For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന ബിപിക്ക് നിമിഷ പരിഹാരം ഈ ഭക്ഷണത്തിലുണ്ട്

|
High Blood Pressure

ബിപി എന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നതാണ്. ആരോഗ്യ സംബന്ധമായ പല പ്രതിസന്ധികളും ബിപി കുറയുന്നതിന്റേയും കൂടുന്നതിന്റേയും ഫലമായി നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ബിപി കുറയുന്നതിനും കൂടുന്നതിനും കാരണമാകുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടേയും ഭക്ഷണശീലങ്ങളുടേയും ഭാഗമാണ് എന്നതാണ് സത്യം.
അതുകൊണ്ട് കൃത്യമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിന് വേണ്ടി സോഡിയം കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം സോഡിയം കൂടുതല്‍ ആയി അടങ്ങിയ ഭക്ഷണം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും അതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു. ഇത്തരം അവസ്ഥയില്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കരുത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ഫലങ്ങള്‍

High Blood Pressure

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ഇത് ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പക്ഷാഘാതം, ഹൃദ്രോഗം, ഹൃദയ സംബന്ധമായ ബ്ലോക്ക് മറ്റ് അസ്വസ്ഥതകള്‍ എന്നീ അവസ്ഥകളിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത്തരം അവസ്ഥയില്‍ ഉയര്‍ന്ന സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതിന് വേണ്ടിയാണ്. ഉപ്പിലാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഉപ്പ് പൂര്‍ണമായും ഒഴിവാക്കണം എന്നില്ല. പക്ഷേ ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ ഉപ്പ് അടങ്ങിയത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ചീര

High Blood Pressure

ആരോഗ്യത്തിന്റെ കാര്യത്തില്‍ ചീര നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. രുചികരമായ പച്ചക്കറിയില്‍ മികച്ചത് തന്നെയാണ് ചീര. കാരണം ചീരയില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ് തുടങ്ങിയ സുപ്രധാന ധാതുക്കളുണ്ട്. ഇതിലാകട്ടെ സോഡിയത്തിന്റെ അളവ് എന്നത് വളരെ കുറവായിരിക്കും. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കുറയ്ക്കാനും സഹായിക്കുന്നതോടൊപ്പം തന്നെ മറ്റ് ചില ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇതോടൊപ്പം കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം എപ്പോഴും കൃത്യമായി തന്നെ നിലനില്‍ക്കുന്നു.

വാഴപ്പഴം

High Blood Pressure

പഴം കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരല്ല. എന്നാല്‍ ഇതില്‍ സോഡിയത്തിന്റെ അളവ് കുറവും പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുമാണ്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറക്കുന്ന കാര്യത്തില്‍ പഴം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ബ്രെഡ്, ദോശ, ധാന്യങ്ങള്‍ എന്നിവക്കൊപ്പമെല്ലാം നമുക്ക് വാഴപ്പഴം ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി നല്‍കുന്ന ഗുണങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നത് കഴിക്കുന്നതിന് മുന്‍പ് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ബീറ്റ്‌റൂട്ട്

High Blood Pressure

പലരും മുഖം ചുളിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആയുസ്സ് വരെ നീട്ടുന്നതിന് ബീറ്റ്‌റൂട്ട് സഹായിക്കുന്നുണ്ട്. ഇത് എന്തുകൊണ്ടും മികച്ച ഒരു ചോയ്‌സ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും മികച്ച പച്ചക്കറി തന്നെയാണ്. രക്തസമ്മര്‍ദ്ദം എത്ര കൂടിയതെങ്കിലും അതിന് പരിഹാരം കാണുന്നതിന് ബീറ്റ്‌റൂട്ട് ഒരു അനിവാര്യ ഘടകം തന്നെയാണ്. ബീറ്റ്‌റൂട്ട് കറികളില്‍ കഴിക്കുന്നത് പോലെ തന്നെ ജ്യൂസ് ആക്കിയും കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കും എന്നതില്‍ സംശയം വേണ്ട.

ഓട്‌സ്

High Blood Pressure

സ്ഥിരമായി ഓട്‌സ് കഴിക്കുന്നവരില്‍ ആരോഗ്യം തൃപ്തികരമായിരിക്കും. ഒരിക്കലും ഇവര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല എന്നതാണ്. കാരണം ഓട്‌സില്‍ ധാരാളം വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യപ്രതിസന്ധികളെ ഒന്നൊന്നായി ഇല്ലാതാക്കുന്നു. ഇത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതോടൊപ്പം സോഡിയത്തിന്റെ അളവ് ശരീരത്തില്‍ അമിതമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

മുള്ളങ്കി

High Blood Pressure

നമുക്കേറെ പരിചയമുള്ള ആരോഗ്യ ഗുണങ്ങള്‍ മാത്രമുള്ള ഒരു പച്ചക്കറിയാണ് മുള്ളങ്കി. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. മുള്ളങ്കിയുടെ ഇലകള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറക്കുകയും അതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങളേയും പൂര്‍ണമായും പ്രതിരോധിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ അങ്ങോളമിങ്ങോളമുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ഉയര്‍ന്ന ബിപി അളവ് കുറയ്ക്കുന്നതിനും ധമനികളുടെ ഭിത്തികളിലെ പേശി കോശങ്ങളെ ആരോഗ്യമുള്ളതാക്കുന്നതിനും നിങ്ങള്‍ക്ക് മുള്ളങ്കി ശീലമാക്കാവുന്നതാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

High Blood Pressure

കുറഞ്ഞ സോഡിയം ഉള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത് പോലെ തന്നെ ഉയര്‍ന്ന സോഡിയം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. കാരണം ഉയര്‍ന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ അതിഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. പായ്ക്ക് ചെയ്ത സൂപ്പുകളില്‍ ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. അതുകൊണ്ട് ഇത്തരത്തിലുള്ള സൂപ്പുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

High Blood Pressure

പല ഭക്ഷണങ്ങളിലും സോസുകള്‍ ചേര്‍ക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ സോസ് ചേര്‍ക്കുന്നത് അപകടകരമായ അളവില്‍ ആണെങ്കില്‍ അത് കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ ഉയര്‍ന്ന അളവില്‍ ബിപി വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം ശീതീകരിച്ച ഭക്ഷണങ്ങള്‍ പ്രമേഹം, ഹൃദ്രോഗം, ശരീരഭാരം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചീസ്, മാവ്, സോസ്, സംസ്‌കരിച്ച ഇറച്ചി എന്നിവ കൊണ്ട് തയ്യാറാക്കുന്ന പിസയും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.

വായിലെ പോടും ദുര്‍ഗന്ധവും മോണയില്‍ രക്തസ്രാവവും നിസ്സാരമല്ലവായിലെ പോടും ദുര്‍ഗന്ധവും മോണയില്‍ രക്തസ്രാവവും നിസ്സാരമല്ല

വര്‍ക്കൗട്ടിന് ശേഷം മസിലിന് കരുത്തിനും വേദന കുറക്കാനും മഞ്ഞള്‍ പാല്‍വര്‍ക്കൗട്ടിന് ശേഷം മസിലിന് കരുത്തിനും വേദന കുറക്കാനും മഞ്ഞള്‍ പാല്‍

English summary

Low Sodium Foods For People With High Blood Pressure In Malayalam

Here in this article we are sharing some low sodium foods for people with high blood pressure in malayalam. Take a look.
Story first published: Friday, December 16, 2022, 21:07 [IST]
X
Desktop Bottom Promotion