Latest Updates
-
നാടൻ പാനീയങ്ങൾ വേനൽച്ചൂടിനെ തോൽപ്പിക്കാൻ സഹായിക്കുന്ന അത്ഭുത വഴികൾ -
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ -
എച്ച്പിവി വാക്സിൻ: മക്കളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾ അറിയേണ്ടതെന്ത്? -
തടി കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശീലമാക്കിയാൽ മാറ്റം ഉറപ്പ് -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
മണ്‍സൂണില്‍ പ്രതിരോധശേഷിക്കും ദഹനത്തിനും ഇവ കുടിച്ചാല്‍ അത്യുത്തമം
പെരുമഴയ്ക്കൊപ്പം വായുവിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗങ്ങളും ധാരാളമായി തലപൊക്കുന്നുണ്ട്. മാത്രമല്ല, മോശം പ്രതിരോധശേഷിയും മണ്‍സൂണുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ, വയറിളക്കം, അലര്‍ജികള്‍, ജലദോഷം, പനി എന്നിവയുള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് നിങ്ങളെ ഇരയാക്കും. അതിനാല്‍, നിങ്ങള്‍ മഴ ആസ്വദിക്കുന്നതിനൊപ്പം തന്നെ ആരോഗ്യവാനുമായിരിക്കുക.
നിങ്ങള്‍ കഴിക്കുന്നത് പോഷകവും പ്രതിരോധശേഷി നല്‍കുന്നവയുമാണെന്ന് ഉറപ്പാക്കുക. മണ്‍സൂണ്‍ കാലത്ത് നിങ്ങളുടെ ദഹനവ്യവസ്ഥ പല രോഗങ്ങള്‍ക്കും ഇരയാകുന്നു. കൊഴുപ്പ് സംഭരണം വര്‍ദ്ധിക്കുകയും മെറ്റബോളിസം കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍, പ്രതിരോധശേഷി വര്ധിപ്പിക്കുന്നവയായി മഴക്കാലത്ത് നിങ്ങള്‍ കുടിക്കേണ്ട ചില പാനീയങ്ങള്‍ ഇതാ.

മിക്സ് വെജിറ്റബിള്‍ സൂപ്പ്
മഴക്കാലത്ത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ തടയുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങളുടെ ഭക്ഷണത്തില്‍ സൂപ്പ് ഉള്‍പ്പെടുത്തുക എന്നതാണ്. വെളുത്തുള്ളി, കുരുമുളക്, തുടങ്ങിയവ ചേര്‍ത്തുള്ള സൂപ്പുകള്‍ രുചി മെച്ചപ്പെടുത്തുക മാത്രമല്ല നല്ല ആരോഗ്യവും വളര്‍ത്തുന്നു.

തുളസി വെള്ളം
വെറും ചൂടുവെള്ളം കുടിക്കുന്നതിനു പകരം ഒരു ഗ്ലാസ് വെള്ളത്തില്‍ തുളസിയില ചേര്‍ത്ത് തിളപ്പിച്ച് കുടിക്കുക. കാരണം തുളസി ഇലകള്‍ക്ക് ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ളമേറ്ററി പ്രവര്‍ത്തനം ഉണ്ട്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും മഴക്കാലത്ത് നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.

കറുവപ്പട്ട ചായ
നിങ്ങള്‍ക്ക് ദഹനപ്രശ്നമുണ്ടെങ്കില് പ്രത്യേകിച്ച് മഴക്കാലത്ത് നിങ്ങളെ സഹായിക്കുന്ന ഒരു ലളിതമായ വീട്ടുവൈദ്യം ഇതാ. ഒരു ഗ്ലാസ് വെള്ളത്തില്‍ അല്പം കറുവപ്പട്ട ചേര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഈ വെള്ളം കുടിക്കുക. ഇത് കുടല് ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ചെറുചൂടുള്ള വെള്ളം
മഴക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക എന്നതാണ് ആരോഗ്യം നിലനിര്‍ത്താനുള്ള നല്ല മാര്‍ഗം. കാരണം ഇത് അണുക്കളെ കൊല്ലുകയും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.

