For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപകടം പതിയിരിക്കുന്നു ഈ ഭക്ഷണങ്ങളില്‍

|

ഒരു പ്രത്യേക ഭക്ഷണം കഴിച്ചതിനുശേഷം മൂക്കൊലിപ്പ്, ചൊറിച്ചില്‍, വയറിളക്കം എന്നിവ നിങ്ങള്‍ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് ആ പ്രത്യേക ഭക്ഷണത്തോട് അലര്‍ജിയുണ്ടാകാം. ജനനം മുതല്‍ ചില അലര്‍ജികള്‍ നിങ്ങളോടൊപ്പമുണ്ടെങ്കിലും അവയില്‍ ചിലത് നിങ്ങള്‍ വളരുന്തോറും വികസിക്കുന്നു.

Most read: പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?Most read: പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?

നിങ്ങളുടെ ദുര്‍ബലമായ രോഗപ്രതിരോധ ശേഷി അല്ലെങ്കില്‍ നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനാലാകാം ഇത്. സാധാരണയായി പലരിലും അലര്‍ജിക്കു കാരണമാകുന്ന ചില ഭക്ഷണങ്ങളും അവ അലര്‍ജിക്കു കാരണമാകുന്നത് എങ്ങനെ എന്നും വായിച്ചറിയൂ.

പാല്‍

പാല്‍

മിക്ക ആളുകളെയും ബാധിക്കുന്നതാണ് പാലിലൂടെയുള്ള അലര്‍ജി. പാല്‍ ഒരു പോഷകസമ്പുഷ്ടമായ ആഹാരമാണെങ്കിലും പലര്‍ക്കും ഇത് ശരീരത്തിന് പിടിക്കണമെന്നില്ല. പാലില്‍ അലര്‍ജിയുള്ളവരെ ലാക്ടോസ് അസഹിഷ്ണുത എന്ന് വിളിക്കുന്നു. ഈ അലര്‍ജി സാധാരണയായി പിഞ്ചുകുഞ്ഞുങ്ങളില്‍ കാണപ്പെടുന്നു, എന്നാല്‍ വളരുന്തോറും അവ യാന്ത്രികമായി കുറയുന്നു. ചില ആളുകളില്‍ ഈ അസഹിഷ്ണുത പ്രായപൂര്‍ത്തിയായാലും തുടരുന്നു. ലാക്ടോസ് അസഹിഷ്ണുത ഉള്ളവര്‍ പാല്‍, ചീസ്, തൈര്, ക്രീം, വെണ്ണ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കരുത്. പശുവിന്‍ പാലിനു പകരം നിങ്ങള്‍ക്ക് ബദാം അല്ലെങ്കില്‍ കശുവണ്ടി പാല്‍ ഉപയോഗിക്കാം. ഏതെങ്കിലും പാല്‍ ഉല്‍പന്നം കഴിച്ചതിനുശേഷം നിങ്ങള്‍ക്ക് ഛര്‍ദ്ദി, മലബന്ധം അല്ലെങ്കില്‍ വയറിളക്കം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ അലര്‍ജിയുണ്ടോയെന്ന് പരിശോധിക്കാന്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

മുട്ട

മുട്ട

ആളുകളില്‍ കാണുന്ന മറ്റൊരു സാധാരണ അലര്‍ജിയാണ് മുട്ട അലര്‍ജി. ഇത്തരം അലര്‍ജി ഉള്ളവര്‍ക്ക് മുട്ട കഴിച്ചാല്‍ ത്വക്ക് തിണര്‍പ്പ്, വയറുവേദന, ശ്വസന പ്രശ്‌നങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു. മുട്ട അലര്‍ജിയുള്ളവര്‍ അവരുടെ ഭക്ഷണത്തില്‍ നിന്ന് മുട്ടകളെ ഒഴിവാക്കേണ്ടതാണ്. മുട്ട ഉല്‍പ്പന്നങ്ങളായ കേക്ക്, മയോണൈസ് മുതലായവയും കഴിക്കാന്‍ കഴിയുമോ ഇല്ലയോ എന്നും പരിശോധിക്കണം. മുട്ട അലര്‍ജിയുള്ള 70% കുട്ടികളിലും ബിസ്‌ക്കറ്റ് അല്ലെങ്കില്‍ മുട്ട അടങ്ങിയ കേക്കുകള്‍ യാതൊരു പ്രശ്‌നവും സൃഷ്ടിക്കുന്നില്ലെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

Most read:ജലദോഷം, പനി; അകറ്റിനിര്‍ത്താം ഈ അണുബാധകളെMost read:ജലദോഷം, പനി; അകറ്റിനിര്‍ത്താം ഈ അണുബാധകളെ

