For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘകാല കോവിഡ് കുട്ടികളെ മോശമായി ബാധിക്കുന്നത് ഇങ്ങനെ

|

കോവിഡ് വൈറസ് വീണ്ടും വലിയ ആശങ്കകള്‍ക്ക് കാരണമാകുന്ന നാളുകളാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഒരുപരിധി വരെ തടഞ്ഞുനിര്‍ത്തിയ വൈറസ് വ്യാപനം ഇപ്പോള്‍ പല രാജ്യങ്ങളിലും വീണ്ടും നിയന്ത്രണാതീതമായിരിക്കുകയാണ്. കേരളത്തില്‍ നാള്‍ക്കുനാള്‍ വൈറസ് ബാധിതര്‍ കൂടിക്കൊണ്ടിരിക്കുകയാണ്. സൗദി, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇതുവരെ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ലക്ഷദ്വീപ് പോലുള്ള സ്ഥലങ്ങളില്‍ വൈറസ് ബാധിതര്‍ ഉയര്‍ന്നുവന്നു.

Most read: ചൊറിച്ചില്‍ നിസാരമായി തള്ളല്ലേ, ഈ രോഗലക്ഷണങ്ങളാകാംMost read: ചൊറിച്ചില്‍ നിസാരമായി തള്ളല്ലേ, ഈ രോഗലക്ഷണങ്ങളാകാം

വൈറസ് ബാധിച്ചാല്‍ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. കോവിഡ് മുക്തരായ രോഗികളില്‍ കോവിഡ് 19 വൈറസിന്റെ ദീര്‍ഘകാല പ്രത്യാഘാതമായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെടാമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരും മെഡിക്കല്‍ പ്രൊഫഷണലുകളും ഇപ്പോഴും വൈറസിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്, ദീര്‍ഘകാല കോവിഡ് കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നാണ്.

കൂടുതല്‍ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ പുതിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

എന്താണ് ദീര്‍ഘകാല കോവിഡ്

എന്താണ് ദീര്‍ഘകാല കോവിഡ്

പ്രാരംഭ രോഗത്തിനപ്പുറമായി വ്യക്തികളില്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന കൊറോണ വൈറസിന്റെ ഫലങ്ങളെ ലോംഗ് കോവിഡ് അഥവാ ദീര്‍ഘകാല കോവിഡ് എന്ന് സൂചിപ്പിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് (നൈസ്) അനുസരിച്ച്, 12 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന കോവിഡ്, മറ്റ് ചില ആളുകള്‍ എട്ട് ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളെ കോവിഡ് ആയി കണക്കാക്കുന്നു.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

ലെസ്റ്റര്‍ സര്‍വകലാശാലയും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സും (ഒ.എന്‍.എസ്) അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, കോവിഡ് -19 ന്റെ ദീര്‍ഘകാല ഫലങ്ങള്‍ അതിജീവിച്ചവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, കരള്‍, വൃക്ക തകരാറുകള്‍ എന്നിവ ഉണ്ടാകാനും കാരണമാകും. കൂടാതെ, 70 വയസ്സിന് താഴെയുള്ള ആളുകളില്‍ ശ്വാസകോശം, ഹൃദയം, വൃക്ക, കരള്‍ പ്രശ്‌നങ്ങള്‍ എന്നിവ വികസിപ്പിക്കുന്നു. കോവിഡ് ബാധയില്‍ നിന്ന് സുഖം പ്രാപിച്ച് ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കുശേഷമോ പ്രമേഹം കണ്ടുവരുന്നു.

Most read:ദിവസവും മീന്‍ കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഇവയാണ്Most read:ദിവസവും മീന്‍ കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഇവയാണ്

ദീര്‍ഘകാല കോവിഡ് കുട്ടികളെ സ്വാധീനിക്കുന്നു

ദീര്‍ഘകാല കോവിഡ് കുട്ടികളെ സ്വാധീനിക്കുന്നു

തെളിവുകള്‍ പ്രകാരം മുതിര്‍ന്നവരെ സ്വാധീനിക്കുന്നതിനൊപ്പം തന്നെ ദീര്‍ഘകാല കോവിഡ് കുട്ടികളെയും പലവിധത്തില്‍ ബാധിക്കുമെന്ന് സൂചിപ്പിക്കുന്നു. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. മാത്രമല്ല, കുട്ടികളില്‍ അപൂര്‍വ രോഗങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം (MIS) ഉള്‍പ്പെടെ, ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളുടെ ഹൃദയം, ശ്വാസകോശം, വൃക്ക, തലച്ചോറ്, ചര്‍മ്മം തുടങ്ങിയ ശരീരത്തിന്റെ പല ഭാഗങ്ങളിലും അസ്വസ്ഥതകളുണ്ടാകുന്നു. കോവിഡ് 19ന്റെ ദീര്‍ഘകാല സ്വാധീനം കണ്ടെത്താന്‍ ഒരു കൂട്ടം കുട്ടികളെ വിലയിരുത്തി അടുത്തിടെ ഒരു പഠനം നടത്തി.

പഠനം പറയുന്നത്

പഠനം പറയുന്നത്

18 വയസോ അതില്‍ താഴെയോ പ്രായമുള്ള 129 കുട്ടികളില്‍ 163 ദിവസം ഗവേഷണം നടത്തി. ഗവേഷണ സമയത്ത്, 18.6% കുട്ടികളില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തു. 14.7% പേര്‍ക്ക് നെഞ്ചുവേദന ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെക്കി. മൂക്കിലെ അസ്വസ്ഥത, ക്ഷീണം, പേശി, സന്ധി വേദന എന്നിവയാണ് കുട്ടികള്‍ നേരിടുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. ഇതുകൂടാതെ, 10.1% കുട്ടികളില്‍ ഏകാഗ്രതക്കുറവും കണ്ടെത്തി.

Most read:ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? അധികമായാല്‍ ..Most read:ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? അധികമായാല്‍ ..

ദൈനംദിന പ്രവര്‍ത്തനം തടസപ്പെടുന്നു

ദൈനംദിന പ്രവര്‍ത്തനം തടസപ്പെടുന്നു

കുട്ടികളെ ദീര്‍ഘകാല കോവിഡ് ബാധിക്കുന്നുവെന്നതില്‍ സംശയമില്ല. പ്രാഥമിക രോഗത്തിന് ശേഷം വളരെക്കാലം കുട്ടികള്‍ക്ക് സ്ഥിരമായ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. പഠനത്തിന് വിധേയമാക്കിയ 68 ഓളം കുട്ടികളില്‍ 43% പേര്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഗുരുതരമായ ലക്ഷണങ്ങളുണ്ടായിരുന്നു. വൈറസിന്റെ നീണ്ടുനില്‍ക്കുന്ന ഫലം കുട്ടികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതരമായി ബാധിച്ചേക്കാം.

English summary

Long COVID May Impact Children Too: Study

A recent study has claimed that long COVID can also impact children. Take a look.
Story first published: Friday, February 5, 2021, 10:46 [IST]
X
Desktop Bottom Promotion