ഓറഞ്ച് ജ്യൂസ്
മഴക്കാലത്ത് ഇലക്കറികള്‍ കഴിക്കുന്നത് പരിമിതപ്പെടുത്താം, എന്നാല്‍ സീസണല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുക. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള കിവി, ചെറി, ഓറഞ്ച്, പേരക്ക തുടങ്ങിയ സീസണല്‍ ഫ്രഷ് ഫ്രൂട്ട്സ് ജ്യൂസ് കുടിക്കുന്നത് ഉറപ്പാക്കുക.

മസാല ചായ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പാനീയങ്ങളിലൊന്നാണ് ചായ. വൈകുന്നേരം ഒരു കപ്പ് ചായയുമായി വിശ്രമിക്കുന്നതിനേക്കാള്‍ സംതൃപ്തി തരുന്ന മറ്റൊന്നില്ല. ചായയുടെ ഏറ്റവും ജനപ്രിയമായ പതിപ്പാണ് മസാല ചായ. പ്രധാനമായും കറുവപ്പട്ട, ഏലക്ക കായ്കള്‍, ഇഞ്ചി, കുരുമുളക്, ഗ്രാമ്പൂ എന്നിവയാലാണ് മസാല ചായ നിര്‍മ്മിക്കുന്നത്. ഇത് നിങ്ങളുടെ രുചി മുകുളങ്ങളെ തൃപ്തിപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ ആരോഗ്യവും സംരക്ഷിക്കുന്നു.

ചുക്കു കാപ്പി
ദക്ഷിണേന്ത്യയില്‍ വളരെ പ്രചാരമുള്ള ഒരു തരം ഇഞ്ചി കാപ്പിയാണ് ചുക്കു കാപ്പി. ജലദോഷത്തിനും പനിക്കും ചികിത്സിക്കുന്നതിനുള്ള ഒരു ഔഷധ പാനീയമായി ഇത് പരമ്പരാഗതമായി ഉപയോഗിക്കുന്നു. ഇത് മഴക്കാലത്ത് നിങ്ങളുടെ പ്രതിരോധശേഷിയും ആരോഗ്യവും നിലനിര്‍ത്താനുള്ള മികച്ച മാര്‍ഗമാണ്. ഈ ഹെര്‍ബല്‍ കോഫി ശരീരത്തെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

കഞ്ഞിവെള്ളം
കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനായി ഇളംചൂടുള്ള കഞ്ഞിവെള്ളം കുടിക്കുക. ഇത് നിങ്ങളുടെ പ്രതിരോധശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. ഒപ്പം എണ്ണമറ്റ മറ്റനവധി ആരോഗ്യ ഗുണങ്ങളും ഇത് നിങ്ങള്‍ക്ക് നല്കുന്നു.

നാരങ്ങ ഇഞ്ചി ചായ
കുറച്ച് നാരങ്ങ കഷ്ണങ്ങള്‍, ഒരു ഇഞ്ച് വലിപ്പമുള്ള ഇഞ്ചി, തേന്‍ എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ ചായ തയാറാക്കാം. നിങ്ങളുടെ ശരീരം പുനരുജ്ജീവിപ്പിക്കുന്ന ഈ ചായ കുടിക്കാന്‍ ഏറ്റവും നല്ല സമയമാണ് മണ്‍സൂണ്‍. അതിരാവിലെ തന്നെ ഒരുകപ്പ് നാരങ്ങ് ഇഞ്ചി ചായ കുടിക്കുക. പ്രതിരോധശേഷി കൂട്ടുന്ന ഒരു മികച്ച മണ്‍സൂണ്‍ പാനീയമാണ് ഇത്.

മഞ്ഞള്‍ ചായ
ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള, മഞ്ഞള്‍ ചായ നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. രോഗശാന്തിയും ആശ്വാസവും ഉന്മേഷദായകവുമായ മഞ്ഞള്‍ ചായ നിങ്ങളുടെ ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു. മണ്‍സൂണ്‍ കാലത്ത് മഞ്ഞള്‍ ചായ കുടിച്ചുകൊണ്ട് നിങ്ങളുടെ ആരോഗ്യത്തിന് പുത്തനുണര്‍വ്വ് നല്‍കൂ.



Click it and Unblock the Notifications