ഗോതമ്പ്

ഗോതമ്പ്

കുട്ടിക്കാലം മുതലേ ഗോതമ്പ് ചപ്പാത്തി ശീലിക്കുന്നവരാണ് ഇന്ത്യക്കാര്‍. എങ്കിലും പലര്‍ക്കും അലര്‍ജി സൃഷ്ടിക്കുന്ന ഒന്നാണ് ഗോതമ്പ്. മറ്റ് അലര്‍ജികളെപ്പോലെ, ഗോതമ്പ് അലര്‍ജിയും ദഹന പ്രശ്‌നങ്ങള്‍, തിണര്‍പ്പ്, ഓക്കാനം, ഛര്‍ദ്ദി, നീര്‍വീക്കം എന്നിവയ്ക്ക് കാരണമാകും. നിങ്ങള്‍ സ്വയം ഗ്ലൂട്ടന്‍ സെന്‍സിറ്റീവ് ആണെന്ന് തോന്നുകയാണെങ്കില്‍, ഗ്ലൂട്ടന്‍ അടിസ്ഥാനമാക്കിയുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ആഹാരത്തില്‍ നിന്ന് ഉപേക്ഷിക്കണം. ഗോതമ്പ് അലര്‍ജിയുള്ളവര്‍ക്ക് ബജ്ര, സൂജി, അരി, ബെസാന്‍, ഓട്‌സ്, ക്വിനോവ എന്നിവ പകരമായി ഉപയോഗിക്കാം.

നട്‌സ്

നട്‌സ്

മിക്കവരിലും കണ്ടുവരുന്നതാണ് നട്‌സ് അലര്‍ജി. ഇത്തരം ആളുകള്‍ അണ്ടിപ്പരിപ്പ്, ബ്രസീല്‍ നട്‌സ്, ബദാം, കശുവണ്ടി, പിസ്ത, വാല്‍നട്ട് എന്നിവയോട് അസഹിഷ്ണുത കാണിക്കുന്നു. തിണര്‍പ്പ്, തൊണ്ടയില്‍ ഇഴയുന്ന സംവേദനം, ചുണ്ടുകളുടെ വീക്കം, ഓക്കാനം എന്നിവ നട്‌സ് അലര്‍ജിയുടെ ലക്ഷണങ്ങളാണ്. കടുത്ത നട്‌സ് അലര്‍ജികള്‍ അനാഫൈലക്‌സിസിനെ പ്രേരിപ്പിക്കുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്യും. ഇത് തൊണ്ടയിലെ വീക്കത്തിലേക്ക് നയിക്കുകയും ശ്വസനരീതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

Most read:കൊഴുപ്പ് കത്തും, അരക്കെട്ട് മെലിയും; ഇവ കഴിക്കാംMost read:കൊഴുപ്പ് കത്തും, അരക്കെട്ട് മെലിയും; ഇവ കഴിക്കാം

സോയാബീന്‍

സോയാബീന്‍

സോയ അലര്‍ജി ബാധിച്ചവര്‍ക്ക് സോയ സോസ്, സോയ പാല്‍, സോയ ബീന്‍ ഉല്‍പന്നങ്ങള്‍ എന്നിവ എളുപ്പത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നു. വായില്‍ ചൊറിച്ചില്‍, മൂക്കൊലിപ്പ് മുതല്‍ ചര്‍മ്മത്തിന്റെ ചുവപ്പ്, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവയാണ് സോയ അലര്‍ജി ലക്ഷണങ്ങള്‍. അലര്‍ജികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ കേസുകളില്‍ ജീവന്‍ വരെ അപകടത്തിലായേക്കാം.

മത്സ്യം

മത്സ്യം

ചിലര്‍ക്ക് മത്സ്യം അലര്‍ജിയാകുന്ന ഭക്ഷണമാണ്. ഇത് മുതിര്‍ന്നവരില്‍ 2% പേരെ ബാധിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ഷെല്‍ഫിഷ് അലര്‍ജി പോലെ, മത്സ്യവും ഗുരുതരവും മാരകവുമായ അലര്‍ജിക്ക് കാരണമാകും. പ്രധാന ലക്ഷണങ്ങള്‍ ഛര്‍ദ്ദിയും വയറിളക്കവുമാണ്, എന്നാല്‍ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ അനാഫൈലക്‌സിസും ഉണ്ടാകാം.

Most read:കൊഴുപ്പ് കത്തും, അരക്കെട്ട് മെലിയും; ഇവ കഴിക്കാംMost read:കൊഴുപ്പ് കത്തും, അരക്കെട്ട് മെലിയും; ഇവ കഴിക്കാം

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍

നിങ്ങളുടെ ശരീരം ക്രസ്റ്റേഷ്യന്‍, മോളസ്‌ക് കുടുംബങ്ങളില്‍ നിന്നുള്ള പ്രോട്ടീനുകളെ ആക്രമിക്കുന്നതിനാലാണ് കടല്‍ വിഭവങ്ങള്‍ അലര്‍ജി ഉണ്ടാക്കുന്നത്. ചെമ്മീന്‍, ശുദ്ധജല കൊഞ്ച്, കണവ, ഞണ്ട് തുടങ്ങിയവയാണ് ഉദാഹരണങ്ങള്‍. ട്രോപോമിയോസിന്‍ എന്ന പ്രോട്ടീന്‍ ആണ് സീഫുഡ് അലര്‍ജിയുടെ ഏറ്റവും സാധാരണ കാരണം. അലര്‍ജിയുള്ളവര്‍ ഇത് കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു.

English summary

Most Common Foods That Cause Allergies

Most food allergies are caused by these foods. This article explains what they are, what symptoms they cause and what you can do about it.
X
Desktop Bottom Promotion