For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗനിർണയം വൈകിയാൽ മരണത്തിലേക്കെത്തും 4ക്യാൻസറുകൾ

|

ക്യാൻസറുകൾ പല തരത്തിലുണ്ട്. ഇവയിൽ ചിലത് ചിലത് ചികിത്സിച്ച് മാറ്റാവുന്നതും, ചിലത് എത്ര ചികിത്സിച്ചാലും വീണ്ടും വരുന്നതും ആയിരിക്കും. അത്രക്കും മാരകമായ ഒന്നായിരിക്കും ഇത്. എന്നാല്‍ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് മാറ്റാവുന്നതാണ്. എന്നാൽ കണ്ടെത്തിയാൽ ഒട്ടു മിക്ക ക്യാൻസറുകളും ശ്രദ്ധയോടെ പരിപാലിച്ചാൽ മാറാവുന്നതാണ്. എങ്കിലും ഭയക്കേണ്ട ചില ക്യാൻസറുകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

Most read: ഈ ഭക്ഷണങ്ങള്‍ നിങ്ങളിലെ പുരുഷത്വത്തിന് ഭീഷണിMost read: ഈ ഭക്ഷണങ്ങള്‍ നിങ്ങളിലെ പുരുഷത്വത്തിന് ഭീഷണി

ഏതൊക്കെ ക്യാൻസറുകളാണ് നമ്മുടെ ആരോഗ്യത്തിന് ഭയപ്പാടുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. നമ്മുടെ മരണത്തിന് വരെ കാരണമാകാവുന്ന ചില ക്യാൻസറുകൾ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാവുന്നതാണ്. അത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ നിരവധിയാണ്. മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്ന ചില ക്യാൻസറുകൾ നോക്കാം.

ബ്ലഡ് ക്യാൻസർ

ബ്ലഡ് ക്യാൻസർ

ബ്ലഡ് ക്യാൻസർ അഥവാ ലുക്കീമിയ, നിങ്ങളുടെ രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവ് സാധാരണത്തേതിലും വളരെയധികം കുറവുള്ള അവസ്ഥയാണ് ഇത്. ഈ രോഗത്തിന്‍റെ ഫലമായി വിളർച്ചയും ക്ഷീണവും ധാരാളം ഉണ്ടാവുന്നുണ്ട്. ഇതിനോടനുബന്ധിച്ച് തല കറക്കവും ഉണ്ടാവുന്നുണ്ട്. ഇടക്കിടെയുണ്ടാവുന്ന നീർക്കെട്ടും നെഞ്ചെരിച്ചിലും എല്ലാം വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നവയാണ്. മാത്രമല്ല രക്തസ്രാവത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതെല്ലാം പലപ്പോഴും ഹൃദ്രോഗത്തിനും ഉണ്ടാവുന്നുണ്ട്. ഇവരിൽ പ്ലേറ്റ്ലെറ്റിൻറെ എണ്ണത്തിലും വളരെയധികം കുറവ് സംഭവിക്കുന്നുണ്ട്. ഇത് രക്തക്കുഴലുകൾ പൊട്ടുന്നതിനും രക്തസ്രാവത്തിനും കാരണമാകുന്നുണ്ട്. മൂക്കിലൂടേയും വായിലൂടേയും എല്ലാം രക്തം പൊടിയുന്നതിന് ഇത് കാരണമാകുന്നു.

മലാശയ അർബുദം

മലാശയ അർബുദം

മലാശയ അർബുദവും നിങ്ങളുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നതാണ്. മലാശയത്തിൽ അര്‍ബുദം ഉണ്ടാവുന്നതിന്‍റെ പ്രധാന കാരണം അളവിൽ അധികമായി കൊ‌ഴുപ്പ് കഴിക്കുന്നതും, അമിതവണ്ണം, മദ്യപാനം, അനാരോഗ്യകരമായ ജീവിത രീതി, പുകവലി എന്നിവയെല്ലാം ആണ്. ഈ അർബുദം സ്ത്രീകളേക്കാൾ പുരുഷന്‍മാരേയാണ് കൂടുതലായി ബാധിക്കുന്നത്. പ്രത്യേകിച്ച് നാൽപ്പത്തി അഞ്ചിന് മുകളിൽ പ്രായമുള്ളവരിൽ. മലബന്ധം തന്നെയാണ് പ്രധാന ലക്ഷണം, അതോടൊപ്പം മലത്തിൽ രക്തം കാണപ്പെടുന്നതും, വിശപ്പില്ലായ്മയും എല്ലാം മലാശയ അർബുദത്തിന്‍റെ പ്രധാനലക്ഷണങ്ങളിൽ ഒന്നാണ്.

തൊണ്ടയിലെ ക്യാൻസർ‌

തൊണ്ടയിലെ ക്യാൻസർ‌

എപ്പോഴും ഭീതി പരത്തുന്ന ഒന്നാണ് തൊണ്ടയിലെ ക്യാന്‍സർ. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ബുദ്ധിമുട്ടുന്നത് തൊണ്ടയിലെ ക്യാൻസർ മൂലമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം തന്നെയാണ് ഇതിനെ ഏറ്റവും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. വായിലുണ്ടാവുന്ന മുറിവുകൾ ഉണങ്ങുന്നില്ലെങ്കിൽ അൽപം ശ്രദ്ധിക്കണം . കാരണം തൊണ്ടയിലെ ക്യാൻസറിന്‍റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് തന്നെയാണ് ഇത്. 5-20 ദിവസം വരെയാണ് മുറിവ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല പെട്ടെന്നുണ്ടാവുന്ന ശബ്ദമാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നാലോ അ‍ഞ്ചോ ദിവസം കഴിഞ്ഞിട്ടും ചെവി വേദന പോലുള്ളഅസ്വസ്ഥതകൾ മാറുന്നില്ലെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. മരുന്നുകൾ കഴിച്ച് ഇതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നതിന് മുൻപ് ഒരു നല്ല ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

 ചർമ്മാർബുദം

ചർമ്മാർബുദം

ചർമ്മത്തിൽ ഉണ്ടാവുന്ന അർബുദം ഇത്തരത്തില്‍ നിങ്ങളെ ഭയപ്പെടുത്തുന്നതാണ്. കാരണം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നുള്ളത് തന്നെയാണ് കാരണം. അർബുദത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ച് വരുമ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും. ചർമ്മത്തിലുണ്ടാവുന്ന ചെറിയ മാറ്റം, നിറം, വെയിലേറ്റതു പോലെയുണ്ടാവുന്ന കരുവാളിപ്പ് എല്ലാം ഇത്തരത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ത്വക്കിൽ ഉണ്ടാവുന്ന രക്തസ്രാവം, കൈവെള്ളയിലോ കാൽപ്പാദത്തിലോ പെട്ടെന്ന് ഉണ്ടാവുന്ന പാടുകൾ, ഒരിക്കലും മാറാത്ത കറുത്ത പുള്ളികൾ എന്നിവയെല്ലാം അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ചർമ്മാർബുദത്തിന്‍റെ പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നതാണ്. അപകടകരമായ അവസ്ഥ തന്നെയാണ് ഇത് നിങ്ങളിൽ ഉണ്ടാക്കുന്നതും.

English summary

Most Dangerous Cancers in Men and Women

In this article we are discussing about the most dangerous cancers in men and women. Take a look.
Story first published: Tuesday, December 24, 2019, 14:05 [IST]
X
Desktop Bottom Promotion