യല്‍ മീഡിയയിൽ അങ്ങോളമിങ്ങോളം പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിന് അടിസ്ഥാനപരമായി യാതൊരു വിധത്തിലുള്ള തെളിവുകളും ഇന്നത്തെ സാഹചര്യത്തിൽ ലഭ്യമല്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ആരോഗ്യത്തേക്കാൾ വലിയ സമ്പത്ത് ഒന്നുമില്ല. ആരോഗ്യം ശ്രദ്ധിക്കുന്നതിന് മുൻപ് വ്യാജപ്രചരണങ്ങളിൽ കുടുങ്ങാതിരിക്കുക.

ഹാൻഡ്ഡ്രൈയർ സുരക്ഷിതം -സാനിറ്റൈസറോ സോപ്പോ ഉപയോഗിക്കൂ
ഹാൻഡ്ഡ്രൈയർ ഉപയോഗിക്കുന്നതിലൂടെ വൈറസ് നശിക്കുന്നു എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തെറ്റായ ഒരു കാര്യമാണ്. വൈറസിന നശിപ്പിക്കുന്നതിന് സൈനിറ്റൈസറോ അല്ലെങ്കിൽ സോപ്പും വെള്ളമോ ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്. 60 %വരെ ആല്‍ക്കഹോൾ ഉള്ള സാനിറ്റൈസർ വേണം ഉപയോഗിക്കാൻ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കഴിഞ്ഞ് ഹാൻഡ് ഡ്രൈയര്‍ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഹാൻഡ് ഡ്രൈയർ ഉപയോഗിച്ച് മാത്രം ഒരിക്കലും വൈറസിനെ തുരത്താന്‍ സാധിക്കുകയില്ല.

തെർമൽ സ്കാനറുകൾ പ്രതിരോധിക്കും - ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കില്ല
തെർമൽ സ്കാനറുകൾ ഉപയോഗിച്ച് രോഗലക്ഷണം തിരിച്ചറിയാൻ സാധിക്കും എന്നുള്ളതാണ് മറ്റൊന്ന്. ഇത് ഒരുപരിധി വരെ ശരിയാണ്. എന്നാൽ കൊറോണ ബാധിച്ചവരിൽ രോഗലക്ഷണം തിരിച്ചറിയുന്നതിന് 2-10 ദിവസംസ വരെ സമയമുണ്ട്. ഈ സമയത്ത് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരും ധാരാളമുണ്ട്. എന്നാൽ കോവിഡ് 19 നേരത്തെ സ്ഥിരീകരിച്ചവരിൽ തെർമൽ സ്കാനർ വഴി ലക്ഷണങ്ങൾ കണ്ടെത്താൻ സാധിക്കും. ഇവരിൽ പനിയും ശരീരോഷ്മാവ് അസാധാരണമായി കൂടുന്നതും കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്.

ആപ്പിൾ സിഡാർ വിനീഗർ - രോഗം പ്രതിരോധിക്കില്ല
ഈ അടുത്ത് പലരും ശ്രദ്ധയോടെ കേട്ട ഒന്നാണ് ആപ്പിൾ സിഡാർ വിനീഗറിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാം എന്നുള്ളത്. എന്നാൽ ഇത്തരം പാനീയങ്ങൾ ഒന്നും കൊറോണയെ പ്രതിരോധിക്കും എന്നുള്ളതിന് ശാസ്ത്രീയമായ ഒരു അടിസ്ഥാനവും ഇല്ല. ഇത്തരത്തിൽ വരുന്ന ഫോർവേഡ് മെസ്സേജുകൾ വിശ്വസിക്കുന്നവർ കൂടുതല്‍ അപകടത്തിലേക്ക് സാഹചര്യങ്ങളെ എത്തിക്കുകയാണ് ചെയ്യുന്നത് എന്നുള്ള കാര്യം ഓർക്കേണ്ടതാണ്.

നട്സ് കഴിക്കാം - ആരോഗ്യം നൽകും കൊറോണ പ്രതിരോധിക്കില്ല
നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ കഴിക്കുന്നത് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണെങ്കിൽ അത് അൽപം പ്രയാസമുള്ള കാര്യമാണ്. കാരണം കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നട്സ് ധാരാളം കഴിച്ചാൽ മതിയെന്ന ഒരു വ്യാജ സന്ദേശം ലോകം മുഴുവൻ പറക്കുന്നുണ്ട്. ഇതിന്‍റെ ഉപഞ്ജാതാവ് ആരാണെന്ന് അറിയില്ലെങ്കിലും ആരോഗ്യം നൽകും എന്നുള്ളതിനാൽ നട്സ് കഴിക്കാം. അല്ലാതെ കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടി നട്സിന് പുറകേ പായേണ്ടതില്ല.

വെളുത്തുള്ളി - ആരോഗ്യത്തിന് നല്ലത് രോഗം പ്രതിരോധിക്കില്ല
വെളുത്തുള്ളി കൊറോണയെ പ്രതിരോധിക്കും. നമ്മളിൽ ആർക്കെങ്കിലു ഈ അടുത്ത കാലത്ത് ഇടക്കെങ്കിലും കിട്ടിയ ഒരു ഫോർവേഡ് മെസ്സേജ് ആയിരിക്കും ഇത്. എന്നാൽ വെളുത്തുള്ളി ആരോഗ്യം നൽകുന്ന ഒന്നാണെങ്കിൽ പോലും കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള കഴിവൊന്നും പാവം വെളുത്തുള്ളിക്കില്ല. കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കൊറോണയെ പ്രതിരോധിക്കാൻ ആവും എന്നുള്ളതിന് യാതൊരു വിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ഇല്ല. ഇനിയെങ്കിലും വ്യാജവാർത്തകൾ വിശ്വസിക്കാതെ ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കുകയും പിന്തുടരുകയും ചെയ്യുക.